ADVERTISEMENT

ഇന്ത്യന്‍ വംശജനായ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല തന്റെ ഈ വര്‍ഷത്തെ വേതനത്തില്‍ നിന്ന് ഏകദേശം 5.2 ദശലക്ഷം ഡോളര്‍( 43 കോടിയോളം രൂപ) വേണ്ടന്നുവച്ചെന്ന് റിപ്പോർട്ട്. രാജ്യാന്ത്ര ടെക്‌നോളജി മേഖലയ്ക്ക് മികച്ച നേതൃത്വം നല്‍കുന്ന  ഒരാളായാണ് നദെല അറിയപ്പെടുന്നത്.  ലോകത്ത് ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന മേധാവിമാരില്‍ ഒരാളുമാണ് അദ്ദേഹം. യുഎസ് സെക്യുരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ വേതനത്തില്‍ 63 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

മൈക്രോസോഫ്റ്റിനെ നയിക്കുന്നതിന് നദെലയ്ക്ക് നടപ്പുവര്‍ഷം ലഭിക്കുന്നത് 79 ദശലക്ഷം ഡോളറാണ്. ഇതില്‍ ക്യാഷ് ഇന്‍സെന്റിവ് 10.7 ദശലക്ഷം ഡോളര്‍ ആയിരുന്നു. അതില്‍ നിന്ന് 5.2 ഡോളര്‍ കുറച്ചു മതി തനിക്കെന്ന് അദ്ദേഹം പറഞ്ഞതായി ഡിഎന്‍എ അടക്കം ചില ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ സന്ദര്‍ഭത്തില്‍ സിലിക്കന്‍വാലി കമ്പനികളിലെ ഇന്ത്യന്‍ വംശജരായ മേധാവികള്‍ക്ക് കിട്ടുന്ന വരുമാനം ഇന്ത്യ.കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലുള്ള വിവരങ്ങള്‍ പ്രകാരം ഏറ്റവുമധികം പണം കൈപ്പറ്റുന്നത് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ആണ്. അദ്ദേഹത്തിന് 1,846 കോടി രൂപ 2024ല്‍ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നദെലയുടെതിനേക്കള്‍ മൂന്നു മടങ്ങ് അധികം പണമാണ് പിച്ചൈയുടെ വാര്‍ഷിക വരുമാനം.

ശന്താനു നാരായെന്‍

അഡോബി സിഇഓ ശാന്തനൂ നാരായന്റെ വാര്‍ഷിക വേതനം 300 കോടി രൂപയാണ്. 

സഞ്‌ജെയ് മെഹ്രോത്ര

സാന്‍ഡിസ്‌ക് കമ്പനിയുടെ സഹസ്ഥാപകനായ സഞ്‌ജെയ് മെഹ്രോത്ര 206 കോടി രൂപ കൈപ്പറ്റുന്നു.

അര്‍വിന്ദ് കൃഷ്ണ

ഐബിഎം സിഇഓ അര്‍വിന്ദ് കൃഷണയ്ക്ക് 165 കോടി രൂപയാണ് ലഭിക്കുന്നത്. 

ടെക്‌നോളജി കമ്പനി മേധാവികള്‍ക്ക് പ്രതിഫലമായി അതതു കമ്പനികളുടെ ഓഹരിയും നല്‍കാറുള്ളതിനാല്‍ കൃത്യമായ വേതനം കണക്കുകൂട്ടാന്‍ സാധിക്കില്ലെന്നും പറയുന്നു. ഓഹരിവിലയില്‍ ഏറ്റക്കുറച്ചില്‍ വരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com