Activate your premium subscription today
Saturday, Mar 29, 2025
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചരിത്ര വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിൽ കുതിപ്പു തുടരുന്നു. ചെന്നൈ സൂപ്പര് കിങ്സിനെതിരെ 50 റൺസ് വിജയമാണ് ആർസിബി നേടിയത്. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 17 വർഷങ്ങൾക്കു ശേഷമാണ് ചെന്നൈയുടെ
ജാർഖണ്ഡിലെ ലോക്കൽ ടൂർണമെന്റുകളിൽ മാത്രം കളിച്ചിട്ടുള്ള ഇരുപത്തിരണ്ടുകാരൻ റോബിൻ മിൻസ് എങ്ങനെ ഐപിഎലിൽ എത്തി? കേരള സീനിയർ ടീമിനായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത വിഘ്നേഷ് പുത്തൂരിന് ഐപിഎലിൽ അവസരം ലഭിച്ചതെങ്ങനെ? ബോളിങ് ആക്ഷന്റെ പേരിൽ എല്ലാവരാലും ‘തഴയപ്പെട്ട’ ജസ്പ്രീത് ബുമ്ര, ഇന്ന് ലോകത്തെ ഒന്നാം നമ്പർ പേസർ ആകാനുള്ള കാരണക്കാർ ആരാണ്? ചോദ്യങ്ങൾ തിരിച്ചും മറിച്ചും ആവർത്തിച്ചാലും ഉത്തരം ഒന്നുതന്നെ– മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് ടീം ! ആഭ്യന്തര താരങ്ങളെ തിരഞ്ഞുപിടിച്ച് ക്യാംപിലെത്തിച്ച് ഐപിഎലിലൂടെ വളർത്തി ഇന്ത്യൻ ടീമിനു സമ്മാനിക്കുന്ന ‘ടാലന്റ് ഫാക്ടറിയാണ്’ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് സംഘം. അക്കൂട്ടത്തിലെ പുതിയ അഡ്മിഷനാണ് വിഘ്നേഷ് പുത്തൂരും റോബിൻ മിൻസും!
ഗുവാഹത്തി∙ ക്ലാസിൽ നിന്ന് അവധിയെടുക്കാത്ത വിദ്യാർഥിയെപ്പോലെയായിരുന്നു ഐപിഎൽ ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ ഇതുവരെ. കഴിഞ്ഞ 5 ഐപിഎൽ സീസണുകളിലായി തന്റെ ടീമിന്റെ എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്ന നരെയ്ൻ ഇന്നലെ ആ പതിവ് തെറ്റിച്ചു. രാജസ്ഥാനെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പ്ലെയിങ് ഇലവനിൽനിന്നു പുറത്തായ ഓൾറൗണ്ടർ നരെയ്ന് 1435 ദിവസങ്ങൾക്കും 58 മത്സരങ്ങൾക്കും ശേഷമാണ് ഐപിഎലിൽ പുറത്തിരിക്കേണ്ടി വരുന്നത്. 2020 സീസണിലാണ് ഇതിനു മുൻപ് നരെയ്ന് ഒരു ഐപിഎൽ മത്സരം നഷ്ടമായത്.
അഹമ്മദാബാദ്∙ ഒരു മധ്യനിര ബാറ്റർ എന്ന നിലയിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ. ഐപിഎലിലെ ഗുജറാത്ത് ടൈറ്റൻസ്– പഞ്ചാബ് കിങ്സ് മത്സരത്തിൽ ശ്രേയസിന്റെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു വില്യംസൻ. ‘
വിശാഖപട്ടണം ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ അശുതോഷ് ശർമ ക്രീസിലെത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 113 എന്ന നിലയിലായിരുന്നു ഡൽഹി ക്യാപിറ്റൽസ്. 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ നിൽക്കെ വെറും 2 ശതമാനം വിജയ സാധ്യതയായിരുന്നു ക്രിക്കറ്റ് അനലിസ്റ്റുകൾ ഡൽഹിക്ക് പ്രവചിച്ചത്. പക്ഷേ ഇൻജറി ടൈമിന്റെ അവസാന നിമിഷം എതിരാളികളുടെ നെഞ്ചുതകർത്തു നേടുന്ന വിജയഗോൾ പോലെ, അവസാന ഓവറുകളിലെ അശുതോഷിന്റെ അപ്രതീക്ഷിത വെടിക്കെട്ട് ഡൽഹിക്ക് സമ്മാനിച്ചത് അവിശ്വസനീയ ജയം.
മലപ്പുറം ∙ ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തേക്കു വെട്ടിത്തിരിയും പോലെയാണ് വിഘ്നേഷ് പുത്തൂരിന്റെ പന്തുകൾ. ഏതു ബാറ്ററും അമ്പരന്നു പോകും. എന്നാൽ അതിനെക്കാൾ അപ്രതീക്ഷിത ടേൺ നിറഞ്ഞതാണ് ഈ ഇരുപത്തിനാലുകാരന്റെ ക്രിക്കറ്റ് കരിയറും. അൺസോൾഡ് ആകുമെന്ന് സ്വയം ഉറപ്പിച്ചതിനാൽ ഐപിഎൽ ലേലം പോലും കാണാതെ കിടന്നുറങ്ങിയ ആളാണ് വിഘ്നേഷ്. പക്ഷേ, അപ്രതീക്ഷിതമായി മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കി. ഒരു രഞ്ജി ട്രോഫി മത്സരം പോലും കളിക്കാതെ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റിന്റെ
ചെന്നൈ∙ വിഘ്നേഷ് പുത്തൂരിന് ഇതുപോലൊരു ഐപിഎൽ അരങ്ങേറ്റം സ്വപ്നങ്ങളിൽ മാത്രം! രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂർ നേടിയതു ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വിലപ്പെട്ട വിക്കറ്റുകളാണ്. ചൈനാമാൻ ബോളറായ വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ വീണത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങി.
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശ്രദ്ധ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യയും തമ്മിലുള്ള പോരാട്ടം. ക്രിക്കറ്റിൽ മൈൻഡ് ഗെയിം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു ക്രുനാലിന്റെ പന്തിൽ വെങ്കടേഷ് അയ്യരുടെ പുറത്താകൽ. സ്പിന്നറെ നേരിടുന്നതിൽ ലാഘവത്തിൽ ഹെൽമറ്റ് പോലും ധരിക്കാതെ ക്രീസിൽ നിന്ന വെങ്കടേഷ് അയ്യരെ ഒറ്റ പന്തുകൊണ്ട് വിറപ്പിച്ച് ഹെൽമറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറാൻ നിർബന്ധിതനാക്കിയ ക്രുനാൽ, മനസ്സിളകിയ വെങ്കടേഷ് അയ്യരെ തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡാക്കി.
കൊൽക്കത്ത∙ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി സൃഷ്ടിച്ച മഴപോലും മാറിനിന്ന ആവേശസന്ധ്യയിൽ ഈഡൻ ഗാർഡൻസിനെ വർണശബളമാക്കിയ താരപ്പകിട്ടിന്റെ അകമ്പടിയോടെ ഐപിഎൽ 18–ാം സീസണിനു തുടക്കം. ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് താരനിരയ്ക്കൊപ്പം, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളും ചേർന്നതോടെ ഐപിഎൽ ഉദ്ഘാടനച്ചടങ്ങ് ആരാധകർക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. ബോളിവുഡ് താരം ദിഷ പഠാനിയുടെ നൃത്തവും ശ്രേയ ഘോഷാൽ, കരൺ ഓജ്ല എന്നിവരുടെ സംഗീതവും താരരാവിന് പൊലിമയേകി.
TEAM മുൻ സീസണുകളിലേതുപോലെ ഇത്തവണയും 10 ടീമുകൾ. ഓരോ ടീമിനും ഗ്രൂപ്പ് റൗണ്ടിൽ 14 മത്സരങ്ങൾ വീതം. ഇതിൽ 7 ഹോം മത്സരങ്ങളുമുണ്ട്. VENUES സീസണിൽ 13 വേദികളിലായി മത്സരം. പഞ്ചാബ് (മുല്ലാൻപുർ, ധരംശാല), രാജസ്ഥാൻ (ജയ്പുർ, ഗുവാഹത്തി), ഡൽഹി (ഡൽഹി, വിശാഖപട്ടണം) എന്നീ ടീമുകൾക്ക് 2 ഹോം ഗ്രൗണ്ടുകൾ വീതം. മറ്റു 7 ടീമുകൾക്ക് ഒരു ഹോം ഗ്രൗണ്ട് വീതം. ഉദ്ഘാടന മത്സരവും ഫൈനലും കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ.
Results 1-10 of 477
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.