Activate your premium subscription today
പട്ന ∙ വിശ്വാസ വോട്ടെടുപ്പിൽ നിതീഷ് കുമാർ സർക്കാരിനെ താഴെയിറക്കാൻ ജെഡിയു എംഎൽഎമാർക്ക് കോഴപ്പണം ലഭിച്ചുവെന്ന ബിഹാർ പൊലീസിന്റെ കണ്ടെത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു.
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു ഭാരത രത്ന ബഹുമതി ആവശ്യപ്പെടുന്ന ജെഡിയു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വീർചന്ദ് പട്ടേൽ മാർഗിലെ ജെഡിയു സംസ്ഥാന കാര്യാലയത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണു പോസ്റ്ററുകൾ പതിച്ചത്. നിതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജെഡിയു സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്ന ദിവസമാണു പോസ്റ്ററുകൾ പതിച്ചതെന്ന പ്രത്യേകതയുമുണ്ട്.
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വൈകാതെ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന ജനതാദൾ (യു) മന്ത്രി സാമാ ഖാന്റെ പരാമർശം വിവാദത്തിൽ. ടിവി ചാനൽ ചർച്ചയിലാണു മന്ത്രി സാമാ ഖാൻ ആഗ്രഹം പരസ്യമാക്കിയത്. കേന്ദ്രത്തിലെ അധികാരത്തിന്റെ താക്കോൽ തങ്ങളുടെ കയ്യിലാണെന്നും നിതീഷ് കുമാർ പ്രധാനമന്ത്രിയാകുന്നതിനെ പ്രതിപക്ഷം പോലും പിന്തുണയ്ക്കുമെന്നും സാമാ ഖാൻ തുറന്നടിച്ചു.
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളു(യു)മായി വീണ്ടുമൊരു സഖ്യത്തിനു സാധ്യതയില്ലെന്നു ആർജെഡി നേതാവ് തേജസ്വി യാദവ്. സഖ്യത്തിനായി ആർജെഡി ഒരിക്കലും നിതീഷിനെ സമീപിച്ചിട്ടില്ല. നിതീഷാണു മുൻപു തൊഴുകയ്യുമായി ആർജെഡി നേതൃത്വത്തിനു മുന്നിൽ വന്നിട്ടുള്ളതെന്നു തേജസ്വി പറഞ്ഞു. നിതീഷ് കുമാർ വെറുമൊരു മുഖംമൂടിയാണ്. ബിജെപിയാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ന ∙ ഇന്ത്യ ഇസ്രയേലിന് ആയുധം നൽകുന്നതു നിർത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾക്കൊപ്പം ചേർന്നു എൻഡിഎ ഘടകകക്ഷിയായ ജനതാദൾ (യു). ഇക്കാര്യമുന്നയിച്ചു പ്രതിപക്ഷ എംപിമാരുടെ സംയുക്ത പ്രസ്താവനയിൽ ജെഡിയു ജനറൽ സെക്രട്ടറി കെ.സി.ത്യാഗി ഒപ്പുവച്ചു. പലസ്തീൻ ജനതയെ വംശഹത്യ നടത്തുന്ന ഇസ്രയേൽ നടപടിയെ
പട്ന ∙രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത്. രാഷ്ട്രീയത്തിൽ താൽപര്യം തീരെ ഇല്ലെന്നും ആത്മീയതയാണു തന്റെ വഴിയെന്നും നിശാന്ത് വ്യക്തമാക്കി. ജനതാ ദളിൽ (യു) നിതീഷ് കുമാറിന്റെ പിൻഗാമിയായി മകൻ നിശാന്ത് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ
ന്യൂഡൽഹി∙ ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നാലെ എൻഡിഎയിൽ തന്നെ തുടരുമെന്ന സൂചനയുമായി ജെഡിയു. ബിഹാറിന് പ്രത്യേക പദവി വേണമെന്നതിൽ ഉറച്ചു നിൽക്കുകയാണ് ജെഡിയു എന്നാണ് പാർട്ടിയുടെ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. സാങ്കേതിക തടസമുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക്
ന്യൂഡൽഹി∙ ബീഹാറിന് പ്രത്യേക പദവി നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കിടയിൽ വിവേചന സ്വഭാവം കാണിക്കരുതെന്ന 2012ലെ ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണു കേന്ദ്രം ബിഹാറിന്റെ ആവശ്യം തള്ളിയത്. ലോക്സഭയിൽ ജെഡിയു എംപി രാം പ്രീത് മണ്ഡലിന്റെ ചോദ്യത്തിനാണു
പട്ന∙ ബിഹാറിനു പ്രത്യേക സംസ്ഥാന പദവിക്കായി കേന്ദ്രസർക്കാരിനുമേൽ സമ്മർദവുമായി ജനതാദൾ (യു) മന്ത്രിമാർ. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള നിതി ആയോഗ് റിപ്പോർട്ട് ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യത്തെ സാധൂകരിക്കുന്നതാണെന്നു ജെഡിയു മന്ത്രിമാരായ വിജയ് കുമാർ ചൗധരിയും ശ്രാവൺ കുമാറും അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി ∙ ബിഹാറിനു പ്രത്യേകപദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ വേണമെന്ന ജനതാദൾ–യു (ജെഡിയു) പ്രമേയം ബിജെപിക്ക് തലവേദനയാകും. ആവശ്യം പ്രധാനമന്ത്രിയോട് നേരിട്ട് ഉന്നയിക്കാനാണു ഇന്നലെ ചേർന്ന ജെഡിയു ദേശീയ നിർവാഹക സമിതി തീരുമാനിച്ചത്. ഏതെങ്കിലും സംസ്ഥാനത്തിന് ഇനി പ്രത്യേക പദവി അനുവദിക്കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.
Results 1-10 of 288