Activate your premium subscription today
കേരളത്തിൽ കുറുക്കന്മാരുടെയും കുറുനരികളുടെയും ആക്രമണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റിരുന്നു. തെരുവുനായ ആണെന്ന് കരുതി ഓടിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ കടിക്കുകയായിരുന്നു.
ഈജിപ്തിലെ പ്രശസ്തമായ ഗിസ പിരമിഡിനു മുകളിലൂടെ സഞ്ചരിക്കുന്ന നായയുടെ ചിത്രം ദിവസങ്ങൾക്കു മുൻപാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. ഞൊടിയിടയിൽ ഈ ചിത്രങ്ങളും നായയും അനേകം പേരുടെ ശ്രദ്ധ നേടി
ഉത്തർപ്രദേശിലെ പൗത്തിയഖുർദ് ഗ്രാമത്തിലെ ജനങ്ങളെ ഒരുമാസമായി ഭീതിയിലാക്കിയ മുതലയെ വനംവകുപ്പ് പിടികൂടി. 20 അടി നീളവും 150 കിലോ ഭാരവുമുള്ള മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തോളിലേറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്
വളർത്തുനായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി ഇന്ത്യൻ വംശജനായ ബിസിനസുകാരൻ. ലൂയി വിറ്റൺ കമ്പനിയുടെ ബോൺ ട്രങ്ക് ആണ് തന്റെ അരുമയ്ക്ക് വേണ്ടി അജയ് താക്കൂർ വാങ്ങിയത്. ഡോക്ടർ മൾട്ടിമീഡിയയുടെ സ്ഥാപകനായ അജയ് തന്റെ ഇന്സ്റ്റഗ്രാം പേജായ എയ്സ് റോജേഴ്സിലൂടെയാണ് ബാഗിന്റെ വിഡിയോ പങ്കുവച്ചത്.
മനുഷ്യസമൂഹം ആധുനിക ആയുധങ്ങളിലേക്ക് കടന്നത് തോക്കുകളിലൂടെയാണെന്ന് പറയാം. വേട്ട മുതൽ യുദ്ധത്തിൽവരെ തോക്കുകൾ ഉപയോഗിക്കുന്നു. എന്നാൽ വെടിവയ്ക്കുന്ന ഒരു ജീവിയെ കണ്ടെത്തിയിരിക്കുകയാണ് പര്യവേക്ഷകർ
കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയാന തന്റെ വിഷമം പ്രകടമാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസറായ പർവീൺ കസ്വാനാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ എക്സിലുടെ പങ്കുവച്ചിരിക്കുന്നത്
യുക്രെയ്നെതിരെ യുദ്ധം ചെയ്യാനായി റഷ്യയ്ക്ക് പതിനായിരത്തോളം സൈനികരെ നൽകിയ ഉത്തരകൊറിയയ്ക്ക് പ്രതിഫലമായി കിട്ടിയത് പക്ഷികളും മൃഗങ്ങളും
ഇണയെ തേടി ആറര വയസുകാരനായ ജോണി കടുവ സഞ്ചരിച്ചത് 300 കിലോമീറ്റർ. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കിൻവത്തിൽ നിന്ന് 30 ദിവസം കൊണ്ട് തെലങ്കാനയിലെ ആദിലാബാദ്, നിർമൽ ജില്ലകളിലെത്തുകയായിരുന്നു. ഒക്ടോബർ മൂന്നാം വാരത്തോടെയാണ് യാത്ര ആരംഭിച്ചത്.
കിടക്കയിൽ ഉറങ്ങാൻ തയാറാകുന്ന യുവതിക്ക് ചുറ്റും നാല് സിംഹക്കുഞ്ഞുങ്ങൾ ഇരിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രിട്ടീഷ് കൺസർവേഷനിസ്റ്റായ ഫ്രേയ അസ്പിനാലും അവർ രക്ഷപ്പെടുത്തിയ സിംഹങ്ങളുമാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. സിംഹക്കുഞ്ഞുങ്ങളുടെ സ്നേഹം കണ്ടവർ ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചേക്കാം.
യുഎസ് പ്രസിഡന്റുമാരുടെ പേരിൽ ചില ജീവികളുണ്ട്. നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില മീനുകളുൾപ്പെടെ ഒൻപതോളം സ്പീഷീസുകൾ ബറാക്ക് ഒബാമയുടെ പേരിലാണ് അറിയുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയിച്ച് അടുത്ത പ്രസിഡന്റാകാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിന്റെ പേരിലും ഒരു ജീവിയുണ്ട്.
Results 1-10 of 896