Activate your premium subscription today
Wednesday, Mar 26, 2025
പാലക്കാട് ∙ ഭാരവാഹികളെച്ചൊല്ലി ചേരിതിരിവുണ്ടായാൽ പാർട്ടി സമ്മേളനങ്ങൾ നിർത്തിവയ്ക്കണമെന്നു സിപിഐ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകി. സിപിഐ ലോക്കൽ സമ്മേളനങ്ങൾ നടക്കുന്നതിനിടെയാണു നിർദേശം.സമവായമായിരിക്കണം സമ്മേളനത്തിൽ പ്രതിഫലിക്കേണ്ടത്. ചേരിതിരിഞ്ഞ മത്സരത്തിന് ഒരിക്കലും സാഹചര്യമുണ്ടാക്കരുത്.
ആലപ്പുഴ ∙ കേരളത്തിൽ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നു മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ. പുന്നപ്ര-വയലാർ സമരനായകനും മുൻമന്ത്രിയുമായ ടി.വി.തോമസിന്റെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സിപിഐ സംഘടിപ്പിച്ച കയർ വ്യവസായ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃപ്രയാർ ∙പൊലീസ് മർദനത്തിൽ പരുക്കേറ്റ് സിപിഐ നാട്ടിക ലോക്കൽ അസി.സെക്രട്ടറി ബിജു കുയിലംപറമ്പിലിനെ (45) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിജുവിന്റെ സുഹൃത്ത് നടത്തിയിരുന്ന പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ 3 പേരെ വലപ്പാട് പൊലീസ് ആഴ്ചകൾക്ക് മുൻപ് അറസ്റ്റ്
കോട്ടയം ∙ സിപിഐ സംസ്ഥാന സമ്മേളനങ്ങളിലെ ശ്രദ്ധാ കേന്ദ്രമായ കെ.ഇ.ഇസ്മായിൽ ഇത്തവണ പടിക്ക് പുറത്ത്. കെ.ഇ.ഇസ്മായിലിനെതിരായ പാർട്ടി നടപടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 24നു സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ഏപ്രിൽ 10,11 തീയതികളിൽ ചേരുന്ന കൗൺസിൽ അംഗീകരിക്കുന്നതോടെ ഇസ്മായിലിന്റെ സസ്പെൻഷൻ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം∙ ആറുമാസം പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെടുന്നതോടെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ പാർട്ടി സമ്മേളനങ്ങളിൽ നിന്നു പൂർണമായും പുറത്താകും. സംസ്ഥാന സമ്മേളനത്തിലോ പാർട്ടി കോൺഗ്രസിലോ ക്ഷണിതാവായി പങ്കെടുക്കാനുള്ള വഴിയും ഇതോടെ അടഞ്ഞു. സസ്പെൻഷനിലൂടെ സിപിഐ നേതൃത്വം ഉദ്ദേശിച്ചതും അതു തന്നെയാണെന്ന പ്രചാരണം പാർട്ടിക്കകത്ത് ശക്തമാണ്.
തിരുവനന്തപുരം∙ താൻ വളർത്തിക്കൊണ്ടുവന്ന കുട്ടികൾ എൺപത്തിയഞ്ചാം വയസ്സിൽ തനിക്കു തന്ന അവാർഡാണ് സസ്പെൻഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ. സിപിഐയിൽനിന്ന് ആറു മാസത്തെ സസ്പെൻഷൻ നേരിട്ടശേഷം മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്പെൻഷൻ ഉത്തരവു കയ്യിൽ കിട്ടിയശേഷം പ്രതികരിക്കാം എന്നായിരുന്നു ഇസ്മായിൽ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്.
തിരുവനന്തപുരം ∙ സിപിഐയില്‍ ഇതു നടപടിക്കാലം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന് എതിരെ നടപടിക്കു തീരുമാനമായത്. ഇസ്മായിലിനെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനാണ് സിപിഐ എക്സിക്യൂട്ടീവിലെ തീരുമാനം.
വിവാദ പരാമർശങ്ങളുടെ പേരിൽ മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മായിലിനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ പാർട്ടി തീരുമാനിച്ചതായിരുന്നു ഇന്ന് രാഷ്്ട്രീയ കേരളം ഏറ്റവുമധികം ചർച്ച ചെയ്ത വാർത്ത. മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആശാവർക്കർമാർ നിരാഹാര സമരം ആരംഭിച്ചതും ഷാബാ ഷെരീഫ് കൊലക്കേസിലെ വിധിയും
തിരുവനന്തപുരം ∙ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ സസ്പെൻഡ് ചെയ്ത് സിപിഐ. ആറു മാസത്തേക്കു സസ്പെൻഡ് ചെയ്യാനാണു ശുപാർശ. സിപിഐ എക്സിക്യുട്ടീവിലാണു തീരുമാനമെടുത്തത്.
കൊല്ലം∙ മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ പാർട്ടിയിൽനിന്നു സസ്പെന്‍ഡ് ചെയ്ത് സിപിഐ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് സുരേന്ദ്രനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തതെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്.സുപാല്‍ പറഞ്ഞു.
Results 1-10 of 1596
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.