Activate your premium subscription today
Thursday, Apr 3, 2025
ലക്നൗ∙ ബാറ്റിങ് ദുഷ്കരമായ, പേസർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന ലക്നൗവിലെ പിച്ചിൽ ബിഗ് ഹിറ്റർമാർ വരെ ശ്രദ്ധയോടെ കളിച്ചപ്പോൾ തുടക്കം മുതൽ ആക്രമിച്ചു കളിച്ച് പഞ്ചാബ് റൺ ചേസിന് അടിത്തറ പാകിയത് പ്രഭ്സിമ്രന്റെ ഇന്നിങ്സാണ്. ബോളർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ, ഓവറിന്റെ ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു പഞ്ചാബ് ഓപ്പണറുടെ നയം. 34 പന്തിൽ 3 സിക്സും 9 ഫോറുമടക്കം 202 സ്ട്രൈക്ക് റേറ്റിൽ 69 റൺസ് നേടിയ പ്രഭ്സിമ്രൻ നൽകിയ തുടക്കമാണ് പഞ്ചാബിന്റെ വിജയം അനായാസമാക്കിയത്.
തന്റെ എല്ലാ പ്രയത്നങ്ങളും തുന്നിച്ചേർത്ത ഒരു തുകൽ പന്താണ് മുംബൈ ഇന്ത്യൻസ് താരം അശ്വനി കുമാർ തിങ്കളാഴ്ച കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കെതിരെ എറിഞ്ഞത്. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ ആദ്യമായി പന്തെറിയാനെത്തിയ ഇടംകൈ പേസർക്ക് ആ പന്തിലൂടെ കിട്ടിയത് മുൻ ഇന്ത്യൻ താരത്തിന്റെ വിക്കറ്റ് മാത്രമല്ല, സ്വപ്നതുല്യമായ ഒരു സ്പെല്ലിലേക്കുള്ള ടേക്ക് ഓഫ് കൂടിയാണ്. ഐപിഎലിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ്, അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം, പ്ലെയർ ഓഫ് ദ് മാച്ച് എന്നിങ്ങനെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് അശ്വനി കുമാർ എന്ന ഇരുപത്തിമൂന്നുകാരൻ ആരാധകർക്കിടയിൽ വിസ്മയമായത്.
മുംബൈ∙ വാങ്കഡെയിലെ സ്വന്തം ആരാധകർക്കു മുന്നിൽ സീസണിലെ ആദ്യ ജയം കുറിച്ച് മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് കയറുമ്പോൾ, കരുത്തുറ്റ കൊൽക്കത്ത ബാറ്റിങ് നിരയെ വീഴ്ത്താൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് അരങ്ങേറ്റ താരം അശ്വനി കുമാറിന്റെ സ്പെൽ. 3 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് അശ്വനി 4 വിക്കറ്റ് നേടിയത്. കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ, ഫിനിഷർമാരായ റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ എന്നിവരെയാണ് അശ്വനി വീഴ്ത്തിയത്. ഇതിൽ മനീഷും റസലും ഇടംകൈ പേസറുടെ പന്തിൽ ക്ലീൻ ബോൾഡായി.
അഹമ്മദാബാദ് ∙ കുറഞ്ഞ ഓവർ നിരക്കും പിഴയും ഐപിഎലിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ വിടാതെ പിന്തുടരുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ബോളിങ് പൂർത്തിയാക്കാത്തതിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഈ സീസണിൽ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ക്യാപ്റ്റനും ഹാർദിക്കാണ്.
ബെംഗളൂരു∙ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് (എച്ച്സിഎ) എതിരെ ബിസിസിഐ, ഐപിഎൽ കമ്മിറ്റി എന്നിവർക്ക് പരാതി നൽകി സൺറൈസേഴ്സ് ഹൈദരാബാദ്. കോംപ്ലിമെന്ററി ടിക്കറ്റുകൾ ആവശ്യപ്പെട്ട് എച്ച്സിഎ നിരന്തരം ശല്യപ്പെടുത്തുന്നതായും ടിക്കറ്റ് നൽകിയെങ്കിൽ മത്സരം നടത്താൻ സ്റ്റേഡിയം വിട്ടുതരില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചാണ് പരാതി.
രാജസ്ഥാൻ റോയൽസിന്റെ ആരാധകർ അസ്വസ്ഥരാണ്; പേടിച്ചതുതന്നെ സംഭവിച്ചോ? ഐപിഎലിലെ ആദ്യ 2 മത്സരങ്ങളും തോറ്റതോടെ ടീമൊരുക്കത്തിലെ തന്ത്രങ്ങൾ തിരിച്ചടിച്ചോ എന്ന ആശങ്കയിലാണ് ഏവരും. ടീം ബജറ്റിന്റെ ഭൂരിഭാഗവും ചെലവിട്ട്, മുൻ സീസണിൽ കളിച്ച 6 താരങ്ങളെ നിലനിർത്തിയാണു രാജസ്ഥാൻ ഇത്തവണ ലേലത്തിനെത്തിയത്.
ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി എം.എസ്.ധോണി അൽപം നേരത്തേ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് മുൻ ചെന്നൈ താരവും ഓസ്ട്രേലിയൻ ക്രിക്കറ്ററുമായ ഷെയ്ൻ വാട്സൻ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഒൻപതാമനായാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചരിത്ര വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിൽ കുതിപ്പു തുടരുന്നു. ചെന്നൈ സൂപ്പര് കിങ്സിനെതിരെ 50 റൺസ് വിജയമാണ് ആർസിബി നേടിയത്. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 17 വർഷങ്ങൾക്കു ശേഷമാണ് ചെന്നൈയുടെ
ജാർഖണ്ഡിലെ ലോക്കൽ ടൂർണമെന്റുകളിൽ മാത്രം കളിച്ചിട്ടുള്ള ഇരുപത്തിരണ്ടുകാരൻ റോബിൻ മിൻസ് എങ്ങനെ ഐപിഎലിൽ എത്തി? കേരള സീനിയർ ടീമിനായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത വിഘ്നേഷ് പുത്തൂരിന് ഐപിഎലിൽ അവസരം ലഭിച്ചതെങ്ങനെ? ബോളിങ് ആക്ഷന്റെ പേരിൽ എല്ലാവരാലും ‘തഴയപ്പെട്ട’ ജസ്പ്രീത് ബുമ്ര, ഇന്ന് ലോകത്തെ ഒന്നാം നമ്പർ പേസർ ആകാനുള്ള കാരണക്കാർ ആരാണ്? ചോദ്യങ്ങൾ തിരിച്ചും മറിച്ചും ആവർത്തിച്ചാലും ഉത്തരം ഒന്നുതന്നെ– മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് ടീം ! ആഭ്യന്തര താരങ്ങളെ തിരഞ്ഞുപിടിച്ച് ക്യാംപിലെത്തിച്ച് ഐപിഎലിലൂടെ വളർത്തി ഇന്ത്യൻ ടീമിനു സമ്മാനിക്കുന്ന ‘ടാലന്റ് ഫാക്ടറിയാണ്’ മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിങ് സംഘം. അക്കൂട്ടത്തിലെ പുതിയ അഡ്മിഷനാണ് വിഘ്നേഷ് പുത്തൂരും റോബിൻ മിൻസും!
ഗുവാഹത്തി∙ ക്ലാസിൽ നിന്ന് അവധിയെടുക്കാത്ത വിദ്യാർഥിയെപ്പോലെയായിരുന്നു ഐപിഎൽ ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ ഇതുവരെ. കഴിഞ്ഞ 5 ഐപിഎൽ സീസണുകളിലായി തന്റെ ടീമിന്റെ എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്ന നരെയ്ൻ ഇന്നലെ ആ പതിവ് തെറ്റിച്ചു. രാജസ്ഥാനെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പ്ലെയിങ് ഇലവനിൽനിന്നു പുറത്തായ ഓൾറൗണ്ടർ നരെയ്ന് 1435 ദിവസങ്ങൾക്കും 58 മത്സരങ്ങൾക്കും ശേഷമാണ് ഐപിഎലിൽ പുറത്തിരിക്കേണ്ടി വരുന്നത്. 2020 സീസണിലാണ് ഇതിനു മുൻപ് നരെയ്ന് ഒരു ഐപിഎൽ മത്സരം നഷ്ടമായത്.
Results 1-10 of 484
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.