Activate your premium subscription today
2017ൽ കൊച്ചിയെ പിടിച്ചുലച്ച ഒരു പെൺകുട്ടിയുടെ തിരോധാനത്തെ അടിസ്ഥാനമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തിയ ആനന്ദ് ശ്രീബാല. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
ഒരു ഷോർട് ഫിലിമിൽനിന്ന് സിനിമയെടുക്കുക. ആ സിനിമ പുതുമുഖങ്ങളായ സംവിധായകനെയും ക്യാമറാമാനെയും എഴുത്തുകാരനെയും എഡിറ്ററെയും സംഗീത സംവിധായകനെയും ഏൽപ്പിക്കുക. പകുതി ഷൂട്ട് ചെയ്ത സിനിമ എഡിറ്റ് ചെയ്തു കാണിച്ചു ബാക്കി പകുതിയിൽ അഭിനയിക്കേണ്ട താരങ്ങളുടെ ഡേറ്റ് വാങ്ങുക. സിനിമ ചെയ്ത് ഒരു വർഷം വിതരണക്കാരുടെയും ഒടിടിക്കാരുടെയും പിന്നാലെ നടക്കുക. ഒടുവിൽ സാറ്റലൈറ്റ് അവകാശത്തിനു ലഭിച്ച പണം ഉപയോഗിച്ചു തിയറ്ററിൽ സിനിമയിറക്കി ഹിറ്റാക്കുക, കൂടെ 3 സംസ്ഥാന അവാർഡുകളും.
സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, രാഹുൽ മാധവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പൊറാട്ട് നാടകം. ആക്ഷേപഹാസ്യത്തിന് പ്രധാന്യം നൽകിയെത്തിയ ചിത്രം ഇന്ത്യൻ രാഷ്ട്രീയത്തിലെ എല്ലാ കക്ഷി രാഷ്ട്രീയക്കാരെയും നിർദ്ദയം വിമർശിച്ചുകൊണ്ടാണ് എത്തിയത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനീഷ് വാരനാടാണ് പൊറാട്ട് നാടകത്തിന്റെ കഥ രചിച്ചത്. ദീർഘകാല സുഹൃത്തും സംവിധായകനുമായ അകാലത്തിൽ അന്തരിച്ച സിദ്ദിഖ് ആണ് പൊറാട്ട് നാടകം എന്ന കഥ ചലച്ചിത്രമാക്കുന്നതിൽ സജീവമായി ഒപ്പമുണ്ടായിരുന്നത് എന്ന് സുനീഷ് പറയുന്നു. സിദ്ദിഖിന്റെ ശിഷ്യനായ നൗഷാദ് സാഫ്രോൺ ആണ് പൊറാട്ട് നാടകത്തിന്റെ സംവിധായകൻ. ‘പൊറാട്ട് നാടകം’ രചിച്ചത് മുതൽ ഒപ്പമുണ്ടായിരുന്ന സിദ്ദിഖ് തിയറ്ററിൽ ചിത്രം എത്തുന്നത് കാണാൻ കൂടെയില്ലാത്ത ദുഃഖം പങ്കുവയ്ക്കുകയാണ് എഴുത്തുകാരൻ സുനീഷ് വാരനാട്.
സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കി ആസ്വാദകനെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടാണ് സൈജു കുറുപ്പ് നായകനായ ‘പൊറാട്ട് നാടകം’ എന്ന സിനിമ ഇന്ന് തിയറ്ററിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയം മുതൽ കേരളത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ വരെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന
ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന നടനാണ് സൈജു കുറുപ്പ്. ശ്രദ്ധിക്കാതെ എന്നത് വിപരീതമായ അര്‍ത്ഥത്തിലല്ല പറയുന്നത്. കഴിവുകള്‍ ഏറെയുണ്ടെങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സെല്‍ഫ് പ്രമോഷനും കൊണ്ട് ഇല്ലാത്ത മേന്മകള് ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന ശീലം സൈജുവിനില്ല. ഉളള
പൊറാട്ട് നാടകം എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുകയാണ് നൗഷാദ് സാഫ്രോൺ. സമീപകാല സംഭവങ്ങളെ ഒരു പൊറാട്ട് നാടകത്തിന്റെ രൂപത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് നൗഷാദ് പറയുന്നു. ആക്ഷേപഹാസ്യം എന്നതിനപ്പുറം ആരെയും വേദനിപ്പിക്കാൻ അല്ല ചിത്രം ഒരുക്കിയിരിക്കുന്നത്
മലയാള സിനിമയിലെ പൊട്ടിച്ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. മണിക്കുട്ടി എന്ന പശുവിന്റെയും അതിന്റെ ഉടമസ്ഥനായ അബുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. ആക്ഷേപഹാസ്യ ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബർ 18നാണ്
ജീവിതത്തിൽ ആദ്യമായി മുഴുനീള വേഷത്തിലെത്തിയ സിനിമയെക്കുറിച്ച് റിലീസിനു മുൻപു വരെ ആരോടും പറയാൻ കഴിയാതെ പോവുകയെന്ന വലിയ സങ്കടമായിരുന്നു കുറച്ചു കാലം മുൻപു വരെ കൊച്ചിക്കാരായ ജിനിലിനും ജിവിനും. നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യത്തിലെ വലിയൊരു സർപ്രൈസ് ആയിരുന്നു ജിനിലിന്റെയും ജിവിന്റെയും
മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടക'ത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകര്‍. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബർ 18ന്
തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിടിയിൽ സൂപ്പർഹിറ്റായി പ്രേക്ഷകഹൃദയം കീഴടക്കുകയാണ് സൈജു കുറുപ്പും സായികുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭരതനാട്യം. സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ നെഞ്ചോടു ചേർക്കുന്ന കഥാപാത്രങ്ങളിലൊന്ന് ഡബിങ് ആർടിസ്റ്റ് കൂടിയായ ശ്രീജ രവി അവതരിപ്പിച്ച
Results 1-10 of 56