Activate your premium subscription today
ചടുല താളങ്ങൾ കൊണ്ട് തബലയിൽ ഇന്ദ്രജാലം തീർത്ത് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ സാക്കിർ ഹുസൈന്റെ വിയോഗം താങ്ങാനാവാത്ത വേദനയിലാണ് സംഗീത ലോകം. താൻ നെഞ്ചോട് ചേർത്ത സംഗീതം പോലെ തന്നെ മനോഹരമായിരുന്നു സാക്കിറിന്റെ ജീവിതവും. സംഗീത ലോകത്തെ അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്ക് എന്നും താങ്ങും തണലുമായത് കഥക്
പ്രണയത്തിനു മുന്നിൽ പ്രായത്തിന് എന്ത് പ്രസക്തി? ജീവിതത്തിൽ അവശേഷിക്കുന്ന ഓരോ നിമിഷവും കൂടുതൽ മനോഹരമാക്കാൻ മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തിയുടെ സാന്നിധ്യം കൂടിയേ തീരൂ എന്ന് തോന്നിയാൽ എൺപതോ തൊണ്ണൂറോ അല്ല നൂറു വയസ്സായാലും ഒപ്പം കൂട്ടാം. ജീവിതത്തിലൂടെ ഇത് തെളിയിച്ചു തന്നിരിക്കുകയാണ് ബെർണി ലിറ്റ്മാൻ എന്ന
സെലിബ്രിറ്റി പ്രണയകഥകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് അമേരിക്കക്കാർ. ഇവ ചർച്ച ചെയ്യാനും അഭിപ്രായങ്ങൾ പറയാനുമൊക്കെ അവർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ അമേരിക്കയിൽ ചർച്ച ചെയ്തിട്ടുള്ള ഏറ്റവും വലിയ പ്രണയകഥകളിലൊന്നാണ് ജോൺ എഫ്. കെന്നഡിയും മെർലിൻ മൺറോയും തമ്മിലുള്ളത്. ഇങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നോ എന്നു പോലും
ലോകത്ത് കമിതാക്കൾക്കും ഭാര്യാഭർത്താക്കന്മാർക്കും ആഘോഷങ്ങൾക്കു പഞ്ഞമൊന്നുമില്ല. പ്രണയദിനവും കപ്പിൾസ് ഡേയുമൊക്കെ ആളുകൾ ഗംഭീരമായി ആഘോഷിക്കുന്നുമുണ്ട്. എന്നാൽ ഇങ്ങനെ പങ്കാളികൾ ഉള്ളവർക്ക് മാത്രം മതിയോ ആഘോഷങ്ങൾ? അവിവാഹിതർക്കും പ്രണയമില്ലാത്തവർക്കും സന്തോഷിക്കാനുള്ള അവസരങ്ങൾ വേണ്ടേ? എന്നാൽ ഒട്ടും
"നിങ്ങൾക്ക് വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കുക, എന്നാൽ ഒത്തിരി ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കുക"- രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ഒത്തിരിപേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. മരണം വരെ അദ്ദേഹത്തിനൊപ്പം നടക്കാൻ ഒരു ജീവിതപങ്കാളി ഉണ്ടായിരുന്നില്ല. പക്ഷേ, ജീവിതത്തിൽ നാല് ഗാഢമായ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്
സ്വന്തമായി ആരംഭിച്ച ആദ്യ കമ്പനി പൂട്ടിക്കെട്ടി അക്ഷരാർഥത്തിൽ പാപ്പരായിരിക്കുന്ന അവസ്ഥ, ഈ സമയത്താണ് എൻ.ആർ. നാരായണമൂർത്തി സുധാ മൂർത്തിയോടു വിവാഹാഭ്യർഥന നടത്തുന്നത്. നാരായണമൂർത്തിയുടെ ആദ്യ കമ്പനി സോഫ്ട്രോണിക്സ് 1977 ജൂണിലാണു പൂട്ടുന്നത്. അടുത്ത ചുവടുവയ്പിനുള്ള ശ്രമത്തിലായിരുന്നു നാരായണ മൂർത്തി. മാസങ്ങൾ പലതും കടന്നുപോയി. പക്ഷേ, അനുയോജ്യമായ ഒന്നും വരുന്നില്ല. ജോലിയില്ലാത്ത സാഹചര്യം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിനു പണം അയയ്ക്കുന്നില്ല. സുധാ മൂർത്തിയുമായി ഇഷ്ടത്തിലായിരിക്കുന്ന കാലം. ജോലി തേടി അഭിമുഖത്തിനു പോകാനും ഭക്ഷണത്തിനുമെല്ലാം പണം നൽകിയിരുന്നതു സുധയായിരുന്നു. ഒരു ദിവസം ഡൽഹി കന്റോൺമെന്റിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുകയാണ്. സുധയെ ഹോസ്റ്റലിൽ വിട്ടു മടങ്ങാൻ തുടങ്ങുന്നതിനു മുൻപ് ആ കരങ്ങൾ കവർന്ന് നാരായണമൂർത്തി പറഞ്ഞു ‘ഞാൻ ഒരു ഹീറോ ഒന്നുമല്ല.
കെട്ടുന്നത് ഏത് അമേരിക്കക്കാരനെ ആയാലും ശരി, കല്യാണം മുണ്ടൂരിൽ വച്ചാകുമെന്നു കുട്ടിക്കാലത്ത് ശ്രുതി തമാശ പറയുമായിരുന്നു. ആ പറഞ്ഞ നാക്ക് ‘ഡോളറായി’. ചെക്കനായി അമേരിക്കക്കാരൻ തന്നെ വന്നു. ഡോ.ശ്രുതിയും അമേരിക്കക്കാരനായ ഡോക്ടർ നിക്കും തമ്മിലുള്ള കല്യാണം മുണ്ടൂർ തേവരോടം എന്നറിയപ്പെടുന്ന ധർമ്മീശ്വരം
കോട്ടയം ∙ ചങ്ങാത്തത്തിന്റെ പാതയിൽ ഒരു മുഴം മുൻപേ ഓടുന്ന നായയാണു സ്വീറ്റി; പുത്തനങ്ങാടി കവലയിൽ കാണുന്ന തെരുവുനായ. ലാബ്രഡോർ ഇനത്തിൽപെട്ട എക്കോയെന്ന വളർത്തുനായയാണു സ്വീറ്റിയുടെ കൂട്ട്. ലൂർദ് പബ്ലിക് സ്കൂൾ അധ്യാപികയായ പുത്തനങ്ങാടി ചക്കാലപ്പറമ്പിൽ ജോവാൻ എം.ജോർജിന്റെ വളർത്തുനായയായ എക്കോയ്ക്ക് 5 വയസ്സ്.
ജർമനിയിലെ യൂട്ടിനിൽ ഒരു മരമുണ്ട്. 500 വർഷത്തിലധികമാണ് ഇതിന്റെ പഴക്കം. ഡി ബ്രാട്ടിഗംഷേ എന്നാണ് ഈ മരത്തിന്റെ പേര്. വരന്റെ മരം എന്നാണ് ഈ പേരിനർഥം. വെറുമൊരു മരമല്ലിത്. നൂറിലേറെ വിവാഹങ്ങൾ ഈ മരം മൂലം നടന്നിട്ടുണ്ട്.
സ്വന്തം മൊബൈൽ ഫോൺ അടിച്ചുമാറ്റിയ വിദ്വാനുമായി പ്രണയത്തിലായ ബ്രസീലിയൻ യുവതിയുടെ വിഡിയോ ഇപ്പോൾ ചര്ച്ചയാണ്. തങ്ങളുടെ പ്രണയകഥ ഇരുവരും ചേർന്ന് വിവരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 'ഇയാൾ താമസിക്കുന്ന പരിസരത്തുകൂടി ഞാൻ നടന്നുവരികയായിരുന്നു. നിർഭാഗ്യവശാൽ എന്റെ ഫോണ് മോഷ്ടിക്കപ്പെട്ടു'. അതേ
Results 1-10 of 56