Activate your premium subscription today
കൊച്ചി ∙ കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായ നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടിസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി
മുംബൈ∙ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇ.ഡി പരിശോധന. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലാണ് പരിശോധന നടന്നത്. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിമാറുന്നുവെന്ന വിലയിരുത്തലിൽ, അക്കാര്യം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷന്റെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്നു മുതൽ 6 മാസത്തേക്കാണു പുതിയ കാലാവധി. സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഇടപെടലുകളാണു കമ്മിഷൻ പ്രധാനമായും പരിശോധിക്കുന്നത്.
തിരുവനന്തപുരം ∙ തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങൾക്കു കളമൊരുക്കുകയും ചെയ്യുന്നു. സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ തനിക്കു പങ്കുണ്ടെന്ന പ്രചാരണമുണ്ടായതിനു പിന്നാലെ ശോഭ സുരേന്ദ്രൻ പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിസ്ഥാനത്തു നിർത്തി നടത്തിയ വിമർശനം ബിജെപി സംസ്ഥാനനേതൃത്വത്തിനു കൂടിയുള്ള താക്കീതായാണു പാർട്ടിയിലെ പലരും കാണുന്നത്.
തിരുവനന്തപുരം / തൃശൂർ / കൊച്ചി ∙ കൊടകര കുഴൽപണക്കേസിലെ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയവിവാദമായി കത്തിപ്പടരവേ, അന്വേഷണ കാര്യത്തിൽ വ്യക്തതയില്ലാതെ പൊലീസും അനങ്ങാപ്പാറ നയം സ്വീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). ബിജെപി നേതാക്കൾക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും 3 വർഷമായി അക്കാര്യത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാത്ത കേരള പൊലീസും ഹവാല ഇടപാടുകളടക്കം സംശയിച്ചിട്ടും നടപടിയെടുക്കാത്ത കേന്ദ്ര ഏജൻസികളും പ്രകടമായ അലംഭാവം കാട്ടിയ കേസാണ് ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സർക്കാർ പൊടിതട്ടിയെടുത്തിരിക്കുന്നത്.
തൃശൂർ∙ കുഴൽപണ ഇടപാടു പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന ആരോപണം നിഷേധിച്ച് അന്വേഷണ സംഘം. 2021ഏപ്രിൽ 3ന് കാറിൽ കൊണ്ടുപോകുകയായിരുന്ന 3.5 കോടി രൂപ കൊടകര ദേശീയപാതയിൽ ക്രിമിനൽ സംഘം തട്ടിയെടുത്തതു സംബന്ധിച്ച പരാതി ഏഴിനാണു പൊലീസിനു ലഭിച്ചത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. അന്വേഷണത്തിലാണു മൂന്നരക്കോടി രൂപയാണെന്നു കണ്ടെത്തിയത്. 23 പേരെ അറസ്റ്റ് ചെയ്തു. 1.88 കോടി രൂപ വീണ്ടെടുത്തു. ബാക്കി പണം ഒരുമാസം നീണ്ട ഒളിവു ജീവിതത്തിനിടെ ചെലവായിപ്പോയെന്നും കുറച്ചുപേർക്കു കൈമാറ്റം ചെയ്തു നഷ്ടപ്പെടുത്തിയെന്നും പ്രതികൾ പറഞ്ഞു.
കൊച്ചി ∙ കേരളത്തിൽ 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം (എംഎൽസി) ലഹർ സിങ്ങിന്റെ നേതൃത്വത്തിൽ 41.40 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലേക്കു കടത്തിയെന്ന കേരള പൊലീസിന്റെ റിപ്പോർട്ട് വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. കൊടകര കുഴൽപണക്കേസിൽ പ്രത്യേക അന്വേഷണ സംഘം 2021 ഓഗസ്റ്റ് രണ്ടിനു തൃശൂർ ആദായ നികുതി അസി.ഡയറക്ടർക്കും ഇ.ഡി കൊച്ചി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടർക്കും നൽകിയ റിപ്പോർട്ടാണിത്. ഇതിൽ 7.90 കോടി രൂപ ദേശീയപാതയിൽ 2 തവണയായി കവർച്ച ചെയ്യപ്പെട്ടതായും പണം കടത്താൻ നേതൃത്വം നൽകിയ കോഴിക്കോട് സ്വദേശി ധർമരാജൻ മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം∙ 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിയേക്ക് ഹവാലപ്പണം എത്തിയതിന്റെ പിന്നില്‍ കര്‍ണാടകയിലെ ഉന്നത ബിജെപി നേതാവിന് ബന്ധമുണ്ടെന്ന് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തിച്ച ഹവാലപ്പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷ സംഘത്തിന്റെ തലവനായിരുന്ന എസിപി വി.കെ.രാജു 2021 ജൂലൈ രണ്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി)ക്കു നല്കിയ റിപ്പോര്‍ട്ടിലാണ് കര്‍ണാടക എംഎല്‍സിയായിരുന്ന ലെഹര്‍ സിങ്ങിനെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്. പണം കടത്തിയതില്‍ ലെഹര്‍ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലെഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ലെഹര്‍ സിങ്ങിനുള്ളത്. 2010 മുതല്‍ 2022 വരെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു ലെഹര്‍ സിങ്. കര്‍ണാടകയില്‍നിന്ന് നേരിട്ട് 14.40 കോടി രൂപയാണ് എത്തിച്ചതെന്നാണ് പൊലീസിന്റെ റപ്പോര്‍ട്ട്. ഹവാല റൂട്ട് വഴി 27 കോടി ഉള്‍പ്പെടെ 41.40 കോടിയാണ് കേരളത്തില്‍ എത്തിച്ചത്. രണ്ടു സംഭവങ്ങളിലായി കൊടകരയില്‍ 3.50 കോടിയും സേലത്ത് 4.40 കോടിയും കവര്‍ച്ച ചെയ്യപ്പെട്ടു. 33.50 കോടി രൂപയാണ് കേരളത്തില്‍ വിവിധയിടത്ത് വിതരണം ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ന്യൂഡൽഹി ∙ ക്രിമിനലുകൾ അനധികൃതമായി ശേഖരിക്കുന്ന പണം കണ്ടുകെട്ടാനുള്ള ഏജൻസിയായ അസറ്റ് റിക്കവറി ഇൻട്രാ ഏജൻസി നെറ്റ്വർക്–ഏഷ്യ പസിഫിക്കിന്റെ (അരിൻ–എപി) പ്രസിഡൻസി സ്ഥാനം ഇന്ത്യ 2026 ൽ ഏറ്റെടുക്കും. ഏഷ്യ പസിഫിക് മേഖലയിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഈ ഏജൻസി രാജ്യാന്തര തലത്തിലുള്ള കാരിൻ നെറ്റ്വർക്കിന്റെ ഭാഗമാണ്. 28 അംഗരാജ്യങ്ങളും 9 നിരീക്ഷണ ഏജൻസികളുമടങ്ങിയതാണ് അരിൻ–എപി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇ.ഡി) ഇന്ത്യയുടെ നോഡൽ ഏജൻസി. 2013 ൽ ആണ് അരിൻ–എപി സ്ഥാപിക്കപ്പെട്ടത്.
കൊച്ചി ∙ ‘അപ്പോളോ ഗോൾഡ്’നിക്ഷേപ പദ്ധതിയിലൂടെ പ്രതികൾ 150 കോടി രൂപയിൽ അധികം തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ അനുസരിച്ചു 82.90 കോടി രൂപയുടെ തട്ടിപ്പാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാൽ പ്രതികളുടെ സ്വർണ നിക്ഷേപ പദ്ധതിയിൽ കള്ളപ്പണം നിക്ഷേപിച്ച പലരും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. ഈ തുക എത്രവരുമെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
Results 1-10 of 1843