Activate your premium subscription today
Thursday, Apr 3, 2025
കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ടു നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് എടുക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. വഖഫ് ഭേദഗതി ബില്ലിനെതിരെ നിലപാടെടുക്കുന്ന കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരുടെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെ സംസ്ഥാനത്തെ ഇന്ത്യാ മുന്നണി എംപിമാരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി ശശി തരൂര്‍ എംപിയുടെ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മധുര ∙ തെറ്റുതിരുത്തൽ പ്രക്രിയയിലൂടെ അംഗത്വ ഗുണനിലവാരം മെച്ചപ്പെടുത്തി പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള തീരുമാനം വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാനാകുന്നില്ലെന്ന ഏറ്റുപറച്ചിലുമായി സിപിഎം. എന്തുകൊണ്ട് ഇതു സാധിക്കുന്നില്ലെന്ന പരിശോധനയ്ക്കു പാർട്ടി കോൺഗ്രസ് വേദിയാകും. സംഘടന ശുദ്ധീകരിച്ചു ശക്തിപ്പെടുത്താതെ ബിജെപിയെ പ്രതിരോധിക്കാനോ രാഷ്ട്രീയമുന്നേറ്റമുണ്ടാക്കാനോ കഴിയില്ലെന്ന തിരിച്ചറിവ് 20–ാം പാർട്ടി കോൺഗ്രസ് മുതലുണ്ടെങ്കിലും 24–ാം കോൺഗ്രസിലും ഇതാണു ചർച്ച.
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സർക്കാർ സ്ഥലം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. എന്നാൽ ടൗൺഷിപ്പിന്റെ കൂടെ
കൽപറ്റ∙ ജനം ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ
കോട്ടയം ∙ എസ്യുസിഐയുടെ ട്രേഡ് യൂണിയൻ നടത്തുന്ന ആശാ സമരത്തെ ഐഎൻടിയുസി പിന്തുണയ്ക്കില്ലെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ. തൊഴിലാളി സംഘടനകളോട് ആരോടും യാതൊന്നും ആലോചിക്കാതെയാണ് ഈ സമരം അവർ നടത്തുന്നത്. ഓണറേറിയം വർധിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ ആശമാരെ
∙ തുടർഭരണത്തിന്റെ വിളംബരമാണു നിയമസഭയിൽ കുറച്ചുദിവസമായി ഭരണപക്ഷം നടത്തുന്നത്. ബോധപൂർവമുള്ള രാഷ്ട്രീയനീക്കമാണ് അതെന്നു തിരിച്ചറിയാൻ പ്രതിപക്ഷം അൽപം വൈകിയോ എന്നു സംശയം. അതു തിരുത്താൻ ഉറപ്പിച്ചാണ് ഇന്നലെ അവർ സഭയിലെത്തിയത്. ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാൽ 100 സീറ്റുമായി യുഡിഎഫ് അധികാരത്തിലേറുമെന്ന പ്രഖ്യാപനത്തോടെ രമേശ് ചെന്നിത്തല പ്രത്യാക്രമണത്തിനു തുടക്കമിട്ടു.
തിരുവനന്തപുരം∙ നിർമലാ സീതാരാമൻ– പിണറായി കേരള ഹൗസ് കൂടിക്കാഴ്ചയ്ക്കു പിന്നാലെ മന്ത്രി വീണാ ജോർജിന്റെ ഡൽഹിയാത്രയും വിവാദത്തിൽ, സർക്കാരിന് തിരിച്ചടിയും. ആശാ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാൻ മന്ത്രി വീണാ ജോർജ് നടത്തിയ ഡൽഹി യാത്രയാണ്
കോട്ടയം ∙ ഡൽഹി യാത്രാ വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിക്കാനാണ് ഡൽഹി സന്ദർശനം നടത്തുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല. കേന്ദ്ര സ്കീമിൽ ഉൾപ്പെട്ട ആശാപ്രവർത്തകർ കേരളത്തിൽ സമരം ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നത് തെറ്റാണോ’ എന്നും വീണാ ജോർജ് ചോദിച്ചു.
ഇടതു മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്തും.
കൊച്ചി ∙ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്നും സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് എൽഡിഎഫ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ മാർച്ച് നടത്തി. സാർവത്രിക സ്വകാര്യവൽക്കരണം, ഇൻഷുറൻസ് മേഖലയിലെ 100% വിദേശ നിക്ഷേപം, ഊർജ മേഖലയിലെ സ്വകാര്യവൽക്കരണം, കൃഷി, ആരോഗ്യം,
Results 1-10 of 3183
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.