സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ ‘കുടുങ്ങി’
Mail This Article
പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥലം മാറ്റിയ ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ തിരിച്ചുപോക്കിന് ഇനിയും ഉത്തരവിറങ്ങിയില്ല. സ്ഥലംമാറ്റം വൈകുന്നതു മക്കളുടെ വിദ്യാഭ്യാസത്തെ ഉൾപ്പെടെ ബാധിക്കുന്നതിൽ പൊലീസ് സേനയിൽ അമർഷം.
തിരഞ്ഞെടുപ്പു കാലത്തു പൊലീസ് ഉദ്യോഗസ്ഥർക്കു സ്വന്തം ജില്ലയിൽ ക്രമസമാധാന ചുമതലകൾ നൽകാറില്ല. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ജില്ല വിട്ടുള്ള സ്ഥലം മാറ്റമാണു നടത്തുക. വോട്ടെണ്ണൽ കഴിഞ്ഞു പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ തിരികെയുള്ള സ്ഥലംമാറ്റ ഉത്തരവ് ഇറക്കുകയാണു പതിവ്. എന്നാൽ ഇത്തവണ വോട്ടെണ്ണൽ കഴിഞ്ഞു മൂന്നു മാസമായിട്ടും ഉത്തരവിറങ്ങിയില്ല.
ദൂരെയുള്ള ജില്ലകളിലേക്കു മാറ്റം കിട്ടിയ പലരും തിരിച്ചുപോകാൻ കഴിയാത്തതിന്റെ മാനസിക സംഘർഷത്തിലാണ്. ഇതു പല പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. താൽക്കാലിക സ്ഥലംമാറ്റമായതിനാൽ പലരും കുടുംബത്തെ കൂട്ടിയിരുന്നില്ല.