Activate your premium subscription today
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ 19ന് വയനാട്ടിൽ ഹർത്താലിനു ആഹ്വാനം ചെയ്ത് യുഡിഎഫ്. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ–ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നതിലാണു പ്രതിഷേധം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടിൽ (എസ്ഡിആർഎഫ്) ബാക്കിയുണ്ടെന്നാണു ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്.
പാലക്കാട് ∙ പിണറായി സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെ സിപിഎമ്മിലെ നല്ല സഖാക്കൾ യുഡിഎഫിനു വോട്ടു ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അത് യുഡിഎഫിനെ ജയിപ്പിക്കാൻ വേണ്ടി മാത്രമല്ല, സിപിഎം നശിക്കാതിരിക്കാനാണ് അവർ അതു ചെയ്യുക. പ്രതിപക്ഷ നേതാവും ഉപനേതാവും നേതൃത്വം നൽകിയ യുഡിഎഫ് റോഡ് ഷോയുടെ
തൃശൂർ ∙ കോട്ട കൊത്തളം ഇടിച്ചുനിരത്താൻ യുഡിഎഫും കോട്ട കാക്കാൻ എൽഡിഎഫും തീപാറുന്ന മത്സരം കാഴ്ചവച്ച ചേലക്കര പോരിൽ ജനവിധി അറിയാൻ ഇനി കാത്തിരിക്കേണ്ടത് 8 ദിവസം. 3000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ 28 വർഷത്തിനു ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പാലക്കാട് വാശിയേറിയ പോരാട്ടം നടക്കുമ്പോഴും അത് സിറ്റിങ് സീറ്റാണെന്നും ചേലക്കര പിടിച്ചെടുത്താൽ രാഷ്ട്രീയ വിജയമാകും എന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
∙ തിങ്കളാഴ്ച രാത്രി ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടും കഴിഞ്ഞു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേരെ ചെന്നതു കൽപാത്തിയിലേക്കാണ്. തേരിന്റെ ആൾക്കൂട്ടത്തിൽ അലിഞ്ഞു പുലർച്ചെ കഴിഞ്ഞപ്പോഴാണ് ആ രഹസ്യം ആരോ പൊട്ടിച്ചത്, രാഹുലിന്റെ പിറന്നാളാണ്. അതോടെ ആശംസകളുടെ ബഹളമായി. മധുരം ചോദിച്ചവർക്കു
തിരുവനന്തപുരം ∙ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് സീ പ്ലെയ്ൻ പദ്ധതിയെ എതിര്ത്തവരാണ് എൽഡിഎഫ് എന്നു പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. 2012 ൽ വന്ന പദ്ധതിയെ എതിർത്തതിനു കേരളത്തിലെ ജനങ്ങളോടു ക്ഷമ പറഞ്ഞിട്ടു വേണം എൽഡിഎഫ് മേനി പറച്ചിൽ നടത്താനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സീപ്ലെയ്ൻ പദ്ധതി സംബന്ധിച്ച് വിയോജിപ്പുണ്ടെങ്കിൽ അടിച്ചേൽപ്പിക്കില്ലെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യുഡിഎഫിന്റെ സീപ്ലെയ്ൻ പദ്ധതി ജനാധിപത്യവിരുദ്ധ, തൊഴിലാളി വിരുദ്ധ പദ്ധതിയായിരുന്നു.
ഫറോക്കിൽ ഇടതുമുന്നണി വിട്ടു യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം നഗരസഭ കൗൺസിലിൽ നാടകീയരംഗങ്ങൾക്ക് ഇടയാക്കി. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരുന്നതിനു മുമ്പാണു സംഘർഷമുണ്ടായത്. എൽഡിഎഫ്–യുഡിഎഫ് വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളിയിൽ വരെയെത്തി.
ആലപ്പുഴ∙ വിനോദസഞ്ചാര മേഖലയ്ക്കു പ്രതീക്ഷയേകി കേരളത്തിൽ ആദ്യമായി സീപ്ലെയ്ൻ പറന്നുയർന്നത് 11 വർഷം മുൻപാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലത്ത് അഷ്ടമുടിക്കായലിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിനു പക്ഷേ ഇടതു മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെത്തുടർന്ന് ആലപ്പുഴ പുന്നമടക്കായലിൽ ഇറങ്ങാനായില്ല.
വണ്ടൂർ∙ പ്രിയങ്ക ഗാന്ധി ലോക്സഭയിൽ എത്തുന്നതോടെ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന നാളുകൾക്കു കളമൊരുങ്ങുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക
പൂച്ചാക്കൽ (ആലപ്പുഴ) ∙ പഞ്ചായത്തംഗം കയർത്തു സംസാരിച്ചതിനു പിന്നാലെ പഞ്ചായത്ത് ഓഫിസിലെ സീനിയർ ക്ലാർക്കിന് ബോധക്ഷയമുണ്ടായി. തുടർന്ന് ഇവരെ പഞ്ചായത്തിന്റെ വാഹനത്തിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ ജീവനക്കാർ ഇന്നലെ ഉച്ചവരെ സമരം നടത്തി. കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി.
Results 1-10 of 3123