Activate your premium subscription today
Wednesday, Mar 26, 2025
തൃശൂർ∙ ചാലക്കുടി നഗരത്തിലെ വീട്ടുപറമ്പിൽ പുലിയെ കണ്ടതായി സംശയം. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്നു സംശയിക്കുന്ന ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ടൗണിനു സമീപം പൈങ്ങനയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. റോഡരികിലെ മണ്ണിൽ പുലിയുടേത് എന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
മുംബൈ ∙ രത്നാഗിരിയിലെ ചിപ്ലുണിൽ, വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ നേരിട്ട് 56 വയസ്സുകാരനായ സൈക്യാട്രിസ്റ്റും ഭാര്യയും. മൽപിടിത്തതിനിടെ കുത്തേറ്റ വീണ് രണ്ടു വയസ്സുള്ള പുലി ചത്തു. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ആശിഷ് മഹാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില
തിരുവനന്തപുരം∙ മൃഗശാലയിൽ കാട്ടുപോത്ത് ഇനത്തിലെ രണ്ടു മൃഗങ്ങളുടെ ഏറ്റുമുട്ടലിൽ സാരമായി പരുക്കേറ്റ പെൺ മൃഗത്തിന് ചുണ്ടുകളിൽ റീകൺസ്ട്രക്റ്റീവ് സർജറി നടത്തി. ഇന്നലെ രാവിലെ നടന്ന സംഭവത്തിലാണ് ഇതിന്റെ മേൽച്ചുണ്ട് കീറി പോകുകയും കീഴ്ചുണ്ട് മോണയിൽ നിന്ന് പൂർണമായും വേർപെടുകയും ചെയ്തത്. ക്രമാതീതമായി എണ്ണം
അതിരപ്പിള്ളി ∙ കൃഷിയിടത്തിൽ കയറിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കാർഷിക വിളകൾ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. വെട്ടിക്കുഴി മൽപ്പാൻ ജോസിന്റെ പുരയിടത്തോടു ചേർന്നുള്ള തോട്ടത്തിലാണ് ഇന്നലെ പുലർച്ചെ കാട്ടാനകൾ കയറി കൃഷി നാശം വരുത്തിയത്. നാല് മണിയോടെ എത്തിയ ആനകൾ വെട്ടം വീണ ശേഷമാണ് കാടു കയറിയത്. അഞ്ച് വലിയ
തൊടുപുഴ ∙ ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു. മയക്കുവെടി വച്ചതിനു പിന്നാലെയാണ് കടുവ ചത്തത്. ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർത്തു. ഇത് മയക്കുവെടിയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ബത്തേരി∙ വിറകു ശേഖരിച്ച് മടങ്ങവേ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. നൂൽപുഴ മറുകര കാട്ടുനായ്ക്ക ഊരിലെ നാരായണനാ(40)ണ് പരുക്കേറ്റത്. ഉച്ചയോടെ വീടിന് സമീപത്തെ വനത്തിലാണു സംഭവം. പുറത്തും കാലിനും പരുക്കേറ്റ നാരായണനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് ബോളിക്കും ഭാര്യ വിലാസിനിക്കും
പുൽപള്ളി ∙ കേരള–കർണാടക അതിർത്തിവനപ്രദേശമാകെ വരണ്ടുണങ്ങുകയും തീറ്റയൊന്നുമില്ലാതാവുകയും ചെയ്തതോടെ വന്യമൃഗങ്ങളുടെ കൂട്ടപ്പലായനം നാട്ടിലേക്ക്. വണ്ടിക്കടവ്, മാടപ്പള്ളിക്കുന്ന്, കന്നാരംപുഴ, ചാമപ്പാറ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വനത്തിലെന്ന പോലെ മാൻകൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു. വനാതിർത്തിയിലെ കന്നാരംപുഴയാണ്
കൊരട്ടി∙ചിറങ്ങരയിൽ പുലിയെ കണ്ടതായി സൂചന. ജനം പരിഭ്രാന്തിയിൽ. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണു പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വളർത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. നായയെ കാണാനില്ല. പുലി
മലപ്പുറം∙ വണ്ടൂരിൽ പട്ടാപ്പകൽ കാട്ടുപന്നികളുടെ ഓട്ട‘മത്സരം’. കാപ്പിൽ അങ്ങാടിയിൽ ബസ് വെയിറ്റിങ് ഷെഡിനു സമീപം റോഡിലൂടെയായിരുന്നു പ്രദേശവാസികളെ ഭീതിയിലാക്കി കാട്ടുപന്നികൾ റോഡിലൂടെ പാഞ്ഞത്. ഇന്നലെ വൈകിട്ട് 6 മണിയോടെ റോഡിൽ ആളുകൾ നിൽക്കുന്നതിനിടെയാണ് പത്തിലധികം കാട്ടുപന്നികൾ മിന്നൽ വേഗത്തിൽ ഓടിപ്പോയത്.
Results 1-10 of 1224
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.