Activate your premium subscription today
രാജ്യാന്തര ആണവമോഷണ പദ്ധതിയെ ഫലപ്രദമായി ചെറുക്കുന്ന ഇതിവൃത്തമാണ് ബ്രിട്ടിഷ് ഏഷ്യൻ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ റോയി സ്റ്റീഫൻ കുന്നേലിന്റെ അഞ്ചാമത്തെ പുസ്തകം 'കൂടണയാത്ത കൊറ്റൻ'. മലയാള ഭാഷയ്ക്ക് അനേകം കുറ്റാന്വേഷണ നോവലുകൾ സംഭാവന നൽകിയിരിക്കുന്നവരിൽ അധികവും മധ്യ തിരുവിതാംകൂറിൽ നിന്നുള്ള എഴുത്തുകാരാണ്.
ആ ജീവിതനുഭവങ്ങളെ ഉൾക്കൊണ്ട് അൽഫോൻസ് പങ്കു വയ്ക്കുന്ന 52 പ്രചോദനാത്മക കഥകളുടെ സമാഹാരമാണ് 'ദ് വിന്നിംഗ് ഫോർമുല: 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്'. ഓരോ വ്യക്തിയിലുമുള്ള മാറ്റത്തിനുള്ള സാധ്യതയെ ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്ന് പറഞ്ഞു തരുകയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ.
ബേസിൽ ആ ചിത്രം ഡോറിയന് കൈമാറുന്നു. അത് കണ്ട്, തനിക്ക് നിത്യഹരിതയുവാവായി ജീവിതം ആസ്വദിക്കുവാൻ കഴിഞ്ഞെങ്കിലെന്നും തന്റെ വാർധക്യം ആ ചിത്രത്തെ ബാധിക്കുകയും ചെയ്തിരുന്നെങ്കിലെന്ന് ഡോറിയൻ ആഗ്രഹിച്ചു പോകുന്നു. എന്നും സുന്ദരനായി നിലനിൽക്കാൻ തന്റെ ആത്മാവ് പോലും
ഉള്ളിലും പുറത്തും അടുത്തും അകലെയും എവിടെയോ അവിടമെല്ലാം നിറയുന്ന ഇരുട്ട്. ഇരുട്ടിന്റെ ദയാവായ്പിൽ മാത്രം സാന്നിധ്യം തെളിയിക്കുന്ന വെളിച്ചത്തിന്റെ പുസ്തകം: മുടിയറകൾ. തൊട്ടപ്പനിലൂടെ ഞെട്ടിച്ച, അശരണർക്കും സുവിശേഷം നൽകിയ ഫ്രാൻസിസ് നൊറോണയുടെ പുതിയ നോവൽ.
കൃഷ്ണനുണ്ണിയുടെ വാക്കുകളിൽ തിളങ്ങുന്നത് മലയാള സിനിമയുടെ പൊയ്പ്പോയ ഒരു കാലമാണ്. ഡിജിറ്റൽ അദ്ഭുതങ്ങൾക്കും മുൻപത്തെ കാലം. അന്ന് അധ്വാനം വളരെ കൂടുതലായിരുന്നു. സമയം ഏറെ വേണ്ടിയിരുന്നു. ഫൈനൽ റിസൾട്ടിനെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ ആശങ്കയോടെ രാപകൽ ജോലി ചെയ്ത കാലം.
നോർവീജിയൻ വുഡിൽ തുടങ്ങി കാഫ്ക ഓൺ ദ് ഷോറിലൂടെ കില്ലിങ് കുമ്മന്തത്തോരെ വരെയുള്ള നോവലുകളിലൂടെ സുപരിചിതനായ എഴുത്തുകാരന് നോവല്ല തിരുത്തിയെഴുതാനുള്ള സമയവും സാവകാശവും നൽകിയത് കോവിഡ് ലോക്ഡൗൺ കാലം കൂടിയായിരുന്നു. കവാടങ്ങൾ അടച്ചിട്ട നഗരത്തിൽ വികാരങ്ങൾക്ക് എന്തു പ്രസക്തി
നാം വാങ്ങിക്കൂട്ടുന്നവ നമ്മുടെ കാലശേഷം ആരുടേതാകും? നമ്മുടെ പ്രിയപ്പെട്ടവർക്ക് അവ ബാധ്യതയാകാതിരിക്കാൻ വഴിയുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സ്വീഡിഷ് ഡെത്ത് ക്ലീനിങ്. ഈ ഭൂമിയിൽ ഒരു ചെറുസന്ദർശനത്തിനു വന്നവരാണ് നമ്മൾ മനുഷ്യരെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും, ഒന്നുകിൽ ഭയപ്പെടുകയും അല്ലെങ്കിൽ നിരാകരിക്കുകയും ചെയ്യുന്ന ഒന്നാണ് നമുക്കു മരണം. വാർധക്യവും മരണവും പരസ്പരം ചേർത്തുവയ്ക്കാവുന്ന വാക്കുകളായിട്ടും വാർധക്യത്തിലും നാം മരണത്തെ മാറ്റിനിർത്താൻ ആഗ്രഹിക്കുന്നു. പാശ്ചാത്യനാടുകളിൽ, വാർധക്യം എത്തുന്നതിനു മുൻപുതന്നെ ഇനിയുള്ള ജീവിതം എങ്ങനെയാവണം എന്നതിനെക്കുറിച്ചു മനുഷ്യർക്ക് ഏകദേശ ധാരണയുണ്ട്. വിരമിച്ചശേഷം യാത്രകളൊക്കെ കഴിഞ്ഞ് വീണ്ടും ജോലിക്കു ശ്രമിക്കുന്നവരാണ് പലരും. ശരീരവും മനസ്സും ക്ഷീണിച്ചെന്നു തോന്നുന്നതിനു മുൻപുതന്നെ അവർ വാർധക്യകാലത്ത് ജീവിക്കാൻ പറ്റിയ ഇടം കണ്ടെത്തുന്നു. ഒന്നുകിൽ
പുരാണ കഥാപാത്രങ്ങളെയും കഥകളെയും പുനർവ്യാഖ്യാന രൂപത്തിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്ഠൻ. രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളിലേക്ക് ഒരു പുതിയ കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം ആഴ്ന്നിറങ്ങിയത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ
പത്രപ്രവർത്തകയായി തിളങ്ങി, ബ്ലോക്ബസ്റ്റർ നോവലിസ്റ്റായി ഇക്കാലമത്രയും ഉദിച്ചുനിന്ന ബാർബറ (91) വിടപറയുമ്പോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വായനക്കാരുടെ മുഖം വാടുന്നു. ന്യൂയോർക്ക് സിറ്റിയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
വർണവിവേചനത്തിന്റെ കടുത്ത വിമർശകനായിരുന്ന ദക്ഷിണാഫ്രിക്കൻ കവി ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക് (85) പാരിസിൽ അന്തരിച്ചു. നോവലിസ്റ്റും ചിത്രകാരനും കൂടിയായ അദ്ദേഹം ഏറെക്കാലവും വിദേശത്താണു ജീവിച്ചത്.
Results 1-10 of 835