Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കുന്നതിൽ ഒടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു വഴങ്ങി. കേന്ദ്രം നൽകുന്ന വിജിഎഫ് ആയ 817.8 കോടി രൂപ, തുറമുഖത്തിന്റെ വരുമാന വിഹിതം സഹിതം തിരിച്ചടയ്ക്കാനുള്ള നിർദേശം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.
ന്യൂഡൽഹി ∙ കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി (എസ്എസ്എ) ഫണ്ട് തടഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പാർലമെന്ററി കമ്മിറ്റി വിമർശിച്ചു. പിഎം ശ്രീ പദ്ധതിയിൽ ചേർന്നില്ലെന്ന പേരിൽ ഫണ്ട് തടഞ്ഞതു ഭരണഘടനാ വിരുദ്ധമാണെന്നു കമ്മിറ്റി വിലയിരുത്തി. കേരളം (420.91 കോടി), തമിഴ്നാട് (2151 കോടി), ബംഗാൾ (1745.80 കോടി) എന്നീ സംസ്ഥാനങ്ങൾക്കാണ് പണം കിട്ടാനുള്ളത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്കു മുന്നിൽ ‘പിഎം ശ്രീ’ എന്നു ചേർക്കണമെന്നാണു നിബന്ധനകളിലൊന്ന്. ഇതിനെ എതിർത്താണ് ഈ സംസ്ഥാനങ്ങൾ മാറിനിൽക്കുന്നത്.
എല്ലാത്തരം കേന്ദ്രസർക്കാർ ജോലികൾക്കുമുള്ള റിക്രൂട്മെന്റിനായി ഏകീകൃത പോർട്ടൽ (സിംഗിൾ ജോബ് ആപ്ലിക്കേഷൻ പോർട്ടൽ) തുടങ്ങുമെന്ന് കേന്ദ്ര പഴ്സനേൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലും പരീക്ഷകളെഴുതാൻ അനുവദിക്കും. റിക്രൂട്മെന്റ് പ്രക്രിയയ്ക്കെടുക്കുന്ന സമയം 15 മാസത്തിൽനിന്ന് എട്ടു മാസമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻ മേധാവി സഞ്ജയ് കുമാർ മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിരം അംഗമായി നിയമിച്ചു. സെക്രട്ടറി തലത്തിലാണ് നിയമനം. ഉത്തർപ്രദേശിൽ നിന്നുള്ള 1984 ബാച്ച് ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ മിശ്ര. 2018ൽ ഇ.ഡി മേധാവിയായ ശേഷം പലതവണ സഞ്ജയ് കുമാർ മിശ്രയുടെ സർവീസ് കാലാവധി കേന്ദ്രം നീട്ടിനൽകിയിരുന്നു.
അമിതമായ വിമാനനിരക്ക് നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്ഫോം സജ്ജമാക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതി. ‘എയർപ്രൈസ് ഗാർഡിയൻ’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം തത്സമയം വിമാനനിരക്കുകൾ വിലയിരുത്തണം.
കൊച്ചി ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബെയ്റൂട്ട് ∙ യുഎസ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്. അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ല. സ്വഭാവികമായി ലഭിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ലബനനിൽ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ശേഷം യുഎസിലേക്കു പോകാനായിരുന്നു മന്ത്രിയുടെ പദ്ധതി.
തിരുവനന്തപുരം ∙ പണമില്ലാതെ അതിഗുരുതര പ്രതിസന്ധി നേരിട്ട സംസ്ഥാന സർക്കാരിന് ആശ്വാസമായി അവസാന നിമിഷം കടമെടുപ്പ് അനുമതി. 7,139 കോടി രൂപ വായ്പയെടുക്കാനാണ് വഴി തെളിഞ്ഞത്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റിസർവ് ബാങ്ക് വഴി കടമെടുക്കാനുള്ള അവസാന അവസരമായിരുന്നു ഇന്നലെ. അർഹമായ 6,250 കോടി രൂപ കടമെടുക്കാൻ അനുമതി ദിവസങ്ങൾ മുൻപേ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തിൽ നിന്നു വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇതെത്തുടർന്ന് തിങ്കളാഴ്ച മന്ത്രി കെ.എൻ.ബാലഗോപാലും ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസും കേന്ദ്ര ധന മന്ത്രാലയവുമായി ബന്ധപ്പെട്ടു.
ന്യൂഡൽഹി ∙ ധനബില്ലിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ ലോക്സഭയിൽ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, യുപിഎ സർക്കാരിന്റെ കാലത്ത് ആറാം ശമ്പളക്കമ്മിഷൻ നൽകിയ ശുപാർശ നിയമയുദ്ധം അവസാനിച്ച സ്ഥിതിക്ക് 16 വർഷങ്ങൾക്കുശേഷം നടപ്പാക്കുകയാണു ചെയ്തതെന്ന് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകി.
ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിയുടെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ സജീവമാക്കുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനു പകരം എൻജെഎസി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ താൽപര്യപ്പെടുന്നത്. 2015ൽ നിയമം പാസാക്കിയെങ്കിലും സുപ്രീം കോടതി റദ്ദാക്കിയതു സർക്കാരിനു തിരിച്ചടിയായിരുന്നു.
Results 1-10 of 2356
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.