Activate your premium subscription today
Friday, Feb 14, 2025
Feb 4, 2025
തിരുവനന്തപുരം∙ സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകൾ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാമെങ്കിലും ആ സാഹചര്യം ഉണ്ടാകാത്തതു ഗൗരവമായി കാണണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ക്യാംപെയ്ൻ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
ഫെബ്രുവരി 4 – ലോക കാൻസർ ദിനം. പ്രായമായവർക്ക് എന്നതുപോലെ ചെറുപ്പക്കാരിലേക്കും കാൻസർ പിടിമുറുക്കുമ്പോൾ ആധുനിക ചികിത്സയുടെ സാധ്യതകൾ ഏറെയാണ്. ഓരോ രോഗിയും വ്യത്യസ്ഥരാണ് എന്നതുപോലെ കാൻസറും വ്യത്യസ്ഥം– 2025 ലെ ലോക കാൻസർ ദിനത്തിന്റെ ചിന്താവിഷയം അർബുദത്തെ തികച്ചും വ്യത്യസ്ഥമായ രീതിയിൽ നോക്കിക്കാണാനുള്ള
Jan 29, 2025
തിരുവനന്തപുരം ∙ സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹിക പ്രവർത്തക നിഷ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യ സന്ദേശയാത്ര ഗവ.വിമൻസ് കോളജിൽ മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. നല്ല ആരോഗ്യ സൂചകങ്ങളുണ്ടെങ്കിലും കാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ കേരളത്തിൽ വർധിക്കുകയാണെന്നു മന്ത്രി പറഞ്ഞു. സ്തനാർബുദം ആദ്യഘട്ടത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ കഴിയും.
Jan 25, 2025
കടുത്തുരുത്തി ∙ സ്ത്രീകളിലെ സ്തനാർബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണി കേരളത്തിനകത്തും പുറത്തും കാരുണ്യ സന്ദേശയാത്ര നടത്തുന്നു. 29ന് 11.15ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ മന്ത്രി വീണാ ജോർജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. യാത്രയുടെ ലോഗോ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പ്രകാശനം ചെയ്തു. കെ.എം.മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറാണ് നിഷ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഈ കാറിന്റെ യാത്ര ഇന്നു വൈകുന്നേരം 4ന് പാലായിലെ മൂന്നാനിയിൽ നടി മിയ ഫ്ലാഗ് ഓഫ് ചെയ്യും. കെ.എം. മാണിയുടെ ജന്മദിനമാണ് ജനുവരി 30.
Dec 18, 2024
മിനിസ്ക്രീൻ പരമ്പരകളിലൂടെയും വ്ലോഗുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യുകെയിൽ സ്ഥിരതാമസമായ താരം കുടുംബ വിശേഷങ്ങള്‍ സ്ഥിരം വ്ലോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ബ്രെസ്റ്റ് കാന്‍സര്‍ വന്ന കാര്യം വിവരിക്കുകയാണ് താരം. ഇടത് സ്തനത്തിൽ മുഖക്കുരു
Dec 10, 2024
‘രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദം’ ചൈനീസ് തത്ത്വചിന്തകനായ മെൻഷ്യസിന്റെ പ്രസിദ്ധമായ വാചകമാണിത്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന് ആ വാക്കിനെ മാറ്റിയെഴുതേണ്ടി വരുന്നു. അയൽപക്കത്തെ വീടുകളിൽനിന്ന് ആരംഭിച്ച ഇവരുടെ ബാല്യകാല സൗഹൃദം 44 വർഷം പിന്നിടുമ്പോൾ പങ്കിട്ടത് സ്നേഹവും കരുതലും
Dec 2, 2024
കൊച്ചി ∙ സ്തനാർബുദ ചികിത്സയ്ക്കു ചെലവു കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. കീമോതെറപ്പിക്കു ശേഷം സ്തനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ തിരിച്ചറിഞ്ഞു നീക്കം ചെയ്യാനായി ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ‘ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്മെന്റ്’ എന്ന പുതിയ രീതി അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടി.
Oct 30, 2024
ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഈ അസുഖത്തെക്കുറിച്ചുള്ള ആശങ്കകളും അതുവഴി രൂപപ്പെടുന്ന തെറ്റിദ്ധാരണകളും അനവധിയാണ്. സ്തനാർബുദം പാരമ്പര്യമായി പകരുന്ന ഒന്നാണോ എന്ന സംശയമാണ് അതിൽ പ്രധാനം.
അജ്മാൻ ∙ അജ്മാൻ അൽ അമീർ സ്കൂളിൽ മുതിർന്ന ക്ലാസുകളിലെ വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും സ്തനാർബുദ ബോധവത്കരണം നടത്തി. അജ്മാൻ ജബൽ സീന മെഡിക്കൽ സെന്ററിലെ ഒബ്സ്റ്റട്രിഷ്യൻ, ഗൈനിക്കോളജി വിദഗ്ധ ഡോ.സജിദ സജാദ് ക്ലാസെടുത്തു.
ദുബായ് ∙ സ്താനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജ് പിങ്ക് നിറത്തിൽ അണിഞ്ഞൊരുങ്ങി.
Results 1-10 of 119
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.