Activate your premium subscription today
തിരുവനന്തപുരം ∙ റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ 4 ദൗത്യം സങ്കീർണമായ ഒട്ടേറെ സാങ്കേതികവിദ്യകളുടെ പരീക്ഷണം കൂടിയാകും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ഗ്രഹാന്തര ദൗത്യങ്ങൾക്ക് ഇന്ത്യയെ സജ്ജമാക്കാനുമുള്ള പരീക്ഷണങ്ങളുടെ തുടക്കം കുറിക്കലാണ് ചന്ദ്രയാൻ 4. ചന്ദ്രയാൻ 3 ദൗത്യത്തിൽ സോഫ്റ്റ് ലാൻഡിങ് നടന്ന ചന്ദ്രന്റെ തെക്കേ ധ്രുവമേഖലയിലാകും പരീക്ഷണങ്ങൾ തുടരുക. 2027 ലെ പദ്ധതിക്ക് 2104.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു∙ ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3നെ സംബന്ധിച്ച പുതിയ വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രസംഘം. ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയതെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെയും (ഐഎസ്ആർഒ) ഗവേഷകർ ഉൾപ്പെടെയുള്ള സംഘം വിലയിരുത്തുന്നത്.
ന്യൂഡൽഹി∙ വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ശുക്രദൗത്യം(വീനസ് ഓർബിറ്റർ മിഷൻ), ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രനിൽനിന്നും തിരികെ ഭൂമിയിലേക്ക് എത്തുന്നതിന് ആവശ്യമായ
ന്യൂഡൽഹി ∙ അടുത്ത വർഷം ഏപ്രിലിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമെന്നും 2040 ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തുമെന്നും കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പ്രഖ്യാപിച്ചു. പ്രഥമ ദേശീയ ബഹിരാകാശ ദിനാഘോഷ വേളയിലാണ് പ്രഖ്യാപനം. നാസയിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകാനുള്ള ദൗത്യസംഘം പരിശീലനത്തിലാണ്.
ചന്ദ്രനില്‍ നിന്ന് സാംപിള്‍ ഭൂമിയിലെത്തിക്കുക എന്ന ഉദ്ദേശത്തൊടെയാണ് ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍4 വിക്ഷേപിക്കുന്നത്. എന്നാല്‍, ഇതിപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടുന്നത് വിക്ഷേപണവുമായി ബന്ധപ്പെട്ട് ഇസ്രോ നടത്തുന്ന മുന്നൊരുക്കങ്ങളുടെ കാര്യത്തിലാണ്. ചന്ദ്രയാന്‍4 ബഹിരാകാശത്തു വച്ച്
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച, സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ
കഴിഞ്ഞവർഷം നടന്ന ചന്ദ്രയാൻ 3 ദൗത്യത്തെക്കുറിച്ച് കൗതുക വിവരം പുറത്ത്. ബഹിരാകാശമാലിന്യത്തിൽ ഇടിക്കാതിരിക്കാനായി 4 സെക്കൻഡ് വൈകിപ്പിച്ചാണ് ദൗത്യം വിക്ഷേപിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) അറിയിച്ചു. 2023ലെ ഇന്ത്യൻ സിറ്റ്വേഷനൽ സ്പേസ് അവേർനെസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞവർഷം
തൃശൂർ ∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലുള്ള ദൗത്യങ്ങളും ചരിത്രവും അടങ്ങുന്ന ഇസ്റോ പവിലിയൻ തൃശൂർ പൂരം പ്രദർശനത്തിൽ തുറന്നു. 2023–ലെ വിവിധ ബഹിരാകാശ മിഷനുകളുടെ വർക്കിങ് മോഡലുകളും 60 വർഷത്തെ ഇസ്റോയുടെ ചരിത്രവുമാണു പവിലിയന്റെ പ്രധാന പ്രമേയം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി)
2023 ഓഗസ്റ്റ് 23-നാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്,. ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3യുടെ ചന്ദ്രനിലേക്കുള്ള യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായി ലോകത്തിനു
ബെംഗളൂരു ∙ ചന്ദ്രയാൻ–4 ദൗത്യത്തിന്റെ ഭാഗമായി ഒരേ സമയം 2 റോക്കറ്റുകൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ തയാറെടുക്കുന്നു. ജപ്പാനുമായി സഹകരിച്ചാണ് ‘ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ (എൽയുപിഇഎക്സ്)’ എന്നു പേരിട്ട ദൗത്യം നടപ്പാക്കുന്നത്. റോബട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലാൻഡറും റോവറും അയച്ച് പഠനങ്ങൾ നടത്തുകയും ചന്ദ്രനിലെ പാറക്കഷണങ്ങളും മണ്ണും ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കുകയുമാണു ലക്ഷ്യം. പിഎസ്എൽവി, എൽഎംവി–3 റോക്കറ്റുകളാണ് 5 വ്യത്യസ്ത മൊഡ്യൂളുകളുമായി വിക്ഷേപിക്കുകയെന്നു ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.
തിരുവനന്തപുരം∙ ലോകത്തിനു മുന്നിൽ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികരെ വിഎസ്എസ്സിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2035ൽ ഇന്ത്യയുടെ സ്പേയ്സ് സ്റ്റേഷൻ
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍-3 ദൗത്യത്തിന് ഏകദേശം 600 കോടി രൂപയാണ് ചെലവ്. നരേന്ദ്ര മോദി സര്‍ക്കാരിന് അത്തരം രണ്ട് ദൗത്യങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഓഫീസുകളിലെ പാഴ് വസ്തുക്കള്‍ നല്‍കിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ഒരു മാസത്തെ കാമ്പെയ്നിനിടെ നേടിയ 557
സൂര്യനെ ഭൂമി ഒരിക്കൽ വലംവച്ചതിനു ശേഷം 2023 അവസാനിക്കുകയാണ്. ഈ പ്രദക്ഷിണത്തിനിടെ കഴിഞ്ഞ വർഷം സൂര്യനേക്കാൾ മുന്നിട്ടു നിന്നത് ചന്ദ്രനായിരുന്നു. 23 ഓഗസ്റ്റ് 2023 ൽ ചന്ദ്രയാൻ-3 ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രന്റെ ധ്രുവപ്രദേശത്ത് ‘കാലെടുത്ത്’ വച്ചപ്പോൾ അതൊരു ചരിത്രനിമിഷമായിരുന്നു. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം എന്നതിലുപരിയായി ഒരു വലിയ തലമുറ കുട്ടികൾക്ക് ശാസ്ത്രത്തിൽ അഭിരുചി ഉളവാക്കുന്നതിൽ, 1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്നിക്-1 പോലെ, ചന്ദ്രയാൻ-3 വഴി തെളിക്കും. ഇത്ര ദുഷ്കരവും കൃത്യത ആവശ്യപ്പെടുന്നതും വിരലിലെണ്ണാവുന്ന വികസിതരാജ്യങ്ങൾക്കുമാത്രം സാധ്യമായിട്ടുള്ളതുമായ ദൗത്യം വിജയകരമായി പൂർത്തിയാക്കി എന്നത് സ്റ്റാർട്ട് അപ്പ് തുടങ്ങി വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്കു നൽകാവുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല.
ചന്ദ്രനിൽ മരിക്കാതെ രക്ഷപ്പെട്ട യാത്രികർ വിജയിക്കാൻ വെറും 50 ശതമാനം പോലും സാധ്യതയില്ലെന്ന തിരിച്ചറിവ് ആദ്യ ചന്ദ്രയാത്രയ്ക്കുണ്ടായിരുന്നു. ഇന്നത്തെ പോലെ കംപ്യൂട്ടേഷൻ അത്രത്തോളം വളർന്നിട്ടില്ലാത്ത അറുപതുകളിൽ, നേരത്തെ വിട്ട സർവേയർ തുടങ്ങിയ ദൗത്യങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയ
ചന്ദ്രയാൻ-3, ആദിത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യരാജ്യം എന്ന റെക്കോർഡ് നേട്ടവും ചന്ദ്രനിൽ സ്വന്തമായി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടവും ഇന്ത്യയ്ക്ക് സമ്മാനിച്ചു ചന്ദ്രയാൻ 3. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് എൽവിഎം3എം4 റോക്കറ്റിൽ
ഇസ്ലാമാബാദ്∙ ചാന്ദ്ര പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇന്ത്യ ചന്ദ്രനിലെത്തി, എന്നാൽ പാക്കിസ്ഥാന് ഇതുവരെ ഭൂമിയിൽ നിവർന്ന് നിൽക്കാൻ പോലും സാധിച്ചിട്ടില്ലെന്ന് ഷരീഫ് പറഞ്ഞു. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തിയായിരുന്നു
ലോകം ഇന്ത്യയിലേക്കു നോക്കിയ വർഷമാണു കടന്നുപോകുന്നത്. അഭിമാനമായും പ്രചോദനമായും സ്വപ്നനേട്ടങ്ങളായും സംഭവങ്ങളുടെ പരമ്പരകൾ. ദുരന്തങ്ങളും തീരാമുറിവുകളും രാജ്യത്തിന്റെ സങ്കടങ്ങളുമായി. രാഷ്ട്രീയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും പതിവുപോലെ അന്തരീക്ഷത്തിൽ നിറഞ്ഞു. ചന്ദ്രയാനും പുതിയ പാർലമെന്റും ഇന്ത്യയുടെ
കൊണ്ടോട്ടി ∙ ‘ഈ ഫോട്ടോയിൽ അറ്റത്തിരിക്കുന്നതാണു മാഷ്’ പ്രിയപ്പെട്ട അധ്യാപകൻ അഹമ്മദ് നൂഹുവിനു കൈമാറിയ ഉപഹാരത്തിൽ ചേർത്ത ചിത്രത്തിലേക്കു ചൂണ്ടി ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 മിഷൻ ഡയറക്ടർ എസ്.മോഹനകുമാർ പറഞ്ഞു. 1979ൽ തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ സ്കൂളിൽ പത്താം ക്ലാസിൽ പഠിച്ച 13 പേരാണ് അവരെ കണക്കിന്റെ
ഗൂഗിൾ അടുത്തിടെ 'ഇയർ ഇൻ സെർച്ച് 2023 -ഗ്ലോബൽ' പുറത്തിറക്കിയിരുന്നു. ഗൂഗിളിൽ ലോകമെമ്പാടും ഏറ്റവുമധികം തെരഞ്ഞ കാര്യങ്ങൾ, ആളുകൾ, സിനിമകൾ, പാട്ടുകൾ, പാർക്കുകൾ, സ്റ്റേഡിയങ്ങൾ, പാചകക്കുറിപ്പുകൾ എന്നിവയുടെ വിവരങ്ങളായിരുന്നു ഇതിലൂടെ ലഭിച്ചത്. ഇന്ത്യയിൽ ലോകം ഏറ്റവും അധികം കൗതുകം പുലർത്തിയ കാര്യങ്ങൾ
ബെംഗളൂരു ∙ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്നു ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഇസ്റോ തിരിച്ചെത്തിച്ചു. ഭാവിയിൽ ചന്ദ്രനിൽനിന്നുള്ള പേടകങ്ങൾ ഭൂമിയിൽ തിരിച്ചെത്തിക്കാൻ ഉപകരിക്കുന്ന വിവരശേഖരണത്തിനുള്ള പരീക്ഷണദൗത്യം കൂടിയാണു വിജയം കണ്ടത്. ചന്ദ്രനിൽനിന്നു ഭൂമിയിലേക്കു മടങ്ങാനുള്ള പാത സംബന്ധിച്ചും ഇസ്റോയ്ക്കു കൂടുതൽ വ്യക്തത കൈവന്നു.
ബെംഗളൂരു∙ നിർമിത ബുദ്ധിയുടെ സാധ്യതകൾ വിവിധ മേഖലകളിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ 26–ാം പതിപ്പിനു തുടക്കമായി.സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ പരിചയപ്പെടുത്താനും പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള മേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.സാങ്കേതിക
ന്യൂഡൽഹി ∙ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ–3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിച്ച എൽവിഎം3 എം4 എന്ന അത്യാധുനിക റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഐഎസ്ആർഒ. ജൂലായ് 14ന് ചന്ദ്രയാന്‍–3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം വേര്‍പെട്ട ഭാഗമാണു മാസങ്ങൾക്കുശേഷം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ബുധനാഴ്ച
ചന്ദ്രയാൻ 3 ദൗത്യ വിജയത്തിന്റെ പശ്ചാത്തലത്തിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പഠനമൊഡ്യൂളുകൾ എൻസിഇആർടി വെബ്സൈറ്റിൽ നിന്നു കാണാതായി. 17ന് പുറത്തിറക്കിയ ഇവ വേദകാല ശാസ്ത്രനേട്ടങ്ങളെ വർണിക്കുന്നെന്നും ഐഎസ്ആർഒയുടെ ശ്രമത്തെ കാര്യമായി വിശദീകരിച്ചിട്ടില്ലെന്നും വാദം ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന തരത്തിലാണു മൊഡ്യൂളെന്നും വിമർശനമുണ്ടായി.
തിരുവനന്തപുരം ∙ ചന്ദ്രയാൻ 3 ലാൻഡർ (വിക്രം) ചന്ദ്രനിലിറങ്ങിയപ്പോൾ പറന്നുയർന്ന പൊടിപടലങ്ങളുടെ ഭാരം ലാൻഡറിന്റെ മൊത്തം ഭാരത്തേക്കാൾ കൂടുതലെന്നു പഠനം. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകർഷണം, താരതമ്യേന ശൂന്യ അന്തരീക്ഷം എന്നിവ കാരണമാണ് ഏകദേശം 2.06 ടൺ മണ്ണ് ചുറ്റുപാടും പറന്നു വ്യാപിച്ചതെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയിന്റിലാണ് വിക്രം തെന്നിയിറങ്ങിയത്.
ന്യൂഡൽഹി ∙ വേദകാലത്തെ ശാസ്ത്രനേട്ടങ്ങളെ വർണിച്ച് എൻസിഇആർടിയുടെ ചന്ദ്രയാൻ പാഠഭാഗം. ചന്ദ്രയാൻ–3 ദൗത്യവിജയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളിൽ ശാസ്ത്ര അഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എൻസിഇആർടി പുറത്തിറക്കിയ പഠന മൊഡ്യൂളിലാണ് ഇതുൾപ്പെടെയുള്ള പരാമർശങ്ങൾ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര
കൊച്ചി∙ ചന്ദ്രയാൻ 3 പദ്ധതിയിലുള്ള ഗവേഷകരുടെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ‘‘ചന്ദ്രയാന്റെ ഭാഗമായ ലാൻഡറും റോവറും നിലവിൽ ചന്ദ്രോപരിതലത്തിൽ ഉണ്ട്. റോവർ ഇപ്പോൾ ഉറങ്ങട്ടെ. നിലവിൽ ശല്യം ചെയ്യേണ്ടെന്നാണ് കരുതുന്നത്. പക്ഷേ അപ്പോഴും പ്രതീക്ഷയ്ക്കു വകയുണ്ട്. റോവറിന് എന്തെങ്കിലും പ്രശ്നമുണ്ടായേക്കാം. എങ്കിലും
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഗഗൻയാന് പദ്ധതിയുടെ പരീക്ഷണപ്പറക്കൽ പ്രഖ്യാപിച്ചു. പരീക്ഷണ പറക്കൽ 2023 ഒക്ടോബർ 21 ന് രാവിലെ 7 നും 9 നും ഇടയിൽ ശ്രീഹരിക്കോട്ടയിലെസതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നതായി എക്സ്(ട്വിറ്ററിൽ)
വിജയകരമായ ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായി , നാസയുടെ ഒരു പ്രതിനിധി സംഘം ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ചപ്പോൾ , ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ വളരെ കുറഞ്ഞ ചെലവിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകൾ കണ്ട് അത്ഭുതപ്പെട്ടതായും യുഎസിനു ഇതു വിൽക്കണമെന്നു അവർ ആഗ്രഹിച്ചതായും
ചന്ദ്രനിൽ മനുഷ്യവാസം എന്ന സ്വപ്നത്തിന് ഊർജം പകർന്നത് ചന്ദ്രയാൻ 1 ദൗത്യമാണ്; അവിടെ വെള്ളമുണ്ടെന്ന കണ്ടെത്തലോടെ. പ്രമുഖ നോളജ് വെബ്സൈറ്റായ ഹൗ സ്റ്റഫ് വർക്സ് ഡോട്ട് കോം ചന്ദ്രനിലെ കോളനികളെക്കുറിച്ച് രസകരമായ പഠനം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും, അവിടെ മനുഷ്യന് അടിസ്ഥാനപരമായി വേണ്ടി വരുന്ന അഞ്ചു
ചന്ദ്രയാൻ 3 ദൗത്യം വിജയമായതോടെ ചന്ദ്രനായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി എല്ലാവരുടെയും ഹൃദയത്തിൽ. അതു മാത്രമല്ല, നാസയുടെ ആർട്ടിമിസ് ദൗത്യവും വരും കാലത്ത് ചന്ദ്രനിലേക്കു പോകുകയാണ്. പഴയകാലത്തെ അപ്പോളോ ദൗത്യങ്ങളുടെ കൂട്ടുള്ളവയാണ് ആർട്ടിമിസ് ദൗത്യങ്ങൾ. ഒരിടവേളയ്ക്ക് ശേഷം ഇവ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ
തിരുവനന്തപുരം ∙ ചന്ദ്രയാൻ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനിൽ തുടങ്ങി. ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ ഗവേഷണവിവരങ്ങൾ ശേഖരിച്ച ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യോദയമാകുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരും. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കഴിഞ്ഞ മാസം 4നു മുൻപു പ്രഗ്യാനും വിക്രമും സാക്ഷാത്കരിച്ചിരുന്നു.
ചെന്നൈ∙ തമിഴ്നാട്ടിൽനിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തിയാണു ശാസ്ത്രജ്ഞർക്ക് അവാർഡ് നൽകുന്നതെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
ചരിത്രം കുറിച്ച ചന്ദ്രയാന്‍-3യുടെയും, ആദിത്യാ-എല്‍1 ദൗത്യങ്ങൾക്കും ശേഷം ഇന്ത്യന്‍ സ്പെയ്സ് റീസേര്‍ച് ഓര്ഗനൈസേഷന് (ഇസ്രോ) ലക്ഷ്യമിടുന്നതു ശുക്രനെ . ഈ ദൗത്യത്തിന് അനൗദ്യോഗികമായി ഇപ്പോള്‍നല്‍കിയിരിക്കുന്ന പേര് ശുക്രയാന്-1 എന്നാണ്. ഇതിനായി ചില പേലോഡുകള്‍ വികസിപ്പിച്ചു വരികയാണ് എന്നാണ് ഇസ്രോ
തിരുവനന്തപുരം ∙ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രനിൽ വീണ്ടും ഉണരുമോയെന്ന ആകാംക്ഷ ബാക്കി. ചന്ദ്രനിൽ വീണ്ടും സൂര്യാസ്തമയം തുടങ്ങാനിരിക്കേ, ചന്ദ്രയാൻ 3 ദൗത്യഭാഗങ്ങളിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 23ന് ആണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ്ലാൻഡിങ് നടത്തിയത്.
ഊട്ടി ∙ രണ്ടാം സീസണോടനുബന്ധിച്ച് ഊട്ടി സസ്യോദ്യാനത്തിൽ ചന്ദ്രയാൻ റോക്കറ്റിന്റെ പുഷ്പമാതൃക ഒരുങ്ങുന്നു. ചെടിച്ചട്ടികളിൽ വിരിഞ്ഞ വിവിധ വർണപ്പൂക്കളാൽ ആണ് ഇത് അലങ്കരിക്കുന്നത്. ഗ്ലാസ് ഹൗസിനു മുന്നിലുള്ള പുൽമൈതാനിയിലാണ് ചന്ദ്രയാൻ, പ്രൗഡ് ഓഫ് ഇന്ത്യ എന്നു ചെടികളാൽ ഒരുക്കിയിരിക്കുന്നത്. ഇതിനു പിന്നിൽ
ചെന്നൈ ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താൻ ശ്രമം തുടരുകയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒ അറിയിച്ചു. ലാൻഡറും റോവറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനാണു ശ്രമം. എന്നാൽ, ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ സമൂഹമാധ്യമമായ എക്സിൽ
ബെംഗളൂരു∙ ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആർഎ. ലാൻഡറും റോവറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചില്ലെന്നും എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക
തിരുവനന്തപുരം ∙ മൈനസ് 200 ഡിഗ്രി തണുപ്പിൽ രണ്ടാഴ്ചയിലധികമായി ഉറങ്ങുകയായിരുന്ന വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രനിലെ പുതിയ പ്രഭാതത്തിലേക്ക് ഉണരുമോ? ആകാംക്ഷയുടെ മുൾമുനയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) മാത്രമല്ല, രാജ്യവും ലോകവും കാത്തിരിക്കുന്നു.ചന്ദ്രനിൽ 20നു സൂര്യൻ
ബെംഗളൂരു∙ രണ്ടാഴ്ചയ്ക്കുശേഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യൻ ഉദിക്കുമ്പോൾ, ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3 നിദ്രയിൽനിന്ന് ഉണരുമോയെന്ന കാത്തിരിപ്പിലാണു ശാസ്ത്ര ലോകം. ചന്ദ്രനിൽ രാത്രിയായതോടെ ശിവശക്തി പോയിന്റിലുള്ള ലാൻഡറും റോവറും നിദ്രയിലാണ് (സ്ലീപിങ് മോഡ്).
8000 കോടി രൂപ ബജറ്റിൽ ഇന്ത്യയുടെ ആദ്യത്തെ ഒരു ആഴക്കടൽ ദൗത്യം മുങ്ങിപ്പൊങ്ങിയെത്തുമ്പോള് എന്തൊക്കെ അറിവുകളും വിലപ്പെട്ട നിധികളുമായിരിക്കും ലഭിക്കുക?. ബെഗലൂരു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സീനിയർ ജിയോളജിസ്റ്റായ അരുണ്‍ കെ ശ്രീധർ വിശദീകരിക്കുന്നു, ഭൗമശാസ്ത്ര മന്ത്രാലയവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്
റാഞ്ചി∙ ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ച്പാഡ് നിർമിച്ച കമ്പനിയിലെ ടെക്നീഷ്യൻ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ റാഞ്ചിയിലെ വഴിയരികിൽ ഇഡ്ഡലി വിൽക്കുന്നുവെന്ന് റിപ്പോർട്ട്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്നിന്റെ ഫോർഡിങ് പ്ലാറ്റ്ഫോമും പേടകത്തിന്റെ സ്ലൈഡിങ് വാതിലും നിർമിച്ചത് കേന്ദ്ര സർക്കാരിന്റെ
ലോക രാജ്യങ്ങൾക്ക് മുന്പിൽ ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളമെത്തിച്ച ചാന്ദ്രയാൻ-3 ദൗത്യത്തിന്റെ ആരവങ്ങൾ അടങ്ങിയിട്ടില്ല.ഇതിനിടെ ഇന്ത്യയുടെ ദേശീയ ചിഹ്നം, ഐ.എസ്.ആർ.ഒ. ലോഗോ എന്നിവ ചന്ദ്രോപരിതലത്തിൽ പതിഞ്ഞതിന്റെ ചിത്രം എന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഒരു ചിത്രം ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ–3ന്റെ വിജയത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ഇതിനിടെ ഭ്രമണപഥം മാറ്റുന്നതിനിടെ പേടകത്തിന്റെ നിയന്ത്രണം നഷ്ടമായി കഴിഞ്ഞ ദിവസം ചന്ദ്രനിൽ തകർന്നു വീണ റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ 25 തകരുന്ന ദൃശ്യമെന്ന് അവകാശപ്പെട്ട് ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ
‘‘ബഹിരാകാശ മേഖലയിൽ ഇനിയും ധാരാളം അവസരങ്ങളുണ്ടാകും. ഊർജതന്ത്രം, രസതന്ത്രം, എൻജിനീയറിങ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഉള്ളവരുടെ പ്രയത്നങ്ങൾ ഒത്തു ചേരുമ്പോഴാണ് ഓരോ ദൗത്യങ്ങൾ പൂർത്തിയാകുന്നത്. അതിനാൽ എല്ലാ രംഗത്തുമുള്ള ആളുകൾക്ക് അവസരങ്ങൾ കൂടി വരികയാണ്”–ഡോ. നിസി മാത്യു പറയുന്നു. ഇന്ത്യയുടെ
ചെന്നൈ ∙ ചന്ദ്രയാൻ 3 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ‘ഉറങ്ങുന്ന’ ചിത്രം ചന്ദ്രയാൻ 2 ഓർബിറ്റർ ഒപ്പിയെടുത്തു. രണ്ടാം ദൗത്യത്തിലെ ഇതേ ഓർബിറ്റർ തന്നെയാണ് ചന്ദ്രയാൻ മൂന്നിലും വിവരങ്ങൾ കൈമാറാനും ഭൂമിയിലെത്തിക്കാനും ഐഎസ്ആർഒ ഉപയോഗിച്ചത്. ഇതിലെ ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പെർച്ചർ റഡാർ (ഡിഎഫ്എസ്എആർ) ഉപയോഗിച്ച് സെപ്റ്റംബർ ആറിന് എടുത്ത ചിത്രമാണ് ഇന്നലെ പുറത്തുവിട്ടത്.
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയെ ഇന്ത്യ ജനകീയമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കോവിഡ്, യുക്രെയ്ൻ യുദ്ധം എന്നിവ തകർത്ത സാഹചര്യങ്ങളെ ആത്മവിശ്വാസത്തിന്റേതാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് ഉച്ചകോടി തുടങ്ങിയത്. മൊറോക്കോയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകുമെന്നും മോദി പറഞ്ഞു. ജി20യുടെ ‘ഒരു കുടുംബം’ എന്ന സെഷനിൽ സാങ്കേതികവിദ്യ എങ്ങനെയാണ് ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയതെന്നു മോദി വിവരിച്ചു.
ബെംഗളൂരു ∙ ചന്ദ്രയാൻ 3ന്റെ ഭാഗമായുള്ള പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ള ത്രീഡി ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലുള്ള വിക്രം ലാൻഡറിന്റെ ചിത്രമാണ് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. പ്രഗ്യാൻ റോവറിന്റെ നാവിഗേഷനൽ
ഐഎസ്ആർഒ ചീഫ് സോമനാഥിന് ഇന്നൊരു വിശേഷപ്പെട്ട അതിഥി ഉണ്ടായിരുന്നുവെന്നും അയൽവാസിയായ ആ കുട്ടി സ്വന്തമായി നിർമിച്ച വിക്രം ലാൻഡറുമായാണ് കാണാനെത്തിയതെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
ചെന്നൈ ∙ ഉറക്കത്തിലേക്കു കടക്കും മുൻപേ, വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഉയർത്തി, സ്ഥാനംമാറ്റി വീണ്ടുംഇറക്കി ഐഎസ്ആർഒയുടെ ബഹിരാകാശ മാജിക്. ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റിമീറ്റർ ഉയർത്തിയ ശേഷം 30 സെന്റീമീറ്റർ മാറ്റിയാണ് വീണ്ടും സോഫ്റ്റ് ലാൻഡിങ് നടത്തിയത്. റോവർ ഇറക്കാനായി തുറന്ന ലാൻഡറിന്റെ വാതിൽ അടച്ചശേഷമായിരുന്നു പരീക്ഷണം.
ചെന്നൈ∙ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നിലച്ചതിനു പിന്നാലെ പൂർണമായും നിദ്രയിലേക്കു നീങ്ങും മുൻപ് ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനെ ഒന്നുകൂടി ‘അനക്കി’ ഐഎസ്ആർഒ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽനിന്ന് ഒന്നുകൂടി ഉയർത്തിയ ശേഷം മുൻപുണ്ടായിരുന്ന സ്ഥലത്തുനിന്ന് അൽപം മാറ്റി
ബെംഗളൂരു∙ ചന്ദ്രയാൻ–3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തെന്ന് ഐഎസ്ആർഒ. 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങൾക്കു മുതൽക്കൂട്ടാകും പുതിയ പ്രക്രിയ
ചെന്നൈ ∙ വീണ്ടും ഉണരുമെന്ന പ്രതീക്ഷയിൽ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിദ്ര തുടങ്ങി. 12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കൊടുവിൽ, ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ലാൻഡറിനെയും റോവറിനെയും സുരക്ഷിതരാക്കി ഉറക്കിയത്. ഇതിനു
ചെന്നൈ ∙ രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക ശബ്ദ സാന്നിധ്യമായിരുന്ന ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ ഉദ്യോഗസ്ഥ എം.വളർമതി (55) അന്തരിച്ചു. സംസ്കാരം നടത്തി. വിക്ഷേപണങ്ങൾക്കു മുമ്പ് കൗണ്ട് ഡൗൺ അനൗൺസ്മെന്റ് നടത്തിയിരുന്നത് തിരുച്ചിറപ്പള്ളി സ്വദേശിനിയും ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ സെന്റർ റേഞ്ച് ഓപറേഷൻ വിഭാഗം പ്രോഗ്രാം മാനേജരുമായിരുന്ന വളർമതിയായിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിനു പിന്നാലെ, പിഎസ്എൽവി സി56– ഡിഎസ്– എസ്എആർ ദൗത്യത്തിലാണ് വളർമതിയുടെ ശബ്ദം അവസാനമായി രാജ്യം കേട്ടത്.
തിരുവനന്തപുരം ∙ രാജ്യത്തെ മറ്റ് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെയും പങ്കാളികളാക്കുന്ന ദൗത്യം എന്ന സവിശേഷത കൂടി ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1നുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. മുൻപ് ഐഎസ്ആർഒ നടത്തുന്ന ദൗത്യങ്ങളിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ചു മറ്റു ശാസ്ത്ര സ്ഥാപനങ്ങൾ പഠനം നടത്തുകയായിരുന്നു പതിവെങ്കിൽ ഇത്തവണ 2 പഠനോപകരണങ്ങൾ (പേലോഡ്) തയാറാക്കിയത് ഐഎസ്ആർഒയ്ക്കു പുറത്തുള്ള സ്ഥാപനങ്ങളാണെന്നു സോമനാഥ് വെളിപ്പെടുത്തി.
പിഎസ്എൽവി വിക്ഷേപണത്തറയിൽ നിന്ന് ലിഫ്റ്റ് ഓഫ് ചെയ്യുന്നത് ഖരഇന്ധനമുള്ള മോട്ടർ ഉപയോഗിച്ചാണ്. രണ്ടാം ഘട്ടം ലിക്വിഡ് എൻജിൻ (പിഎസ്2) എന്നു പറയും. 42 ടൺ ശേഷിയുണ്ടിതിന്. ഇതു വികസിപ്പിച്ചു നൽകിയതിൽ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിന് (എൽപിഎസി) നിർണായകമായ പങ്കുണ്ട്. പിഎസ്എൽവിയുടെ നാലാംഘട്ടം ലിക്വിഡ് സ്റ്റേജും എൽപിഎസ്സി വികസിപ്പിച്ചു. ആദിത്യ പോലുള്ള സങ്കീർണമായ ദൗത്യം കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഈ നാലാംഘട്ടം 2 തവണ പ്രവർത്തിപ്പിച്ചു.
തിരുവനന്തപുരം ∙ ഓഗസ്റ്റ് 23നു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3. ഒന്നര ആഴ്ചയ്ക്കു ശേഷം സൂര്യനെ നേരിട്ടു നിരീക്ഷിക്കുന്നതിനുള്ള ആദിത്യ എൽ1 വിക്ഷേപണം. ആവനാഴിയിൽനിന്ന് ബഹിരാകാശത്തേക്ക് ഓരോ അസ്ത്രങ്ങളായി തൊടുത്തു വിടുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. വൻ ദൗത്യങ്ങളുൾപ്പെടെ ഈ വർഷം ഇതുവരെ 7 വിക്ഷേപണങ്ങളാണ് ഐഎസ്ആർഒ നടത്തിയത്; അവയെല്ലാം വിജയവുമായിരുന്നു. ഇനിയുള്ള മാസങ്ങളിലും തുടർച്ചയായ ദൗത്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
∙പാർക്കർ സോളർ പ്രോബ് വിക്ഷേപിച്ചത്: 2018 സ്ഥാപനം: നാസ (സൂര്യന് ഏറ്റവുമരികിലെത്തി അന്തരീക്ഷം തൊടുന്ന ദൗത്യം) ∙ സോളർ ഡൈനമിക്സ് ഒബ്സർവേറ്ററി വിക്ഷേപിച്ചത്: 2010 സ്ഥാപനം: നാസ (ഭൂമിയിൽ സൂര്യൻ പുലർത്തുന്ന സ്വാധീനം പഠിക്കുക പ്രധാന ലക്ഷ്യം) ∙ സ്റ്റീരിയോ (നാസ) വിക്ഷേപിച്ചത്: 2006 സ്ഥാപനം: നാസ (ഇരട്ട ഉപഗ്രഹങ്ങൾ അടങ്ങിയ ദൗത്യം)
ചെന്നൈ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കിയെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. ‘‘റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. റോവറിനെ
ചുവന്നു തുടുത്ത പഴമാണെന്നു കരുതി ഭക്ഷിക്കാനായി പണ്ടുപണ്ടൊരിക്കൽ ഹനുമാൻ സൂര്യനു നേരെ പാഞ്ഞടുത്ത കഥയുണ്ട് പുരാണത്തിൽ. ആ കഥ കൊച്ചുകുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോള്‍ അവർ മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്– ‘‘സൂര്യനു നേരെ പറന്നുചെന്നാൽ കരിഞ്ഞു പോകില്ലേ...?’’ ഇന്ത്യയൊട്ടാകെ പലരും ഈ ചോദ്യം ഇപ്പോൾ മനസ്സിൽ ചോദിക്കുന്നുണ്ടാകാം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ–ഇസ്റൊ) ആദിത്യ–എൽ1 പേടകം സൂര്യനു നേരെ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. സൂര്യന് ഏറ്റവും അടുത്തെത്തിയിട്ടുള്ള പേടകം ഏതായിരിക്കും? 1976ൽ യുഎസ്–ജർമന്‍ സംയുക്ത സംരംഭമായി അയച്ച ഹീലിയോസ് 2 പേടകത്തിനായിരുന്നു 2018വരെ ആ റെക്കോർഡ്. സൂര്യന് 4.35 കോടി കിലോമീറ്റർ അടുത്തു വരെയാണ് പേടകം എത്തിയത്. എന്നാൽ 2018ൽ നാസയുടെ പാർക്കർ സോളർ പ്രോബ് ആ റെക്കോർഡും കടന്നു മുന്നോട്ടു പോയി.
ഇന്ത്യ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സെപ്തംബർ രാവിലെ 11:50 ന് സൂര്യനെ പഠിക്കാനുള്ള ആദിത്യ-എൽ 1 ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു പിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിച്ചു. 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയർന്നു.
ചെന്നൈ ∙ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലയ്ക്കുന്നതോടെ ചന്ദ്രയാൻ 3 ദൗത്യം നിദ്രയിലേക്ക്. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. ചാന്ദ്രദിനം ആരംഭിച്ച് 2 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ഇറങ്ങിയത്. അതിനാൽ 12 ദിവസമേ ലാൻഡറിനും റോവറിനും ലഭ്യമായുള്ളൂ.
ചന്ദ്രയാൻ -3 ന്റെ ചരിത്ര വിജയത്തിന് ശേഷം, ഇസ്രോയുടെ സൂര്യനിലേക്കുള്ള ദൗത്യം പിഎസ്എൽവിയിലേറി കുതിക്കാനൊരുങ്ങുന്നു. ബെംഗലൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്സി) നിർമിച്ച ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു സെപ്റ്റംബർ രണ്ടിന് രാവിലെ 11.50നാണ്
ന്യൂഡൽഹി ∙ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിങ്ങിനു ശേഷം വിമാനത്തിലെത്തിയ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിന് സ്വാഗതം പറയുന്ന എയർ ഹോസ്റ്റസിന്റെ വിഡിയോ വൈറൽ. ദേശീയ നായകന്മാർ നമ്മുടെ വിമാനത്തില്‍ കയറുന്നത് ഏറെ സന്തോഷമാണെന്നു പറയുന്ന എയർഹോസ്റ്റസ് ഇന്ത്യയുടെ അഭിമാനമുയർത്തിയ ദൗത്യത്തിന്
തിരുവനന്തപുരം ∙ രാജ്യത്ത് ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ചന്ദ്രനിലെത്തിയിട്ടും ശാസ്ത്ര അവബോധം വളരുന്നില്ലെന്നും പാഠപുസ്തകങ്ങളിൽ അബദ്ധങ്ങൾ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 100 വർഷം മുൻപ് നാം എന്തിനെതിരെ നിന്നോ അതിനെ
ന്യൂഡൽഹി∙ ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ‘സ്വാഭാവിക’ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിലെ പ്രകമ്പനങ്ങൾ കണ്ടെത്തുന്നതിനുള്ള ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി) ഓഗസ്റ്റ് 26നാണ്
കോഴിക്കോട് ∙ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ബിജെപി നേതാവിന്റെ പരാമർശത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചന്ദ്രയാൻ ലാൻഡ് ചെയ്ത സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരു നൽകിയതിനെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. എല്ലാത്തിനേയും വർഗീയവൽക്കരിക്കാനാണ് ബിജെപിയും സംഘപരിവാറും
വാത്സല്യത്തോടെ അമ്മ നോക്കുമ്പോൾ ചന്ദാമാമയുടെ മുറ്റത്ത് ഒരു കുട്ടി കളിച്ചുഉല്ലസിക്കുന്നത് പോലെ തോന്നുന്നു. അല്ലേ? എന്നു ചോദിച്ചിരിക്കുന്നത് ഇസ്രോ തന്നെയാണ്.വഴിതെറ്റാതെ ചന്ദാമാമയില്‍ തത്തിനടക്കുന്ന റോവർ കുഞ്ഞന്റെ വിഡിയോ വിക്രം ലാൻഡര്‍ പകർത്തിയദൃശ്യങ്ങൾ ഇസ്രോ പങ്കുവച്ചു.
ബെംഗളുരു∙ ചന്ദ്രയാൻ 3 ദൗത്യം വീണ്ടും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്സറേ സ്പെട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്.
ചന്ദ്രയാൻ –3 ന്റെ വാർത്തകളും വിശേഷങ്ങളും കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ. ചന്ദ്രനിൽ നിന്ന് അയച്ച ഭൂമിയുടെ ചിത്രമെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. ചിത്രത്തിന്റെ സത്യമറിയാം.
ചെങ്ങന്നൂർ ∙ ചന്ദ്രയാൻ -3 ശാസ്ത്ര സംഘത്തിൽ പ്രമുഖ അംഗം ഡോ.സുരേഷ് കുമാർ നെടുവരംകോട് മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ലിക്വഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡപ്യൂട്ടി ഡയറക്ടറായ സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ്, ചന്ദ്രയാനെ ഭ്രമണപഥത്തിലെത്തിച്ച ലോഞ്ച്
തിരുവനന്തപുരം ∙ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ –3 ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയപ്പോൾ അതിന്റെ പ്രൊപ്പൽഷൻ സിസ്റ്റം രൂപകൽപന വഹിച്ചതിൽ പ്രധാന പങ്കു വഹിച്ചതിന്റെ സന്തോഷത്തിലാണ് വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലെ ഗ്രൂപ്പ് ഡയറക്ടറായ എൻ.ജയൻ. ചന്ദ്രയാൻ –3 ലാൻഡർ പ്രൊപ്പൽഷൻ
തിരുവനന്തപുരം ∙ ചന്ദ്രനിൽ അപ്രതീക്ഷിതമായി സൾഫർ സാന്നിധ്യവും കണ്ടെത്തി ചന്ദ്രയാൻ 3 ദൗത്യം മുന്നേറുന്നു. ഓക്സിജൻ ഉൾപ്പെടെയുള്ള മറ്റു മൂലകങ്ങളെയും കണ്ടെത്തിയതോടെ ഹൈഡ്രജൻ സാന്നിധ്യം ഉണ്ടോയെന്നു കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. ഹൈഡ്രജനും ഓക്സിജനും ഉണ്ടെങ്കിൽ ആ മൂലകങ്ങൾ ചേരുന്ന ജലത്തിന്റെ സാന്നിധ്യവും ഉറപ്പിക്കാനാകും.
ബെംഗളുരു∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി. ചന്ദ്രനിൽ പ്രയാണം തുടരുന്നതിനിടെയാണു ബുധനാഴ്ച രാവിലെ പ്രഗ്യാൻ റോവർ വിക്രമിനെ പകർത്തിയത്.
ചന്ദ്രയാന്‍-3 കുറിച്ച ചരിത്രത്തിന്റെ ആവേശം അടങ്ങുന്നതിനു മുൻപ് അടുത്ത സുപ്രധാന ബഹിരാകാശ ദൗത്യവുമായി കുതിക്കുകയാണ് ഇന്ത്യ! 2023 സെപ്റ്റംബര്‍ 2ന് തങ്ങളുടെ ആദ്യ സൗര ദൗത്യം നടത്താന്‍ ഒരുങ്ങുകയാണ് ഇസ്രോ. ആദിത്യ എല്‍1 എന്ന പേരാണ് ഇസ്രോ ഈ ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. ചാന്ദ്ര ദൗത്യത്തിന്റെ വിജയം
ഇന്ത്യയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ചന്ദ്രയാന്‍ 3-ന്റെ അവിസ്മരണീയ നേട്ടം. ചന്ദ്രയാന്‍ 3 ദൗത്യത്തിലെ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ ചന്ദ്രമണ്ണില്‍ ഇന്ത്യയുടെ മുദ്ര പതിപ്പിച്ചു സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. ലോകം മുഴുവന്‍ ഇന്ത്യയെ പുകഴ്ത്തുകയും ചെയ്യുകയാണ്. യുഎന്‍
തൃശൂർ ∙ സങ്കീർണതകളും ദുർഘട ഘട്ടങ്ങളും തരണം ചെയ്തു ചന്ദ്രയാൻ–3 ദൗത്യത്തെ വിജയത്തിലെത്തിച്ചതിൽ പങ്കാളിയായി മുളങ്കുന്നത്തുകാവ് സ്വദേശിയും യുവ ശാസ്ത്രജ്ഞനുമായ ഹരീഷ് തമ്പാൻ. ചന്ദ്രയാൻ 3 ദൗത്യപേടകം (ലാൻഡർ മൊഡ്യൂൾ) ചന്ദ്രനിലിറങ്ങിയ ദൗത്യം സാക്ഷാത്ക്കരിച്ചതിനു ചുക്കാൻ പിടിച്ച ബെംഗളൂരു യു.ആർ. റാവു
ബെംഗളൂരു ∙ ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 ദൗത്യം. ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സൂറത്ത്∙ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3ന്റെ ലാൻഡർ ഡിസൈൻ ചെയ്തെന്ന അവകാശവാദവുമായി രംഗത്തെത്തിയ വ്യാജ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നുള്ള നാൽപതുകാരനായ മിതുൽ ത്രിവേദിയാണ് ഗുജറാത്തിലെ
ചെന്നൈ ∙ ഗർത്തങ്ങളെ സമർഥമായി കണ്ടെത്തി അവയെ ഒഴിവാക്കി ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവർ പ്രഗ്യാൻ മുന്നോട്ട്. 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം 3 മീറ്റർ മുൻപേ കണ്ടെത്തി ഗതിമാറി പുതിയ സഞ്ചാരപാതയിലൂടെ റോവർ മുന്നോട്ടു പോയതായി ഐഎസ്ആർഒ അറിയിച്ചു. റോവർ പകർത്തിയ ഗർത്തത്തിന്റെ ചിത്രവും പുതിയ പാതയിലൂടെ റോവർ നീങ്ങിയതിന്റെ ചിത്രവും ഐഎസ്ആർഒ പുറത്തു വിട്ടു. പ്രഗ്യാൻ എന്ന റോവർ ഇത്തരത്തിൽ ഒഴിവാക്കുന്ന രണ്ടാമത്തെ ഗർത്തമാണിതെന്നും ഐഎസ്ആർഒ വിശദീകരിച്ചു. ഇത്തരത്തിലുള്ള തടസ്സങ്ങളെ മുൻകൂട്ടി മനസ്സിലാക്കാനും മറികടക്കാനും പ്രഗ്യാൻ പഠിച്ചു കഴിഞ്ഞതായി ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
ബെംഗളൂരു ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. പ്രഗ്യാൻ റോവർ ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, നാലു മീറ്റർ വ്യാസമുള്ള വലിയ കുഴിക്കു മുന്നിൽപ്പെട്ട റോവറിന്റെ
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയതോടെ എല്ലാ രാജ്യങ്ങളുടെയും കണ്ണുകൾ ഇന്ത്യയിലായിരുന്നു. എന്നാലിതാ ബഹിരാകാശ രംഗത്തു മാത്രമല്ല, യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിലും ചന്ദ്രയാൻ ബഹുദൂരം മുന്നിൽത്തന്നെയാണ്. ഇതുവരെ 77 ദശലക്ഷം ആളുകളാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്
ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതോടെ ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജിന്റേതാണ് ഈ ആവശ്യം. മറ്റു മതങ്ങൾ ചന്ദ്രനിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വയ്ക്കുമപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. ഇന്നത്തെ ചൊവ്വാഗ്രഹത്തിന്റെ അത്രയ്ക്കും വലുപ്പമുണ്ടായിരുന്നു ഈ ഗ്രഹത്തിന്. ഗ്രീക്ക് ഐതിഹ്യത്തിൽ ചന്ദ്രന്റെ ദേവതയായ സെലീനിന്റെ മാതാവാണു തിയ. ഓർഫിയസ് എന്ന മറ്റൊരു പേരും ഗ്രഹത്തിനുണ്ട്.എൽ 4 എന്ന പ്രത്യേക ഭ്രമണപഠത്തിലായിരുന്നു തിയ
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള നിർണായകമായ ആദ്യഘട്ട വിവരങ്ങൾ ഐഎസ്ആർഒ
തിരുവനന്തപുരം ∙ ചന്ദ്രനിൽ ദക്ഷിണധ്രുവ ഉപരിതലത്തിന്റെ താപനിലയിൽ ഓരോ സെന്റിമീറ്ററിലും വലിയ വ്യതിയാനമെന്ന് ചന്ദ്രയാൻ 3 റിപ്പോർട്ട് ചെയ്തു. ചന്ദ്രന്റെ തറനിരപ്പിൽനിന്ന് 8 സെന്റീമീറ്റർ
തിരുവനന്തപുരം ∙ ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്ന പ്രഗ്യാൻ റോവറിൽനിന്നു ലഭിക്കുന്നതു ഇന്നുവരെ ലഭിച്ചിട്ടില്ലാത്തത്ര കൗതുകകരമായ വിവരങ്ങളാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ്. റോവറിലെ രണ്ടു ശാസ്ത്രീയ ഉപകരണങ്ങളും (പേലോഡ്) പരീക്ഷണങ്ങൾ കൃത്യമായി നടത്തി. ലഭിച്ച വിവരങ്ങൾ വരും
ബെംഗളൂരു ∙ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും
ചന്ദ്രനിൽ ചന്ദ്രയാനിലൂടെ ഇന്ത്യ അഭിമാനമുദ്ര പതിപ്പിച്ചതിനെ പ്രകീർത്തിക്കുകയാണ് ലോകം മുഴുവൻ. അതിൽ സവിശേഷമായ രണ്ട് പ്രശംസകളാണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. പാക്കിസ്ഥാനിലെ വാർത്താ അവതാരകരുടെ പ്രശംസയാണ് സൈബർ ലോകത്ത് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വിഡിയോയിൽ, ഹുമ
തിരുവനന്തപുരം∙ ചന്ദ്രയാൻ 3 ദൗത്യം ഇറങ്ങിയ സ്ഥലത്തിനും ചന്ദ്രയാൻ 2 ദൗത്യം ഇടിച്ചിറങ്ങിയ സ്ഥലത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാമകരണം നടത്തിയത് വിവാദമാക്കേണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ്. ചന്ദ്രനിലെ
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ അധ്യക്ഷത ഇന്ത്യയ്ക്ക് വന്നതോടെ സംഘടന കൂടുതൽ വിശാലമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ
തിരുവനന്തപുരം ∙ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു ശേഷം തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) ചെയർമാൻ എസ്.സോമനാഥിനും സംഘത്തിനും ഊഷ്മള സ്വീകരണം. ഇന്നലെ രാത്രി 10.50 ന് ആണ് അദ്ദേഹം ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്
ബെംഗളൂരു ∙ ചന്ദ്രയാൻ 3 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ഓർമയ്ക്ക് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി പോയിന്റ്’ എന്നും ചന്ദ്രയാൻ 2 തകർന്നുവീണ സ്ഥലം ‘തിരംഗ’ എന്നും അറിയപ്പെടും.
തിരുവനന്തപുരം ∙ ലാൻഡറിലെയും റോവറിലെയും പ്രൊപ്പൽഷൻ മൊഡ്യൂളിലെയും ശാസ്ത്രീയ ഉപകരണങ്ങൾ (പേലോഡ്) ശേഖരിക്കുന്ന വിവരങ്ങൾ ലഭിച്ചു തുടങ്ങിയെന്ന് വിഎസ്എസ്സി ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ അറിയിച്ചു. നിരീക്ഷണങ്ങളും പഠനങ്ങളും പൂർത്തിയാകുമ്പോഴേ ഇവ എത്രത്തോളം ഉപകാരപ്രദമാണെന്നു വ്യക്തമാകുകയുള്ളൂവെന്നും ചന്ദ്രയാൻ 3 ദൗത്യ വിജയത്തിനു ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഡോ. ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു.
ബെംഗളൂരു ∙ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ ഭാഗമായുള്ള പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ പ്രയാണം തുടരുന്നു. ലാൻഡർ ഇറങ്ങിയ 'ശിവശക്തി പോയിൻറിൽ' പ്രഗ്യാൻ റോവർ സഞ്ചരിക്കുകയാണെന്നും ദക്ഷിണ ധ്രുവത്തിൽ കൂടുതൽ ചാന്ദ്രരഹസ്യങ്ങൾ തേടുകയാണെന്നും ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ളത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡര്‍ ഇറക്കുകയെന്നതാണ് ആദ്യത്തേത്. റോവര്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെ ഓടിക്കുകയെന്നതാണ് രണ്ടാമത്തേത്. ചന്ദ്രനില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയെന്നതാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ
തിരുവനന്തപുരം ∙ ചന്ദ്രയാൻ ദൗത്യം തിരുവനന്തപുരം എൻജിനീയറിങ് കോളജിന്റെ (സിഇടി) പൂർവ വിദ്യാർഥി സംഗമം കൂടിയായിരുന്നു. സിഇടിയിൽ നിന്ന് 1981–86 ബാച്ചിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിദ്യാർഥികളായിരുന്നവർ തന്നെ ഒരു ഡസനോളം പേരുണ്ട്. പ്രധാന ചുമതലകൾ വഹിച്ചിരുന്നവർ മാത്രമാണിത്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ
കോട്ടയം∙ ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് വേറിട്ടൊരു സന്തോഷമുണ്ട്. ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ അദ്ദേഹം അതിന്റെ കാരണവും പറഞ്ഞു. ചന്ദ്രനെ പിരിയാത്ത കുടുംബമാണ് അദ്ദേഹത്തിന്റേത്. സ്വന്തം പേരിൽ ചന്ദ്രനുണ്ട്. രണ്ടു ജ്യേഷ്ഠന്മാരുടെ പേരുകൾ
ഇന്ന് പുലർച്ചെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയോ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറോ എത്തിയിരുന്നില്ല. പ്രധാനമന്ത്രി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടു കണ്ട് അഭിനന്ദിക്കുന്നതിനു മുൻപ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശാസ്ത്രജ്ഞരെ കണ്ടിരുന്നു. ഇത്
ബെംഗളൂരു∙ ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കി(ഇസ്ട്രാക്)ൽ എത്തിയ മോദിയെ ഐഎസ്ആർഒ മേധാവി
രാജ്യത്തിന്റെ വികസനനാഴികക്കല്ലുകള് ഓഹരി വിപണിയിലുണ്ടാക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് ഏറ്റവും വലിയ സൂചകങ്ങളിലൊന്നാവുകയാണ് ചന്ദ്രയാന്‍ 3 ദൗത്യം. ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറിയപ്പോള്‍ ഓഹരി വിപണിയിലും അതിന്റെ