Activate your premium subscription today
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ആശയഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ താൽക്കാലികമായി അവസാനിച്ചിരുന്ന വിവാദം ഇപ്പോൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. സമസ്ത മുശാവറ അംഗമായ മുക്കം ഉമ്മർ ഫൈസിയുടെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സമസ്ത നേതൃത്വം ഉമ്മർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലീഗ് നേതൃത്വം സമസ്തയിലെ ചില നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത് പ്രശ്നം പെട്ടെന്നു അവസാനിക്കാൻ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം കാസർകോട് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു ആശ്ലേഷിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.
2024 ജൂൺ 26ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടന്ന സമസ്ത സ്ഥാപക നേതൃ സംഗമത്തിന് അധ്യക്ഷത വഹിച്ചത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഉദ്ഘാടനം ചെയ്തത് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും. എന്താണ് ഇതിലിത്ര പുതുമ? ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സമസ്തയുടെയും ലീഗിന്റെയും മഞ്ഞുരുകലിന്റെയും ഒന്നാകലിന്റെയും പരസ്യമായ തുടക്കമായി ഈ പരിപാടി മാറിയെന്നതാണ് ആദ്യം പറഞ്ഞ പുതുമയല്ലാത്ത കാര്യത്തിന്റെ പ്രസക്തി. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന സമസ്ത–ലീഗ് ആശയഭിന്നതകളും തർക്കങ്ങളും എല്ലാം ഇതോടെ അവസാനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ്, വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സമസ്ത–ലീഗ് തർക്കത്തെ മാറ്റി മറിച്ചത്? ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്താണ്? ജനത്തിന്റെ ഹിതം മനസ്സിലാക്കിയാണോ സമസ്തയുടെ നിലപാട് മാറ്റം? വിശദമായി പരിശോധിക്കാം.
കോഴിക്കോട് ∙ രാഷ്ട്രീയാധികാരത്തിലും സർക്കാർ ഉദ്യോഗങ്ങളിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന പ്രസ്താവനകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് സമസ്തയുടെ മുഖപത്രം. മുഖ്യമന്ത്രിപിണറായി വിജയന്റെ ധാർഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം വരെ പ്രതിഫലിച്ചെന്ന് സമസ്ത വിമർശിച്ചു. തുടർഭരണം പ്രാദേശിക നേതാക്കളെപ്പോലും സാധാരണക്കാരിൽനിന്നും അകറ്റിയെന്നും
മലപ്പുറം∙ തിരഞ്ഞെടുപ്പു കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ‘സമസ്ത ഫാക്ടർ’ മലപ്പുറത്തും പൊന്നാനിയിലും ഏശിയില്ല. സമസ്തയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടക്കാനായി മുസ്ലിം ലീഗ് കാണിച്ച ജാഗ്രത രണ്ടു മണ്ഡലങ്ങളിലും അവരുടെ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. പരമ്പരാഗതമായി ഇടതുപക്ഷത്തോടു ചേർന്നുനിൽക്കുന്ന കാന്തപുരം വിഭാഗത്തിന്റെ ഉൾപ്പെടെയുള്ള വോട്ട് നേടാനുള്ള ലീഗ് ശ്രമം വിജയിച്ചുവെന്നതിനും വൻ ഭൂരിപക്ഷം തെളിവാകുന്നു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് ജിഫ്രി തങ്ങൾ പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ഹംസ ജയിച്ചാൽ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്തെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് .
പൂക്കോട്ടൂർ∙ മുസ്ലിം ലീഗിനെയും സമസ്തയെയും പാണക്കാട് കുടുംബത്തെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും എന്നാൽ അത് നടക്കാൻ പോകുന്നില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബവും സമസ്തയും ഒരു ശരീരവും മനസ്സുമാണ്. ലീഗിന്റെ ശക്തി സമസ്തയാണ്. സമസ്തയുടെ ഊർജം ലീഗാണ്. ഇതൊന്നും ആരും
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ മലപ്പുറം ജില്ലയിലെയും മലബാറിലെയും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. അഭിപ്രായ വ്യത്യാസം പാർട്ടിയെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് ലീഗും എന്നാൽ എൽഡിഎഫിന് ഇത് അനുകൂലമാവുമെന്ന് ഇടതുമുന്നണിയും വിലയിരുത്തുന്നു. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായി കെ.എസ്.ഹംസ വരുന്നത് പോലും ഈ ഭിന്നത മുതലാക്കാൻ ഉറപ്പിച്ചായിരുന്നു. ലീഗിന്റെ നിലവിലെ എംപിമാർ മണ്ഡലം മാറുന്നതിലും ഈ അഭിപ്രായവ്യത്യാസങ്ങൾ പങ്കു വഹിച്ചിട്ടുണ്ട് . മുസ്ലിം സമുദായത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്തയും രാഷ്ട്രീയ സംഘടനയായ മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാകും? വിശദമായി പരിശോധിക്കാം.
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുല് ഉലമ. സമസ്തയും മുസ്ലിം ലീഗും തമ്മിലും അണികൾ തമ്മിലുമുള്ള പ്രത്യേക ബന്ധത്തിനു തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള് പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള് എല്ലാവരും ഒഴിവാക്കണമെന്നും നേതാക്കൾ പറഞ്ഞു.
കോഴിക്കോട്∙ കേരളം ഉള്പ്പെടെ വിവിധ സംസ്ഥാനങ്ങളില് ഏപ്രില് 26ന് (വെള്ളിയാഴ്ച) വോട്ടെടുപ്പ് നടത്താന് തീരുമാനിച്ചതിനെതിരെ മുസ്ലിം ലീഗിനു പിന്നാലെ സമസ്തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല് ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല് സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
Results 1-10 of 85