Activate your premium subscription today
ദന്തേവാഡ ∙ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി. തിരച്ചിൽ തുടരുകയാണ്. പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പിഎൽജിഎ) പ്രവർത്തകരാണു കൊല്ലപ്പെട്ടതെന്നാണു വിവരം. ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡിലെ ഒരു സൈനികനും പരുക്കേറ്റു.
റായ്പൂർ ∙ ഛത്തീസ്ഗഡിലെ നാരായൺപൂർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ മുപ്പതിലധികം മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.
സ്വാതന്ത്ര്യദിനത്തലേന്ന് ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ക്യാപ്റ്റന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്.ദോഡ ജില്ലയിലെ അസർ മേഖഴയിൽ ബുധനാഴ്ച രാവിലെ നാല് ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഒരു സാധാരണക്കാരനും പരുക്കേറ്റു.
കൊച്ചി ∙ വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിപിഐ മാവോയിസ്റ്റ് അംഗം കൊച്ചിയിൽ പിടിയിൽ. തൃശൂർ സ്വദേശിയായ ആഷിക് എന്ന മനോജാണ് അറസ്റ്റിലായത് എന്നാണ് പ്രാഥമിക വിവരം. ഭീകര വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈ ∙ മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഗഡ്ചിരോളി ജില്ലയിൽ 6 മണിക്കൂർ നീണ്ട ഓപ്പറേഷനിലാണു മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽനിന്നു നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഛത്തീസ്ഗഡ് അതിർത്തിയോടു ചേർന്ന വന്ദോലി ഗ്രാമത്തിനു സമീപം 15 മാവോയിസ്റ്റുകൾ
മാനന്തവാടി ∙ തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. കോഴിക്കോട്, കണ്ണൂർ ബോംബ് സ്ക്വാഡുകൾ, അരീക്കോട്ടു നിന്നുള്ള തണ്ടർബോൾട്ട് സ്പെഷൽ ഓപ്പറേഷൻ ടീം എന്നിവർ ചേർന്ന് ഇന്നു രാവിലെയാണ് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയത്. ബോംബ് കണ്ടെത്തിയ
വയനാട്∙ ദളങ്ങൾ ഓരോന്നായി കൊഴിഞ്ഞ് നാലു പേരിലേക്കു മാത്രമായി ഒതുങ്ങിയിരിക്കുകയാണ് കേരളത്തിലെ മാവോയിസ്റ്റ് സംഘം.അവരാണെങ്കിൽ പൊലീസിന്റെ തോക്കിൻ മുനയിലാണ് ജീവിക്കുന്നതും. വയനാട്, ആറളം, നിലമ്പൂർ കാടുകളിലായി വ്യാപിച്ച് പ്രവർത്തിച്ചിരുന്നസംഘങ്ങൾ ഏറെക്കുറെ ഒടുങ്ങി. തലപ്പുഴയും ആറളത്തുമായി ചുറ്റിത്തിരിയുന്ന
മാനന്തവാടി (വയനാട്) ∙ മാവോയിസ്റ്റ് സാന്നിധ്യം സജീവമായി തുടരുന്ന തവിഞ്ഞാൽ പഞ്ചായത്തിലെ കമ്പമലയ്ക്ക് സമീപത്തെ ഉൾവനത്തിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. 9 തവണ പരസ്പരം വെടിയുതിര്ത്തെങ്കിലും ആര്ക്കും പരുക്കില്ല. ഇന്നലെ രാവിലെ ഒൻപതരയോടെ കെഎഫ്ഡിസിയുടെ തേയില എസ്റ്റേറ്റിനോട് ചേർന്നുള്ള വനത്തിലാണ് വെടിവയ്പ് നടന്നത്.
റായ്പുർ ∙ ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള് കൊല്ലപ്പെട്ടു. നാരായൺപുർ, കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര അതിർത്തിയോടു ചേർന്ന തെക്മെട്ട വനമേഖലയില് പ്രത്യേക ദൗത്യ സംഘവും റിസര്വ് ഗാർഡും ചേർന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് മാവോയിസ്റ്റുകൾ
ബിജാപുർ ∙ ബസ്തർ മേഖലയിൽ ഛത്തീസ്ഗഡ് പൊലീസിന്റെ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) വിഭാഗവുമായുണ്ടായഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന സൂചനയെത്തുടർന്ന് കേശ്കുതുൽ – കേശ്മുണ്ടിവനത്തിൽ തിരച്ചിലിനെത്തിയ സേനയ്ക്കു നേരെ മാവോയിസ്റ്റുകൾ
Results 1-10 of 101