Activate your premium subscription today
ബാർസിലോന ∙ സ്പാനിഷ് ഫാഷൻ ബ്രാൻഡ് മാംഗോയുടെ സ്ഥാപകൻ ഐസക് ആൻഡിക് (71) ട്രെക്കിങ്ങിനിടെ മലമുകളിൽനിന്നു വീണുമരിച്ചു. മൗണ്ട്സെറാത്ത് ഗുഹയ്ക്കരികിലെ പാറക്കെട്ടിൽ കുടുംബത്തോടൊപ്പം ട്രെക്കിങ് നടത്തുന്നതിനിടെ 100 മീറ്റർ താഴ്ചയിലേക്കു കാൽതെറ്റി വീഴുകയായിരുന്നു. കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനാണ്. വിവിധ രാജ്യങ്ങളിൽ 2700 സ്റ്റോറുകളുള്ള ആഗോള ബിസിനസ് സ്ഥാപനമാണ് മാംഗോ. തുർക്കിയിൽ നിന്നു ചെറുപ്പത്തിൽ സ്പെയിനിലേക്കു കുടിയേറിയ ഐസക് 1984ലാണ് ബാർസിലോനയിൽ ആരംഭിച്ച ബ്രാൻഡാണ് യൂറോപ്പ് കീഴടക്കിയത്.
2024ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഈജിപ്ഷ്യൻ മോഡൽ ലോജിന സലാഹ്. ശരീരത്തിൽ വെള്ളപ്പാണ്ട് രോഗവുമായാണ്ലോജിന മിസ് യൂണിവേഴ്സ്–2024ലെ റാംപിലെത്തിയത്. മിസ് യൂണിവേഴ്സ് മത്സരത്തിലെ അവസാന റൗണ്ടിലെത്തിയ 30 മത്സരാർഥികളിൽ ഒരാളായലോജിന സലാഹ് 73 വർഷത്തെ ചരിത്രമാണ് തിരുത്തിയത്.
ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് ബാൾഡ്മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് വില്യം രാജകുമാരൻ. ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പ്രമുഖ ഹോളിവുഡ് താരങ്ങളെ പോലും മറികടന്നാണ് വില്യം രാജകുമാരൻ ഒന്നാമതായത്. ലോകത്തിലെ ആദ്യ പത്ത് സെക്സിയസ്റ്റ് ബാൾഡ് മെൻ പട്ടികയിൽ വില്യം ഇത്തവണയും
വീട്ടിൽ ഓണമെത്തുംമുൻപേ, ഒന്നും രണ്ടുംവട്ടം ഓണം ഉണ്ടും ഉടുത്തും കഴിഞ്ഞവർ നാട്ടിലുണ്ട്. അത്തം പിറക്കും മുൻപ് ഓണമെത്തിയത് ‘റീലു’കളിലാണ്. പൂക്കളും സദ്യയും ഓണക്കോടിയുമായി സമൂഹമാധ്യമങ്ങളിൽ ഓണത്തിനൊരുക്കം നേരത്തേ തുടങ്ങി. ഓഗസ്റ്റിൽ തുടങ്ങുന്ന ആഘോഷ സീസണിനു വേണ്ടി മുൻകൂട്ടി ഒരുങ്ങിയ ഓണവിപണിയാണ് ഓൺലൈൻ ‘റീൽസ് ഓണാഘോഷ’ങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ വലിയൊരു ആഘോഷ സീസണിന്റെ തുടക്കമാണ് ഓണം. കേരളത്തിൽ ഓണാഘോഷം കഴിയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തിത്തുടങ്ങും. പൊങ്കൽ, ദീപാവലി, പൂജ, ഗണേഷ് ചതുർഥി തുടങ്ങി ക്രിസ്മസ് വരെ ഇനി വ്യാപാര മേഖല സജീവമാകുന്ന നാളുകളാണ്. ‘‘സാധാരണ ഓഗസ്റ്റിൽ ഓണമെത്തുന്നതിനാൽ അതു കഴിഞ്ഞുള്ള ആറു മാസം ഇന്ത്യയെ സംബന്ധിച്ച് പ്രധാന ഫെസ്റ്റീവ് സീസണാണ്. ഇത്തവണ കണക്കുകൂട്ടൽ തെറ്റി ഓണം വൈകി, പക്ഷേ പലരും രണ്ടു മാസം മുൻപേ തന്നെ ഓണം കലക്ഷൻ ഇറക്കി. കേരളത്തിലെ വലിയ വ്യാപാര സീസൺ ആയതിനാൽ ടിവിയും ഫ്രിജും വരെ എല്ലാം ഓണത്തിന്റെ പേരിലാണ് ഈ വിപണിയിലെത്തുക. കേരള ബന്ധം ഇല്ലാത്ത ബ്രാൻഡുകൾ പോലും അവരുടെ വസ്ത്രങ്ങൾ ഓണത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.’’, ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) മുൻ കൺസൽട്ടന്റും ‘സേവ് ദ് ലൂം’ മെന്ററുമായ രമേഷ് മേനോൻ പറയുന്നു. കസവുമുണ്ടും സാരിയും ഉൾപ്പെടുന്ന ഓണക്കോടി മലയാളിയുടെ ഗൃഹാതുരതയാണെങ്കിലും ഓരോ വർഷവും
ഡിസംബർ 31 കഴിഞ്ഞാൽ പുതുവർഷപ്പിറവി; ലോകത്തെവിടെയും മാറ്റമില്ലാത്ത സത്യമിതാണെങ്കിലും ഫാഷൻലോകത്ത് സൂര്യൻ ഉദിക്കുന്നത് അൽപം നേരത്തെയാണ്. കാലേക്കൂട്ടി ഒരുങ്ങിയാലേ ലോകത്തിനു വേണ്ടത് പുതുവർഷപ്പിറവിക്കൊപ്പം വിപണിയിലെത്തിക്കാൻ കഴിയൂ എന്നതു തന്നെ കാരണം. പുതുവർഷത്തിന്റെ നിറം ‘പീച്ച് ഫസ്’ എന്ന് ഡിസംബർ ആദ്യ ആഴ്ചയിൽ പ്രഖ്യാപിക്കാനും 2024 സ്പ്രിങ് സമ്മർ വസ്ത്രങ്ങൾ ലോകത്തിനു സമ്മാനിക്കാനും ഈ മുൻകൂർ തയാറെടുപ്പുകളില്ലാതെ പറ്റില്ലല്ലോ. ഓരോ ശ്വാസമിടിപ്പിലും പുതുമയും മാറ്റവും നിറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്തിന്റെ 2023 അലമാരക്കാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഫാഷൻ എന്നാൽ കംഫർട്ട് തന്നെയെന്നുറപ്പിച്ച, ജൻഡർ അതിർവരമ്പുകൾ ഇല്ലാതാക്കിയ വർഷമെന്ന് 2023 അഭിമാനിക്കുമ്പോൾ, മാറ്റങ്ങളെ കൂടെക്കൂട്ടി മലയാളികളും ഒപ്പമുണ്ട്. ലോക ഫാഷൻ രംഗം ഏറ്റെടുത്ത ബാർബികോറും കംഫർട്ടിന്റെ പുതുതലമുറ ഫിറ്റിങ് ആയ ‘പാരഷ്യൂട്ട്’ പാന്റുകളും ജൻഡർ ന്യൂട്രൽ വസ്ത്രങ്ങളും വരെ മലയാളിയുടെ അലമാരിയിലും കയറിയിരിപ്പുണ്ട്.
കൊച്ചി∙ തെലങ്കാനയിലെ കിറ്റെക്സിന്റെ റെഡിമെയ്ഡ് വസ്ത്ര നിർമാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ. ഇക്കാര്യം ലോകം അറിഞ്ഞത് തെലങ്കാന വ്യവസായ–ഐടി മന്ത്രി കെ.ടി.രാമറാവുവിന്റെ ട്വീറ്റിലൂടെ. 22,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉദ്ഘാടനം ചെയ്യുമെന്നും അഭിമാനപൂർവം
പാലക്കാട് ∙ ഫാഷൻ ഉൽപന്നങ്ങളിലേക്കും പുതിയ ഡിസൈനുകളിലേക്കും പ്രവേശിക്കാൻ ഒരുങ്ങി ഖാദിയും. വിവാഹവസ്ത്രങ്ങൾ, പാന്റ്സ് തുണി, പർദ, കുട്ടികളുടെ വസ്ത്രങ്ങൾ, ചുരിദാർ എന്നിവ ഇനി ഖാദിയിൽ ഒരുങ്ങും. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജിയുമായി (ഐഎഫ്ടികെ) ഖാദി ബോർഡ് ധാരണാപത്രം ഒപ്പുവച്ചു. Khadi, IFTK, NIFT, Manorama News
വിവിധ സംസ്ഥാനങ്ങൾ തമ്മിൽ രൂക്ഷമായ മത്സരം നടക്കുന്ന മേഖലയാണ് വ്യാവസായിക നിക്ഷേപ സമാഹരണം. കച്ചവടക്കാർ ബിസിനസ് പിടിക്കുംപോലെ തന്നെയാണ് ഇന്ന് സംസ്ഥാന സർക്കാരുകൾ നിക്ഷേപകരുടെ പിന്നാലെപോകുന്നത്. സ്വന്തം ചെലവിൽ വിമാനം അയച്ചു കൊടുത്തു നിക്ഷേപകരെ വിളിച്ചുകൊണ്ടുപോകുന്നത് ഒരുദാഹരണം മാത്രം. കോവിഡ് തരംഗം മൂലം
Results 1-8