Activate your premium subscription today
Tuesday, Apr 15, 2025
ഒമാൻ ദേശീയ ടീമിനെതിരെ പരിശീലന മത്സരങ്ങൾ കളിക്കാൻ കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണു കേരളത്തെ നയിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ 26 വരെ അഞ്ച് ഏകദിനങ്ങളാണ് ഒമാനെതിരെ കേരളം കളിക്കുക.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഒരു താരത്തെ വിളിച്ചെഴുന്നേൽപ്പിച്ച് കൂട്ടുകാർ പറയുന്നു– ‘എടാ, നിന്നെ ഐപിഎലിലെടുത്തു’. വിഘ്നേഷ് പുത്തൂർ എന്ന ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു ആ വാർത്ത. എന്നാൽ അവിശ്വസനീയ നിമിഷങ്ങളുടെ പരമ്പരത്തുടക്കം മാത്രമായിരുന്നു അത്. മുംബൈ ഇന്ത്യൻസിനു വേണ്ടി ചെന്നൈയുടെ എണ്ണം പറഞ്ഞ മൂന്നു വിക്കറ്റുകൾ കൂടി വീഴ്ത്തി ഞെട്ടിച്ചു വിഘ്നേഷ്. അതും അരങ്ങേറ്റ മത്സരത്തിൽ. അതിനു തൊട്ടുപിന്നാലെയാണ് വിപ്രജ് നിഗം എന്ന യുപിക്കാരൻ ഡൽഹിക്കു വേണ്ടി 15 ബോളില്‍ 39 റൺസ് അടിച്ചുകൂട്ടിയത്. വിഘ്നേഷിന് 24 വയസ്സാണു പ്രായം, വിപ്രജിന് ഇരുപതും! ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി ഐപിഎൽ എന്താണു ചെയ്യുന്നത് എന്നു മുറവിളി കൂട്ടുന്നവർക്കുള്ള ഉത്തരം കൂടിയാണ് വിഘ്നേഷിന്റെയും വിപ്രജിന്റെയും നേട്ടങ്ങൾ. എന്നാൽ ഇവർ രണ്ടു പേരിൽ തീരുന്നില്ല, ആഭ്യന്തര ക്രിക്കറ്റിന് ഐപിഎൽ നൽകിയ സംഭാവനകൾ സംബന്ധിച്ച് ഇനിയും ഏറെ പറയാനുണ്ട്. സഞ്ജു സാംസണല്ലാതെ കേരളത്തിൽനിന്ന് കാര്യമായി ഒരു ക്രിക്കറ്ററും ഐപിഎലിൽ ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നു വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സേർച്ച് ചെയ്ത ക്രിക്കറ്ററായി വിഘ്നേഷ് മാറി. ഇതെല്ലാമല്ലേ ഐപിഎലിന്റെ മാജിക്. ഇതോടൊപ്പം പല വമ്പൻ തോല്‍വികളും റൺചേസുകളും വിജയങ്ങളുമെല്ലാം ഐപിഎൽ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകംതന്നെ ഇന്ത്യ കണ്ടു.
കോട്ടയം∙ കോട്ടയത്ത് രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) കോട്ടയം സിഎംഎസ് കോളജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചു.
രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലരക്കോടി രൂപ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്.
ഈ രണ്ടാം സ്ഥാനം നമുക്കു കിരീടശോഭയുള്ളതാണ്. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ജേതാക്കളായില്ലെങ്കിലും കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 42 തവണ കിരീടം നേടിയ മുംബൈ അടക്കമുള്ള അതികായർ വാഴുന്ന രഞ്ജിയിൽ കഴിഞ്ഞ 90 വർഷത്തിൽ ഒരിക്കൽ പോലും സെമിഫൈനലിന് അപ്പുറം കടക്കാൻ കഴിയാതെപോയ കേരളത്തിന് ഈ രണ്ടാംസ്ഥാനം പോലും അതുല്യനേട്ടം.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണറപ്പായ കേരള ടീമിന്റെ ശരാശരി പ്രായം 28. പ്ലേയിങ് ഇലവനിലുള്ളവരും റിസർവ് ടീമിലുള്ളവരും ഉൾപ്പെടെ 17 അംഗ സ്ക്വാഡിൽ 9 പേർ 30 വയസ്സിൽ താഴെയുള്ളവർ. 22 വയസ്സു വീതമുള്ള രണ്ടു പേരും 20 വയസ്സിൽ താഴെയുള്ള രണ്ടുപേരും ടീമിലുണ്ടായിരുന്നു. രണ്ടുവട്ടം ചാംപ്യന്മാരും കഴിഞ്ഞ ഫൈനലിലെ റണ്ണറപ്പുമായ വിദർഭയെ അവരുടെ ഹോം ഗ്രൗണ്ടിൽ നേരിടേണ്ടി വന്നിട്ടും ഒരു ഘട്ടത്തിലും കേരളം പേടിച്ചില്ല.
തിരുവനന്തപുരം∙ ചരിത്രത്തിലാദ്യമായി കേരളത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകൻ അമയ് ഖുറേസിയ അടുത്ത സീസണിലും കേരള ടീമിനൊപ്പം തുടരും. പരിശീലകനായി അദ്ഭുതം സൃഷ്ടിച്ച അദ്ദേഹത്തിനു കീഴിൽ ദീർഘകാലാടിസ്ഥാനത്തിൽ പുതുനിര കൂടി ഉൾപ്പെട്ട മികച്ച ടീമിനെ വാർത്തെടുക്കാനുളള പദ്ധതികളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ആസൂത്രണം ചെയ്യുന്നത്. അടുത്ത സീസണു മുൻപ് വിദേശ പരിശീലനത്തിനടക്കം പദ്ധതിയുണ്ടെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
അടുത്ത സീസണിലും കളി കേരളത്തിനു വേണ്ടി തന്നെയെന്നു ആദിത്യ സർവതെ. ഫൈനലിൽ ടീം റണ്ണറപ്പായതിനു ശേഷമായിരുന്നു സർവതെയുടെ പ്രതികരണം. വിദർഭ ടീം വിടുകയും നാഗ്പുരിൽ നിന്നു താമസം കേരളത്തിലേക്കു മാറുകയും ചെയ്തെങ്കിലും വീട്ടിലെ അന്തരീക്ഷമാണു കേരളത്തിൽ നിന്നു ലഭിച്ചത്.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ പടിക്കൽ കലമുടച്ച് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നെങ്കിലും, കേരള ടീമിന് സമ്മാനമായി ലഭിക്കുക മൂന്നു കോടി രൂപ. മുൻപ് ഒരു കോടി രൂപയായിരുന്നു രണ്ടാം സ്ഥാനക്കാർക്ക് നൽകിയിരുന്നതെങ്കിൽ, 2023ൽ ആഭ്യന്തര ടൂർണമെന്റുകളിലെ സമ്മാനത്തുകയിൽ വർധനവു വരുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതോടെയാണ് രണ്ടാം സ്ഥാനക്കാർക്ക് മൂന്നു കോടി രൂപ ലഭിക്കുക.
∙ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ഓർഡർ അടിമുടി പൊളിച്ചു വിദർഭ നടത്തിയതു വിചിത്ര പരീക്ഷണങ്ങൾ. ക്യാപ്റ്റനെ എട്ടാം നമ്പറിലിറക്കുക, ഒൻപതാമനെ വൺഡൗൺ പൊസിഷനിലിറക്കുക തുടങ്ങിയ നീക്കങ്ങൾ കേരളത്തെ ആശയക്കുഴപ്പത്തിലാക്കി.
Results 1-10 of 358
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.