Activate your premium subscription today
ഈ പെൺകുട്ടികളെല്ലാം എന്തിനാണ് കേരളം വിടുന്നത്? അവരെ ഇവിടം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ അടിസ്ഥാനപരമായി നമ്മുടെ സമൂഹത്തിലുണ്ടോ? സംഗതി ഒട്ടുമേ നിസ്സാരമല്ല. ഏറ്റവും പുതിയ സർവേ പ്രകാരം, വിദ്യാഭ്യാസത്തിനായി കേരളം വിടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണുണ്ടായിരിക്കുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ വികസിതസമൂഹങ്ങളിൽ ജോലി നേടിക്കഴിഞ്ഞാൽ അവർ തിരിച്ചുവരുമെന്നും കരുതാനാവില്ല. നമ്മുടെ സമ്പദ്വ്യവസ്ഥയിലും സമൂഹിക രംഗത്തും ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ചെറുതാകില്ല. നോർക്ക റൂട്ട്സ് കണ്ടെത്തിയതു പ്രകാരം 2023ൽ രണ്ടര ലക്ഷം വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ടത്. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 11 ശതമാനവും വിദ്യാർഥികളാണ്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് (ഐഐഎംഡി) നടത്തിയ സർവേ പ്രകാരം കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു പോയ വിദ്യാർഥികളിൽ 54.4 ശതമാനം പേർ ആൺകുട്ടികളാണെങ്കിൽ 45.6 ശതമാനം പേരാണ് പെൺകുട്ടികൾ. പെൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ഈ ട്രെൻഡ് വരും വർഷങ്ങളിലും തുടരാനും നിലവിലെ ആൺ–പെൺ വിടവ് കാര്യമായി ചുരുങ്ങാനും ഒരുപക്ഷേ, വരുംവർഷങ്ങളിൽ തന്നെ പെൺകുട്ടികളുടെ ശതമാനം ആൺകുട്ടികളുടേതിനേക്കാൾ കൂടാനുമാണു സാധ്യത. പ്രത്യേകിച്ചും യൂറോപ്യൻ രാഷ്ട്രങ്ങളിൽ മലയാളി നഴ്സുമാർക്കും മറ്റു പ്രഫഷണനലുകൾക്കുമുള്ള ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ. കേരളത്തിലെ ആകെ പ്രവാസികളിൽ
യുകെ ക്നാനായ വുമൺസ് ഫോറം റെഡ്ഡിച്ച് ട്രിനിറ്റി ഹൈസ്കൂളിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഇമറാത്തി വനിതാ ദിനം ആഘോഷിച്ചു.
റ്റാംപയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിൽ എം എ സി എഫ് രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. പ്രശസ്ത പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിങ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച ബോളി സോൾഫിറ്റ് (BollySoulFit) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥി ആയിരുന്ന സമ്മേളനത്തിൽ എം എ സി എഫ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു.
നാഷ്വിൽ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസ്സോസിയേഷൻ ഓഫ് നാഷ്വിൽ (KAN) ന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന്കെഎഎൻ വിമെൻസ് ഫോറം ഉദ്ഘാടനം ചെയ്തു. യുഎൻ വനിതാദിന സന്ദേശമായ "Invest in Women, Accelerate Progress" നോട് പൂർണമായും യോജിച്ചുകൊണ്ട് സംഘടനയിലെ സ്ത്രീകൾക്ക്
അൽഐൻ ∙ വനിതകൾ പ്രധാന പദവികൾ അലങ്കരിച്ച് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അൽഐൻ പ്രോവിൻസ് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള. അൽഐൻ പ്രോവിൻസ് വിമൻസ് ഫോറം രാജ്യാന്തര വനിതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമൻസ് ഫോറം
കൊല്ലം∙ നിശ്ശബ്ദമായൊരു മുന്നേറ്റത്തിന്റെ കാഴ്ച ആയിരുന്നു അത്. നൈപുണ്യ വികസനത്തിലൂടെ സംരംഭകരായ മാറിയ, 1500 വനിതകളുടെ സംഗമം. ഏറെയും ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ. അവരിൽ മികച്ച നേട്ടമുണ്ടാക്കിയ 100 പേർക്ക് ആദരം. ലോക വനിതാ ദിനത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് റൂറൽ ഡവലപ്മെന്റ്, നബാർഡിന്റെയും കേന്ദ്ര
‘മാരത്തൺ നടത്തിയും സെൽഫി എടുത്തും മാത്രം തീരേണ്ട ദിനമല്ല വനിതാ ദിനം. എല്ലാ ദിവസവും ഒരു സ്ത്രീക്കെങ്കിലും ഒരു ചെറിയ പിന്തുണ കൊടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകും’. കോട്ടയം സ്വദേശിയായ ഡോ.എസ് സീതാലക്ഷ്മിയുടെ ഈ വാക്കുകൾ തന്നെയാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ സ്ത്രീകൾക്കും പറയാനുള്ളത്.
കോഴിക്കോട് ∙ ലോക വനിതാ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൈത്തറിപ്പാവാട ബീച്ച് ഫ്രീഡം സ്ക്വയറിൽ പ്രദർശിപ്പിച്ചു. കോഴിക്കോട്ടെ വനിതാ ഡിസൈനറും സംരംഭകയുമായ ഷെമിനാ ശശികുമാറാണ് ഗിന്നസ് ലോക റിക്കോർഡ് ലക്ഷ്യമിട്ട് 100 മീറ്റർ ചുറ്റളവിലുള്ള ഭീമൻ കൈത്തറിപ്പാവാട ഒരുക്കിയത്. 32 പാവാടകൾ ചേർന്നുള്ള ഭീമൻ
ന്യൂഡൽഹി ∙ ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തിയെ (74) രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. ഇന്നു പ്രാബല്യത്തിലായേക്കും. ഡീസൽ, പെട്രോൾ വിലയിലും കുറവുണ്ടാകുമോയെന്ന ആകാംക്ഷയുമേറി. നിരക്ക് കുറയ്ക്കാനുള്ള വനിതാദിനത്തിലെ തീരുമാനം ലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തികഭാരം
അബുദാബി∙ രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ അർപ്പിച്ച് യുഎഇ ഭരണാധികാരികൾ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ
ലണ്ടൻ ∙ വർഷങ്ങൾക്ക് മുൻപ് കെയറർ ജോലിക്കായി യുകെയിലെത്തിയ മലയാളി വനിത ഇന്ന് റജിസ്റ്റേഡ് നഴ്സും കെയർഹോം ഉടമയുമാണ്. 20 വർഷങ്ങൾക്ക് മുൻപ് ഷൈനു ക്ലെയർ മാത്യൂസ് ചാമക്കാലയെന്ന കോട്ടയം അയർക്കുന്നത്ത് സ്വദേശിനി കെയറർ ജോലി ലഭിച്ചതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്.
വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഏർപ്പെടുത്തിയ ഷീറോ പുരസ്കാരത്തിന് കൊച്ചി മെട്രോയിലെ വനിതാ ട്രെയിൻ ഓപ്പറേറ്ററുമാർ അർഹരായി. അനു സുരേഷ്, രേഷ്മ സി.എ. എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ദില്ലിയിൽ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ‘ഉദ്ദേശ്യ’ കോൺഫറൻസിൽ വച്ച് ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പൂമണി മാളിക.. പൊന്മാളിക കാൺകെ തമ്പുരാനെ പുകളേറ്റു വാങ്ങുവാൻ കടലും കര വാഴും... (ഭ്രമയുഗം സിനിമയിലെ ഗാനം) അർജുൻ അശോകനെ മാത്രമല്ല, സിനിമ കണ്ടിറങ്ങിയവരെയെല്ലാം പാണന്മാരാക്കി പാടിച്ച ഭ്രമിപ്പിക്കുന്ന ഈ വരികളെഴുതിയത് അമ്മു മരിയ അലക്സ് എന്ന ഇടുക്കിയുടെ സ്വന്തം മിടുക്കിയാണ്. ഭ്രമയുഗത്തിൽ മമ്മൂട്ടി
നാടൻ പന്തുകളി മുതൽ നിയമസഭാ – പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ തീപാറിയ പോരാട്ടങ്ങൾക്കു വരെ വാക്കുകൾ കൊണ്ടു വീര്യം കൂട്ടുന്ന വനിത. സ്ത്രീകൾ അധികമാരും കടന്നുവരാത്ത അനൗൺസ്മെന്റ് മേഖലയിൽ ജില്ലയിലെ അപൂർവ സാന്നിധ്യം. മൂന്നര പതിറ്റാണ്ടായി അനൗൺസ്മെന്റ് രംഗത്ത് സജീവമായ 52 വയസ്സുകാരി ഇളങ്ങുളം കൂരാലി കന്നുപറമ്പിൽ കെ.എൻ.ഷീബ എന്ന ഷീബ കൂരാലി.
പാട്ടും പാടി ലോകമാകെ പറന്നു നടക്കുമ്പോഴും ഇടയ്ക്കൊക്കെ ഒറ്റയ്ക്കിരുന്ന് കരയാറുണ്ട് അവർ. അസൂയാവഹമാം വിധം സമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ ജ്വലിച്ചു നിൽക്കുമ്പോഴും ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാറുണ്ട് ചില സങ്കടങ്ങൾ. വേദിയിലെത്തി എല്ലാം മറന്നു പാടി കാണികളെ ‘പാട്ടിലാക്കുമ്പോഴും’ അവരുടെ
മറ്റത്തൂർ ∙ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലും ദേശീയ മീറ്റിലും തൊട്ടതെല്ലാം പൊന്നാക്കിയ ഉഷ മാണി (62) മറ്റത്തൂർ പഞ്ചായത്തിന്റെ അഭിമാനം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഉഷാ മാണി വാരിക്കൂട്ടിയത് 4 സ്വർണം. 100, 200 മീറ്റർ ഓട്ടം,
കണ്ണൂർ∙ കുറ്റ്യാട്ടൂറിലൊരു സംഘമുണ്ട്, പേരില്ലാത്തൊരു സംഘം. സംഘത്തിനെ പേരില്ലാത്തതുള്ളൂ, പക്ഷേ, അവരെ ഒന്നിച്ചുനിർത്തുന്ന–കൂട്ടിച്ചേർക്കുന്ന വികാരത്തിനു മനുഷ്യനുള്ള കാലത്തോളം പഴക്കമുണ്ട്–നൃത്തം. അങ്കണവാടി അധ്യാപികയായിരുന്ന പ്രസന്ന കതിർക്കോട്ടിനു വർഷങ്ങൾക്കു മുൻപു തോന്നിയ ആശയമാണ് ഇവിടുത്തെ സ്ത്രീകളെ
പെരിന്തൽമണ്ണ∙ ദിവസവും രാവിലെ ഒൻപതോടെ ശുഭ്രവസ്ത്രം ധരിച്ച് 77 കാരിയായ ടെസ്സി ഡേവിഡ് പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് സെന്ററിൽ ഹാജർ. മാരകമായ രോഗം ബാധിച്ച് അസഹ്യമായ വേദനയുമായി ക്ലിനിക്കിലെത്തുന്ന രോഗികൾ എല്ലാ അവശതയും മറന്ന് ടെസ്സി ചേച്ചി എന്ന് വിളിച്ച് അവർക്ക് ചുറ്റും കൂടുന്നു. അവരിൽ ഓരോരുത്തരുടെയും
വെട്ടത്തൂർ ∙ വെട്ടത്തൂർ തെക്കൻ മലയിലെ പൂവത്തുംമൂട്ടിൽ വീടിനെ മാലാഖമാരുടെ വീടെന്ന് വിളിക്കാം. ഈ വീട്ടിലെ മാത്യു–ലിസി ദമ്പതികളുടെ നാലു മക്കളാണ് നാട്ടിലും മറുനാട്ടിലുമായി കരുതലിന്റെ കാവൽ മാലാഖമാരായ നഴ്സുമാരായി ജോലി നോക്കുന്നത്. നാലു പേരും ബിഎസ്സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയാണ് നഴ്സിങ് മേഖലയിലേക്കിറങ്ങിയത്. ഷാന്റി, ഷിനു, ഷാനി, ഷെറിൻ എന്നിവരാണ് നാട്ടിലും മറുനാട്ടിലുമായി ആതുര സേവന രംഗത്ത് സജീവമായിരിക്കുന്നത്.
കൊണ്ടോട്ടി ∙ ‘‘ഇരുപത്തിനാല് സ്ത്രീകൾ, ഇരുപത്തിനാല് കഥകൾ. ഓരോ കഥയും ഓരോ അനുഭവമാണ്. സുപരിചതവും അപരിചിതവുമായ ലോകങ്ങളിലേക്ക് അവരവർക്ക് പരിചിതമായ ഭാഷാ ശൈലികളിലൂടെയുള്ള എത്തിനോട്ടങ്ങൾ... കൊക്കൂണുകൾക്കുള്ളിൽ സുഷുപ്തിയിലാണ്ട ഭാവനാ സമ്പന്നരായ എഴുത്തുകാരികളെ പുറന്തോട് പൊട്ടിച്ച് ശലഭങ്ങളായി പുറത്തേക്കു
വനിതാദിനാചരണത്തിന്റെ ഭാഗമായി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഇന്നു മുതൽ 15 വരെ വനിതകൾക്കായി വിനോദയാത്ര സംഘടിപ്പിക്കുന്നു. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റിൽനിന്നും വണ്ടർലായിലേക്ക് യാത്ര നടത്തും.കൂടാതെ സ്ത്രീകളുടെ ആവശ്യാർഥം മറ്റിടങ്ങളിലേയ്ക്കും യാത്രകൾ സംഘടിപ്പിക്കും. കുടുംബശ്രി,
അലനല്ലൂർ ∙ പഠിക്കാനുള്ള അടങ്ങാത്ത മോഹത്തിനു മുൻപിൽ പ്രായമൊരു തടസ്സമാണോ? പ്ലസ് വൺ പരീക്ഷയ്ക്കൊരുങ്ങുന്ന ഒരു ‘കുട്ടി’ ഈ ചോദ്യത്തിന് ഉത്തരമാണ്; പത്താം ക്ലാസ് പഠനം കഴിഞ്ഞ് 56 വർഷം പിന്നിടുമ്പോൾ പ്ലസ് വൺ പരീക്ഷയെഴുതാൻ തയാറെടുക്കുന്ന അലനല്ലൂർ പുത്തൻവീട്ടിൽ ശ്രീദേവിയമ്മ (76). തുല്യതാ ക്ലാസിലൂടെ പ്ലസ് വൺ
പിണറായി ∙ പത്താം വയസ്സിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പുഴയിലിറങ്ങിയതാണ് ശാന്ത. പുഴയിൽ മുങ്ങി മുരു ഇറച്ചി ശേഖരിച്ചാണ് ഉപജീവനം നയിക്കുന്നത്. അറുപത്തിയൊന്നാം വയസ്സിലും പതിവുതെറ്റിക്കാതെ ജലജീവിതം തുടരുകയാണ് ശാന്ത. പരേതരായ വെങ്കണ ഗോവിന്ദന്റെയും ടി.കെ.ലക്ഷ്മിയുടെയും 12 മക്കളിലെ ഏക പെൺതരിയാണ് ശാന്ത. അച്ഛൻ
ഒരിടത്തൊരിടത്ത് ഉശിരുള്ളൊരു പെൺപോരാളി ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് പട നയിച്ചവൾ. വഴി മാറിയില്ലെങ്കിൽ നിറയൊഴിക്കുമെന്ന പട്ടാള മേധാവിയുടെ തിട്ടൂരത്തെ ഒറ്റനോട്ടം കൊണ്ട് ദഹിപ്പിച്ചവൾ. ‘ആദ്യ വെടിയുണ്ട എന്റെ നേർക്കാകട്ടെ’ എന്നു പറഞ്ഞ് ശില പോലെ നിന്നവൾ. 29 വയസ്സുകാരിയുടെ വിപ്ലവവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്നു മഹാരാജാവിന്. കേരളം ഒരിക്കലും മറക്കരുതാത്ത ആ ഉശിരിന്റെ പേരാണ്, അക്കമ്മ ചെറിയാൻ. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നു മഹാത്മാഗാന്ധി വിശേഷിപ്പിച്ച ധീരവനിത. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളുടെ നിത്യപ്രചോദനമായ അക്കമ്മയുടെ ജീവിതം, സമാനതകളില്ലാത്ത സമരമായിരുന്നു.
ദുബായ്∙ നിറമുള്ള കടലാസ് കഷ്ണങ്ങൾ കയ്യിൽ കിട്ടിയാൽ ഈ മലയാളി കലാകാരി ഒരുക്കുന്നത് ആരെയും അതിശയിപ്പിക്കുന്ന വർണമനോഹര കലാസൃഷ്ടികൾ. പ്രവാസ ലോകത്ത് അധികമാരും കൈവയ്ക്കാത്ത സവിശേഷതയാർന്ന ക്വിൽ ആർട്ടിൽ പ്രതിഭ തെളിയിക്കുകയാണ് ഷാർജയിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സബിന. ക്വില്‍ ആർട്ടിനോടൊപ്പം
ഇനി അങ്ങോട്ട് സൈക്കിൾ ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടാണ്. കാരണം, കുറച്ച് കഴിയുമ്പോഴേക്കും സാനിറ്ററി പാഡ് കീറിപ്പോകും. ഒരു ടാക്സി വിളിക്കാൻ നോക്കിയപ്പോൾ ഫോണിൽ നെറ്റ് വർക്കില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ രത്നഗിരിയിലെ വിജനമായ റോഡിൽ സൈക്കിൾ ഉന്തി നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പിക്കപ്പ് വാൻ
കാലമേറെ മാറിയെങ്കിലും, സ്ത്രീ–പുരുഷ തുല്യത പല മേഖലകളിലും വന്നെങ്കിലും രാഷ്ട്രീയത്തിൽ വനിതകൾ ഇപ്പോഴും വിവേചനത്തിന്റെ ഇരകളെന്ന് പുതുതലമുറയിലെ വനിതാ നേതാക്കൾ. സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ പതിയെപ്പതിയെ മാറ്റമുണ്ടാകുന്നതിലുള്ള സന്തോഷവും അവർ പങ്കുവയ്ക്കുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘മലയാള മനോരമ’യുടെ ആശയ സംവാദ വേദിയിലാണ് കേരളത്തിലെ വിവിധ കോളജുകളിലെ വനിതാ ചെയർപഴ്സന്മാർ തങ്ങൾ നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ വിവരിച്ചത്.
ചെന്നൈ ∙കല്ലും ചെളിയും ചരലും ഇളകിമറിയുന്ന കുന്നിൻമുകളിലേക്ക് വാഹനം ഓടിക്കുന്ന സാഹസിക യാത്ര– ‘ഓഫ്റോഡ്’ എന്ന് ഒറ്റവാക്കിൽ പറയുന്ന ഇത്തരം യാത്രയുടെ കഠിനപാതകൾ ഒന്നൊന്നായി താണ്ടുകയാണു ചെന്നൈ മലയാളി വീണാ മുരളി. വാഹനങ്ങളെയും യാത്രകളെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന വീണ ഓഫ്റോഡ് യാത്ര അത്രയേറെ
കോട്ടയം/ടെക്സസ്∙ അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി പറയുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ജൂലി മാത്യു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടത്തിന് ഉടമയാണ് ജൂലി. മണിമലയാറിന്റെ തീരത്ത്
ദുബായ് ∙ കുടുംബത്തിന് കൈത്താങ്ങാകണമെന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് ഷെമീറ അബ്ദുള്‍ റസാഖ് യുഎഇയിലെത്തുന്നത്. ബിരുദാനന്തര ബിരുദധാരിയാണെങ്കിലും ജോലി ലഭിക്കുമോയെന്നുളള ആശങ്കയോടെയായിരുന്നു യാത്ര.
വനിതാദിനത്തിൽ രണ്ടു പ്രിയ ഗായികമാരുടെ അപൂർവ്വസുന്ദരമായ സൗഹൃദത്തെ കുറിച്ച്. കൂടെപ്പാടുമ്പോൾ ഉള്ളിലെ ഗായിക ചിലപ്പോൾ ആരാധികയായി വേഷം മാറും. താൻ പോലുമറിയാതെ സംഭവിക്കുന്ന പകർന്നാട്ടം. മൈക്കിനു മുന്നിൽ തൊട്ടരികെ നിന്ന് പാടുന്ന ജാനകിയെ അദ്ഭുതത്തോടെ, ആരാധനയോടെ നോക്കിനിൽക്കും വസന്ത; അടുത്ത വരി പാടേണ്ട
പാചകം ഒരിക്കലും വാചകമല്ല, ശരിക്കും കഴിവ് തന്നെയാണ്. പാചകലോകത്തിലെ റാണിയാണ് ഷെഫ് ലത. പെണ്ണ് എന്ന രീതിയിൽ പലയിടത്തും തഴയപ്പെട്ടിട്ടും കഴിവും ആത്മവിശ്വാസവും കൊണ്ട് നേട്ടങ്ങളിലേക്കു ചുവടുവച്ചയാളാണ് ഷെഫ് ലത. കുട്ടിക്കാലത്തു ലതയുടെ ആഗ്രഹം ഡോക്ടറോ ടീച്ചറോ നഴ്സോ ആകുകയല്ല, നല്ല ഷെഫ് ആകുകയായിരുന്നു. ഒരു
ശാക്തീകരണത്തിന്റെ ചില അഭിമാനനിമിഷങ്ങൾ ഓരോ സ്ത്രീയും ഉൾപ്പുളകത്തോടെ ഓർത്തുവയ്ക്കാറുണ്ട്. എന്നെ സംബന്ധിച്ച് സുഖോയ് യുദ്ധവിമാനത്തിൽ ഹിമാലയസാനുക്കൾക്കും ബ്രഹ്മപുത്ര താഴ്വരയ്ക്കും മീതേ പറന്നതാണ് അതിലൊന്ന്. വ്യോമയാത്രയ്ക്ക് ഇറങ്ങുമ്പോൾ എനിക്ക് അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നാൽ, പറക്കൽ കഴിഞ്ഞ് തിരിച്ചിറങ്ങിയതാകട്ടെ നിറയെ ആത്മവിശ്വാസത്തോടെയും. ‘‘അതേ, നമുക്കതു കഴിയും!’’ മനസ്സ് എന്നോടു പറഞ്ഞു.
ന്യൂഡൽഹി∙ രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ. ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനം.
‘ജീവിക്കാൻ പണം വേണം. അല്ലാതെ ഇഷ്ടം മാത്രം നോക്കി നിന്നാൽ ഒന്നും നടക്കില്ല’. ജീവിതം അങ്ങനെയാണ്. ഒരിക്കലും നമ്മൾക്കിഷ്ടമുള്ള വഴിയിലൂടെയായിരിക്കില്ല സഞ്ചാരം. എന്നാൽ സ്വന്തം ജീവിതയാത്രയിൽ എങ്ങോട്ടൊക്കെ സ്റ്റിയറിങ് തിരിക്കണമെന്നു നമുക്കു തീരുമാനിക്കാം. ഇഷ്ടമുള്ള വഴിയടഞ്ഞാല്‍ അതിലും മനോഹരമായ മറ്റൊരു
രോഗത്തിനും അവഗണനയ്ക്കുമെല്ലാം എത്രത്തോളം ഒരു സ്ത്രീയെ തളർത്താനാകും. എത്ര തളർത്തിയാലും അതിൽ നിന്നെല്ലാം കയറിവരാൻ അവൾക്കാവുന്നത് മനോധൈര്യത്തിന്റെ പിൻബലത്തിലാണ്. തോറ്റുപോകണ്ടേവളല്ല താൻ എന്ന് സ്വയം വിശ്വസിപ്പിച്ചു തുടങ്ങിയാൽ പിന്നെ ഒരു സ്ത്രീയെയും പിന്നിലേക്കു മാറ്റിനിർത്താനാവില്ല. സന്ധ്യ സി.രാധാകൃഷ്ണൻ
സാധാരണ നിലയിൽ പത്തു വയസ്സിനുശേഷം പെൺകുട്ടികൾക്കു യോഗ തുടങ്ങുന്നതിനു പറ്റിയ സമയമാണ്. അതുപോലെ തന്നെ ആൺകുട്ടികൾക്കും. ഏതു കാര്യങ്ങളും ചെറുപ്പത്തിലേ ശീലിപ്പിക്കുന്നതാണ് നല്ലത്. ചൊട്ടയിലേ ശീലം ചുടലവരെ എന്നൊരു പഴഞ്ചൊല്ലു കൂടിയുണ്ടല്ലോ. ഇവരുടെ വളർച്ചയുടെ ഘട്ടങ്ങളും വ്യക്തിത്വ വികസനങ്ങളും നടക്കുന്ന
നിയമനിർമാണസഭകളിൽ വനിതകൾക്ക് 33% പ്രാതിനിധ്യം ഉറപ്പുനൽകുന്ന നിയമം പാസാക്കിയെങ്കിലും നടപ്പാകാൻ സമയമെടുക്കും. സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയത്തിനുശേഷമേ ഇതുണ്ടാകൂവെന്ന വ്യവസ്ഥയാണു കാരണം. ഇതിനിടയിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് ഈ വനിതകൾ:
ആൺ തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവുമോ ? കഴിയും എന്ന ഉത്തരവുമായി കോട്ടയം നഗരമധ്യത്തിൽ ഒരു കരിക്ക് കച്ചവടക്കാരിയുണ്ട്. ഒറ്റപ്പെട്ടു പോയെന്നു കരുതി ജീവിതം കരഞ്ഞ് തീർക്കുന്ന വനിതകൾക്ക് പ്രചോദനമാണ് കോട്ടയം ചവിട്ടുവരി സ്വദേശിനിയായ അനിത ഉണ്ണിക്കൃഷ്ണൻ. 17 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു
കൂത്താട്ടുകുളം ∙ വിധി ശരീരത്തെ തളർത്തിയെങ്കിലും ജീവിതത്തോട് തോറ്റുകൊടുക്കാൻ തയാറല്ലായിരുന്നു തോട്ടുവേലിൽ സിനി ഫ്രാൻസിസ്. ലോട്ടറി വിൽപന നടത്തിയാണ് കാലുകൾക്ക് ചലന ശേഷിയില്ലാത്ത ഈ നാൽപത്തിനാലുകാരി പിതാവും 2 മക്കളും ഉൾപ്പെട്ട കുടുംബത്തെ പോറ്റുന്നത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ചതോടെ ജീവിതം
കൊടുങ്ങല്ലൂർ ∙ തൊഴിലിടങ്ങൾ ആൺ - പെൺ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ലോക വ്യവസ്ഥകൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിലെ 4 കോടതികളും സ്ത്രീ ന്യായാധിപരാൽ ശ്രദ്ധേയമാകുന്നു. ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി സ്പെഷൽ ജഡ്ജി വി. വിനീത, മുൻസിഫ് കെ.കാർത്തിക, ഒന്നാം ക്ലാസ്
കൽപറ്റ ∙ അറിയപ്പെടാതെ പോകുന്ന വരികൾ പൊതുസമൂഹത്തിന് മുൻപിലെത്തിക്കുന്ന എഴുത്തുകാരിയും പ്രസാധകയുമായ ഷബ്ന ഷംസുവും അക്ഷരങ്ങളുടെ പ്രകാശം കൊണ്ടു കാഴ്ചയെ കീഴടക്കിയ പി.എസ്. നിഷയുമാണ് ഈ വനിതാ ദിനത്തിൽ വയനാടിന്റെ താരങ്ങൾ. നിഷയുടെ 64 കവിതകളുടെ സമാഹാരമായ ‘സ്വപനം മറന്ന പെൺകുട്ടി’ ഇന്നലെ ഷംബ്നയുടെ ഹാംലെറ്റ്
ഏറ്റുമാനൂർ ∙ ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക സേവന വിഭാഗമായ ജ്യോതി ജീവപൂർണ്ണ ട്രസ്റ്റ്, അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു. ഡയറക്ടർ ത്രേസ്യാമ്മ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ
‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നാണ് പറച്ചിലെങ്കിലും സ്ത്രീകൾക്ക് ഇതിൽ ബാധകമായുള്ളത് ജോലിയും വിശ്രമവും മാത്രമാണ്. വിനോദത്തിന് അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. പൊതു ഇടങ്ങളിലോ കളിക്കളങ്ങളിലോ പെൺകുട്ടികൾ ഇല്ലെന്നത് ഇന്നും ആർക്കുമൊരു വിഷയമേയല്ല. ഈ അവസ്ഥയ്ക്ക്
അംബാനിക്കുടുംബത്തിൽ കല്യാണമേളങ്ങൾ പെരുമ്പറ മുഴക്കുമ്പോൾ അവിടെ വാനോളം ഉയർന്നു കേട്ട കരുത്തുറ്റ ഒരു പെൺസ്വരമുണ്ട്. ടൺ കണക്കിന് ലഗേജുമായി, ഹോട്ടായി, സ്റ്റൈലായി പ്രൈവറ്റ് ജെറ്റിൽ ജാംനഗർ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഒരു പെൺപുലി. ബാർബഡോസിന്റെ ഹീറോ, റിയാന! പ്രൈവറ്റ് പാർട്ടികളിൽ ചുരുക്കമായി മാത്രമേ
ജോലിസ്ഥലങ്ങളിൽ പല നിയമങ്ങളും ഉണ്ടാകും. അവ ജീവനക്കാരുടെ സുരക്ഷയ്ക്കായാണ് പ്രധാനമായും രൂപീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ജോലിസ്ഥലത്തെ പ്രധാന നിയമങ്ങളെപ്പറ്റി എല്ലാ ജീവനക്കാരും അറിഞ്ഞിരിക്കണം. ഒരു തൊഴിലിടത്തിലെ അവകാശവും അവസരവും വളർച്ചയും നമ്മളെ അറിയിക്കുന്ന ഈ നിയമങ്ങളെപ്പറ്റി ബോധ്യം ഉണ്ടായിരിക്കേണ്ടത്
ബീന കണ്ട റഷ്യ എന്ന ഒറ്റ പുസ്തകം മതി നമുക്ക് കെ എ ബീനയെന്ന എഴുത്തുകാരിയെ തിരിച്ചറിയാൻ. 15 മത്തെ വയസിൽ തന്റെ ആദ്യ യാത്രാപുസ്തകം പ്രസിദ്ധീകരിച്ചാണ് ജീവിതത്തിന്റെ ഭാഗമായ യാത്രാസപര്യയ്ക്ക് ഒരു പെൺകുട്ടി തുടക്കമിട്ടത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തുറിച്ച കണ്ണുകൾ
സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് രാജ്യാന്തര വനിതാ ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ട്. #BreakTheBias എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. വേര്‍തിരിവുകള്‍ മറികടന്ന് പുതിയ ലോകം കണ്ടെത്താന്‍ യാത്രകള്‍ വലിയ തോതില്‍ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍
കാക്കനാട് ∙ ‘സ്വന്തം താൽപര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കു വില കൽപിക്കുന്ന ഉമേഷിന്റെ സ്വഭാവമാണ് എന്നെ ആകർഷിച്ചത്.’ എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷിനോട് ഇഷ്ടം തോന്നാനുള്ള കാരണം വിശദീകരിച്ച് ഭാര്യയും കോട്ടയം കലക്ടറുമായ വി.വിഘ്നേശ്വരി. ‘അവൾക്ക് ജോലിയാണ് എല്ലാം, ഒരു കാര്യത്തിനിറങ്ങിയാൽ പിന്നെ അതു മാത്രം, ഭർത്താവിനെ പോലും മറക്കും.’ വിഘ്നേശ്വരിയുടെ സവിശേഷത നിരത്തി ഉമേഷ്. എറണാകുളം കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിലാണ് ഐഎഎസ് ദമ്പതികൾ വിശേഷങ്ങൾ പങ്കുവച്ചത്.
പെൺകുട്ടിയായതുകൊണ്ട് സ്വത്തിന്റെ പേരിൽ നേരിട്ട വിവേചനമാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥയായി തന്നെ മാറ്റിയതെന്ന് കോട്ടയം ജില്ലാകലക്ടർ വി.വിഘ്നേശ്വരി. പൂർവികസ്വത്ത് പെൺകുട്ടിക്ക് കൈമാറില്ലെന്ന അവസ്ഥയിൽ നിന്ന് സ്വന്തം വീടിന് അഭിമാനമാകണമെന്ന ചിന്തയാണ് സിവിൽ സർവീസിലേക്ക് എത്തിച്ചതെന്നും കോട്ടയം കലക്ടർ പറഞ്ഞു.
വനിതാദിനത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റർകോളേജിയേറ്റ് മീറ്റ് ‘എംപവർ ഹെർ’ പരിപാടിയിൽ സേക്രട്ട് ഹാർട്ട് ചാലക്കുടി ഓവറോൾ ചാംപ്യനായി. കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന പരിപാടിയിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന്
വനിതാദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥനികൾക്കായി മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നടത്തുന്ന ‘എംപവർ ഹെർ’ ഇന്റർ കോളേജിയേറ്റ് മത്സരങ്ങള്‍ക്ക് തുടക്കം. കൊച്ചി കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ വച്ച് നടക്കുന്ന മത്സരത്തിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന്
ഗാർലാൻഡ് ∙ ഡാലസ് കേരള അസോസിയേഷൻ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് 8 ന് വൈകിട്ട് 5.30 മുതൽ 7.30 വരെ ഗാർലാൻഡ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഷിക്കാഗോ ∙ ഫോമ സെൻട്രൽ റീജൻ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിക്കുന്നു. മാർച്ച് 9 ന് വൈകുന്നേരം 6 മണിക്ക് മോട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളിയുടെ ഹാളിൽ (7800 Lyons Street, Morton Grove) വച്ചാണ് പരിപാടികൾ നടക്കുന്നത്.
ന്യൂഡൽഹി ∙ രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉൽപന്നങ്ങൾ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ‘ആത്മനിർഭർ’ ആക്കുന്നതിൽ സ്ത്രീകൾ | International Women's Day | PM Modi | women entrepreneurs | Classic Palm Craft Nilavilakku | Manorama Online
കോട്ടയം ∙ രാജ്യാന്തര വനിതാദിനത്തിൽ വനിതകൾ മാത്രം അടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘം ആദ്യമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടത്തി. 50 വയസ്സുള്ള രോഗി പൂർണ ആരോഗ്യവാനാണ്. ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധ ഡോ. വീണാ വാസുവിന്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്. അനസ്തീസിയ
ഈരാറ്റുപേട്ട ∙ ഒരു വനിതാദിനം കൂടി പിന്നിടുമ്പോൾ നാലു തലമുറകളെ കാണാൻ ഭാഗ്യം ലഭിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് ഇടമറുക് കുന്നത്ത് ത്രേസ്യ സ്കറിയാ. പ്രായം 106 തികഞ്ഞെങ്കിലും പ്രിയപ്പെട്ടവരുടെ കുഞ്ഞു പെണ്ണ് ഇന്നും ചുറുചുറുക്കോടെ ഓടി നടക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രേസ്യയ്ക്ക്
ചാലക്കുടി ∙ ചിത്രകാരികളുടെ രാജ്യാന്തര കൂട്ടായ്മയായ വിമൻസ് വിങ്സ് രാജ്യാന്തര വനിതാ ദിനത്തിൽ ചോല ആർട് ഗാലറിയിൽ 100 ലധികം ചിത്രകാരികളുടെ ചിത്രപ്രദർശനം ഒരുക്കി. ലൗ ആന്‍ഡ് കെയര്‍ എന്നു പേരിട്ട പ്രദര്‍ശനം മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് ആശ ജാവേദ് ഉദ്ഘാടനം ചെയ്തു. വിമൻസ് വിങ്സ് കൺവീനർ കെ.വി.അജിത
കൊടുങ്ങല്ലൂർ∙ നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്നു വനിതാദിനം ആചരിച്ചു. നഗരസഭ അങ്കണത്തിൽ നഗരസഭ അധ്യക്ഷ എം.യു. ഷിനിജയും വനിത കൗൺസിലർമാരും വനിതാ ജീവനക്കാരും ചേർന്നു ആകാശത്തേയ്ക്കു ബലൂണുകൾ പറത്തി. തുടർന്നു കേക്ക് മുറിച്ചു വിതരണം ചെയ്തു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച
എടത്വ ∙ ലോക വനിതാ ദിനത്തിൽ മാതൃകയായി തലവടി പഞ്ചായത്ത് 13–ാം വാർഡ് തൊഴിലുറപ്പു തൊഴിലാളികൾ. മക്കളുണ്ടായിട്ടും ആരോരുമില്ലാതെ ഭിക്ഷയെടുത്തു ജീവിക്കാനിറങ്ങിത്തിരിച്ച നാഗർകോവിൽ സ്വദേശിയായ ചെമ്പകാമ്മ (80) യ്ക്കാണ് സഹായഹസ്തവുമായി തൊഴിലുറപ്പു തൊഴിലാളികൾ എത്തിയത്. ആവശ്യത്തിനു വസ്ത്രവും, ആഹാരവും
തിരുവനന്തപുരം ∙ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്ന പുരസ്കാരങ്ങളുടെ വിതരണവും നിർവഹിക്കുകയായിരുന്നു
തിരുവനന്തപുരം∙വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യാന്തര വനിതാദിനാചരണം നടത്തി. ‘ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം’ എന്ന വിഷയത്തിൽ വിമൻസ് കോളജിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ചെയർപഴ്സൻ ജയഡാളി സെമിനാറിൽ അധ്യക്ഷയായിരുന്നു. ഡോ. വി.
കണ്ണൂർ ∙ വനിതാദിനത്തിൽ കണ്ണൂർ, തലശ്ശേരി, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുത്തു വനിതകൾ. സ്റ്റേഷൻ മാസ്റ്റർ, സിഗ്നൽ, പോയിന്റ്സ് മാൻ, ടിക്കറ്റ് കൗണ്ടർ, ഇലക്ട്രിക്കൽ, പൊലീസ് തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചതു വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു. കണ്ണൂരിൽ സ്റ്റേഷൻ
തിരൂർ ∙ നാടെങ്ങും വനിതാദിനാചരണത്തിന്റെ ഒരുക്കത്തിലായിരുന്ന ചൊവ്വാഴ്ച ഒരുകൂട്ടർ തിരൂർ സൗത്ത് അന്നാര നാലുകണ്ടത്തിൽ പാത്തുമ്മു എന്ന 73 വയസ്സുകാരിയോടു ചെയ്തത് ക്രൂരത. എല്ലാ അനുമതികളോടുംകൂടി നടത്തിയിരുന്ന പെട്ടിക്കട തല്ലിത്തകർത്തവർ അവരുടെ ജീവിത മാർഗമാണ് അടച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് പെട്ടിക്കട തകർത്തത്.
ആലപ്പുഴ ∙ ഭരണഘടന തുല്യനീതി ഉറപ്പു നൽകുമ്പോഴും മൂന്നിലൊന്ന് അവകാശത്തിനു വേണ്ടി ഇന്നും സ്ത്രീകൾക്ക് യാചിക്കേണ്ടി വരുന്നുവെന്നു വനിതാകമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. മഹിളാ ദിനത്തോട് അനുബന്ധിച്ച് സംയുക്ത മഹിളാ സംഘടന സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി. വർക്കിങ് വിമൻസ്
മേരികുളം∙ പാചകത്തൊഴിലാളികളും അധ്യാപകരുമെല്ലാം വനിതകളായ മേരികുളം സെന്റ് മേരീസ് എൽപി സ്കൂളിലെ വനിതാ ദിനാഘോഷം വേറിട്ട അനുഭവമായി. കെജി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂൾ പത്തു വർഷത്തോളമായി വനിതകളുടെ നിയന്ത്രണത്തിലാണ്. 2019 മുതൽ ബിന്ദു സെബാസ്റ്റ്യനാണ് ഹെഡ്മിസ്ട്രസ്. ഒരു ഹെൽപറും 17 അധ്യാപകരുമാണ് ഈ
കൊച്ചി ∙ റായ്ബറേലിയിൽ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിനു പഠിക്കാൻ പോകുമ്പോഴാണ് മാർട്ടിന സെലിൻ ആദ്യമായി വിമാനത്തിൽ കയറുന്നത്. ഇന്നലെ ലോകവനിതാദിനത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കമാൻഡർ പൈലറ്റ് റോളിലായിരുന്നു മാർട്ടിന എന്ന തോപ്പുംപടിക്കാരി.
പാലക്കാട്∙ രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് പാലക്കാട് ജംക്ഷനിൽനിന്ന് പുറപ്പെട്ട ഗുഡ്സ് ട്രെയിൻ നിയന്ത്രിച്ചത് വനിതാ സംഘം. പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ പാലക്കാട്– ഈറോഡ് ഗുഡ്സ് ട്രെയിനാണ് ലോകോപൈലറ്റ് ഉൾപ്പെടെ വനിതകളുടെ നിയന്ത്രണത്തിൽ ഓടിയത്. അസിസ്റ്റന്റ് ലോകോ പൈലറ്റും ഗാർഡും
തിരുവനന്തപുരം∙ രാജ്യാന്തര വനിതാദിനത്തില്‍ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമം. 'വി മിഷന് കേരള' വായ്പ 50 ലക്ഷമായി ഉയര്‍ത്തുകയും വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ചു ലക്ഷം വീതം അനുവദിക്കുന്നതുള്‍പ്പെടെയുള്ള
കൊച്ചി ∙ ലോക വനിതാ ദിനത്തിൽ കേരളത്തിലെ ടെക്കി വനിതകൾക്ക് അഭിമാനിക്കാം; കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം ദേശീയ ശരാശരിക്കും മുകളിലെന്നു കണക്കുകൾ. കേരളത്തിലെ 3 ഗവ. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന 1.37 ലക്ഷം ജീവനക്കാരിൽ 41.7 % വനിതകളാണ്. ദേശീയ ശരാശരി ഏകദേശം 38 %. തിരുവനന്തപുരം
ഒരോ വർഷവും വിദ്യാർഥികൾ വർധിക്കുന്നതും സ്കൂളിനും അധ്യാപകർക്കും അഭിമാനകരമായ നേട്ടമായി. എൽപി വിഭാഗത്തിൽ നെടുങ്കണ്ടം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയവും ഇതാണ്. പ്രവൃത്തിപരിചയ മേള, ഗണിതശാസ്ത്രമേള, ശാസ്ത്രമേള എന്നിവയിലെല്ലാം ജില്ല തലത്തിൽ വിജയം നേടിയിട്ടുണ്ട്.
കോട്ടയം∙ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നിന്നു സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിയിൽ എംസിഎച്ച് നേടുന്ന ആദ്യ വനിതയാണ് ഡോ. ആർ.എസ്.സിന്ധു. സർക്കാർ മേഖലയിൽ വിജയകരമായി ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ അവർ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോഷ്യേറ്റ്
അങ്കമാലി∙ ജോലിത്തിരക്കുകൾക്ക് ഇടയിൽ വീട് സ്വന്തമായി വീട് പെയിന്റ് ചെയ്ത് മൂക്കന്നൂർ പാലാട്ടി പൗളി പോളച്ചൻ. 1400 ചതുരശ്രയടി വിസ്തീർണമുള്ള വീടും 800 ചതുരശ്രയടി വിസ്തീർണമുള്ള മുറ്റത്തെ ടൈലുകളും മതിലുമാണ് പെയിന്റ് ചെയ്തത്. ജോലിയുടെ ഇടവേളകളിലാണു പെയിന്റിങ്. ഇതു മൂന്നാമത് പ്രാവശ്യമാണ് പൗളി വീടിന്റെ
സ്ത്രീകൾക്കു സുരക്ഷയും നീതിയും ഉറപ്പാക്കാൻ നിയമങ്ങൾ ഒട്ടേറെയുണ്ട്. പക്ഷേ, നീതി ലഭ്യമാക്കുന്നതിൽ അവ എത്രത്തോളം ഫലപ്രദമാണ്? സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തയാറാക്കിയ നിയമങ്ങൾതന്നെ ചിലപ്പോഴെങ്കിലും അവൾക്കു വിനയായി മാറുന്നുണ്ടോ? സ്ത്രീകൾക്കു തുണയാകുവാൻ നിയമത്തിൽ, അതിന്റെ നിർവഹണത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത്?
കാലടി∙ ജോലി വേണ്ടെന്നു വച്ചു ഫാഷൻ ഡിസൈൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള പരിശ്രമത്തിലാണ് 3 സഹോദരിമാർ. ടീന ഫിഗറസ്, ടാനിയ ഫിഗറസ്, തൻവി ഫിഗറസ്; ഒത്തൊരുമയുടെയും കഠിന പരിശ്രമത്തിന്റെയും ചങ്കൂറ്റത്തിന്റെയും നേർക്കാഴ്ചയാണ് ഇവർ ടീന ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ
കാസർകോട് ∙ സ്ത്രീകളെ ഒന്നാം നിര പൗരന്മാരായി, വ്യക്തിത്വമുള്ളവരായി, സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരായി, അഭിപ്രായങ്ങളുള്ളവരായി അംഗീകരിക്കുക എന്നതാണു പുതിയ കാലത്തെ സ്ത്രീകളും പെൺകുട്ടികളുമെല്ലാം ആവശ്യപ്പെടുന്നത്. ആരുടെയും തണലിൽ മാത്രം നിൽക്കേണ്ടവരല്ല, ജീവിതം ജീവിച്ചു തീർക്കാനും ആസ്വദിക്കാനുമുള്ള
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള പോരാട്ട യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ വ്യോമസേന നിയമിച്ചു. സേനയിലെ ആക്രമണ യൂണിറ്റിനു നേതൃത്വം നൽകുന്ന ആദ്യ വനിതയാണ്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഷാലിസ ഹെലികോപ്റ്റർ പൈലറ്റായി 2003 ലാണു സേനയിൽ ചേർന്നത്.
ഓച്ചിറ∙രാജ്യാന്തര വനിതാ ദിനത്തിൽ വേറിട്ട ആഘോഷവുമായി അഴീക്കൽ ഗവ:ഹൈസ്കൂളിൽ പിടിഎയും നാട്ടുകാരും പൂർവ വിദ്യാർഥി കൂട്ടായ്മയും അരയ കരയോഗവും കൈകോർക്കുന്നു. 113 വർഷം മുൻപ് അഴീക്കലിലെ തീരദേശത്തു എൽപി സ്കൂളായി ആരംഭിച്ച സ്കൂൾ ഇന്ന് ജില്ലയിലെ പ്രധാന ഹൈസ്കൂളായി തുടർച്ചയായി എസ്എസ്എൽസിക്ക് നൂറുമേനി വിജയം
സ്ത്രീമുന്നേറ്റത്തിന് ആരാണ്, എന്താണ് തടസ്സം? വ്യവസ്ഥിതിയും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം കട്ടയ്ക്കു തടസ്സം നിന്ന കാലം കഴിഞ്ഞില്ലേ..? കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ മുന്നോട്ടുള്ള പോക്കിനു തടസ്സം നിൽക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നു തറപ്പിച്ചു പറയുകയാണു മലയാള മനോരമ നടത്തിയ
പാലോട്∙ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് അടുത്തകാലത്തായി മികവിന്റെ നെറുകയിലേക്ക് ഉയർന്ന പാലോട് പേരക്കുഴി ഗവ. എൽപിഎസിന് ഇന്ന് വനിതാ ദിനത്തിൽ അൽപം പ്രസക്തിയുണ്ട്. ഇവിടെ അധ്യാപകരും ജീവനക്കാരും മുഴുവൻ വനിതകളാണ്. ദൈനംദിനം മുന്നോട്ടുള്ള പ്രയാണത്തിന്റെ വളയം മുഴുവൻ ഈ വനിതകളുടെ കൈകളിൽ ഭദ്രമാണ്.
കൊല്ലങ്കോട് ∙ കെട്ടിട നിർമാണ രംഗത്തു പെണ്ണിടം സൃഷ്ടിക്കുകയാണു കുടുംബശ്രീയുടെ കീഴിലുള്ള കൊല്ലങ്കോട് ഐശ്വര്യം കൺസ്ട്രക്ഷൻ കൺസോർഷ്യം. കുടുംബശ്രീയുടെ നേതൃത്വത്തിൽ കെട്ടിട നിർമാണ പരിശീലനം നേടിയ കൊല്ലങ്കോട് ഇടച്ചിറയിലെ ലളിതാ ഷൺമുഖൻ (48), ലക്ഷ്മി വേലായുധൻ (68), ബിന്ദു പ്രകാശൻ (35), അംബിക രാമൻകുട്ടി (49),
നിലമ്പൂർ ∙ അതിതീക്ഷ്ണമായ ജീവതാനുഭവങ്ങളെ അതിജീവിച്ച് അഭിനയലാേകത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിലമ്പൂർ ആയിഷയ്ക്ക് അർഹിക്കുന്ന അംഗീകാരമായി സംസ്ഥാന സർക്കാരിന്റ വനിതാരത്ന പുരസ്കാരം. ഏതു സ്ത്രീക്കും പ്രചോദനമാകുന്ന പൊരുതിനേടിയ ജീവിതവിജയത്തിന്റെ പേരാണ് ആയിഷ. അവരുടെ പ്രവാസ ജീവിതം ആയിഷ എന്ന സിനിമയിലൂടെ മഞ്ജു
ബത്തേരി ∙ വിരൽത്തുമ്പുകൊണ്ട് വെള്ളക്കടലാസിൽ ജീവിതവിജയത്തിന്റെ മഷി പുരട്ടി ഏലിയാമ്മ മാത്യൂസ് തോൽപിക്കുന്നത് ഇടയ്ക്കെത്തിയ അർബുദരോഗത്തെക്കൂടിയാണ്. ടൈപ് റൈറ്റിങ് പരിശീലന കേന്ദ്രങ്ങൾ ഓരോന്നായി പൂട്ടിപ്പോകുമ്പോഴും കഴിഞ്ഞ 52 വർഷമായി ബത്തേരിയിൽ സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനം
കഴിഞ്ഞ വർഷം ഭരണഘടനാ ദിനത്തിൽ സുപ്രീം കോടതി സംഘടിപ്പിച്ച ആഘോഷ പരിപാടിയിലെ ഉപസംഹാരപ്രസംഗത്തിൽ നീതിയെക്കുറിച്ചു സംസാരിക്കുമ്പോൾ ഞാൻ വിചാരണത്തടവുകാരെ ഓർത്തു. അവരുടെ ദുരവസ്ഥയെക്കുറിച്ചു ദീർഘമായി സംസാരിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല.
ഗീതയ്ക്കു കൃഷിപ്പണിയാണ്; പാട്ടക്കൃഷിയുണ്ട്... അങ്ങനെ മാത്രം പറഞ്ഞാൽ കഥ പൂർണമാകില്ല. വേമ്പനാട്ടുകായൽ തുഴഞ്ഞു കടന്നെത്തുന്ന മാർത്താണ്ഡം കായലിലാണ് ഗീത പാട്ടത്തിനെടുത്ത പാടം. ആലപ്പുഴ നെഹ്റു ട്രോഫി വാർഡിൽനിന്നു ദിവസവും അങ്ങോട്ടുമിങ്ങോട്ടുമായി 30 കിലോമീറ്റർ വള്ളം തുഴയും. നെഹ്റു ട്രോഫി വാർഡ്
തിരുവനന്തപുരം ∙ ലോക വനിതാ ദിനത്തിൽ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന വനിതാ രത്ന പുരസ്കാരങ്ങൾ 4 പേർക്ക്. കായിക മേഖലയിൽ ബോക്സിങ് താരം കെ.സി.ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിത വിജയം നേടിയവരുടെ വിഭാഗത്തിൽ നടി നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണ
ഒറ്റദിവസത്തെ ആഘോഷംകൊണ്ടല്ല പെൺസ്വപ്നങ്ങളുടെ നിറവും നിഴലുമളക്കേണ്ടത്. പെൺമയുടെ സന്തോഷങ്ങളും സങ്കടങ്ങളും ചർച്ചചെയ്തുമാത്രം ഈ വനിതാദിനം കടന്നുപോയിക്കൂടാ. ദാമ്പത്യം, കുടുംബം തുടങ്ങിയ സംവിധാനങ്ങളെ കാലത്തിനനുസരിച്ചു പുതുക്കിയെഴുതേണ്ടതാണെങ്കിലും അത് എത്രത്തോളം സാധ്യമാക്കാനായെന്നും ആത്മവിശ്വാസത്തിന്റെ
കുടുംബകാര്യങ്ങൾ നോക്കാൻ, ഉത്തരവാദിത്തങ്ങൾ സംരക്ഷിക്കാൻ സ്വന്തംകാര്യം വേണ്ടെന്നുവയ്ക്കുന്നു, നമ്മുടെ സ്ത്രീകളിൽ പലരും. അപ്പോഴും സമൂഹത്തിൽ തുല്യതയെന്ന അവരുടെ അവകാശം അകലെയെവിടെയോ... മലയാള മനോരമ നടത്തിയ സർവേയിലെ കണ്ടെത്തലുകൾ
വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നു. 2013ലെ കേന്ദ്രസർക്കാരിന്റെ പഠനപ്രകാരം ഇന്ത്യയിലെ എംഎസ്എംഇകളിൽ 13.76% മാത്രമാണ് വനിതാ പ്രാതിനിധ്യം. ഇത് ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. വനിതകൾക്ക് മാത്രമായും പ്രത്യേക പരിഗണന നൽകിയും
തെള്ളകം ∙ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ∙ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലൊട്ടാകെ ഇന്നലെ വനിതാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ വനിതാ, ശിശു വികസന ഓഫിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കലക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വനിതകളെ ആദരിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബും
തൃശൂർ ∙ ജില്ലാ മെഡിക്കൽ ഓഫിസിന്റെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു. റെയിൽവേ സ്റ്റേഷനിൽ ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്റ്റേഷൻ മാനേജർ കെ. ശശിധരൻ, ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ കെ.ഗോപിനാഥൻ, റെയിൽവേ മെഡിക്കൽ ഓഫിസർ ഡോ.എം.പി. ബാബുരാജ്, ആർപിഎഫ് സിഐ പി.സി.അജിത്കുമാർ, ഡോ.കെ.എൻ. സതീഷ്
കാക്കനാട്∙ വനിതാ ദിനത്തിൽ കുരുന്നുകൾക്ക് പഠിക്കാൻ അക്ഷരത്താളുകൾ ഒരുക്കി വനിതാ കൂട്ടായ്മ. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ (കെബിപിഎസ്) ഒരു പ്രസ് ഇന്നലെ പ്രവർത്തിപ്പിച്ചതു വനിതാ ജീവനക്കാരാണ്. രാവിലത്തെ ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ചു 8 മണിക്കൂർ കൊണ്ടു പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിന്റെ
കോഴിക്കോട്∙ ജീവിതത്തിലൊരിക്കലെങ്കിലും കാണാനാഗ്രഹിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വനിതകളുടെ യാത്ര..സ്വപ്നങ്ങളിലേക്ക് ഡബിൾ ബെല്ലടിച്ച് കെഎസ്ആർടിസി. വനിതാദിനത്തോടനുബന്ധിച്ച് വനിതകൾക്കു മാത്രമായി കെഎസ്ആർടിസി ഒരുക്കുന്ന വുമൺ ട്രാവൽ വീക്കിന് ഇന്നലെ തുടക്കം കുറിച്ചു. കെഎസ്ആർടിസിയിൽ സംസ്ഥാനത്ത്
കാഞ്ഞങ്ങാട് ∙ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വനിത ഫോറം വനിതാദിനം ആഘോഷിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.നസീമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സരോജിനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടക്കത്തി മ്യൂസിക് ബാൻഡിന്റെ അമൃതി എസ്.നായരെയും സംഘത്തെയും അനുമോദിച്ചു. ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്ന
ആലപ്പുഴ∙വനിതാ ദിനത്തിൽ കെഎസ്ആർടിസി ആലപ്പുഴ, ചേർത്തല ഡിപ്പോകൾ വനിതകൾക്കായി വണ്ടർലാ വാട്ടർ തീം പാർക്കിലേക്ക് നടത്തിയ ഉല്ലാസയാത്ര വൻ ഹിറ്റ്. ചേർത്തല ഡിപ്പോയിൽ നിന്നു 4 സൂപ്പർ ഫാസ്റ്റ് ബസുകളിലായി 185 സ്ത്രീകളും ആലപ്പുഴയിൽനിന്ന് 2 ബസുകളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 86 പേരും യാത്ര ചെയ്തു. എല്ലാ
സമസ്ത മേഖലകളിലും സ്ത്രീമുദ്രകൾ ആഴത്തിൽ പതിയുമ്പോൾ, നേട്ടങ്ങളുടെ ചരിത്രത്താളുകളിൽ പെൺപേരുകൾ തുടരെ എഴുതപ്പെടുമ്പോൾ, ഇതുവരെ കൊട്ടിയടച്ചിരുന്ന വാതിലുകൾ വനിതകൾക്കായി തുറക്കുമ്പോൾ, സ്ത്രീശക്തിയുടെ കരുത്തുറ്റ കാഹളം രാജ്യമെങ്ങും മുഴങ്ങുകയാണ്. ആകാശംപോലും അതിർത്തിയല്ലെന്നു വിചാരിക്കുന്ന പെൺമയെ സ്നേഹാദരം