Activate your premium subscription today
കൽപറ്റ ∙ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് വിറ്റു സമ്പാദിച്ച പണവുമായി മേപ്പാടി പഴയേടത്ത് വീട്ടിൽ ഫ്രാൻസിസിനെ (56) കൽപറ്റ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയോടെ ടൗണിൽ നിന്നാണു 11.57 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. കഞ്ചാവ് വിറ്റ് സമ്പാദിച്ച 18,700 രൂപയും പിടിച്ചെടുത്തു. എസ്ഐ അജിത് കുമാർ,
കോഴിക്കോട്∙ 21.36 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. നജിം മുല്ല (26) ആണ് പിടിയിലായത്. കുട്ടിക്കാട്ടൂർ പെരിങ്ങളം റോഡിൽ വച്ചു മെഡിക്കൽ കോളജ് എസ്ഐ സൈഫുള്ളയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ, ബസ് സ്റ്റോപ്പിൽ ബാഗുമായി നിൽക്കുകയായിരുന്ന പ്രതിയുടെ പക്കൽനിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
കോഴിക്കോട്∙ വാടകക്കെടുത്ത് ഓടിക്കുന്ന കാറിനുള്ളിലെ ഡിക്കിയിൽ നിന്ന് 40 കിലോഗ്രാം വരുന്ന ചന്ദനമുട്ടികൾ ഫോറസ്റ്റ് ഇന്റലിജൻസ് സെൽ പിടികൂടി. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഓഫീസറും സ്റ്റാഫും ചേർന്നാണ് ചന്ദനവും പ്രതികളെയും പിടികൂടിയത്. വാഹനത്തിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ചാണ് ചന്ദനം കടത്താൻ ശ്രമിച്ചത്. മലാപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിന് മുൻവശത്ത് വച്ചാണ് വാഹനം പിടികൂടിയത്. ശ്യാമപ്രസാദ്, നൗഫൽ, വാഹിദ് മൻസിൽ, ഷാജുദ്ദീൻ, അനിൽ, മണി എന്നിവരാണ് പിടിയിലായ പ്രതികൾ. തുടരന്വേഷണത്തിനും മറ്റ് നടപടികൾക്കുമായി പ്രതികൾ, വാഹനങ്ങൾ എന്നിവ താമരശേരി റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.
കോഴിക്കോട്∙ കഴിഞ്ഞ ദിവസം രാമാനാട്ടുകര മേൽപാലത്തിന് താഴെ വച്ച് കഞ്ചാവുമായി പിടി കൂടിയ പ്രതിയുടെ താമസസ്ഥലത്തു നിന്നും വീണ്ടും കഞ്ചാവ് കണ്ടെടുത്തു. ഇയാൾ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ട് കിലോ കഞ്ചാവുമായി കാസർകോഡ് സ്വദേശി ബദിയടുക്ക കോബ്രാജ
പെരുമ്പാവൂർ ∙ നിരോധിത പുകയില ഉൽപന്നങ്ങളുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ‘സൺഡേ ചാച്ചാ’ പിടിയിൽ. അസം സ്വദേശി ജാക്കിർ ഹുസൈനെ (ചാച്ചാ ബുട്ട 47/) 3.157 കിലോഗ്രാം കഞ്ചവുമായി ഒക്കലിൽ നിന്ന് എക്സൈസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മാർക്കറ്റിൽ സ്വന്തമായുള്ള കടയിലായിരുന്നു കച്ചവടം. ഞായറാഴ്ചകളിൽ കച്ചവടം
കൊച്ചി ∙ കഞ്ചാവ് എന്നു പറഞ്ഞ് ഗ്രീൻ ടീ നൽകി കബളിപ്പിക്കാൻ ശ്രമിച്ചതിന് യുവാക്കൾക്ക് ഗുണ്ടാസംഘത്തിന്റെ മർദനം. ചാവക്കാട് സ്വദേശികളായ രണ്ടു യുവാക്കള്ക്കാണ് തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന്റെ മർദനമേറ്റത്. സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി.
കോയമ്പത്തൂർ ∙ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്ന ലഹരി മരുന്ന് കലർന്ന ചോക്ലേറ്റുമായി കഞ്ചിക്കോട് സ്വദേശിയെ പിടികൂടി. വാളയാർ അതിർത്തിയിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ പിടിയിലായ കഞ്ചിക്കോട്ടെ വ്യാപാരിയായ ആർ.രമേഷ് കുമാർ സോർസിയ (45) ആണ് മധുക്കര പൊലീസിന്റെ പിടിയിലായത്. ബീഹാറിൽ നിന്നുമെത്തി 30 വർഷമായി
അടിമാലി ∙ ‘ചേട്ടാ തീപ്പെട്ടിയുണ്ടോ’ – കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികളെത്തിയത് അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിൽ. തൃശൂരിലെ സ്കൂളിൽനിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർഥിസംഘത്തിലെ ചിലരാണ് എക്സൈസ് ഓഫിസ് ആണെന്നറിയാതെ ‘തീ’ തേടിയിറങ്ങി കുടുങ്ങിയത്.
കൊല്ലം ∙ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. തൃക്കരുവ കരുവ പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജ്മൽ(25) ആണ് 31 കിലോ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് മൺറോതുരുത്ത് മേഖലയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. കേരളത്തിലേക്ക് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നു വലിയ തോതിൽ കഞ്ചാവ്
കൊച്ചി∙ ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ നെടുമ്പാശേരിയിൽ പിടികൂടി. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മുഹമ്മദ് മെഹ്റൂഫി(36)നെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽനിന്നു പിടികൂടിയത്.
Results 1-10 of 554