Activate your premium subscription today
Wednesday, Mar 26, 2025
ന്യൂഡൽഹി ∙ അഴിമതി തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായാണ് മുഖ്യമന്ത്രി രേഖ ഗുപ്ത 138 മിനിറ്റ് നീണ്ട ബജറ്റ് അവതരണം നടത്തിയത്. അഴിമതിയുടെയും അനാസ്ഥയുടെയും കാലം അവസാനിച്ചെന്നു പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി മദ്യനയ അഴിമതിക്കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി എഎപി സർക്കാരിനെ കടന്നാക്രമിച്ചു. മുൻവർഷത്തെ അപേക്ഷിച്ച്
ന്യൂഡൽഹി ∙ വികസനക്കുതിപ്പുകൾക്ക് ഒരു ലക്ഷം കോടി രൂപ വകയിരുത്തി ‘വികസിത് ഡൽഹി’ ലക്ഷ്യവുമായി നിലവിലെ ബിജെപി സർക്കാരിന്റെ കന്നി ബജറ്റ് മുഖ്യമന്ത്രി രേഖ ഗുപ്ത അവതരിപ്പിച്ചു. ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ചും വികസനത്തിലേക്കു വിരൽചൂണ്ടിയുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വനിത ശാക്തീകരണം,
ന്യൂഡൽഹി ∙ കേരളത്തിലെ ഹവാല ഇടപാടുകാർ ക്രിപ്റ്റോകറൻസിയിലേക്കു മാറുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തി. ഇന്റർനെറ്റിലെ അധോലോകമായ ഡാർക്വെബ്ബിലൂടെ 3 വർഷത്തിനിടെ 25 കോടിയോളം രൂപയുടെ ക്രിപ്റ്റോകറൻസി ഹവാല ഇടപാടു നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പതിവ് ഇടപാടുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായതോടെ, തിരിച്ചറിയപ്പെടാതിരിക്കാനാണു ഡാർക്വെബ്ബിലെ ഇടപാടുകളിലേക്കു ഹവാലക്കാർ മാറിയത്. ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യം, ഓൺലൈൻ ചൂതാട്ടം, ഭീകരപ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരാണു പ്രധാനമായും ഇത്തരം ഇടപാടുകൾ നടത്തുന്നത്.
ന്യൂഡൽഹി ∙ ഔദ്യോഗിക ബംഗ്ലാവിലെ സ്റ്റോർമുറിയിൽ തീപിടിത്തം ഉണ്ടായ വിവരം ജസ്റ്റിസ് യശ്വന്ത് വർമ അറിഞ്ഞത് എപ്പോഴെന്നതും ഇതിനു തൊട്ടുപിന്നാലെ അദ്ദേഹം ആരെയൊക്കെ ഫോണിൽ ബന്ധപ്പെട്ടുവെന്നതും കേസിൽ നിർണായകമാകും. ജസ്റ്റിസ് വർമയുടെയും ബംഗ്ലാവിലെ ജീവനക്കാരുടെയും 6 മാസത്തെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചുള്ള പരിശോധനയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി നടത്തുന്നത്. ഇതിന്റെ ഭാഗമായി സംഘം ഇന്നലെ ജസ്റ്റിസ് വർമയുടെ വീട്ടിൽ പരിശോധന നടത്തി.
ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയം സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനിടെ രാജ്യത്തെ 61.6% സ്കൂളുകളിലും 3 ഭാഷകൾ പഠിപ്പിക്കുന്നുണ്ടെന്നു കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 74.7% വിദ്യാർഥികളും 3 ഭാഷകൾ സ്കൂൾ തലത്തിൽ പഠിക്കുന്നുണ്ടെന്നാണു കണക്കുകൾ. കേരളത്തിലെ 71.7 ശതമാനം സ്കൂളുകളിലും 3 ഭാഷകൾ പഠിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി ∙ ആദായനികുതി പരിശോധനയിൽ കംപ്യൂട്ടർ സംവിധാനത്തിന്റെ ആക്സസ് കോഡ് (പാസ്വേഡ്) ലഭ്യമല്ലെങ്കിൽ അതു മറികടന്നു ഡേറ്റ പരിശോധിക്കാനുള്ള അധികാരം നിലവിലുള്ളതാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ധനബില്ലിന്റെ മറുപടിപ്രസംഗത്തിലാണ് പുതിയ ആദായനികുതി ബില്ലിലെ വിവാദവ്യവസ്ഥയെക്കുറിച്ചു നിർമല ആദ്യമായി പ്രതികരിച്ചത്. ധനബിൽ ലോക്സഭ പാസാക്കി.
ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിയുടെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ സജീവമാക്കുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനു പകരം എൻജെഎസി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ താൽപര്യപ്പെടുന്നത്. 2015ൽ നിയമം പാസാക്കിയെങ്കിലും സുപ്രീം കോടതി റദ്ദാക്കിയതു സർക്കാരിനു തിരിച്ചടിയായിരുന്നു.
ന്യൂഡൽഹി ∙ ധനബില്ലിലൂടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ ലോക്സഭയിൽ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, യുപിഎ സർക്കാരിന്റെ കാലത്ത് ആറാം ശമ്പളക്കമ്മിഷൻ നൽകിയ ശുപാർശ നിയമയുദ്ധം അവസാനിച്ച സ്ഥിതിക്ക് 16 വർഷങ്ങൾക്കുശേഷം നടപ്പാക്കുകയാണു ചെയ്തതെന്ന് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകി.
ന്യൂഡൽഹി∙ ഏപ്രിൽ 28ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ, ചൈനീസ് ഇടപെടൽ ഉണ്ടായേക്കാമെന്ന് കാനഡയുടെ രഹസ്യാന്വഷണ ഏജൻസി. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിനിടെ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡപ്യൂട്ടി ഡയറക്ടർ വനേസ്സ ലോയിഡ് നടത്തിയ ഈ പരാമർശം ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തലുണ്ട്.
∙ ഒരുതരത്തിലുള്ള സമ്മർദവുമില്ലാതെ ജീവിക്കുന്ന എത്രപേരെ അറിയാം? കുഞ്ഞുങ്ങൾ മുതൽ റിട്ടയർമെന്റ് ആഘോഷിക്കുന്നവർ വരെ ഏറിയും കുറഞ്ഞും സമ്മർദങ്ങൾ നേരിടുന്നു. അത്തരം സാഹചര്യങ്ങളെ മറികടക്കാൻ യോഗ, ധ്യാനം, വ്യായാമം, പാട്ടുകേൾക്കൽ, യാത്ര, വായന തുടങ്ങി പലതും പരീക്ഷിക്കുന്നവരുണ്ട്. റാന്നി പെരുനാട് സ്വദേശി ഷാജി
Results 1-10 of 3498
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.