Activate your premium subscription today
24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ അവിടെ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉടമകൾക്ക് ഇനി നഷ്ടപരിഹാരം ലഭ്യമാകും. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പുതുക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്. പോസ്റ്റ്പെയ്ഡ് ഉപയോക്താവ് എങ്കിൽ ഒക്ടോബർ ഒന്നിനു ശേഷം ഇത്തരം സേവനതടസ്സമുണ്ടായാൽ, തത്തുല്യമായ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവു ചെയ്യും. പ്രീപെയ്ഡ് ഉപയോക്താവെങ്കിൽ 2025 ഏപ്രിൽ 1 മുതലാണ് ഇത് ലഭ്യമാവുക. തത്തുല്യമായ ദിവസത്തെ വാലിഡിറ്റി തനിയെ ക്രെഡിറ്റ് ആകും. ഒരു ജില്ലയിലോ സംസ്ഥാനത്തോ കുറഞ്ഞത് 4 മണിക്കൂറെങ്കിലും സേവനതടസ്സമുണ്ടായാൽ കമ്പനി ഇക്കാര്യം ട്രായിയെ 24 മണിക്കൂറിനകം അറിയിക്കണം. ഇതുവരെ മാധ്യമവാർത്തകൾ വഴിയോ പരാതികൾ വഴിയോ ആണ് ട്രായ് ഇതറിഞ്ഞിരുന്നത്. അതത് ജില്ലയിൽ റജിസ്റ്റർ ചെയ്ത സിം കാർഡുകളിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
പട്ന ∙ ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ 2.25 ലക്ഷം മൊബൈൽ നമ്പരുകൾ ടെലികോം വകുപ്പ് വിഛേദിച്ചു. വ്യാജ രേഖ സമർപ്പിച്ചു സിം കാർഡുകൾ നേടിയവരുടെ നമ്പരുകളാണ് വിഛേദിച്ചത്. ചട്ടങ്ങൾ ലംഘിച്ചു സിം കാർഡ് വിതരണം നടത്തിയ 517 കടകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. വ്യാജ രേഖ ഉപയോഗിച്ചു സിം കാർഡ് നേടിയവർക്കും
ടെലഗ്രാഫ്
രാജ്യത്ത് കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒൻപതിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിലുള്ളത്. സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ അധിക സിമ്മുകൾ മടക്കി നൽകണമെന്ന് നേരത്തേ
കോട്ടയം ∙ സംസ്ഥാനത്തെ ആകെ മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണത്തിൽ ഒരു മാസം കൊണ്ട് 13 ലക്ഷത്തിലേറെ കുറവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ 4,41,08,135 മൊബൈൽ ഫോൺ കണക്ഷനുകളാണ് കേരളത്തിലുള്ളത്. ഓഗസ്റ്റിൽ 4,54,89,569 മൊബൈൽ ഫോൺ
കൊച്ചി∙ ലോക്ഡൗൺ കാലത്തു ‘സിം ബോക്സ്’ സമാന്തര എക്സ്ചേഞ്ച് വഴി കേരളത്തിലേക്കു വന്ന ഫോൺവിളികളിൽ പലതും ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണെന്നു രഹസ്യാന്വേഷണ | sim box | Telecom Enforcement Resource and Monitoring | illegal sim box exchange | Manorama Online
Results 1-6