Activate your premium subscription today
സംസ്ഥാന സ്കൂള് കായിക മേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിവരങ്ങൾ നൽകാൻ ‘ഇൻഫർമേഷൻ സെന്ററുകൾ’ ഇല്ലാത്തതു മൂലം വലഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അത്ലീറ്റുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് അത്ലറ്റിക്സ് മത്സരങ്ങൾക്കുള്ള റജിസ്ട്രേഷൻ തുടങ്ങിയത്. പക്ഷേ വിവിധ ജില്ലകളിൽനിന്നെത്തിയ അത്ലീറ്റുകൾ രാവിലെ മുതൽ തന്നെ പ്രധാന വേദിയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു.
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കിടയില് ഉച്ചഭക്ഷണം കഴിക്കാനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കുമായി ഭക്ഷണത്തിനൊപ്പം സ്വൽപം മ്യൂസിക് കൂടിയായാലോ? അതും ലൈവ് പ്രകടനം. സംസ്ഥാന സ്കൂൾ കായിക മേളയുടെ പ്രധാന വേദിയായ മാഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഭക്ഷണപ്പുരയിൽ ബുധനാഴ്ച ഉച്ച മുതൽ സംഗീത മയമായിരുന്നു. കായിക
കൊച്ചി∙ സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയ തിരുവനന്തപുരം ജില്ലയ്ക്ക്, എറണാകുളം ജില്ലാ കലക്ടർ എൻ.എസ് കെ. ഉമേഷ് ട്രോഫി സമ്മാനിച്ചു. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി.
കരുത്തും വേഗതയും ഇഴചേർന്ന അതിമനോഹരമായൊരു ആയോധന കല. സംസ്ഥാന സ്കൂള് കായികമേളയിലും കയ്യടി നേടുകയാണ് ജപ്പാനിൽ ഉദ്ഭവിച്ച് ലോകമാകെ പടർന്ന ജൂഡോ. കരാട്ടെയും കുങ്ഫുവും ജനകീയമായ നമ്മുടെ നാട്ടിൽ ജൂഡോയും അതിവേഗം ജനമനസ്സുകൾ കീഴടക്കുന്നതിന്റെ തെളിവാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ്. ശരീരഭാരവും കരുത്തും ഉണ്ടെങ്കിൽ ആരെയും മലർത്തി അടിക്കാമെന്നതല്ല, അതിനൊപ്പം തന്നെ വേഗതയും ആത്മവിശ്വാസവും കൂടി ഏറ്റുമുട്ടുന്ന പോരാട്ടമാണ് ജൂഡോ.
‘മൈക്കിലൂടെ വിളിച്ചു പറയാതിരിക്കാൻ പറ്റുമോ !’ സംഘാടകരുടെ ആവശ്യം അതായിരുന്നെങ്കിലും കമന്റേറ്റർ നിരസിച്ചു. വീണ്ടും ഉച്ചത്തിൽ തന്നെ അനൗൺസ്മെന്റ്! വിദ്യാർഥികൾക്ക് കുടിവെള്ളം എത്തിക്കാനാണ് ഈ പെടാപ്പാട്. സംഭവം തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഖോഖൊ മത്സരത്തിനിടെ.
സംസ്ഥാന സ്കൂൾ കായികമേളയിലെ ബോക്സിങ് മത്സരങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ എന്റെ ബോക്സിങ് കാലം ഓർത്തുപോയി. തിരുവനന്തപുരത്ത് ഓൾ സെയ്ന്റ്സ് കോളജിൽ പിജിക്കു പഠിക്കുമ്പോഴാണു ഞാൻ ബോക്സിങ് പഠിച്ചത്. ശരിക്കും ലേറ്റ് എൻട്രി. പ്രേംനാഥ് സാറായിരുന്നു കോച്ച്. ഫുട്വർക്ക് ഒക്കെ മെച്ചപ്പെടുത്താൻ ഞാനന്നു ആയോധനകലയായ ‘ക്രാവ് മഗ’ പഠിക്കുകയാണ്. പ്രേംനാഥ് സാറാണു ബോക്സിങ് പരിചയപ്പെടുത്തിയത്.
കൊച്ചി ∙ കുട്ടികൾക്കിടയിൽ പരിമിതികളുടെ വേർതിരിവുകളില്ലാത്ത, ഇൻക്ലൂസീവ് വിദ്യാഭ്യാസം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നേരത്തേ ഇടംപിടിച്ചതാണെങ്കിലും ആദ്യമായി ട്രാക്കിലിറങ്ങിയത് ഇത്തവണയാണ്. എന്നാൽ ഇത് ഭിന്നശേഷിക്കാർക്ക് മാത്രമുള്ള എക്സ്ക്ലൂസീവ് മത്സരവുമല്ല.
കൊച്ചി∙ ഏഴു മീറ്റ് റെക്കോർഡുകൾ പിറന്ന നീന്തൽ മത്സരങ്ങളിലെ സർവാധിപത്യത്തോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ല കുതിപ്പു തുടരുന്നു. 825 പോയിന്റുള്ള തിരുവനന്തപുരത്തിന്റെ നേട്ടം ഇതു വരെ 96 സ്വർണം, 74 വെള്ളി, 83 വെങ്കലം.
കൊച്ചി ∙ എസ്റ്റിമേറ്റ് 10 കോടിക്കു മുകളിൽ. വിദ്യാർഥികളുടെ കയ്യിൽ നിന്നു പിരിച്ച തുകയിൽ ജില്ലാ കായിക മേളകൾക്കു കൊടുത്ത ശേഷം സംസ്ഥാന മേള നടത്തിപ്പിന് ബാക്കിയുള്ളത് 2 കോടി! പക്ഷേ ഭക്ഷണത്തിന് മാത്രം വേണ്ടത് 2.25 കോടി! കഴിഞ്ഞ വർഷത്തെ സംസ്ഥാന–ജില്ലാ കായിക മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശികകൾ ഇനിയും ബാക്കി.
കൊച്ചി ∙ കരുത്തു പകരാൻ ഒറ്റക്കാലും ഒറ്റക്കയ്യും മാത്രം. ഒരു കാലിനും ഒരു കയ്യിനും സ്വാധീനം കുറവാണ്. പോരാത്തതിന് വളവുള്ള നട്ടെല്ലും. എന്നിട്ടും പോരാട്ടവീര്യത്തോടെ തല ഉയർത്തി കോർട്ടിൽ പറന്നു കളിച്ച ജ്യോതിഷിനു മുന്നിൽ അത്തരം ശാരീരിക വെല്ലുവിളികളൊന്നുമില്ലാത്ത എതിരാളികളും നന്നേ വിയർത്തു. 14 വയസ്സിൽ താഴെയുള്ളവരുടെ മിക്സ്ഡ് ഡബിൾസിൽ ആദ്യ റൗണ്ടിൽ കണ്ണൂരിനെയും ക്വാർട്ടറിൽ എറണാകുളത്തെയും കോട്ടയം കീഴടക്കിയത് ടോപ് സ്കോററായ ജ്യോതിഷിന്റെ മികവിലായിരുന്നു.
കൊച്ചി ∙ കായികമേളയിലെ വാൾപയറ്റിൽ കോലത്തുനാട്ടിലെ മങ്കമാരുടെ ക്ലാസിക് പോരാട്ടം. അണ്ടർ 19 പെൺകുട്ടികളുടെ ഫെൻസിങ് (എപ്പീ വിഭാഗം) ഫൈനലിൽ ഏറ്റുമുട്ടിയത് രാജ്യാന്തര താരങ്ങളായ നിവേദ്യ എൽ. നായരും റീബ ബെന്നിയും.
വേദി: മഹാരാജാസ് കോളജ് ഗ്രൗണ്ട്. 14 വയസ്സിനു താഴെയുള്ള ഭിന്നശേഷി വിദ്യാർഥികളുടെ ത്രോബോൾ മത്സരം. പന്ത് എറിയുന്നത് ഇടുക്കിയുടെ ജനറൽ താരം ഗജാനന്ദ് സാഹു. എറിഞ്ഞ പന്ത് ചെന്നു വീണത് ഗ്രൗണ്ടിനു പുറത്ത്, കായികതാരങ്ങൾക്കു ഭക്ഷണം വിളമ്പുന്ന ‘രുചിയിട’ത്തിൽ. മീറ്റിലെ ഒഫിഷ്യൽസ് തലയിൽ കൈവച്ചു. ‘ദൈവമേ ! ഇതെങ്ങനെ അളക്കും’. എറിഞ്ഞു പോയില്ലേ. ഇനി അളക്കാതിരിക്കാൻ പറ്റുമോ. ഗ്രൗണ്ടിലെ ചുറ്റുവേലിക്ക് ഇടയിലൂടെ ടേപ്പ് കടത്തി. അളവു നടന്നു. 41 മീറ്റർ.
സംസ്ഥാന സ്കൂൾ കായിക മേളയുടെ ആദ്യ ദിനത്തിൽ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഭക്ഷണശാലയിലെത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപത്തെ ഭക്ഷണശാലയിലെത്തിയ മന്ത്രി കുട്ടികൾക്കൊപ്പം ഭക്ഷണം രുചിക്കാൻ തീരുമാനിക്കുകയായിരുന്നു. മന്ത്രിയും സംഘവും നേരിട്ടെത്തിയപ്പോള് വിദ്യാർഥികൾ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് മന്ത്രിയോട് കുശലം
കൊച്ചി∙ നീന്തൽക്കുളത്തിൽ പിറന്ന അഞ്ച് റെക്കോഡുകളോടെ സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരദിനങ്ങൾക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂ൪ത്തിയായ ഗെയിംസ് മത്സരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിൽ. ഗെയിംസ് ഇനങ്ങളിൽ 280 മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ 687 പോയിന്റുകളുമായാണ് തിരുവനന്തപുരം ജില്ല മുന്നിൽ നിൽക്കുന്നത്. 79 സ്വ൪ണ്ണവും 62 വെള്ളിയും 66 വെങ്കലവുമാണ് തിരുവനന്തപുരം ജില്ല നേടിയത്. 40 സ്വ൪ണവും 27 വെള്ളിയും 40 വെങ്കലവുമായി 373 പോയിന്റോടെ തൃശൂ൪ രണ്ടാം സ്ഥാനത്തും 41 സ്വ൪ണവും 27 വെള്ളിയും 40 വെങ്കലവുമായി 349 പോയിന്റോടെ കണ്ണൂ൪ ജില്ല മൂന്നാം സ്ഥാനത്തുമാണ്.
ആലപ്പുഴ∙ കായിക താരങ്ങളുടെ വെട്ടിക്കുറച്ച ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാതെ, വീണ്ടുമൊരു സംസ്ഥാന സ്കൂൾ കായികമേള. ഈ സ്കൂൾ കായികമേളയിലും ആദ്യ 4 സ്ഥാനക്കാർക്കു മാത്രമാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കുക.
ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേള എന്നാണ് ഇത്തവണത്തെ കൗമാര കായികോൽസവത്തിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ‘ബ്രാൻഡിങ്’. ഒളിംപിക്സിന്റെ കേരള മോഡലിന് ശ്രമിച്ചവർ തങ്ങളെ മറന്നു വെന്ന പരിഭവങ്ങൾ കായികോൽസവത്തിന്റെ ഉദ്ഘാടനദിനത്തിൽ കല്ലുകടിയായി. അതു പറയുന്നതു മറ്റാരുമല്ല, ഒളിംപിക്സിന്റെ വിശ്വവേദിയിൽ നാടിന്റെ അഭിമാനമുയർത്തിയ നമ്മുടെ പ്രിയ ഒളിംപ്യൻമാർ തന്നെയാണ്.
തിരുവനന്തപുരം∙ ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സ്കൂൾ മേളയുടെ വിജയികൾക്ക് സമ്മാനിക്കുന്ന മെഡലുകൾക്കുമുണ്ട് ഒരു ഒളിംപിക്സ് ടച്ച്. ഇരു വശത്തുമായി സംസ്ഥാനത്തിന്റെയും മേളയുടെയും ഔദ്യോഗിക മുദ്രകളും മേളയുടെയും വകുപ്പിന്റെയും പേരും കായിക ഇനങ്ങളുടെ രൂപങ്ങളും മുദ്രണം ചെയ്തെടുത്ത മെഡൽ കനത്തിലും നിസ്സാരമല്ല. 125 ഗ്രാമാണ് ഭാരം. വീതിയും നീളവും 3 ഇഞ്ച് വീതം.
തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹെസ്റൻ ആന്റണി ജൂഡ് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കുന്നത് 2 ഇനങ്ങളിൽ; സ്റ്റാൻഡിങ് ലോങ് ജംപിലും സ്റ്റാൻഡിങ് ത്രോയിലും. ലക്ഷ്യവും ദൂരവും അകക്കണ്ണുകൊണ്ടു അറിഞ്ഞാണ് ഹെസ്റൻ ഇരുമത്സരങ്ങളിലും ഇന്നു ഇറങ്ങുക.
കൊച്ചി ∙ കാസർകോട് നിന്നെത്തിയ ദീപശിഖയും തിരുവനന്തപുരത്ത് നിന്നെത്തിയ സ്വർണക്കപ്പും ഒത്തുചേർന്നതോടെ കായിക കേരളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങി. ഒരാഴ്ചക്കാലത്തോളം നീണ്ടുനിൽക്കുന്ന, കായികപോരാട്ടങ്ങളുടെ കൊച്ചിൻ കാർണിവലിന് വർണാഭമായ തുടക്കം. സംസ്ഥാന കായികമേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിറപ്പകിട്ടാർന്ന ഉദ്ഘാടന പരിപാടിയിൽ, മാർച്ച് പാസ്റ്റിൽ അണിനിരന്ന താരങ്ങളുടെ ആവേശം കൊച്ചി മെട്രോയുടെ കുതിപ്പിനെ വെല്ലുന്നതായിരുന്നു. 3500 താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ കോട്ടയം ഒന്നും കൊല്ലം രണ്ടും എറണാകുളം മൂന്നും സ്ഥാനങ്ങൾ നേടി.
കേരള കായിക ചരിത്രത്തിന് തിലകക്കുറി ചാർത്തിയ ഒട്ടേറെ പൊൻതാരങ്ങളെ സമ്മാനിച്ച മഹാരാജാസ് കോളജ് ഗ്രൗണ്ട്. അവിടെ തിങ്ങിനിറഞ്ഞ ഗാലറികളുടെ ആരവങ്ങൾക്കു നടുവിൽ ട്രാക്കിലൂടെ വീൽചെയറിൽ വന്ന എസ്.യശ്വിതയും അനു ബിനുവും ചേർന്ന് ദീപശിഖ എനിക്കു കൈമാറിയപ്പോൾ അക്ഷരാർഥത്തിൽ അനുഭവിച്ചതു രോമാഞ്ചമായിരുന്നു. ആ ദീപശിഖ സ്കൂൾ
കൊച്ചി∙ മേളകൾ പഴയിടം മോഹനൻ നമ്പൂതിരിക്ക് പുത്തരിയല്ല. പക്ഷേ ഇങ്ങനെ ഇതാദ്യം ! പാചകപ്പുര ഒന്നല്ല, 6 എണ്ണം ! വേദികളുടെ എണ്ണം കൂടിയതോടെ പാചകപ്പുരകളും കൂട്ടി. എല്ലായിടത്തും എങ്ങനെ കണ്ണെത്തുമെന്നായി ചിന്ത. അതിനു പഴയിടം സ്റ്റൈൽ പരിഹാരം. ലൈവ് ക്യാമറ സ്ഥാപിച്ചു. പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിനു സമീപത്തെ
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ കായിക മേളയുടെ മത്സരങ്ങൾ. 20,000 താരങ്ങൾ കായിക മേളയിൽ മത്സരിക്കാനെത്തും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ 3500 കുട്ടികളാണ് അണിനിരന്നത്. എറണാകുളം ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും ദൃശ്യവിരുന്നായി.
കൊച്ചി ∙ ആശങ്കയുടെ മഴ അലർട്ട് മഞ്ഞയിൽ നിന്നു പച്ചയിലേക്ക് മാറിക്കഴിഞ്ഞു; കായിക കേരളത്തിന്റെ കുതിപ്പിന്റെ മാപിനിയിൽ ചൂട് കൂടി വരുന്നു. സംസ്ഥാന കായികമേളയുടെ ആഘോഷം നിറഞ്ഞ തുടക്കത്തിനായി കൊച്ചി നഗരം കാത്തിരിക്കുന്നു; ഇന്നു വൈകിട്ട് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കൗമാര കായികമേളയ്ക്കു തിരിതെളിയും;
വിശ്വകായികമേളയായ ഒളിംപിക്സിന്റെ ഉദാത്തമായ ആശയങ്ങളെ സ്കൂൾ കുട്ടികളിലേക്കു പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വർഷത്തെ സ്കൂൾ കായികമേള ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പങ്കാളിത്തംകൊണ്ടു ലോകത്തെ ഏറ്റവും വലിയ കായിക വേദികളിലൊന്നാണിത്. ഇത്തവണ മുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ഒളിംപിക്സ് മാതൃകയിൽ ‘കേരള സ്കൂൾ കായികമേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണു നിലവിലെ തീരുമാനം.
കൊച്ചി ∙ ആകാശത്തു മഴമേഘങ്ങൾ സൃഷ്ടിക്കുന്ന ആശങ്കയ്ക്കിടെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് നാലിനു മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിംപ്യൻ പി.ആർ. ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ കൗമാര കരുത്തിന്റെ കായിക മാമാങ്കത്തിനു കൊടിയുയരും.
തൃശൂർ ∙ കൊച്ചിയിൽ ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണത്തിനു ജില്ലയിൽ വൻ വരവേൽപ്. കാസർകോടു നിന്നാരംഭിച്ച പ്രയാണം ഇന്നലെ നാലു മണിയോടെയാണു ജില്ലയിലെത്തിയത്. ചെറുതുരുത്തി പാലത്തിനു സമീപം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എ.കെ. അജിതകുമാരിയും ജില്ലാ
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇനിയും സജ്ജമാകാതെ അത്ലറ്റിക്സ് മത്സര വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ട്. പണി പൂർത്തിയായ ഇവിടുത്തെ സിന്തറ്റിക് ട്രാക്കിൽ ലൈൻ മാർക്കിങ് നടക്കുമ്പോൾ ജംപ് മത്സരങ്ങൾക്കായുള്ള പിറ്റ് നിർമാണം പാതിവഴിയിലെത്തിയിട്ടേയുള്ളൂ.
തിരുവനന്തപുരം/ കാസർകോട്∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് കാസർകോട്ടും വാഹന ജാഥയ്ക്ക് തിരുവനന്തപുരത്തും തുടക്കം. കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു.