Activate your premium subscription today
കടയ്ക്കൽ ∙ ചോഴിയക്കോട് അരിപ്പ പോട്ടമാവിൽ നിന്നു രാജവെമ്പാലയെ പിടികൂടി. പോട്ടമാവ് കുഞ്ഞുകൃഷ്ണന്റെ വീടിനു മുന്നിലെ തോട്ടിൽ ആണ് രാജവെമ്പാലയെ കണ്ടത്.പ്രദേശത്തെ വീട്ടമ്മ തുണി അലക്കാൻ ആയി തോട്ടിൽ ഇറങ്ങിയപ്പോഴാണു പാമ്പ് വെള്ളത്തിൽ കൂടി നീന്തി വരുന്നതു കണ്ടത്. പ്രദേശവാസികൾ കൂടി പാമ്പുപിടുത്തക്കാരൻ റോയ്
വെള്ളരിക്കുണ്ട്∙ മാലോം പറമ്പ റേഷൻ കടക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് രാജവെമ്പാലയെ കണ്ടെത്തി. രാവിലെ സ്കൂളിലേക്ക് പോകാൻ പുറപ്പെട്ട കുട്ടികളാണ് ഉടുമ്പിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പാമ്പിനെ കണ്ടത്.വനപാലകർ സ്ഥലത്തെത്തി 10 അടി നീളമുള്ള പാമ്പിനെ പിടികൂടി. മഞ്ജുച്ചാൽ വനത്തിൽ തുറന്നുവിട്ടു.
കാസർകോട്∙ മുളിയാർ കുണിയേരിയിലെ ഇ.അബ്ദുൽ റഹിമാന്റെ വീട്ടിൽ കഴിഞ്ഞദിവസം വൈകിട്ടോടെ എത്തിയതായിരുന്നു ഒന്നര മീറ്ററോളം നീളവും അതിനൊത്ത വണ്ണവുമുള്ള രാജവെമ്പാല. മുറ്റത്തേക്ക് കയറാൻ തുടങ്ങിയ പാമ്പിന് മുന്നിൽ പൂച്ച ഇരിപ്പുറപ്പിച്ചു. പല വഴികളും പയറ്റിയെങ്കിലും പൂച്ച പിന്തിരിയാതെ വന്നതോടെ വീട്ടുമുറ്റത്ത് കയറാനുള്ള പദ്ധതി ഉപേക്ഷിച്ച് വന്നവഴിക്ക് തന്നെ പാമ്പ് തടിതപ്പുകയായിരുന്നു.
കിടപ്പുമുറിയിൽ ഒളിച്ചിരുന്ന് ഒൻപതടി നീളമുള്ള രാജവെമ്പാല. കർണാടകയിലെ ഒരു വീട്ടിലാണ് സംഭവം. മുറിയിലെ മുകളിലത്തെ സ്ലാബിൽ സൂക്ഷിച്ചിരുന്ന ഒരു ഇരുമ്പുപെട്ടിയിലാണ് പാമ്പിനെ കണ്ടെത്തിയത്. പേടിച്ചരണ്ട വീട്ടുകാർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു
കർണാടകയിലെ അഗുംബെയിൽ 12 അടി നീളമുള്ള രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യം കണ്ടാൽ മരത്തിൽ കറുത്ത പൈപ്പ് തൂക്കിയിട്ടതാണെന്ന് തോന്നുമെങ്കിലും തലഭാഗം കണ്ടാൽ ആരും പേടിച്ചുപോകും
തളിപ്പറമ്പ്∙ പരിചരണവും നിരീക്ഷണവും കൃത്യമായി നടത്തിയപ്പോൾ കടമ്പേരിയിലെ ഷാജിയുടെ വീട്ടിൽ വിരിഞ്ഞിറങ്ങിയത് 1 കണ്ടാൽ തന്നെ എല്ലാവരും ഭയന്നോടുന്ന രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങളാണ്. വനംവകുപ്പ് വാച്ചറും വൈൽഡ് ലൈഫ് റസ്ക്യൂവറുമായ കടമ്പേരിയിലെ എം.ഷാജി കൃത്രിമ സാഹചര്യത്തിൽ അടവെച്ച മുട്ടകൾ വിരിഞ്ഞിറങ്ങിയതാണിവ.
കോഴിക്കോട്∙ കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് വെണ്ടേക്കും പൊയിൽ കോളനിക്ക് സമീപത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ വനംവകുപ്പ്, ആർആർടി ടീമിന്റെ നേതൃത്വത്തിൽ പിടികൂടി. 12 അടിക്ക് മുകളിൽ നീളമുള്ള രാജവെമ്പാലയെയാണ് വ്യാഴാഴ്ച വൈകിട്ടോടെ പിടികൂടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ്, ആർആർടി സംഘം സ്ഥലത്തെത്തുകയായിരുന്നു.
ബെംഗളൂരു∙ ആമസോൺ ഷോപ്പിങ് സൈറ്റിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് ലഭിച്ചത് മൂർഖൻ പാമ്പിനെ. ബെംഗളുരു സർജാപുർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ജീവനുതന്നെ ഭീഷണിയായ ദുരനുഭവമുണ്ടായത്. ദമ്പതികൾക്ക് ഡെലിവറി പാർട്നർ നേരിട്ടാണ് ബോക്സ് കൈമാറിയത്. ഇത് തുറന്നതും പാമ്പ് പുറത്തേക്കു വന്നു.
ഉളിക്കൽ ∙ വീടിന്റെ ശുചിമുറിയിൽ കയറിയ രാജവെമ്പാലയെ പിടികൂടി. മണിക്കടവ് പീടികക്കുന്നിലെ സിജുവിന്റെ വീടിന്റെ ശുചിമുറിയാലാണു രാജവെമ്പാലയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്ത വിദഗ്ധൻ ഫൈസൽ വിളക്കോടും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. കർണാടക വനത്തിനോടു ചേർന്ന പ്രദേശമായതിനാൽ വനത്തിൽനിന്നു
ചിമ്മിനി ∙ എച്ചിപ്പാറയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ രാജവെമ്പാലയെ സുരക്ഷാ സംവിധാനങ്ങളില്ലാതെ പിടികൂടിയെന്ന് ആരോപണം. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.10 അടിയോളം നീളമുള്ള പാമ്പിനെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.ആർ.വീരേന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ ബീറ്റ് ഫോറസ്റ്റ്
Results 1-10 of 109