Activate your premium subscription today
ലോകശക്തികളെല്ലാം ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് ബഹിരാകാശം. ഭൂമിക്ക് പുറത്തുള്ള ഉപഗ്രഹങ്ങളിലും ഗ്രഹങ്ങളിലും കോളനി സ്ഥാപിക്കാനുള്ള നീക്കവുമായി യുഎസ്, റഷ്യ, ചൈന രാജ്യങ്ങൾ സജീവമായി രംഗത്തുണ്ട്. ബഹിരാകാശ നേട്ടങ്ങളിൽ ഇന്ത്യയും ഏറെ മുന്നിലാണ്.
ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് സമാന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ വായിച്ചത്. അതിനു കാരണമുണ്ട്. ഐഎസ്ആർഒയിൽ എൻജിനീയറായി ജോലി ചെയ്തതിന്റെ അനുഭവബലത്തിൽ, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് ‘ലെയ്ക്ക’ എന്ന നോവലും ‘ വോയേജർ’ എന്ന കഥയും ഞാനെഴുതിയിരുന്നു. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ പേടകത്തിലെ ആറു യാത്രികരുടെ ഏകാന്തത നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാൻ, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്ന് മൂന്നു വ്യത്യസ്ത മിഷനുകളിലായി എത്തിയ ആ സഞ്ചാരികളുടെ ബഹിരാകാശ ജീവിതത്തിന്റെ 434–ാം ദിവസമാണ് അന്ന്. ഇതിനകം 108 മില്യൺ മൈലുകൾ അവർ സഞ്ചരിച്ചു കഴിഞ്ഞു. നോവലിലെ കഥാകാലം കേവലം 24 മണിക്കൂർ മാത്രം. ദിവസം 16 തവണ ഭൂമിയെ ചുറ്റുന്നതിനാൽ 16 ഉദയാസ്തമയങ്ങൾക്ക് അവർ പ്രതിദിനം സാക്ഷികളാകുന്നു. അതിനാൽ, 16 ഓർബിറ്റുകളായാണ് നോവലിലെ അധ്യായങ്ങൾ സമാന്ത തിരിച്ചിരിക്കുന്നതും അസാമാന്യ ക്രാഫ്റ്റോടെ കഥ പറയുന്നതും. ഒരേ ദിവസം 16 ഉദയാസ്തമയങ്ങൾ കാണേണ്ടിവരുന്നതിനാൽ
സ്റ്റാര്‍ വാര്‍സ് സിനിമയലേതുപോലുള്ള അത്യാധുനിക ആയുധം ചൈനീസ് ഗവേഷകർ നിര്‍മ്മിച്ചെന്ന് അവകാശവാദം. ശത്രു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ തന്നെ വച്ചു തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണത്രെ പുതിയ ആയുധം. സ്റ്റാര്‍ വാര്‍സില്‍ ഗ്രഹങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നതായി കാണിച്ചിരിക്കുന്ന 'ഡെത്ത് സ്റ്റാര്‍' ലേസറിന്
ന്യൂയോർക്ക് ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ശരീരഭാരം വളരെക്കുറഞ്ഞതിനെത്തുടർന്നു നാസ നിരീക്ഷണം ഏർപ്പെടുത്തി. പ്രശ്നങ്ങളില്ലെന്നാണു വിശദീകരണം. തിരിച്ചെത്താനുള്ള ബഹിരാകാശ വാഹനത്തിനു തകരാർ സംഭവിച്ചതിനെത്തുടർന്നു സുനിതയുടെ താമസം
ചൊവ്വയിൽ ഒരു കാലത്ത് ജലമുണ്ടായിരുന്നെന്നുള്ള ധാരാളം തെളിവുകൾ പിൽക്കാലത്ത് കിട്ടിയിട്ടുണ്ട്. ചൊവ്വയിൽ ഒരു വലിയ സമുദ്രമുണ്ടായിരുന്നെന്നു പോലും ചില സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുന്നു.അനേകം തടാകങ്ങളുടെ ശേഷിപ്പുകൾ ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇപ്പോൾ ഇതിലൊന്നും
ബഹിരാകാശ പര്യവേക്ഷണ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ കടന്നുവരികയാണ്, വലിയ മുന്നേറ്റമാണ് ഈ മേഖലയിൽ പ്രവചിക്കപ്പെടുന്നത്. എന്നാൽ ഒരു സയൻസ് ഫിക്ഷൻ സിനിമാ സങ്കൽപ്പം പോലെ ഒരു ഛിന്ന ഗ്രഹത്തിൽ ഒളിഞ്ഞിരിക്കുന്ന സമ്പത്ത് കണ്ടെത്തി ശതകോടീശ്വരനാകാൻ കഴിയുമോ?, ബഹിരാകാശ കമ്പനിയായ ആസ്ട്രോഫോർജിന്റെ പിന്നിലെ
വാഷിങ്ടൻ∙ ഒട്ടിയ കവിളുകളും ക്ഷീണിച്ച മുഖവുമായി സുനിത വില്യംസിന്റെ പുതിയ ചിത്രം പുറത്തുവന്നതോടെ അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയരുന്നു. 153 ദിവസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്.
രാജ്യാന്തര ബഹിരാകാശ നിലയം(ഐ എസ് എസ്) അതിന്റെ ആയുസിന്റെ അവസാനഘട്ടത്തിലാണ്. 2031ല്‍ ഐ എസ് എസ് ഭൂമിയില്‍ തിരിച്ചിറക്കുന്നതോടെ ഏക ബഹിരാകാശ നിലയമെന്ന താക്കോല്‍സ്ഥാനം സ്വന്തമാക്കാനൊരുങ്ങുകയാണ് ചൈന. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടേയും ഗവേഷണങ്ങളുടേയുമെല്ലാം കേന്ദ്രമായി ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയം
ബെയ്ജിങ് ∙ ചൈനയുടെ ബഹിരാകാശ നിലയമായ ടിയൻഗോങ് സ്പേസ് സ്റ്റേഷനിൽ പുതുതായി 3 യാത്രികരെത്തി. ഷെൻസൂ–19 ബഹിരാകാശ പേടകത്തിലാണ് ഇവർ എത്തിയത്. നിലയത്തിൽ നേരത്തേ തന്നെ 3 യാത്രികരുണ്ട്. ഇവർ എത്തിയിട്ട് 6 മാസമായി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശനം നിഷേധിച്ചതിനാലാണു ചൈന സ്വന്തമായി ബഹിരാകാശ നിലയമുണ്ടാക്കിയത്. നിലവിൽ സ്വന്തമായി ബഹിരാകാശ നിലയമുള്ള ഒരേയൊരു രാജ്യമാണു ചൈന.
പൊള്ളുന്ന ചൂടിലും, തുളച്ചുകയറുന്ന ആണവ വികിരണങ്ങളിലും, കൊടും തണുപ്പിലും ജീവിക്കാൻ കഴിയുന്ന ഭൂമിയിലെ ഏറ്റവും 'റഫ് ആൻഡ് ടഫ്' ജീവിയാണ് ടാർഡിഗ്രേഡ്. എട്ടുകാലുകൾ, ഓരോ കാലുകളോടും ചേർന്നു നഖങ്ങൾ പോലുള്ള കൈകൾ, തടിച്ചുകുറുകിയ ശരീരം. മൊത്തത്തിൽ ഒരു കരടിയോടു സാമ്യം തോന്നുന്ന രൂപം എന്നിവയുള്ള വ്യത്യസ്തനായ
2017 ഒക്ടോബറിലാണ് ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശ്ശാസ്ത്രഗവേഷകനായ റോബർട്ട് വെറിക് ഒരു പ്രത്യേകതരം വസ്തുവിനെ ബഹിരാകാശത്ത് കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയപ്പോൾ പാറക്കഷണമെന്ന് തോന്നിപ്പിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു. അനേകം ചർച്ചകൾക്ക് തുടക്കമിട്ട അതിനെ ഔമുവാമുവ എന്നു ശാസ്ത്രലോകം
Results 1-10 of 1126