Activate your premium subscription today
കൊട്ടാരക്കര∙ ആധുനിക സൗകര്യങ്ങളോടെ രണ്ട് മിനി ഐടി പാർക്കുകൾ കൂടി കൊട്ടാരക്കരയിലേക്ക്. പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഐടി,അനുബന്ധ മേഖലയിൽ 500 പ്രഫഷനലുകൾക്ക് ആദ്യഘട്ടത്തിൽ ജോലി ലഭിക്കും. ഐടി കമ്പനിയായ സോഹോ കോർപറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ക്യാംപസ് നെടുവത്തൂർ
മൂവാറ്റുപുഴ∙ ഐടി പാർക്ക് നിർമിക്കാനെന്ന പേരിൽ ഫയർസ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കി അഗ്നിരക്ഷാ സേനയെ ഒഴിപ്പിച്ചു വെറുതേയിട്ടിരിക്കുന്ന നഗരത്തിലെ കണ്ണായ ഭൂമി കാടുകയറി സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളം ആകുന്നു. ഷോപ്പിങ് കോംപ്ലക്സും ഐടി പാർക്കും നിർമിക്കാനെന്ന പേരിൽ പലവട്ടം നോട്ടിസ്
തിരുവനന്തപുരം / കൊച്ചി ∙ കേരളത്തെ നിർമിതബുദ്ധി (എഐ), റോബട്ടിക്സ് എന്നിവയുടെ ഹബ്ബാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഗവേഷണ സ്ഥാപനങ്ങളും റോബട്ടിക്സ് കമ്പനികളുമായുള്ള വട്ടമേശ സമ്മേളനം ഓഗസ്റ്റിലും എഐ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സോഫ്റ്റ്വെയർ കമ്പനി ഐബിഎമ്മുമായി ചേർന്നുള്ള രാജ്യാന്തര കോൺക്ലേവ് ജൂലൈയിലും സംസ്ഥാനത്തു സംഘടിപ്പിക്കും. ഐടി മേഖലയിലെ പദ്ധതികൾക്കായി ഏകദേശം 1500 കോടി രൂപ ബജറ്റിൽ വകയിരുത്തി. ∙ രാജ്യാന്തരതലത്തിൽ സംരംഭകത്വ ആശയങ്ങൾ സംഭാവന ചെയ്യുന്നവരെ ആകർഷിക്കാൻ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ കേരള സ്റ്റാർട്ടപ് മിഷൻ വർക്പോഡുകൾ സ്ഥാപിക്കും. പ്രകൃതിഭംഗി നിറഞ്ഞ കേരളത്തിൽ താമസിച്ചു ജോലി ചെയ്യാനാകുംവിധമാകും ടൂറിസം കേന്ദ്രങ്ങളിൽ വർക്പോഡുകൾ ഒരുക്കുക.
തിരുവനന്തപുരം ∙ മുതിർന്ന പൗരൻമാർക്ക് കൂടുതൽ കരുതൽ നൽകുന്നതിനു മുൻഗണന നൽകുന്നതാണ് സർക്കാരിന്റെ നയപ്രഖ്യാപനം. മുതിർന്ന പൗരൻമാരുടെ ഡിജിറ്റൽ സാക്ഷരത ലക്ഷ്യമിട്ട് ‘ഐടി അറ്റ് എൽഡേർലി’ എന്ന പേരിൽ സംരംഭം തുടങ്ങും. 2013ലെ വയോജന നയം, 2009ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ചട്ടങ്ങൾ എന്നിവ പരിഷ്കരിക്കുമെന്നും നയപ്രഖ്യാപനത്തിൽ സർക്കാർ വാഗ്ദാനം ചെയ്തു.
രണ്ടുവർഷമായി അബ്കാരി നയത്തിൽ ഉൾപ്പെടുത്തിയെങ്കിലും ഐടി, വ്യവസായ പാർക്കുകളിലേക്കു തൽക്കാലം മദ്യമില്ല. ഐടി പാർക്കുകളിൽ മദ്യ വിതരണ ലൈസൻസ് അനുവദിക്കുന്നതിനുള്ള പ്രത്യേക ചട്ടം രൂപീകരണം ഒരു വർഷമായി വഴിമുട്ടിയെങ്കിൽ, വ്യവസായ പാർക്കുകളിലെ ലൈസൻസ് സംബന്ധിച്ച് എക്സൈസ്–വ്യവസായ വകുപ്പുകൾ തമ്മിൽ പ്രാഥമിക ചർച്ച പോലും തുടങ്ങിയിട്ടില്ല.
തിരുവനന്തപുരം ∙ സർക്കാരിന്റെ ഐടി പാർക്കുകളിൽ 5000 തൊഴിലവസരം നൽകി,1000 കോടിയിലധികം രൂപ നിക്ഷേപിക്കുന്ന കോ–ഡവലപ്പർക്ക് വാടക സൗജന്യമാക്കും. 3000 തൊഴിലും 1000 കോടി വരെ നിക്ഷേപവുമാണെങ്കിൽ വാടകയുടെ 25% നൽകിയാൽ മതി. 2000 തൊഴിലും 500 കോടി വരെ നിക്ഷേപവുമാണെങ്കിലും 25% വാടക മതി. 1000 തൊഴിലും 250 കോടി വരെ നിക്ഷേപവുമാണെങ്കിൽ 50% വാടക. എന്നാൽ 5 വർഷത്തിനുശേഷം പ്രകടനം വിലയിരുത്തുമ്പോൾ വാഗ്ദാനം പാലിച്ചില്ലെങ്കിൽ പലിശസഹിതം മുഴുവൻ വാടകയും ഈടാക്കും. 100 കോടി രൂപ വരെ നിക്ഷേപിച്ചാൽ 50% വാടക ആദ്യവും ബാക്കി 10 വാർഷിക ഗഡുക്കളായും നൽകിയാൽ മതി.
സംസ്ഥാനത്ത് ഐടി മേഖലയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പുതിയ ഐടി നയത്തിന്റെ കരട് പൂർത്തിയായി. കൊല്ലം, കണ്ണൂർ ജില്ലകളിലായി പുതിയ 2 ഐടി പാർക്കുകൾ കൂടി സംസ്ഥാനത്ത് വരും. കൊല്ലത്ത് നിലവിലുള്ള ഐടി ക്യാംപസ് കൂടാതെയാണ് പുതിയ പാർക്ക്. എൻഎച്ച് 66 നോട് ചേർന്ന് പല ഇടങ്ങളിലായി ഐടി ക്യാംപസുകളും സ്ഥാപിക്കും. സർക്കാരിനു മുന്നിൽ കരട് സമർപ്പിച്ചെന്നും ഉടൻതന്നെ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന ഐടി സെക്രട്ടറി രത്തൻ യു.ഖേൽക്കർ പറഞ്ഞു.
കൊച്ചി ∙ കേരള ഗവ.ഐടി പാർക്കുകൾക്കു വേണ്ടി രാജ്യാന്തര പ്രോപ്പർട്ടി കൺസൽറ്റന്റുമാരെ (ഐപിസി) നിയമിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേരളത്തിലെ ഐടി നഗരങ്ങളെ ആഗോളതലത്തിൽ ‘മാർക്കറ്റ്’ ചെയ്യാൻ കൂടി ലക്ഷ്യമിട്ട്. പാർക്കുകളിൽ അവശേഷിക്കുന്ന ഓഫിസ് ഇടവും നിർമാണത്തിനായി അവശേഷിക്കുന്ന സ്ഥലവും പാട്ടത്തിന്
തിരുവനന്തപുരം∙ വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പുന്നതിന് അനുമതി നൽകാൻ മദ്യനയത്തിൽ തീരുമാനിച്ചെങ്കിലും നടപ്പിലാകാൻ വൈകും. കഴിഞ്ഞ മദ്യനയത്തിൽ ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാൻ നിർദേശമുണ്ടായെങ്കിലും നടപ്പിലായിട്ടില്ല. നിർദേശങ്ങൾ നിയമസഭാ
തിരുവനന്തപുരം ∙ ഗവ. ഐടി പാർക്കുകളിൽ ഒഴിഞ്ഞ സ്ഥലങ്ങളുടെ മാർക്കറ്റിങ്ങിനായി ഇന്റർനാഷനൽ പ്രോപ്പർട്ടി കൺസൽറ്റന്റ്സിനെ സർക്കാർ നിയമിക്കാനിരിക്കെ പാർക്കുകളിൽ സ്ഥലം ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് ഒട്ടേറെ കമ്പനികൾ. തിരുവനന്തപുരം ടെക്നോപാർക്ക്, എറണാകുളം ഇൻഫോപാർക്ക് എന്നിവയുടെ വെബ്സൈറ്റിൽ നിന്നു
Results 1-10 of 28