Activate your premium subscription today
Thursday, Mar 27, 2025
മുംബൈ ∙ ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി നാഗ്പുരിൽ ഉണ്ടായ സംഘർഷത്തിൽ 9 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നൂറായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 17 പേരെ കോടതി ഇന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മുംബൈ∙ ഔറംഗസേബിന്റെ സ്മാരകത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ നാഗ്പുരിൽ സ്ഥിതി ശാന്തമായതോടെ കർഫ്യൂ പിൻവലിച്ചു. അക്രമികളെ പിടികൂടാൻ 18 അംഗ പൊലീസ് സംഘം രൂപീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തിയ 230 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യു ട്യൂബ് കമ്പനികളോട് സൈബർ സെൽ ആവശ്യപ്പെട്ടു. 500ൽ അധികം പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. നാഗ്പുരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് പ്രത്യേകം സംഘത്തെ നിയോഗിച്ചു. അനിഷ്ട സംഭവങ്ങളെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപലപിച്ചു.
മുംബൈ∙ മുഗള് ചക്രവര്ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയിൽനിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുരിൽ നടന്ന സംഘർഷത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫഹീം ഷമീം ഖാനാണ് അറസ്റ്റിലായത്.
മുഗള് ചക്രവര്ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യത്തെ തുടര്ന്നുണ്ടായ സംഘര്ഷങ്ങളെ തുടര്ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചില്ലെങ്കില് കര്സേവ നടത്തുമെന്ന വിഎച്ച്പിയും ബജ്രംഗ്ദളും അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ ആഹ്വാനമാണ്
മുംബൈ ∙ മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്റങ് ദൾ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനു പിന്നാലെ നാഗ്പൂരിൽ സംഘർഷാവസ്ഥ. പ്രതിഷേധക്കാരുടെ കല്ലേറിൽ 15 പൊലീസുകാർ ഉൾപ്പെടെ 20 പേർക്ക് പരുക്കേറ്റു. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്നിക്കിരയാക്കി. 17 പേരെ പിടികൂടി. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
മുംബൈ ∙ നാഗ്പുർ വിമാനത്താവളത്തിന്റെ റൺവേയിൽ നായയെ കണ്ടെന്ന സംശയത്തെത്തുടർന്ന് വിമാനം മധ്യപ്രദേശിലെ ഭോപാലിലേക്കു തിരിച്ചുവിട്ടു. ചൊവ്വാഴ്ച മുംബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനം നാഗ്പുരിൽ ലാൻഡിങ്ങിനു ശ്രമിക്കവേയാണ് റൺവേയിൽ നായ ഉളളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ (എടിസി) റൂമിൽ അറിയിച്ചത്. അപകടം
നാഗ്പുര്∙ രഞ്ജി ട്രോഫിയിലെ കന്നി ഫൈനലെന്ന ചരിത്രനേട്ടത്തിന്, കന്നിക്കിരീടമെന്ന സ്വപ്നനേട്ടത്തിലേക്ക് വഴിവെട്ടാനാകാതെ പോയ കേരളത്തിനെതിരെ, സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭയ്ക്ക് കിരീടം. അവസാന ദിനം രണ്ടാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റുകൾ പിഴുത് മത്സരം പരമാവധി ആവേശകരമാക്കിയെങ്കിലും, പത്താം വിക്കറ്റിൽ വിദർഭയുടെ പ്രതിരോധം ഒരിക്കൽക്കൂടി നീണ്ടുപോയതോടെ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ കേരളം രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല. വിദർഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്. വിദർഭയുടെ ഡാനിഷ് മലേവർ പ്ലെയർ ഓഫ് ദ് മാച്ചായും ഹർഷ് ദുബെ പ്ലെയർ ഓഫ് ദ് സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്കോർ: വിദർഭ – 379 & 375/9, കേരളം 342.
നാഗ്പുർ ∙ തൊണ്ണൂറുകളിലെത്തിയ ശേഷം സെഞ്ചറിക്കു തൊട്ടരികെ സച്ചിൻ തെൻഡുൽക്കർ പുറത്തായതു 18തവണയാണ്. നെർവസ് നയന്റീസ് എന്നു വിശേഷിക്കപ്പെടുന്ന പരിഭ്രമ പ്രതിഭാസമാണു സച്ചിൻ തെൻഡുൽക്കറിനു പ്രശ്നമായതെങ്കിൽ സച്ചിൻ ബേബിക്കു സംഭവിച്ചതു ഷോട്ട് സിലക്ഷനിലുണ്ടായ പിഴവ്. സ്പിന്നർക്കു മികച്ച ടേൺ ലഭിക്കുന്ന വിക്കറ്റിൽ 98 റൺസിൽ നിൽക്കെ സ്വീപ് ഷോട്ടിലൂടെ സിക്സറിനു ശ്രമിക്കാമെന്ന തീരുമാനം ദുരന്തമായി. പക്ഷേ, നിരാശ മാറ്റിനിർത്തിയാൽ കളികണ്ടവരെല്ലാം ഒരേ മനസ്സോടെ സമ്മതിക്കും, ആ ഇന്നിങ്സ് ഞങ്ങളുടെ ഹൃദയത്തിൽ സെഞ്ചറി തന്നെയാണ്!
നാഗ്പുർ ∙ എവിടെയായിരുന്നു ഇത്രയുംകാലം എന്ന ചോദ്യം ഏദൻ ആപ്പിൾ ടോമിനോടാണെങ്കിൽ ഉത്തരം പറയുന്നതു കേരളത്തിന്റെ മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ ആയിരിക്കും. ‘എന്റെ കൂടെ..’എന്നതാണു സോണിയുടെ ഉത്തരം. 12 വയസ്സുള്ളപ്പോൾ കളി പഠിക്കാൻ സോണിയുടെ അരികിലെത്തിയതാണ്. 7 വർഷത്തിനിപ്പുറം രഞ്ജി ട്രോഫി ഫൈനലിൽ കേരള ടീമിന്റെ പ്രകടനത്തിൽ നിർണായക ശക്തിയായി മാറിക്കഴിഞ്ഞു, ഏദൻ. വിദർഭയുടെ 3 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഏദനാണ് ഇന്നലെ കളി കേരളത്തിന് അനുകൂലമാക്കിയതിൽ നിർണായക പങ്കുവഹിച്ചത്.
നാഗ്പുർ ∙ ‘അവരെന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു. എന്റെ ആത്മാർഥതയെ സംശയിച്ചു. ഒരു പതിറ്റാണ്ടോളം ആ ടീമിനെ സേവിച്ചയാളെന്ന നിലയിൽ ഞാൻ തീർച്ചയായും ബഹുമാനം അർഹിച്ചിരുന്നു..’– ഏതാനും മാസം മുൻപു വിദർഭ ടീം വിട്ടു കേരള ടീമിൽ ചേരുന്ന സമയത്ത് ആദിത്യ സർവതെ വൈകാരികമായി പ്രതികരിച്ചത് ഇങ്ങനെയാണ്. വിദർഭയെ 3 വട്ടം രഞ്ജി ഫൈനലിലെത്തിച്ച, വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന സർവതെ ഇന്നു തന്റെ ‘ഹോം ഗ്രൗണ്ടി’ൽ വീണ്ടുമിറങ്ങും.
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.