Activate your premium subscription today
Tuesday, Mar 25, 2025
കോട്ടയം ∙ ലക്ഷണമൊത്ത ഗജവീരന്മാർ മുഖാമുഖം. സാന്ധ്യശോഭയിൽ തിരുനക്കര പൂരം. പഞ്ചാരി കൊട്ടിക്കയറി. മേളത്തിന്റെ പ്രധാനചടങ്ങുകൾ പിന്നിട്ടപ്പോഴേക്കും കനത്ത മഴയെത്തി. മേളം ഇടയ്ക്കു നിർത്തി. ഗജവീരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ശക്തിയായ കാറ്റും മഴയും അൽപം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നു തിരുനക്കരപ്പൂരം അരങ്ങേറും. വൈകിട്ട് നാലിന് 22 ആനകൾ ക്ഷേത്രമൈതാനത്തിന് ഇരുവശവുമായി അണിനിരക്കും. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് ദീപം തെളിക്കും. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം. ശിവശക്തി
കോട്ടയം ∙ തിരുനക്കര പൂരത്തിനു നാളെ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിലായിരിക്കും ശിവരാജു.മൈതാനത്തിന്റെ മറ്റേയറ്റത്ത് ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജൻ ദേവിയുടെ
കോട്ടയം ∙ ഹൃദയങ്ങൾ ശ്രുതി മീട്ടി; ആനന്ദക്കണ്ണീർ രാഗമഴ പൊഴിച്ചു. ഒന്നര പതിറ്റാണ്ടിനു ശേഷം നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറും തകിൽ വാദകൻ വളയപ്പട്ടി എ.ആർ.സുബ്രഹ്മണ്യവും നേരിൽക്കണ്ടു.കെട്ടിപ്പിടിച്ചു മിനിറ്റുകളോളം ഒരേ നിൽപ്. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുകച്ചേരിക്ക് എത്തിയതായിരുന്നു വളയപ്പട്ടി.
കോട്ടയം ∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം സമാപന ദിനങ്ങളിലേക്ക്. ഇന്നു പള്ളിവേട്ട. നാളെ ആറാട്ട്. ഇന്നു രാവിലെ 7.15നു ശ്രീബലി എഴുന്നള്ളിപ്പിനു തുറവൂർ നാരായണ പണിക്കർ, വൈക്കം വേണു ചെട്ടിയാർ എന്നിവർ നാഗസ്വരവും ചേർത്തല എസ്.പി.ശ്രീകുമാർ, എസ്.പി.ഹരികുമാർ എന്നിവർ തകിലും മേളം ഒരുക്കും. ഇളമ്പള്ളി രാധേഷ്
കോട്ടയം ∙ തിരുനക്കര ക്ഷേത്രമൈതാനത്ത് സായാഹ്ന സൂര്യന്റെ പ്രഭയിൽ 22 മാതംഗസൂര്യന്മാർ ഉദിച്ചുയർന്നു. മൈതാനം നിറഞ്ഞു കവിഞ്ഞ പുരുഷാരം ആനച്ചന്തം കണ്ടാസ്വദിച്ചും പാണ്ടിമേളത്തിനൊപ്പം താളംപിടിച്ച് ഉത്സവം കൊണ്ടാടി.തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പൂരം. ക്ഷേത്ര മൈതാനത്തിനു
കോട്ടയം ∙ ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ ഇന്നു രാവിലെ 9നു തിരുനക്കര ക്ഷേത്രമുറ്റത്ത് എത്തിച്ചേരും. പൂരം വൈകിട്ട് നാലിന് ആരംഭിക്കും. ഒട്ടേറെ വിശേഷണങ്ങളുള്ള, നിറയെ ആരാധകരുള്ള 22 ഗജവീരന്മാരാണ് ഇന്ന് അണിനിരക്കുന്നത്. ആനകളെ മാതംഗ മാണിക്യം, ഗജസൗമ്യൻ, നാരായണപ്രിയൻ, ഗജശ്രേഷ്ഠൻ, ഗജമുഖ ശ്രേഷ്ഠൻ,
കോട്ടയം ∙ തിരുനക്കര പൂരത്തിനു പടിഞ്ഞാറൻ ചേരുവാരത്തിൽ (ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം) തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. തിരുനക്കരയുടെ സ്വന്തം ആനയായ തിരുനക്കര ശിവൻ മദപ്പാടിലായതിനാൽ എഴുന്നള്ളിക്കുന്നതിനു വെറ്ററിനറി ഡോക്ടർമാരുടെ അനുമതി ലഭിച്ചില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ
കോട്ടയം ∙ നഗരത്തിന് ഇനി ഉത്സവത്തിന്റെ ഇരവുപകലുകൾ. തിരുനക്കര മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള കടകളിലെല്ലാം അലങ്കാരദീപങ്ങൾ തെളിഞ്ഞു. രാവു മുഴുവൻ പരന്നൊഴുകുന്ന വെളിച്ചവും തിരക്കും തിരുനക്കര ഉത്സവത്തിന്റെ പ്രത്യേകതയാണ്. പൂരം ആഘോഷനാളിൽ ആവേശം കടലോളം ഇരമ്പും. ക്ഷേത്രമൈതാനത്തിന്റെ വലുപ്പവും സ്റ്റേജിന്റെ
കോട്ടയം ∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഉത്സവം നാളെ കൊടിയേറി 23നു സമാപിക്കും. 20 നാണു തിരുനക്കര പൂരം. 22 ഗജവീരന്മാർ അണി നിരക്കും. 21ന് വലിയ വിളക്ക് ദേശവിളക്കായി ആഘോഷിക്കും. അന്നു വൈകിട്ട് 6ന് ദേശ വിളക്കിനു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.