Activate your premium subscription today
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോൺഫറൻസ് ഓഫ് പാർട്ടീസിനായി (സിഒപി 29) ലോകത്തിലെ വിവിധരാജ്യങ്ങളുടെ നേതാക്കളായ ഇരുനൂറോളം പേരും 72,000 പ്രതിനിധികളും നവംബർ 11 മുതൽ ഒത്തുചേർന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചൂടാണ് അവരുടെ മുന്നിൽ. 22 വരെ നീളുന്ന സമ്മേളനത്തിന്റെ അധ്യക്ഷനായ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവ്, ശക്തമായ ഭാഷയിൽ അമേരിക്കയ്ക്കെതിരെ പ്രതികരിച്ചു. കാറ്റ്, പെട്രോളിയം എണ്ണ-പ്രകൃതിവാതകം, സൗരോർജം, സ്വർണം, ചെമ്പ് എന്നീ വിഭവങ്ങൾ പ്രകൃതിദത്തമായി ലഭ്യമായതിന്റെ പേരിലും അക്കാരണത്താൽ അതു കമ്പോളത്തിലെത്തിക്കുന്നതിന്റെ പേരിലും ഒരു രാജ്യത്തെയും പഴിചാരരുതെന്ന് അദ്ദേഹം പറഞ്ഞു. വലിയ എണ്ണ– വാതക പാടങ്ങളുള്ള അമേരിക്ക മറ്റുള്ളവരോട് അതു കച്ചവടച്ചരക്കാക്കരുതെന്നാണു നിർദേശിക്കുന്നത്. അമേരിക്ക സ്വയംചികിത്സ വേണ്ട വൈദ്യരുടെ ദുരവസ്ഥയിലാണെന്ന് ആലിയേവ് ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റായി ട്രംപിന്റെ രണ്ടാമൂഴം കാലാവസ്ഥമാറ്റ നയങ്ങൾക്കു മുകളിൽ കാർമേഘപടലങ്ങൾ ഉയർത്തുന്നു. ട്രംപ് കാലാവസ്ഥമാറ്റത്തെ അത്ര കാര്യമായെടുക്കാത്ത സംശയാലുവാണ്. വിഭവങ്ങൾക്കായി കുഴിക്കൂ, കുഴിക്കൂ; ഇനിയും ആവുന്നത്ര ആഴത്തിൽ കുഴിക്കൂ എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഫ്രാൻസിനെയും സമ്മേളനത്തിന്റെ അധ്യക്ഷൻ വിമർശിച്ചു. ഫ്രാൻസ് സ്വന്തം അധീനതയിലുള്ള
അസർബൈജാനിലെ ബാക്കുവിൽ കാലാവസ്ഥാ ഉച്ചകോടി (സിഒപി29) നടക്കുകയാണെന്ന് അറിയാമല്ലോ. 2021ൽ ഇതേ ഉച്ചകോടി നടന്നത് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലാണ്. ലോക കാലാവസ്ഥയെയും പരിസ്ഥിതിയെയും പറ്റി ചർച്ചചെയ്യാനായി നടന്ന ആ യുഎൻ ഉച്ചകോടിയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു വിദ്യാർഥിനി താരമായിരുന്നു.വിനിഷ ഉമാശങ്കർ എന്നായിരുന്നു
കണ്ണൂർ ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ 3 ദിവസവും സംസ്ഥാനത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ. ഇന്നലെ 36.7 ഡിഗ്രി സെൽഷ്യസും ഞായർ, തിങ്കൾ ദിവസങ്ങളിൽ 36.8 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഇന്നും ചൂട് തുടരും.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 4 ദിവസങ്ങളിലായി 35-40 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. വടക്കൻ കേരളത്തിലാണു കൂടുതൽ വരണ്ട അന്തരീക്ഷം. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദം തമിഴ്നാട്, ആന്ധ്രാ തീരത്തിനു സമീപത്താണുള്ളത്. നാളെ മുതൽ സംസ്ഥാനത്ത് തുലാവർഷം സജീവമാകുമെന്നാണു പ്രതീക്ഷ.
അസർബൈജാനിലെ ബാകുവിൽ നടക്കുന്ന 29–ാമത് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ദരിദ്രരാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം നൽകണമെന്ന് ആവശ്യം. ദരിദ്ര രാഷ്ട്രങ്ങളിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഊർജസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നടപ്പാക്കാനായി ഒരു വർഷം 10,000 കോടി ഡോളർ സമാഹരിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ലോകത്തിൽ ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആകുമെന്ന് ലോക മിറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ മുന്നറിയിപ്പ്. അസർബൈജാനിലെ ബാക്കുവിൽ തുടങ്ങിയ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി29) വേദിയിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം
തുലാവർഷം ദുർബലമായതോടെ സംസ്ഥാനത്തു പകലും രാത്രിയിലും താപനില വർധിച്ചു. വടക്കൻ കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ ( 36.7, 36.8°c). കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്
ബാക്കുവിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (29) പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് പങ്കെടുക്കില്ല. അസർബൈജാൻ ഭരണകൂടത്തിന്റെ നടപടികളോടുള്ള എതിർപ്പാണ് കാരണം
അമേരിക്കയ്ക്ക് ഒരു "സുവർണ്ണ കാലഘട്ടം" കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ തൻ്റെ അനുയായികളെ അഭിസംബോധന ചെയ്തു. ദേശസ്നേഹം നിറഞ്ഞ ഈ പ്രസംഗത്തിൽ രാജ്യത്തിൻ്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് ഇന്ധനം നൽകുന്നതിനുള്ള
ഗൾഫ് രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ കൊടുംചൂടും പൊടിക്കാറ്റും നിറഞ്ഞ മരുഭൂമികളാവും ആദ്യം മനസ്സിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം പഴംകഥയാവുകയാണ്. മഞ്ഞുമൂടികിടക്കുന്ന സ്ഥലങ്ങൾ കാണാൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാതെ നേരെ സൗദി അറേബ്യയിലേക്ക് ചെന്നാൽ മതിയാകും
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2024 മാറുന്നു. ഈ വർഷം ജനുവരി – ഒക്ടോബർ മാസങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണു വിലയിരുത്തൽ. 2023ലെ റെക്കോർഡാണു മറികടക്കുന്നത്. കൽക്കരി, പെട്രോളിയം തുടങ്ങിയവയുടെ ഉയർന്ന ഉപയോഗം മൂലം കാർബൺ ഡയോക്സൈഡ് വാതക ബഹിർഗമനം കൂടിയതാണു താപനില വർധിക്കാൻ കാരണം.
Results 1-10 of 561