Activate your premium subscription today
ഗൾഫിലേക്ക് നാടുവിട്ട് കുടുംബവുമായി ബന്ധപ്പെടാതെ വർഷങ്ങൾക്ക് ശേഷം തിരിച്ചുപോകുന്ന മലയാളിക്കഥകൾ നാം ഒട്ടേറെ കേട്ടിട്ടുണ്ട്. പക്ഷേ, ഇതാ 1940-കളിൽ നാടുവിട്ട യുഎഇ സ്വദേശി 30 വർഷത്തിനു ശേഷം എമിറേറ്റ്സിലേക്കുള്ള വഴി കണ്ടെത്തിയ കഥ വായിക്കാം. ഒരു ഹോളിവുഡ് ത്രില്ലർ പോലെ ഒട്ടേറെ വെല്ലുവിളികളും സാഹസികതകളും നിറഞ്ഞ തന്റെ പിതാവിന്റെ യാത്രയുടെ കഥ മകനാണ് പുറം ലോകത്തെ അറിയിച്ചത്.
ആർ യു സ്ലീപ്പിങ്.. ആർ യു സ്ലീപ്പിങ് ബ്രദർ ജോൺ.. ബ്രദർ ജോൺ.. മോണിങ് ബെൽസ് ആർ റിങ്ങിങ് മോണിങ് ബെൽസ് ആർ റിങ്ങിങ് ഡിങ് ഡാങ് ഡോങ് ഡിങ് ഡാങ് ഡോങ്.. നഴ്സറിയിലെ കൊച്ചുഗാനം പാടി മുഹമ്മദ് വീടിന്റെ മുറ്റത്ത് നടക്കുകയാണ്. വേദനകൾ മാഞ്ഞ ചിരിയാണ് ആ മുഖത്ത്. ചിരിതൂകി, കൊഞ്ചി കൊഞ്ചി അവൻ നടന്നു വരുന്നതു കാണാനായിരുന്നു സഹോദരി അഫ്ര ആഗ്രഹിച്ചത്.
മുതലമട ∙ ജാതിയില്ല... കിടപ്പാടമില്ല... സർക്കാരിന്റെ അതിദരിദ്ര വിഭാഗത്തിൽ പേരുമില്ല... നാടോടികൾ എന്നു സമൂഹം വിളിക്കുന്നവർക്ക് ആധാർകാർഡ്, റേഷൻകാർഡ്, വോട്ടർ ഐഡി... എല്ലാമുണ്ടെങ്കിലും സർക്കാർ സഹായം പലപ്പോഴും അകലെയാണ്. തൃശൂർ ജില്ലയിലെ നാട്ടികയിൽ റോഡരികിൽ രാത്രി കിടന്നുറങ്ങുന്നതിനിടെ ലോറി കയറി, മുതലമട
ട്രക്കുമായി രാജ്യത്തുടനീളം യാത്രപോകുന്ന ഭർത്താവിനോടു കുശുമ്പു തോന്നിയില്ലായിരുന്നെങ്കിൽ ജലജ ട്രക്ക് ഡ്രൈവർ ആകുമായിരുന്നില്ല. ഭാര്യയെ വെറുതേ ട്രക്കിന്റെ കാബിനിലിരുത്തി കൊണ്ടുപോകില്ലെന്ന് രതീഷ് വാശിപിടിച്ചില്ലായിരുന്നെങ്കിലും ജലജ (42) ട്രക്ക് ഓടിക്കുമായിരുന്നില്ല. ജലജ വണ്ടി ഓടിച്ചു തുടങ്ങിയതോടെയാണ് അനുജൻ രാജേഷിന്റെ ഭാര്യ സൂര്യ ഹെവി ലൈസൻസ് എടുത്തത്. ജലജയുടെ മകൾ ദേവിക 20–ാം വയസ്സിൽത്തന്നെ ഹെവി ലൈസൻസ് എടുത്തു. അങ്ങനെ പുത്തേട്ട് കുടുംബത്തിൽ ഇപ്പോൾ ട്രക്ക് ഡ്രൈവർമാരായ സ്ത്രീകൾ 3. കാഴ്ചകൾ കാണാനുള്ള മോഹം കരിയർ ആക്കിയവർ.
പ്രായഭേദമന്യേ ചോക്ലേറ്റ് കൊടുത്ത് ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാം എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ചോക്ലേറ്റ് വിഷയത്തിൽ ഒരടി നടന്നത് കണ്ടതോടു തീർന്നു ചോക്ലേറ്റ് വാങ്ങി പിണക്കം തീർക്കൽ. പതിവിനു വിപരീതമായി ഒരു ദിവസം ഉച്ചയ്ക്ക് കോളേജ് വിട്ടു. തൊട്ടപ്പുറത്തെ കടയിൽ നിന്ന് മിഠായി, അതും
"എന്റെ മകൾ നവമിക്ക് രണ്ടു വയസ്സ് ആകുന്ന പ്രായം. ചെറുപ്രായത്തിൽ മോളെ കളിപ്പിക്കാൻ പല വഴികൾ നോക്കുന്ന മാതാപിതാക്കളിൽ ഒരാളായ ഞാനും മകൾക്കു ഇഷ്ടമുള്ള കളി കാര്യങ്ങളിൽ തന്നെ മുഴുകിയിരുന്നു. അതിനിടക്ക് വീട്ടിൽ ബന്ധുക്കളായ രണ്ടു കുട്ടികൾ പഞ്ചഗുസ്തി മത്സരം നടത്തുന്നുണ്ടായിരുന്നു. ഇത് കണ്ടു നവമിയും
ഗൾഫിൽ ഒരു ജോലി തേടിയ ഞാൻ എത്തപ്പെട്ടത് ഓയിൽ ഫീൽഡിലായിരുന്നു. ചുറ്റും മരുഭൂമികൾ മാത്രമുള്ള സൈറ്റുകളിലെ വിശ്രമ സമയംആകെ ചെയ്യാനുള്ളത്മരുഭൂമി കാഴ്ചകളിലേയ്ക്ക് കണ്ണും കാതും കൂർപ്പിക്കുക മാത്രം. മണലിൽ ഭംഗിയുള്ള ചിത്രവേലകൾ ചെയ്തു നീങ്ങുന്ന ചില ഇഴജന്തുക്കളാണ് ആദ്യം എന്റെ കണ്ണിലുടക്കിയത്. തുടക്കമൊക്കെ അവയെ
മനുഷ്യജീവിതത്തിൽ പ്രവാസം എന്ന പ്രക്രിയ ക്രിസ്തുവിനും മുൻപേയുള്ള കാലഘട്ടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നാണ് അറിവ്. മുൻകാലങ്ങളിൽ നിത്യവൃത്തിക്കായി മാതൃദേശം വിട്ട് അന്യദേശത്തേക്കുള്ള താൽക്കാലിക കുടിയേറ്റമായിരുന്നെങ്കിൽ ഇന്ന് മാതൃദേശത്തു നിന്ന് ജീവിതത്തിന്റെ പൂർണ്ണമായുള്ള ഒരു പറിച്ചു നടീലിന്
ഇതൊരു കഥയല്ല എന്റെ ജീവിത അനുഭവം ആണ്. എല്ലാ മനുഷ്യരും ഈ ലോകത്ത് ജീവിക്കുന്നതും പണിയെടുക്കുന്നതും എല്ലാം നമ്മുടെ അര വയറിനായി മാത്രമാണ് അല്ലേ?. ലോകത്തിന്റെ നാനാ കോണുകളിലും ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത എത്രയോ മനുഷ്യജന്മങ്ങൾ ഉണ്ട്.
ജനനം: 1950 മേയ് 28 അച്ഛൻ: ബി.എം.കൃഷ്ണൻ നമ്പ്യാർ അമ്മ: ഇ.പി.പാർവതി വിദ്യാഭ്യാസം: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (കോഴ്സ് പൂർത്തിയാക്കി) ഭാര്യ: പി.കെ.ഇന്ദിര മക്കൾ: 2
Results 1-10 of 192