ADVERTISEMENT

നിലമ്പൂരിനടുത്ത് മൂലേപ്പാടം എന്ന സ്ഥലത്ത്, ഒരു കുന്നു കയറി എത്തുമ്പോൾ വിശാലമായ പച്ചപ്പിനു നടുവിൽ ചുവന്ന തലപ്പാവ് അണിഞ്ഞ ഒരു വീടുകാണാം. ഒറ്റനോട്ടത്തിൽ ഇരുനില എന്നുതോന്നുമെങ്കിലും ഒരുനില വീടാണ്. മധ്യഭാഗത്തെ മേൽക്കൂര ഇരട്ടി ഉയരത്തിൽ പണിതത് പുറംകാഴ്ചയിൽ ഇരുനിലയുടെ എടുപ്പ് തോന്നിപ്പിക്കുന്നു. ട്രോപ്പിക്കൽ ശൈലിയിൽ തട്ടുകളായി ചരിച്ചുവാർത്ത മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു.  മുറ്റം നാച്ചുറൽ സ്റ്റോണും ബേബി മെറ്റലും പുല്ലും വിരിച്ചു ഭംഗിയാക്കി.

single-storeyed-home-nilambur-landscape

ഒത്തുചേരലിന്റെ ഹൃദ്യത നിറയുന്ന ഒരുനില വീട്, ചുറ്റുമുള്ള പ്രകൃതിയോട് ഇഴുകിചേരുംവിധം ലളിതമാകണം പുറംകാഴ്ച എന്നിവയായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. അതിനാൽ എലവേഷനിൽ ഗിമ്മിക്കുകൾ ഒന്നും കാണിച്ചിട്ടില്ല. വെള്ള ചുവരുകളും ചുമല മേൽക്കൂരയും ലളിതമായ രൂപഭാവങ്ങൾ പകരുന്നു. തുറസായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കി. ഫോർമൽ ലിവിങ്, ഫാമിലി- ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

single-storeyed-home-nilambur-living

സ്വീകരണമുറി കഴിഞ്ഞാൽ ഊണുമുറിയും വീട്ടുകാർക്കുള്ള ഒത്തുചേരൽ ഇടവും സംയോജിപ്പിച്ച ഹാളാണ്. സ്വീകരണമുറിയുടെ ഒരു ഭിത്തിയിൽ വോൾപേപ്പർ നൽകി. സീലിങ്ങിലേക്ക് തുടരുംവിധമാണ് ഇത് പതിച്ചത്. മാതാപിതാക്കളുടെ ആഗ്രഹം പ്രമാണിച്ച് തടി കൊണ്ടുള്ള പാനലിങ്ങും പാർടീഷനും അകത്തളത്തിൽ നൽകി.

single-storeyed-home-nilambur-dine

ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. ഊണുമുറിയുടെ വശത്തെ ഒരു ഭിത്തിയിൽ ടെക്സ്ചർ പെയിന്റ് അടിച്ച ശേഷം സാദാ പെയിന്റിന്റെ കോട്ട് അടിച്ചു. ഇതിനു ഒരു ക്ലാഡിങ് ഫീൽ ലഭിക്കുന്നുണ്ട്. ഹാളിൽ ഒരുവശത്തെ ഭിത്തിയിൽ നാച്ചുറൽ ക്ലാഡിങ്ങും തടി കൊണ്ടുള്ള പാനലിങ്ങും നൽകി വേർതിരിച്ചു പ്രെയർ സ്‌പേസാക്കി മാറ്റി.

single-storeyed-home-nilambur-prayer

നാലു കിടപ്പുമുറികളാണുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എല്ലാ മുറികളിലും ഒരുക്കി.

single-storeyed-home-nilambur-bed

ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. വീട്ടിൽ ഏറ്റവും ആകർഷകമായി ഒരുക്കിയത് ഇവരുടെ കിടപ്പുമുറിയാണ്. ഭിത്തി മുഴുവൻ പിങ്ക് വോൾപേപ്പർ ഒട്ടിച്ചു. സ്റ്റിക്കറുകൾ പതിച്ച ഫാൻ ആണ് മറ്റൊരു ആകർഷണം.

single-storeyed-home-nilambur-kids-bed

വുഡ്, വൈറ്റ് തീമിലാണ് അടുക്കള. മൈക്ക ഫിനിഷിലാണ് കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. 

single-storeyed-home-nilambur-kitchen

മികച്ച സ്ഥലഉപയുക്തത നൽകി,ഒരുനില വീടിനുള്ളിൽ ഇരുനിലയുടെ സൗകര്യങ്ങൾ ഒരുക്കിയതാണ് ഈ വീടിന്റെ വിജയം. പച്ചപ്പിന്റെ പശ്ചാത്തലവും ഒത്തുചേരലിന്റെ ഹൃദ്യത നിറയുന്ന അകത്തളങ്ങളും ഈ വീടിനെ ഒരു ഏദൻതോട്ടമാക്കി മാറ്റുന്നു.

single-storeyed-home-nilambur-gate

Project Facts

nilambur-plan

Location- Moolepadam, Nilambur

Area- 3000 SFT

Owner- George

Architect- Sabeela Haris

Mob- 9496958993

Completion year- May 2019

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com