Activate your premium subscription today
കുട്ടിയോട് ഇരുന്നു പഠിക്കൂ എന്നു നിർബന്ധിക്കുന്ന മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്– കുട്ടിയുടെ ഇരിപ്പും ഇരുന്നു പഠിക്കുന്ന കസേരയും, പഠിക്കാനിരിക്കുമ്പോൾ കുട്ടിയുടെ നട്ടെല്ല് ഒട്ടും വളയാൻ പാടില്ല. നട്ടെല്ലു വളഞ്ഞാൽ ഉറക്കം വരുമെന്ന് ഉറപ്പാണ്. പണ്ടു നായർ തറവാടുകളിൽ അമ്മാവന്മാർ
തൃക്കരിപ്പൂർ∙ തോരാത്ത മഴയിൽ ക്ലാസ്മുറികളിലേക്കു വെള്ളം കയറുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം ഭാഗികമായി പഠനം മുടങ്ങിയ തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ പതിവുപോലെ പഠനം നടന്നു. സ്കൂൾ വളപ്പിലെ വെള്ളക്കെട്ട് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു
രസതന്ത്രത്തിൽ പഠിക്കുന്നതു പ്രധാനമായും പദാർഥങ്ങളുടെ രാസസ്വഭാവത്തെക്കുറിച്ചാണല്ലോ. അതിനാൽ തന്നെ പദാർഥഘടന നന്നായി മനസ്സിലാക്കിയിരിക്കണം. എന്താണ് തന്മാത്ര? എന്താണ് ആറ്റം? തന്മാത്രയുടെ സവിശേഷതകൾ എന്തൊക്കെയാണ്? ആറ്റങ്ങൾ ചേർന്ന് എങ്ങനെയാണ് തന്മാത്രകൾ രൂപപ്പെടുന്നത്? തുടങ്ങിയ കാര്യങ്ങൾ. ഇതിനായി
പല സ്കൂളുകളിലും ശമ്പളം കിട്ടാത്ത അധ്യാപകരും അനധ്യാപകരുമുണ്ട്. സർക്കാർ ജോലിയുടെ യാതൊരു ആനുകൂല്യവും കിട്ടാത്തവർ. പക്ഷേ, അവരൊന്നും ജോലി ഉപേക്ഷിച്ചിട്ടില്ല. എപ്പോഴെങ്കിലും തങ്ങൾക്കു നിയമനാംഗീകാരം ലഭിക്കും, ശമ്പളവും ആനുകൂല്യങ്ങളും കിട്ടും എന്ന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു. പക്ഷേ, ശമ്പളം കിട്ടാത്ത ഈ നാളുകളിലും പിടിച്ചുനിൽക്കണമല്ലോ. അതിനുവേണ്ടി അവർ പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ചിലപ്പോൾ ചിലർ വയറിങ്ങിനു പോകും. ചിലപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായി രാത്രികളിൽ ഉറക്കമൊഴിക്കും. ചിലപ്പോൾ, ഡ്രൈവറാകും. കോച്ചിങ് ക്ലാസുകളും ട്യൂഷനും എടുക്കും. അറിയാവുന്ന പണിയെല്ലാം ചെയ്യും. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം മൂലമാണ് ഇവർക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത്. നൂറോ ഇരുന്നൂറോ അല്ല, സംസ്ഥാനത്തെ 20,000ത്തോളം വരുന്ന എയ്ഡഡ് മേഖലയിലെ അധ്യാപക–അനധ്യാപകർക്കാണു ശമ്പളം മുടങ്ങിയിട്ടുള്ളത്. 2018 മുതൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്ത, താൽക്കാലിക നിയമനാംഗീകാരം ലഭിച്ച പലർക്കും
കോട്ടയം : സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. പുതിയ അധ്യയനവർഷത്തേക്കുള്ള 7–ാം ക്ലാസ് സാമൂഹികശാസ്ത്രം പുസ്തകത്തിലെ 4–ാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്. സാമൂഹിക പരിഷ്കരണത്തിനു നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ
പാരമ്പര്യത്തനിമയോടൊപ്പം ആധുനിക രീതികൾകൂടി കോർത്തിണക്കി രൂപകൽപന ചെയ്തിട്ടുള്ള ഈ കെട്ടിടത്തിന്റെ നിർമാണത്തിലും മികവും ആകർഷകത്വവും ഉറപ്പാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ ഡിസൈൻ മാത്രമല്ല, ഇവിടത്തെ വിദ്യാർഥിനികളുടെ യൂണിഫോം ഡിസൈനും ക്ലാസിയാണ്; അത് ഒരുക്കിയതോ, പ്രമുഖ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയും
തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെഇആർ (കേരള എജ്യുക്കേഷൻ ആക്ട് ആൻഡ് റൂൾസ്) ബാധകമായ സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ
‘‘ഒരിത്തിരീം കൂടി സ്പീഡുണ്ടാരുന്നെങ്കി ഈ വീടും കൂടി അങ്ങോട്ടു പൊളിഞ്ഞേനെ’’- ‘വെള്ളാനകളുടെ നാട്ടി’ൽ പപ്പു പറഞ്ഞ ഡയലോഗ് ഇപ്പോഴും സിനിമ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സി.പി എന്ന ചുരുക്കപ്പേരിൽ സി.പവിത്രൻ നായർ എന്ന യുവ കോൺട്രാക്ടറായി മോഹൻലാൽ വേഷമിട്ട ചിത്രം ഇപ്പോഴും ചിരിയടക്കാതെ
പണ്ടൊക്കെ അധ്യാപകർ വിദ്യാർഥികളെ തല്ലുന്നതും അതു ചോദിക്കാൻ രക്ഷിതാക്കൾ സ്കൂളിലേക്ക് ചെല്ലുന്നതും തർക്കം പൊലീസ് കേസിലേക്കെത്തുന്നതും ഒക്കെ പതിവായിരുന്നു. ചിലതൊക്കെ വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ കാലം മാറുകയാണ് ഇപ്പോള്‍ കുട്ടികള്‍ അധ്യാപകരെ തിരിച്ചുതല്ലാന്‍ തുടങ്ങിയിരിക്കുന്നു.
ചന്ദ്രയാൻ 3 ദൗത്യ വിജയത്തിന്റെ പശ്ചാത്തലത്തിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പഠനമൊഡ്യൂളുകൾ എൻസിഇആർടി വെബ്സൈറ്റിൽ നിന്നു കാണാതായി. 17ന് പുറത്തിറക്കിയ ഇവ വേദകാല ശാസ്ത്രനേട്ടങ്ങളെ വർണിക്കുന്നെന്നും ഐഎസ്ആർഒയുടെ ശ്രമത്തെ കാര്യമായി വിശദീകരിച്ചിട്ടില്ലെന്നും വാദം ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന തരത്തിലാണു മൊഡ്യൂളെന്നും വിമർശനമുണ്ടായി.
Results 1-10 of 14