Activate your premium subscription today
പഴയന്നൂർ ∙ ഒരു ദിവസം കൊണ്ട് ആളുകൾ പാർട്ടി മാറിയത് 2 തവണ; 20 വർഷമായിട്ടും മാറാത്ത ചിലതുണ്ട് ഇവിടെ. ഇത് കുമ്പളക്കോട് മാട്ടിൻമുകൾ ആദിവാസി സങ്കേതത്തിലെ ഒരേക്കർ സ്ഥലത്തെ 19 കുടുംബങ്ങളുടെ കഥയാണ്. ഇവരെ പാർട്ടിയിൽ ചേർക്കാനും വോട്ട് ചോദിക്കാനും എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കൃത്യമായി വിവിധ പാർട്ടികളിൽ നിന്ന്
ഷോളയൂർ∙ ഗോഞ്ചിയൂരിലെ ആദിവാസി രേശിയുടെ പേര് ഷോളയൂർ പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിച്ചിട്ടു 4 വർഷത്തിലേറെയായി. ചോർന്നൊലിച്ചു തകർച്ചാഭീഷണിയിലായ വീട്ടീലാണു താമസം. വീട് വാസയോഗ്യമല്ലെന്നു പഞ്ചായത്ത് അധികൃതർക്കും ഐടിഡിപിക്കും ബോധ്യമുണ്ട്. ഇതുവരെ വീടു നൽകാൻ നടപടിയില്ല. 4 ദിവസം മുൻപു
എരുമേലി ∙ ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീട് പാതിവഴിയിൽ ആയതോടെ ആറ് മാസമായി ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിത ജീവിതം നയിക്കുകയാണ് മൂലക്കയം, എയ്ഞ്ചൽവാലി തൈക്കൂട്ടത്തിൽ രാമൻകുട്ടിയും തങ്കമണിയും ചെറുമക്കളും അടങ്ങുന്ന കുടുംബം. ഭിത്തി കെട്ടിയ വീടിനു മൂന്നാം ഗഡു ലഭിക്കുന്നതിനായി ഓഫിസ് കയറി ഇറങ്ങാൻ
ചിറ്റാരിക്കാൽ ∙ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാംകവല പട്ടികവർഗ ഉന്നതിയിലെ പാപ്പിനിവീട്ടിൽ ബിജോയിയുടെ കുടുംബത്തിനു സ്വന്തമായൊരു വീട് ലഭിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ 6 ലക്ഷം രൂപയാണ് ഇവർക്ക് 2020 ൽ അനുവദിച്ചത്. ഇതോടെ വീടുനിർമാണവുമാരംഭിച്ചു.3 മുറികളും
ചേർത്തല(ആലപ്പുഴ) ∙ ലൈഫ് പദ്ധതിയിൽ വീടു നിർമിക്കാൻ അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗൃഹനാഥനോട് പഞ്ചായത്ത് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിരുന്നെന്നു പൊലീസ്. പട്ടണക്കാട് പഞ്ചായത്ത് ഓഫിസിലെ രണ്ടു വിഇഒമാരെ ഇന്നലെ പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു.
എരുമേലി ∙ ഓണക്കിറ്റ് നൽകുന്നതിനു സാധനങ്ങൾ എടുക്കാനായി വീട്ടിൽനിന്നു പോയ ഗൃഹനാഥനെ മൂവാറ്റുപുഴയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീനിപുരം പുളിമൂട്ടിൽ പി.വി.ദേവദാസിന്റെ (ജയൻ – 61) മൃതദേഹമാണു മൂവാറ്റുപുഴയാറ്റിൽ കോലഞ്ചേരി കറുകപ്പള്ളി പള്ളിപ്പുറത്തു കടവിനു സമീപം കണ്ടെത്തിയത്. ദേവദാസിനു ലൈഫ് പദ്ധതി വഴി ലഭിച്ച പുതിയ വീടിന്റെ പാലുകാച്ചൽ തിങ്കളാഴ്ച നടത്താനിരുന്നതാണ്.
മൂന്നാർ ∙ എ.രാജ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ വീണ്ടും രംഗത്ത്. തോട്ടം തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരും വസിക്കുന്ന മൂന്നാർ, ദേവികുളം പഞ്ചായത്തുകളിൽ സർക്കാരിന്റെ ലൈഫ് ഭവനപദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സിപിഎം എംഎൽഎ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കു കത്തുനൽകിയെന്നാണു സിപിഐയുടെ ആരോപണം.
തിരുവനന്തപുരം∙ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ റജിസ്ട്രേഷന്റെ മുദ്രവിലയും ഫീസും ഒഴിവാക്കും. സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകുമ്പോഴുമാണ് ഇളവ്. പൊതുതാൽപര്യമുള്ള പദ്ധതികൾക്കു ഭൂമി കൈമാറുമ്പോൾ റജിസ്ട്രേഷൻ ഫീസും മുദ്രവിലയും ഒഴിവാക്കാൻ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിൽ ലൈഫ് പദ്ധതി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മണ്ണാർക്കാട്∙ ലൈഫ് ഭവന പദ്ധതിയിൽ വീടു ലഭിച്ച ആനമൂളി ട്രൈബൽ ഗ്രാമത്തിലുള്ളവർ ഇപ്പോഴും താമസിക്കുന്നതു ഷെഡുകളിൽ.ഭക്ഷണം പാകം ചെയ്യുന്നതു പുറത്ത്. അനുവദിച്ച മുഴുവൻ പണവും കൈപ്പറ്റിയിട്ടും വീടുപണി പൂർത്തിയാക്കാതെ കരാറുകാരൻ. ഒരുവർഷം മുൻപു നിർമാണം തുടങ്ങിയ വീടുകൾ ഇനിയും പൂർത്തിയായില്ല. കോരിച്ചൊരിയുന്ന
കളത്തൂക്കടവ്∙ തകർന്നു വീഴാറായ വീടിനു മുൻപിലിരുന്ന് ബാബുരാജിനും ഭാര്യ ശോഭയ്ക്കും ചോദിക്കാനുള്ളത് ഒന്നു മാത്രം; അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാനാകുമോ? ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയിരിക്കുന്ന ഇവർക്ക് ഈ ‘ലൈഫിൽ’ വീട് ലഭിക്കുമോ?തലപ്പലം പഞ്ചായത്ത് 4ാം വാർഡിൽ മറ്റത്തിൽ ബാബുരാജും ഭാര്യ ശോഭയും അമ്മ സുമതിക്കുട്ടിയമ്മയും വീടിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം 2 കഴിഞ്ഞു. ഇതിനിടയിൽ
Results 1-10 of 554