Activate your premium subscription today
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി മുൻ സ്പീക്കർ രാഹുൽ നർവേക്കറെ തിരഞ്ഞെടുത്തു. കൊളാബയിൽ നിന്നുള്ള ബിജെപി എംഎൽഎയായ നർവേക്കർ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സ്പീക്കർ സ്ഥാനത്തേക്ക് ആരെയും മൽസരിപ്പിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുള്ളതിനാൽ സ്ഥാനാർഥിയെ നിർത്തുന്നതിൽ അർഥമില്ലാത്തതിനാലാണ് പിന്മാറ്റം.
മുംബൈ ∙ മഹാരാഷ്ട്രയിൽ മഹായുതി (എൻഡിഎ) സർക്കാർ 5ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്യും. സഖ്യകക്ഷികളായ ശിവസേനാ ഷിൻഡെ പക്ഷത്തിനും എൻസിപി അജിത് വിഭാഗത്തിനും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായെങ്കിലും മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. ദേവേന്ദ്ര ഫഡ്നാവിസിനു തന്നെയാണു മുൻഗണനയെങ്കിലും പ്രഖ്യാപനം വൈകുന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു.
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മോഡൽ വൻജയം ആവർത്തിക്കാനുള്ള കർമ്മ പദ്ധതിയുമായി എൻഡിഎ നേതൃത്വം. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൻഡിഎ സഖ്യം ജില്ലാതലത്തിൽ ഐക്യസമ്മേളനങ്ങൾ നടത്തും. എൻഡിഎയിലെ അഞ്ചു സഖ്യകക്ഷികളുടെയും നേതാക്കളെ പങ്കെടുപ്പിച്ചു ജനുവരി 15 മുതൽ ഫെബ്രുവരി 22 വരെയാകും ജില്ലാതല സംയുക്ത പ്രവർത്തക യോഗങ്ങൾ.
മുംബൈ ∙ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ പിന്തുണച്ച് അജിത് പവാർ. ഫഡ്നാവിസിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ എതിർക്കില്ലെന്ന് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു. ആദ്യ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ വിഭാഗം.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു തോൽവിയിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണെന്നും ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണമെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ചന്ദ്രശേഖരൻ വ്യക്തമാക്കി.
പട്ന∙ ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിക്ക് എല്ലാ സീറ്റിലും കെട്ടിവച്ച തുക നഷ്ടമായി. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്.
ന്യൂഡൽഹി∙ രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 48 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ തരംഗം. കർണാടകയിൽ കോൺഗ്രസും ബംഗാളിൽ തൃണമൂലും തൂത്തുവാരിയപ്പോൾ മറ്റിടത്തെല്ലാം ബിജെപിയുടെയും ഘടകകക്ഷികളുടെയും തേരോട്ടമായിരുന്നു.
കുക്കി സായുധഗ്രൂപ്പുകളെ അടിച്ചമർത്തണമെന്ന എൻഡിഎ എംഎൽഎമാരുടെ യോഗ തീരുമാനത്തിനെതിരെ ബിജെപിക്കുള്ളിൽ തന്നെ പ്രതിഷേധം. 7 ബിജെപി എംഎൽഎമാർ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടുന്നത് അനീതിയാണെന്നും ഭീകരഗ്രൂപ്പുകൾക്കെതിരേ സംസ്ഥാന വ്യാപകമായ നടപടി വേണമെന്നും അനധികൃത ആയുധങ്ങൾ പിടിച്ചെടുക്കണമെന്നും കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
പാലക്കാട് ∙ രഥോത്സവം കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പുത്സവം കഴിയാത്തതിനാൽ കൽപാത്തിയിലെങ്ങും ആളും ആവേശവുമാണ്. തിങ്കളാഴ്ച രാവിലെ കലാശക്കൊട്ടിനു മുൻപ് അവസാന വോട്ടറുടെയും പിന്തുണ ഉറപ്പിക്കാൻ യുഡിഎഫ്, എൽഡിഎഫ് പ്രചാരണ വാഹനങ്ങൾ ഊടുവഴികളിലൂടെ ചീറിപ്പായുന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ നേതൃത്വത്തിൽ ബിജെപിയുടെ സ്ക്വാഡ് പ്രവർത്തനം ഒരു വശത്ത്. ഇതിനിടയിലാണ് യുവമിഥുനങ്ങൾ കണ്ണിലുടക്കിയത്.
ന്യൂഡൽഹി ∙ ‘മണൽവാരൽ കേസിൽ പെട്ടാൽപോലും സാധാരണക്കാരുടെ കാര്യം പോക്കാണ്. പക്ഷേ, 5 മാസം ജയിലിൽ കിടന്ന ഹേമന്ത് സോറൻ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയായി. ഹേമന്ത് സോറനു നിയമം ബാധകമല്ലേ?’ ഹസാരിബാഗ് സ്വദേശി സൂരജിന്റെ വാക്കുകളാണിത്. ഇതൊരു സൂചനയാണെങ്കിൽ ഇന്ത്യാസഖ്യത്തിനു ജാർഖണ്ഡ് എളുപ്പമല്ല. കോൺഗ്രസ് ദുർബലമാണെന്നതു തന്നെ പ്രധാന പ്രശ്നം. രണ്ടാംഘട്ട വോട്ടെടുപ്പു നാളെ നടക്കുമ്പോൾ, ജാർഖണ്ഡ് പ്രവചനാതീതമാണ്.
Results 1-10 of 546