Activate your premium subscription today
Monday, Mar 24, 2025
സംസ്ഥാനത്ത് ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി അധികാരമേറ്റതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആരാകും ബിജെപിയെ നയിക്കുക എന്നതിൽ ഏറെക്കാലമായി തുടർന്ന ചർച്ചകൾക്കു ശേഷമാണ് രാജീവ് ചന്ദ്രശേഖർ നേതൃത്വം ഏറ്റെടുക്കുന്നത്. ജസ്റ്റിസ്
തിരുവനന്തപുരം ∙ ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്നോടിയായി ശ്രീനാരായണ ഗുരുവിന്റെ പ്രശസ്ത വാചകം പങ്കുവച്ച് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ‘‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’’ എന്ന വാക്യമാണ് മലയാളത്തിലും ഇംഗ്ലിഷിലുമായി രാജീവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എല്ലാ തിങ്കാളാഴ്ചകളിലും പതിവുള്ള ഇന്നത്തെ ചിന്താവിഷയമായി അവതരിപ്പിച്ച കുറിപ്പിനൊപ്പം ഗുരുവിന്റെ ചിത്രവുമുണ്ട്.
ന്യൂഡൽഹി ∙ ട്രിപ്പിൾ എൻജിൻ സർക്കാർ രൂപീകരിക്കാനുള്ള ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്ത് ബിജെപി. ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് (എംസിഡി) 14 എംഎൽഎമാരെ നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്ത നാമനിർദേശം ചെയ്തു. 11 ബിജെപി അംഗങ്ങളെയും 3 ആം ആദ്മി അംഗങ്ങളെയുമാണ് നാമനിർദേശം ചെയ്തത്. ഇതോടെ ഏപ്രിലിൽ നടക്കുന്ന മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ഏറക്കുറെ വിജയം ഉറപ്പായി.
തിരുവനന്തപുരം ∙ രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായി ചുമതലയേൽക്കുന്നതിനു പിന്നാലെ ബിജെപി സംസ്ഥാന ഭാരവാഹി നിരയിൽ പകുതിയോളം പേർ പുതുതായെത്തും. അതേസമയം സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ പരമാവധി ഉൾക്കൊണ്ടുപോകണമെന്ന നിർദേശമാണു രാജീവ് ചന്ദ്രശേഖറിനു നൽകിയിട്ടുള്ളത്.
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിൽനിന്ന് 2021 ജൂലൈ 7നു എനിക്ക് ഒരു കോൾ വന്നു. പ്രധാനമന്ത്രിയെ പെട്ടെന്നു കാണണം. വൈകാതെ ഞാൻ ഓഫിസിലെത്തി കണ്ടു. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നു മോദിജി നിർദേശിച്ചു. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു. ‘ഇനി മുതൽ മുണ്ടുടുക്കാൻ ശ്രമിക്കൂ. അതു നന്നാകും.’ പിറ്റേന്നു സത്യപ്രതിജ്ഞയ്ക്കും അതു കഴിഞ്ഞ് ഓഫിസിൽ ചുമതലയേൽക്കാനും ഞാൻ മുണ്ടുടുത്താണു പോയത്.
തിരുവനന്തപുരം∙ ബിജെപി കേരളഘടകത്തിലെ ഗ്രൂപ്പു പോരാണു രാജീവ് ചന്ദ്രശേഖർ എന്ന തീരുമാനത്തിലേക്കു കേന്ദ്രനേതൃത്വത്തെ എത്തിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, പലതട്ടുകളിലായി നിൽക്കുന്ന സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തു മാറ്റു തെളിയിക്കുകയാണ് രാജീവിനു മുന്നിലെ വെല്ലുവിളി. 5 വർഷ കാലാവധി പിന്നിട്ടെങ്കിലും തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതിനാൽ തുടരാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെ.സുരേന്ദ്രൻ.
തിരുവനന്തപുരം ∙ പാർട്ടി ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കു പിന്നാലെ അവസാന നിമിഷവും സസ്പെൻസ് നിലനിർത്തിയായിരുന്നു തീരുമാനം. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ന്യൂഡൽഹി ∙ രാജ്യത്തെ സാമൂഹിക ഐക്യം തകർക്കാനുള്ള ബിജെപിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണു സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വഖഫ് ഭേദഗതി ബില്ലെന്നു കോൺഗ്രസ് ആരോപിച്ചു. സമൂഹത്തിൽ മുൻവിധികൾ സൃഷ്ടിച്ചെടുത്ത് ന്യൂനപക്ഷ സമുദായങ്ങളെ പ്രാകൃതവൽക്കരിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
മലപ്പുറം ∙ ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ ആണ് ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
Results 1-10 of 9176
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.