Activate your premium subscription today
ആലപ്പുഴ∙ എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടെന്നും താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണ്. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്നും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സുധാകരൻ
തിരുവനന്തപുരം∙ രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ‘ഓർമയിൽ ഉമ്മൻ ചാണ്ടി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ∙ പുതുപ്പള്ളി പള്ളിക്കു മുകളിൽ പുലർച്ചെ മുതൽ ആകാശം പിണങ്ങിനിന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കഴിഞ്ഞ ഒരു വർഷമായി കാണാതിരിക്കുന്നതിന്റെ പരിഭവം പോലെയായിരുന്നു അത്. പള്ളി മണികളുണരുന്ന ഞായറാഴ്ചകളിൽ ഈ പള്ളി വാതിൽക്കൽ അദ്ദേഹത്തെ കാണാമായിരുന്നു. ഓർമകളുടെ ഇരമ്പം പോലെ ഇടവിട്ടു മഴ തിമിർത്തു. മുൻ
ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ ഓർമയിൽ മകൻ ചാണ്ടി ഉമ്മൻ എംഎൽഎ എഴുതുന്നു; അന്ന് ജനസമ്പർക്കത്തിൽ കണ്ടറിഞ്ഞതും ഇന്ന് നവ കേരള സദസ്സിൽ കാണുന്നതും... ചാണ്ടി ഉമ്മൻ എംഎൽഎ പരാതി പരിഹാര പരിപാടിയായിരുന്നു ജനസമ്പർക്കം. എന്നാൽ നവകേരള സദസ്സിൽ പരാതി സ്വീകരണം മാത്രമാണ് നടക്കുന്നത്.
ആലപ്പുഴ ∙ ‘അപ്പ ഗാന്ധിമാർഗം ജീവിച്ചു കാണിച്ച ആളായിരുന്നു’ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പറഞ്ഞു. ആലപ്പുഴ സ്പെഷൽ സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണവും ഉമ്മൻചാണ്ടിയെ കുറിച്ച് സ്കൂൾ കുട്ടികൾ തയാറാക്കിയ ആൽബത്തിന്റെ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മറിയ ഉമ്മൻ....
പാമ്പാടി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര നടന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസിന്റെ മാതൃക നിർമിച്ച് യുവാക്കളുടെ കൂട്ടായ്മ. ഇതു പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സമർപ്പിക്കാനാണ് തീരുമാനം. തെങ്ങണ ബ്ലൂ ബേഡ് ഗ്രാഫിക്സിലെ ജീവനക്കാരായ ജോണിക്കുട്ടി വർഗീസ്, സുബിൻ വർഗീസ്, വിഷ്ണു
കോട്ടയം∙ പുതുപ്പള്ളിയെ സ്നേഹിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പ് വോട്ടെടുപ്പ് ദിവസമായ നാളെ എന്നു മകൾ അച്ചു ഉമ്മന്‍. അവസാന യാത്രയയ്പ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസമായ എട്ടിനു കേൾക്കും. ചാണ്ടി ഉമ്മന്‍ റെക്കോർഡ് ഭൂരിപക്ഷം
കോട്ടയം ∙ പുതുപ്പള്ളിയിലെ പ്രചാരണച്ചൂടിലേക്ക് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ആർദ്ര സ്മരണകളുമായി കെപിസിസി സംസ്കാര സാഹിതിയുടെ ഹ്രസ്വചിത്രം ‘ ആൾമരം ’ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. ഓണവുമായി ബന്ധപ്പെട്ട സ്മൃതികളിലൂടെ അമ്മൂമ്മയും കൊച്ചുമക്കളും ഐതിഹ്യ കഥകൾ പങ്കിടുന്നതിന്റെ പശ്ചാത്തലത്തിലാണ്
മലയാളികൾക്ക് ഓണം എന്നാൽ ഓർമ്മകളുടെ വസന്തകാലം കൂടിയാണ്. തലമുറകളിലൂടെ പകർന്നു കിട്ടിയ ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഓണാഘോഷത്തിന്റെ പരമ്പരാഗത രീതികളും ഒക്കെ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന ഒരു ഉത്സവം. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഇന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന ചില
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ 41–ാം ചരമദിനത്തിൽ അനുസ്മരിച്ച് തലസ്ഥാനം. പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നടത്തിയ പ്രത്യേക കുർബാനയ്ക്കു തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് നേതൃത്വം നൽകി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കൾ ചാണ്ടി ഉമ്മൻ, മറിയ,
പുതുപ്പള്ളി ∙ ഇടതടവില്ലാതെ ആൾക്കൂട്ടം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ഉമ്മൻ ചാണ്ടിയെ അടക്കം ചെയ്തതു മുതൽ നിലയ്ക്കാതെയുള്ള ആ പ്രവാഹം 40–ാം ഓർമദിനത്തിലും തുടർന്നു. രാവിലെ 6.30നു പ്രാർഥന ആരംഭിച്ചതു മുതൽ അദ്ദേഹത്തിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം. അച്ചുവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് മനോരമ ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളുടെ ലോഗോയും മറ്റും വ്യാജമായി ചേർത്താണ് പ്രചാരണം.
പുതുപ്പള്ളി ∙ സ്മരണകളിരമ്പിയ പ്രഭാതത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40–ാം ഓർമദിനാചരണം. അദ്ദേഹത്തിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലും തറവാട് വീടായ കരോട്ട് വള്ളക്കാലിലും പ്രത്യേക പ്രാർഥനകൾ നടന്നു. രാവിലെ പള്ളിയിലെ പ്രത്യേക കുർബാനയ്ക്കും തുടർന്ന് കല്ലറയിൽ ധൂപപ്രാർഥനയ്ക്കും
പുതുപ്പള്ളി ∙ ഇടതടവില്ലാതെ ആൾക്കൂട്ടം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ഉമ്മൻ ചാണ്ടിയെ അടക്കം ചെയ്തതു മുതൽ നിലയ്ക്കാതെയുള്ള ആ പ്രവാഹം 40–ാം ഓർമദിനത്തിലും തുടർന്നു. രാവിലെ 6.30നു പ്രാർഥന ആരംഭിച്ചതു മുതൽ അദ്ദേഹത്തിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു.
പുതുപ്പള്ളി∙ മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും മറുപടി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. നുണ പ്രചാരണത്തിന് ജനം മറുപടി നൽകുമെന്നും സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ
പുതുപ്പള്ളി∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടന്നുതീർത്ത വഴികളിലൂടെ അദ്ദേഹത്തിന്റെ ഓർമകളിൽ ഇന്നു നാടു നടക്കും. ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർഥനകൾ ശനിയാഴ്ച നടന്നു. രാവിലെ 6.30ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലായിരുന്നു പ്രാർഥന. തുടർന്നു
പുതുപ്പള്ളി ∙ ചില പൂമരങ്ങൾ അങ്ങനെയാണ്. അവസാനത്തെ ഇലയും കൊഴിഞ്ഞെന്നു വിചാരിക്കുമ്പോൾ അവ പൂത്തുലഞ്ഞ് മണ്ണിൽ പൂമെത്ത തീർക്കും. അങ്ങനെയൊരു പൂമരമായി ജനസേവനത്തിന്റെ സുഗന്ധം പരത്തിയ ഉമ്മൻ ചാണ്ടി ഈ മണ്ണിൽ ഉറങ്ങുകയാണ്. പുതുപ്പള്ളിയുടെ മണ്ണിൽ ഉമ്മൻ ചാണ്ടി ഉണരാഉറക്കം തുടങ്ങിയിട്ട് ഇന്നു നാൽപതു നാൾ. വള്ളിയിൽ
പുതുപ്പള്ളി ∙ ചില പൂമരങ്ങൾ അങ്ങനെയാണ്. അവസാനത്തെ ഇലയും കൊഴിഞ്ഞെന്നു വിചാരിക്കുമ്പോൾ അവ പൂത്തുലഞ്ഞ് മണ്ണിൽ പൂമെത്ത തീർക്കും. അങ്ങനെയൊരു പൂമരമായി ജനസേവനത്തിന്റെ സുഗന്ധം പരത്തിയ ഉമ്മൻ ചാണ്ടി ഈ മണ്ണിൽ ഉറങ്ങുകയാണ്. പുതുപ്പള്ളിയുടെ മണ്ണിൽ ഉമ്മൻ ചാണ്ടി ഉണരാഉറക്കം തുടങ്ങിയിട്ട് ഇന്നു നാൽപതു നാൾ. വള്ളിയിൽ നിന്ന് കൊഴിയാൻ മടിച്ചു നിൽക്കുന്ന പൂക്കൾ പോലെ ആളുകൾ ഇപ്പോഴും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിലെ കല്ലറയ്ക്കു സമീപമുണ്ട്.
കോട്ടയം ∙ സമൂഹമാധ്യമങ്ങളിലെ വിവാദങ്ങള്‍ക്കും സൈബർ ആക്രമണങ്ങൾക്കും മറുപടി നല്കി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ലെന്ന് ഫെയ്സ്ബുക് കുറിപ്പിൽ അച്ചു പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി
പാമ്പാടി ∙ ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നതായി എം.എം.മണി എംഎൽഎയുടെ ആരോപണം. തിരഞ്ഞെടുപ്പു പ്രചാരാണാർഥം എത്തിയ മണി മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലാണ് ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിക്ക് അസുഖമായപ്പോൾ കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടിയിരുന്നു. ഉമ്മൻ ചാണ്ടിയോടു കോൺഗ്രസ് കാണിച്ചതു നിർഭാഗ്യകരമായ നിലപാടാണ്.
കോട്ടയം ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലതു പറഞ്ഞതിനു മൃഗസംരക്ഷണ വകുപ്പിലെ താൽക്കാലിക ജോലി നഷ്ടമായ സതിയമ്മ വഴിയാധാരമാവാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പുതുപ്പള്ളിയിലെ വോട്ടറായ സതിയമ്മയെ വീട്ടിൽ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു
കോട്ടയം ∙ ആരോടും വിദ്വേഷവും പകയും വേണ്ടെന്നും സ്നേഹത്തിന്റെ രാഷ്ട്രീയമാണു വേണ്ടതെന്നും ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയായി പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസിൽ നാമനിർദേശപത്രിക നൽകിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ
ആലുവ∙ നഗരത്തിലെ കോൺഗ്രസ് ഹൗസ് ഇനി ഉമ്മൻ ചാണ്ടി സ്മാരക മന്ദിരം. ഉമ്മൻ ചാണ്ടിയുടെ 30–ാം ചരമദിനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയാണ് അവിടെ ഉമ്മൻ ചാണ്ടിയുടെ ചിത്രം സ്ഥാപിച്ചു നാമകരണം നടത്തിയത്. ഭരണപരവും സംഘടനാപരവുമായ പല നിർണായക തീരുമാനങ്ങളും ഉമ്മൻ ചാണ്ടി കൈക്കൊണ്ടത് ആലുവ പാലസിൽ
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് ഇന്ന് ഒരു മാസം. 30–ാം ഓർമദിനത്തിലെ പ്രത്യേക പ്രാർഥനകൾ ഇന്നു രാവിലെ പുതുപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മുഖ്യകാർമികത്വം വഹിക്കും. 40–ാം ഓർമദിനം 26നാണ്. അന്നും പള്ളിയിലും കല്ലറയിലും പ്രത്യേക പ്രാർഥനകൾ
കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അദൃശ്യനായൊരു സ്ഥാനാർഥിയുണ്ടെന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അതെന്നും പാലാ എംഎൽഎ മാണി സി.കാപ്പൻ. പോളിങ് ബൂത്തിലേക്കു നടന്നുചെല്ലുന്ന ആരുടെ മനസ്സിലും അദ്ദേഹത്തിന്റെ ചിത്രം നിറഞ്ഞുനിൽക്കുമെന്നും അതു വോട്ടായി മാറുമെന്നും മാണി സി.കാപ്പൻ ‘മനോരമ
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് ഇന്ന് ഒരു മാസം. 30–ാം ഓർമദിനത്തിലെ പ്രത്യേക പ്രാർഥനകൾ ഇന്നു രാവിലെ പുതുപ്പള്ളി ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. യൂഹാനോൻ മാർ
മഴക്കാലത്ത് ആരെങ്കിലും ഐസ്ക്രീം കഴിക്കുമോ? ‘കർക്കടകച്ചൂടി’നൊപ്പം തിരഞ്ഞെടുപ്പുചൂടും വന്നതോടെ പുതുപ്പള്ളിയിലെ താരമാണു പുട്ട് ഐസ്ക്രീം. സമൂഹമാധ്യമങ്ങളിൽ നേരത്തേ ഹിറ്റായ പുട്ട് ഐസ്ക്രീം പുതുപ്പള്ളി കവലയിലെ ബസ് സ്റ്റോപ്പിലുള്ള ചെറിയ കടയിലുമുണ്ട്. കോൺഫ്ലേക്സും അണ്ടിപ്പരിപ്പും മുന്തിരിയും ടൂട്ടി
ഉമ്മൻചാണ്ടിയോടുള്ള സ്നേഹാതിരേകം കേരളം പ്രകടിപ്പിച്ചപ്പോൾ കുടുബാംഗങ്ങൾക്കു വേണ്ടി അത് ഏറ്റുവാങ്ങാൻ മുന്നിൽനിന്നത് ചാണ്ടി ഉമ്മനാണ്. സഹോദരങ്ങളായ മറിയയയോടും അച്ചുവിനോടും അമ്മ മറിയാമ്മയോടും ഒപ്പം തൊഴുകൈകളോടെ ചാണ്ടി, തന്റെ പിതാവിനെ അതിരറ്റു സ്നേഹിച്ച കേരള ജനതയോട് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടി അന്ത്യനിദ്ര കൊളളുന്ന കല്ലറയിലേക്ക് ഇപ്പോഴും ജനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെയും ചാണ്ടി ഉമ്മനെ അവർക്കു കാണാം. കേരളജനത പ്രകടിപ്പിച്ച ആ സ്നേഹത്തെക്കുറിച്ച് ചാണ്ടി സംസാരിക്കുന്നു. ഉമ്മൻ ചാണ്ടിക്കു നേരിടേണ്ടി വന്ന വേട്ടയാടലുകളും ചികിത്സാ വിവാദവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ഈ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെൽ ചെയർമാൻ കൂടിയായ ചാണ്ടി മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
പുതുപ്പള്ളി ∙ ‘അയാൾക്കു തുല്യമയാളു തന്നെ... പകരമില്ല മറ്റൊരാൾ’ – ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വെൺമണി സുരേഷ് എഴുതി വച്ച കവിതയാണ്. ‘ഞങ്ങൾ നീലഗിരി ജില്ലയിലെ ഊട്ടിയിൽ നിന്നു വരികയാണ്. അങ്ങയോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണു ഞങ്ങൾ വന്നത്’ – നീലഗിരിയിൽ നിന്നുവന്ന ബേബിയും പത്രോസും ബിനുവും അവിടെ എഴുതി
തിരുവനന്തപുരം ∙ ‘ഉമ്മൻചാണ്ടി, തിരുവനന്തപുരം’ - മരണാനന്തരവും ഉമ്മൻചാണ്ടിയെ തേടി നൂറുകണക്കിനു കത്തുകളെത്തുന്നു. പേരിനു താഴെ വിശദാംശങ്ങൾ വേണ്ടാത്തതിനാൽ അവ കൃത്യമായി വീട്ടിലെത്തുന്നു. തന്നെ തേടിയെത്തിയ, നിസ്സഹായരായ മനുഷ്യരുടെ കണ്ണീരും നിലവിളികളും കലർന്ന ചില കത്തുകൾ
തിരുവനന്തപുരം ∙ അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബഹുദൂരം മുന്നിലെത്താൻ യുഡിഎഫ് നടത്തിയ നീക്കം ഉമ്മൻ ചാണ്ടിയുടെ അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യം ഓർമിപ്പിച്ചു. വൈകാതിരിക്കാനുള്ള ജാഗ്രതാ നീക്കത്തിലാണ് എൽഡിഎഫ്. മുന്നണികൾക്കു മുന്നിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് എത്തിയതും അതിവേഗമാണ്.
കോട്ടയം∙പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടിയെന്നും, ഉമ്മന്‍ ചാണ്ടിയെന്നാൽ പുതുപ്പള്ളിയെന്നുമായിരുന്നു അരനൂറ്റാണ്ടുകളായുള്ള പുതുപ്പള്ളി വിശേഷം. ഉമ്മൻചാണ്ടിക്കു പകരമൊരു പേര് കോൺഗ്രസ് നേതൃത്വത്തിനും പുതുപ്പള്ളിക്കാർക്കും നാളിതുവരെയും ആലോചിക്കേണ്ടി വന്നിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ പുതുപ്പള്ളി
കോട്ടയം ∙ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് കെ.അനില്‍കുമാര്‍. സതീശന്റെ നീക്കം പുതുപ്പള്ളിയെ അയോധ്യയാക്കാനാണ്. തിരഞ്ഞെടുപ്പില്‍ സൂത്രത്തില്‍ ജയിക്കാനാണു നീക്കം. ഉമ്മന്‍
മസ്കത്ത്∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കല്ലറയില്‍ ഒഐസിസി/ ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ളയും മറ്റു നേതാക്കളും പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തി. ഒരു പൊതുപ്രവര്ത്തകന്
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച് 15–ാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റു കക്ഷിനേതാക്കൾ എന്നിവർ ചരമോപചാരം അർപ്പിച്ചു.
കൊച്ചി ∙ ഉമ്മൻചാണ്ടിയെ സംസ്കരിച്ച കല്ലറയിലേക്കുള്ള ജനങ്ങളുടെ സന്ദർശനം വാർത്തയാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനു വിശുദ്ധപദവി നൽകണമെന്ന ആവശ്യം സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾക്കു വേദിയായി ഡിസിസി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങ്.
കോട്ടയം ∙ 53 വർഷം തുടർച്ചയായി നിയമസഭാ സാമാജികനാകുകയെന്നത് അപൂർവമാണെന്നും ഇനിയൊരു ഉമ്മൻ ചാണ്ടി ഇതുപോലെ ഉണ്ടാവില്ലെന്നും സ്പീക്കർ എ.എൻ.ഷംസീർ. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിനു
ഒരുപിടി നിവേദനങ്ങളുമായി ആളുകൾ ഇപ്പോഴും പുതുപ്പള്ളിയിലേക്ക് എത്തുന്നു. ഉമ്മൻ ചാണ്ടിയെകണ്ട് നിവേദനങ്ങൾ സമർപ്പിക്കാൻ തന്നെ. പക്ഷെ ഇപ്പോൾ അതു സമർപ്പിക്കപ്പെടുന്നതു പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ്. പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടത്തിലാണ് ഉമ്മൻ ചാണ്ടി
പഞ്ചായത്ത് റോഡിനു നാട്ടിലെ പ്രമുഖരുടെ പേരിടണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റി യോഗം കൂടി തീരുമാനിച്ചാൽ മതി. പിന്നീട് ഒരു പൊതുസമ്മേളനം വിളിച്ച് നാമകരണ പ്രഖ്യാപനച്ചടങ്ങു കൂടി നടത്തിയാൽ സംഗതി കെങ്കേമം. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള റോഡാണെങ്കിൽ അവർക്കു തീരുമാനിക്കാം. പക്ഷേ,
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് തലസ്ഥാനത്തുനിന്നു പാക്കേജ് ടൂർ. ആറ്റിങ്ങൽ സ്വദേശിയായ എസ്.പ്രശാന്തനാണു നാളെ യാത്ര ഒരുക്കുന്നത്.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ വികാരാധീനനായി നടൻ ലാലു അലക്സ്. തന്റെ മകന്റെ വിവാഹ ചടങ്ങിൽ ഉമ്മൻചാണ്ടി പങ്കെടുത്തതും അമ്മ മരിച്ചപ്പോൾ അദ്ദേഹം ഫോൺ ചെയ്തതും ലാലു അലക്സ് അനുസ്മരിച്ചു. തമിഴ്നാട്ടിലെ ജയലളിതയും എംജിആറും മരിച്ചപ്പോൾ
ചെറുതോണി ∙ പുത്രസഹജമായ സ്നേഹ വാത്സല്യങ്ങളോടെ ചാണ്ടി ഉമ്മനു മഴുവടി ഉമ്മൻചാണ്ടി കോളനിയിൽ വരവേൽപ്. വൈകുന്നേരം 7 ന് കോളനിയിൽ എത്തുമെന്നറിയിച്ച ചാണ്ടി ഉമ്മൻ രണ്ട് മണിക്കൂറോളം വൈകി രാത്രി 8.45 നു എത്തിയപ്പോൾ കോളനിയിൽ കാത്തു നിന്നത് വൻ പുരുഷാരം. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ മകനെ അടുത്തു കണ്ടപ്പോൾ
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ചു നൽകി.
കോഴിക്കോട് ∙ സ്വന്തം ജീവിത കാലത്തും മരണം കൊണ്ടും കേരളത്തെ അത്ഭുതപെടുത്തിയ സമാനതകളില്ലാത്ത ജന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. കെഎസ്യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിക്ക് ജനങ്ങളോടുള്ള കരുതലും സ്നേഹവും
ഡബ്ലിൻ∙ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനകളായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്നിവയുടെ ക്ഷണം സ്വീകരിച്ച് മുൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയർലൻഡിലെത്തും. ഓഗസ്റ്റ് 19 ന് വൈകിട്ട് 6:30 ന് ഡബ്ലിനിലെ പാമേഴ്സ് ടൗണിലുള്ള സെന്റ് ലോറൻസ് സ്കൂൾ ഹാളിൽ വച്ച്
സിഡ്നി∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരവുമായി ഓസ്ട്രേലിയയിലെ മലയാളി സമൂഹം ഒത്തുചേരുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സിഡ്നിയിലാണ് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാലിന് പെന്‍ഡല്‍ ഹില്ലിലെ മല്ലൂസ് റെസ്റ്റോറന്റ്
പുതുപ്പള്ളി∙ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിക്കുകയും കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11.45 ന് ഹെലിക്കോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ യൂസഫലി ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ
പുതുപ്പള്ളി∙ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലിയുടെ തോളിൽ കയ്യിട്ട് യുവാവ്, കണ്ട് അന്തം വിട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ലുലു ഉദ്യോഗസ്ഥരും എന്നാൽ സ്നേഹത്തോടെ അതിന് അനുവദിച്ച് യൂസഫലി. ഇതിനു പുറമേ യുവാവിന്റെ കൈ പിടിച്ചു മാറ്റിയ ഉദ്യോഗസ്ഥരെ തടഞ്ഞ യൂസഫലി യുവാവിന്റെ കൈപിടിച്ച് തോളിൽ ഇട്ട്
ആലപ്പുഴ ∙ എല്ലാ കൊടി തോരണങ്ങൾക്കും മത പാരമ്പര്യങ്ങൾക്കും അതീതമായി എല്ലാവരുടെയും ഭാഗമായി ജീവിച്ച വലിയ വ്യക്തിത്വമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന് ആലപ്പുഴ രൂപത ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ. ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ആ
പുതുപ്പള്ളി∙ എറികാട് ഗവ.യുപി സ്കൂളിന് ബസ് വാങ്ങി നൽകാമെന്ന് യൂസഫലിയുടെ വാഗ്ദാനം. ഉമ്മൻ ചാണ്ടിയുടെ ബന്ധുവീട്ടിൽ തന്നെ കാണാനെത്തിയ സ്കൂൾ വിദ്യാർഥികൾ യാത്രാസൗകര്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം കുട്ടികൾ ആഗ്രഹിച്ചതു പോലെ 45 സീറ്റുള്ള ബസ് ഉടൻ വാങ്ങി നൽകാമെന്നു പറഞ്ഞത്.
മസ്കത്ത്∙ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പോലും ജനങ്ങളുടെ പ്രശ്നങ്ങൾ അടങ്ങിയ ഫയലുകളുടെ കെട്ടുമായി യാത്ര ചെയ്തിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം മസ്കത്ത് ദാർ സൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്
പുതുപ്പള്ളി ∙സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു പ്രാർഥന നടത്തി. വിദേശത്തായിരുന്നു മാർ പെരുന്തോട്ടം. ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന സമുന്നതനായ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും പൊതുപ്രവർത്തനരംഗത്ത്
‘മൈക്ക് വയ്ക്കരുത്’ എന്നൊരു നാടൻ പ്രയോഗമുണ്ട്. ഒരു കാര്യം മൈക്കിലൂടെ വിളിച്ചു പറയുന്നതുപോലെ എല്ലാവരെയും അറിയിക്കരുതെന്ന് അർഥം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിനിടെ മൈക്ക് തകരാറിലായത് അപ്പോൾ അവിടെയുണ്ടായിരുന്നവർ മാത്രമറിഞ്ഞ കാര്യമാണ്. എന്നാൽ, സംഭവത്തിൽ അട്ടിമറിയുണ്ടെന്ന സംശയത്തിന്റെ പേരിൽ പൊലീസ് കേസെടുത്തതോടെ സംഭവം നാടറിഞ്ഞു, നാണക്കേടുമായി. മൈക്ക് വിഷയത്തിൽ ‘മൈക്ക് വച്ചത്’ തിരിച്ചടിയായതോടെ കേസ് പിൻവലിച്ച് പൊലീസ് തടിയൂരി. ഇതിനിടെ പേരൂർക്കട എസ്വി സൗണ്ട്സിന്റെ മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം സാങ്കേതിക തകരാർ മൂലമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഉറപ്പാക്കിയശേഷമാണ് ഉടമ എസ്.രഞ്ജിത്തിന് മൈക്കും മറ്റ് ഉപകരണങ്ങളും തിരികെ നൽകിയത്.
ഫിലഡൽഫിയ∙ പെൻസിൽവേനിയയിലെ പ്രശസ്ത മലയാളി സംഘടനയായ പെൻസിൽവേനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ്റ്, ഫിലഡൽഫിയിലുള്ള പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അനുസ്മരണ യോഗം നടത്തി. പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാലയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട അനുസ്മരണ യോഗം വികാര നിർഭരമായിരുന്നു. കറ
ഷാർജ∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ‘സ്രോതസ്’ അനുശോചിച്ചു. പ്രസിഡന്റ് വർഗീസ് ജോർജ് അധ്യക്ഷനായി......
കോഴിക്കോട്∙ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറിലായ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയത് വിഐപി സെക്യൂരിറ്റി നിയമത്തിന്റെ ഭാഗമായാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എൽഡിഎഫിന്റെ ‘മണിപ്പുരിനെ
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 9–ാം ഓർമദിനം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ആചരിച്ചു. കുർബാനയ്ക്കും ധൂപപ്രാർഥനയ്ക്കും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിച്ചു. ഡോ. ഗീവർഗീസ് മാർ യൂലിയോസ്, വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ. വർഗീസ്
പുതുപ്പള്ളി ∙ ‘എന്റെ വിവാഹത്തിന്റെ സൽക്കാരം ആറര മണിക്കാണു വച്ചിരുന്നത്. വൈകിട്ട് നാലരയ്ക്കേ അദ്ദേഹം സ്ഥലത്തെത്തി. ഹാൾ തുറക്കാത്തതിനാൽ പടിക്കെട്ടിൽ അദ്ദേഹം കാത്തിരുന്നു. എന്റെയും ഭാര്യ പാർവതിയുടെയും തലയിൽ കൈവച്ച് ആദ്യം അനുഗ്രഹിച്ചതും അദ്ദേഹമാണ്’ – ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം നടൻ ജയറാം
കുട്ടനാട് ∙ മാതാപിതാക്കളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സഹായിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള നന്ദിസൂചകമായി ഉമ്മൻ ചാണ്ടിയുടെ അർദ്ധകായ പ്രതിമ നിർമിച്ച് കൈനകരി സ്വദേശി. കൈനകരി പഞ്ചായത്ത് 10–ാം വാർഡ് എട്ടിൽചിറ ആന്റണി ചാക്കോയാണ് (ബെന്നി കൈനകരി) നേതാവിന്റെ പ്രതിമ സിമന്റിൽ തീർത്തത്. ഉമ്മൻ
മാഞ്ചസ്റ്റർ∙ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം നടത്തി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിലാണ് അനുസ്മരണ യോഗം നടത്തിയത്. രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും എല്ലാവരെയും പരിഭവങ്ങളില്ലാതെ
ദോഹ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ കേരള ബിസിനസ് ഫോറം അനുശോചിച്ചു. ആക്ടിങ് പ്രസിഡന്റ് കിമി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു......
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥനകളുമായി നടൻ ജയറാം. ഉമ്മൻചാണ്ടിയുമായി 35 വർഷത്തിലേറെയായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. തന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി രണ്ടുമണിക്കൂർ മുൻപേ വന്നതും ആദ്യമായി
മലപ്പുറം ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അപ്രതീക്ഷിത അതിഥിയായി രാഹുൽ ഗാന്ധി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന രാഹുൽ ഗാന്ധി, ചടങ്ങിനെക്കുറിച്ചറിഞ്ഞപ്പോൾ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സമ്മേളനം തുടങ്ങി ഒരു മണിക്കൂറിനു ശേഷമാണ്
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിക്കാൻ കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വെറും 10 സെക്കൻഡ് മാത്രമാണ് പ്രശ്നം ഉണ്ടായതെന്നു സൗണ്ട് സെറ്റ് ഉടമ രഞ്ജിത്. പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിനു കേസെടുത്ത പൊലീസ്, മൈക്ക് സെറ്റ്
പാറത്തോട്∙ പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അഖിലേന്ത്യാ കമ്മറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ പാറത്തോട് ടൗണിൽ ചേർന്ന സർവ്വകക്ഷി സമ്മേളനം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എം. ഹനീഫ
തിരുവനന്തപുരം∙ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തൽ. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയിൽ
കോട്ടയം ∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ എന്നിവരും ഉണ്ടായിരുന്നു. രാവിലെ പള്ളിയിൽ പ്രാർഥന ഉണ്ടായിരുന്നതിനാൽ അവിടെയെത്തിയ വിശ്വാസികളും കല്ലറ
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കോൺഗ്രസ് ജീവകാരുണ്യ പ്രസ്ഥാനം ആരംഭിക്കുന്നു. എഐസിസി ഇതിനു മുൻകൈ എടുക്കും. കേരളത്തിലെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റ് ഇതിനായി എത്രയും വേഗം രൂപീകരിക്കും. ആവശ്യങ്ങളുമായി വരുന്ന സാധാരണക്കാരെയും പാവങ്ങളെയും സഹായിക്കാൻ ജീവിതത്തിലെ വലിയ പങ്ക് മാറ്റിവച്ച ഉമ്മൻ ചാണ്ടിക്കുള്ള ഏറ്റവും ഉചിത സ്മാരകം ജീവകാരുണ്യ മേഖലയിൽ വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ ആരംഭിക്കുന്നത്.
തിരുവനന്തപുരം ∙ പ്രവാസികൾക്കായി പ്രയത്നിച്ച നേതാവാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് വേൾഡ് മലയാളി ഫെഡറേഷൻ. തികഞ്ഞ മനുഷ്യസ്നേഹി ആയിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അവര്‍ക്കായി ഇടപെടൽ നടത്തുന്നതിനും അദ്ദേഹം ഒരു മടിയും കാട്ടിയിരുന്നില്ല. ഇറാഖിൽ
മലപ്പുറം∙ മലപ്പുറത്തു നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അപ്രതീക്ഷിത സന്ദർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയവെയാണ് മലപ്പുറം ഡിസിസി സംഘടിപ്പിച്ച യോഗത്തിലേക്ക് അദ്ദേഹം എത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നവരിൽ രാഹുലിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
തൊടുപുഴ∙ ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിന് വലിയ ഗൗരവമില്ല. എല്ലാവരും ചേർന്ന് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം∙ ജീവിച്ചിരുന്നപ്പോൾ ചാണ്ടി ഉമ്മനാണ് തന്റെ പിൻഗാമിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ലെന്നും അതിനാൽ ഇപ്പോൾ പിൻഗാമി താനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന
ടെക്സസ്∙ ഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന അനുശോചനയോഗത്തിൽ വികാരി ഫാ. ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു .ഇടവക ട്രസ്റ്റീ ഷാജി വെട്ടിക്കാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു
കോട്ടയം ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ഇന്നലെയും ആളുകളുടെ പ്രവാഹം. രാവിലെ മുതൽ ഉച്ചവരെ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും മൂത്തമകൾ മറിയ ഉമ്മനും കല്ലറയിൽ ഉണ്ടായിരുന്നു. രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയിൽ, കല്ലറയ്ക്കടുത്ത് ക്രമീകരിച്ചിരുന്ന ഇരിപ്പിടങ്ങളും മറ്റും നനഞ്ഞതിനാൽ
നെയ്യാറ്റിൻകര ∙ ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷനൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം കെൽപാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി.ജയചന്ദ്രൻ നായർ അധ്യക്ഷനായി. നേതാക്കളായ രാഭായ് ചന്ദ്രൻ, സി.ഗോപിനാഥ്, എൻ.ആർ.സി.നായർ, ഇലിപ്പോട്ടുകോണം വിജയൻ, ബിനു
കളമശേരി ∙ ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫെയ്സ്ബുക് പേജിൽ പ്രസ്താവന നടത്തിയ ബി.സേതുരാജിനെതിരെ പൊലീസിൽ പരാതി. മന്ത്രി പി.രാജീവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയും മുൻ ജില്ലാ ഇൻഫർമേഷൻ ഓഫിസറുമാണ് സേതുരാജ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ ആണ് പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്.
പത്തനംതിട്ട ∙ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം
തിരുവനന്തപുരം ∙ സ്നേഹിക്കുന്നവരെയും എതിർക്കുന്നവരെയും ഉൾക്കൊണ്ട ഉമ്മൻചാണ്ടി ശൈലിയെ ഓർമിപ്പിച്ച് കെപിസിസിയുടെ അനുസ്മരണസമ്മേളനം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ പ്രസംഗകനായി. വിവിധ മേഖലകളിൽ നിന്നുള്ളവർ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ഓർമകൾ പങ്കിട്ടു.
കോട്ടയം∙ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉണ്ടായ മുദ്രാവാക്യം വിളിയിൽ പരോക്ഷ വിമർശനവുമായി മന്ത്രി വി.എൻ.വാസവൻ. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ വച്ചായിരുന്നു സംഭവം. English Summary: There is no point in expecting good from Nazareth: VN Vasavan criticizes Congress
തിരുവനന്തപുരം∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യം രാഷ്ട്രീയ നേതൃത്വം പരിഗണിക്കണമെന്ന അഭ്യർഥനയുമായി കോൺഗ്രസ് നേതാവ് വി.എം.സുധീരൻ രംഗത്ത്. ഈ ഉപതിരഞ്ഞെടുപ്പിൽ മാത്രം മത്സരം ഒഴിവാക്കണമെന്നാണു തന്റെ ആഗ്രഹമെന്ന് സുധീരൻ വ്യക്തമാക്കി.
തിരുവനന്തപുരം∙ പ്രസംഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്കു മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ വിലക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. അനുസ്മരണ പരിപാടിക്കു പാർട്ടി നേതൃത്വം പിണറായി വിജയനെ ക്ഷണിച്ചതിലെ അതൃപ്തിയാണു പ്രവർത്തകരിൽ ഒരു വിഭാഗം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം∙ മറ്റുള്ളവർക്കായുള്ള കരുതലിനിടെ ഭക്ഷണം പോലും കഴിക്കാതിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന്റെ പോലും നീളം പോലും തീരെ കുറഞ്ഞു പോയിരുന്നതായി മകൻ ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ
മാഞ്ചസ്റ്റർ∙ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണ യോഗം 'ഓർമ്മയിൽ ജനനായകൻ' വികാര നിർഭരമായി. സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കോൺഗ്രസ് നേതാക്കളും പൊതു പ്രവർത്തകരും
തിരുവനന്തപുരം∙ അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് സദസിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ. മുഖ്യമന്ത്രി സംസാരിക്കാനായി എഴുന്നേറ്റതിനു തൊട്ടുപിന്നാലെ
തിരുവനന്തപുരം∙ രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടതു പോലെ സമകാലീന രാഷ്ട്രീയത്തിൽ ആരും വേട്ടയാടപ്പെട്ടിട്ടില്ലെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ. ഉമ്മൻ ചാണ്ടിയുടെ മുഖത്തു നോക്കി പറയാൻ പാടില്ലാത്തതാണ് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങൾക്കു പ്രശ്നമായിരുന്നില്ല. ചെന്നു കൊള്ളുന്നെങ്കിൽ കൊള്ളട്ടെ
അബുദാബി∙ മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഐഎസ്സി, കെഎസ്സി, ഇൻകാസ്, കെഎംസിസി എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.....
മനാമ∙ കേരളത്തിലെ പാവങ്ങളെ കരുതാനും കേരളത്തിന്റെ വികസനത്തിന് കുതിപ്പേകാനും സാധിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരണയോഗത്തിൽ ബഹ്റൈനിലെ മലയാളികൾ......
തിരുവനന്തപുരം∙ ഉമ്മൻചാണ്ടി അനുസ്മരണം തിരുവനന്തപുരത്ത് നടത്താനും അതിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മറ്റു പാർട്ടികളിലെ നേതാക്കളെ ക്ഷണിക്കാനും കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കോട്ടയം ∙ ഉമ്മൻചാണ്ടി ഇപ്പോഴും ജനസമ്പർക്കത്തിലാണ്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിൽ ഇപ്പോഴും ആളുകൾ എത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇങ്ങോട്ടേക്ക് ഒഴുകുകയാണ്. അദ്ദേഹത്തിന് യുഎൻ അവാർഡ് വരെ നേടിക്കൊടുത്ത ജനസമ്പർക്ക പരിപാടിയെക്കുറിച്ച്, അതിൽ
കോന്നി ∙ കോന്നി മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം മെഡിക്കൽ കോളജ് പ്രധാന ബ്ലോക്കിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോന്നി താലൂക്ക്, ഭക്ഷ്യ ഗവേഷണ കേന്ദ്രം, കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഉൾപ്പെടെ പ്രധാന വികസന
പുതുപ്പള്ളി ∙ ഇവരുടെ തളർന്ന കൈകൾക്കും കാലുകൾക്കും താങ്ങേകിയത് ഉമ്മൻ ചാണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ കല്ലറയ്ക്ക് അരികിലെത്തി നന്ദി വാക്കു പറയാതിരിക്കാൻ അവർക്കായില്ല. ശാരീരിക വെല്ലുവിളികളെ അവഗണിച്ച് തൃശൂർ ജില്ലയിലെ ഒല്ലൂരിൽ നിന്ന് അങ്ങനെ അവർ നാലു പേരെത്തി. ഒല്ലൂർ പുനർജീവൻ ചാരിറ്റബിൾ ട്രസ്റ്റിലെ
കോട്ടയം ∙ വേർപാടിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയിൽ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ഇന്നലെ ജനം പുഴപോലെ ഒഴുകിയെത്തി. വേർപാടിന്റെ വേദന പോലെ ആകാശം അപ്പോൾ നിന്നു പെയ്യുകയായിരുന്നു. കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് അദ്ദേഹത്തിനു നിത്യശാന്തിക്കായി പ്രാർഥിച്ചവർ കണ്ണീർ മഴ പൊഴിച്ചു. പല
ദോഹ∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഇന്‍കാസ്-ഓഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു. ഹിലാലെ കലാക്ഷേത്രയില്‍ നടന്ന അനുശോചന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ പി.കെ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഖത്തറിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെയും,
മാഞ്ചസ്റ്റർ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരവുമായി യുകെയിലെ നഴ്സിങ് ഹോമുകളും. യുകെ മാഞ്ചസ്റ്ററിലെ ക്ലയര്‍ മൗണ്ട്, ഏയ്ഞ്ചല്‍ മൗണ്ട് നഴ്സിങ് ഹോമുകളിലെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം ഇന്ന് മാഞ്ചസ്റ്റര്‍ മിഡില്‍ട്ടണില്‍ നടക്കും. 'കുഞ്ഞൂഞ്ഞിന് യുകെയിലെ
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു മറുപടിയുമായി അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ മകൾ അച്ചു ഉമ്മൻ. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും എന്നും ഉമ്മൻ ചാണ്ടിയുടെ മകളായി മാത്രം അറിയപ്പെടാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ മാധ്യമങ്ങളോടു പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും ചോദ്യങ്ങളും വളരെ
ലണ്ടൺ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഐസിസി യുകെ ലണ്ടനിൽ അനുശോചന സമ്മേളനവും പുഷ്പാർച്ചനയും നടത്തി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. ഒഐസിസി യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ. കെ. മോഹൻദാസിന്റെ
തിരുവനന്തപുരം∙ കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ വെറുമൊരു പ്രാസംഗികനായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്താൽ, ഇന്നുവരെ അദ്ദേഹം ഉമ്മൻ ചാണ്ടിയോടു ചെയ്ത സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും അതെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായ യൂത്ത് കോൺഗ്രസ് സംസ്ഥാന
ഹൂസ്റ്റൺ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന് സമ്മേളനം ഇന്ന്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) നേതൃത്വം നൽകുന്ന ഈ സമ്മളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും
കൗണ്ടിമീത്ത്∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ രണ്ടാം ഓർമ്മ പെരുന്നാൾ അയർലൻഡ് ജൂലിയൻസ്ടൗൺ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ ആചരിച്ചു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മലങ്കര ഓർത്തഡോക്സ് സഭയുടെ അംഗവും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി പ്രത്യേകം ധൂപ