Activate your premium subscription today
പട്ന∙ ബിഹാറിൽ 42 കോടി രൂപ വില വരുന്ന 4.2 കിലോ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. തായ്ലൻഡിൽ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തിയ ഒരാൾ ബിഹാറിൽ ഉണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. ബുധനാഴ്ച വടക്കൻ ബിഹാറിലെ മുസാഫർപൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
കൊച്ചി∙ ഗുണ്ടാ നേതാവ് ഓംപ്രകാശ് പിടിയിലായ ലഹരിക്കേസിൽ ഫൊറൻസിക് പരിശോധനാഫലം പുറത്ത്. ഓംപ്രകാശും സുഹൃത്ത് ഷിഹാസും താമസിച്ചിരുന്ന മുറികളിലൊന്നിൽ ലഹരി മരുന്നായ കൊക്കെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന പരിശോധനാ ഫലമാണു പുറത്തുവന്നിട്ടുള്ളത്.
ബ്യൂനസ് ഐറിസ്∙ ലോകപ്രശസ്ത ഗായകൻ ലിയാം പെയിനിന്റെ മരണത്തെപ്പറ്റി വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ബ്യൂനസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് വീണുമരിച്ച പെയിനിന്റെ ശരീരത്തിൽ കൊക്കെയ്നിന്റെ അംശം കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മുറിയിൽ നിന്നു മദ്യവും ലഹരിവസ്തുക്കളും ഉറക്കഗുളികകളും പൊലീസ് കണ്ടെത്തിരുന്നു. അബോധാവസ്ഥയിലോ പാതി ബോധത്തിലോ പെയിൻ വീണതാകാമെന്നാണ് നിഗമനം. പരിശോധനയിൽ പെയിനിന്റെ ശരീരത്തിൽ പിങ്ക് കൊക്കെയ്നിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്.
ബ്യൂനസ് ഐറിസ്∙ ലോകപ്രശസ്ത ഗായകൻ ലിയാം പെയിനിന്റെ (31) മൃതദേഹത്തിൽ നടത്തിയ വിഷപരിശോധനയിൽ കൊക്കെയ്ൻ അംശം കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് പെയിൻ വീണുമരിച്ചത്. പ്രഥമിക പരിശോധനാ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. വിശദമായ റിപ്പോർട്ട് കിട്ടാൻ സമയമെടുക്കും.
ന്യൂഡൽഹി ∙ ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ. ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണു കൊക്കെയ്ൻ കണ്ടെടുത്തത്. ഒക്ടോബർ ഒന്നിനു ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ
ജർമനിയിലെ സൂപ്പർമാർക്കറ്റ് ചെയിനിൽ വാഴപ്പഴം കൊണ്ടുവരുന്ന പെട്ടികളിൽനിന്ന് 7 മില്യൻ യൂറോ വിലമതിക്കുന്ന കൊക്കെയ്ൻ കണ്ടെത്തി.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക് മടങ്ങിയെത്തിയാൽ ബ്രിട്ടിഷ് രാജ കുടംബത്തിലെ അംഗമായ ഹാരി രാജകുമാരന് കുരുക്ക് മുറുകുമെന്ന് റിപ്പോർട്ടുകൾ.
ചെന്നൈ∙ 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി വിമാനത്താവളത്തിൽ പിടിയിലായി. ദോഹയിൽനിന്നെത്തിയ ഭരത് വസിതെയുടെ ബാഗിൽനിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ ഡിആർഐ പരിശോധനകൾ ശക്തമാക്കിയിരുന്നു.
ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതരണക്കാരൻ ഉപയോഗിക്കുന്ന അപ്പാർട്മെന്റിൽ നിന്ന് രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 30 പൗണ്ട് കൊക്കെയ്നും 3 മില്യൻ ഡോളറിന്റെ നോട്ടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സ്പെഷ്യൽ നർക്കോട്ടിക് പ്രോസിക്യൂട്ടറുടെ സിറ്റി ഓഫിസ് അറിയിച്ചു.
സൗത്താംപ്ടൺ ∙ യുകെയിൽ വാഴപ്പഴങ്ങൾക്ക് ഒപ്പം കടത്താൻ ശ്രമിച്ച 4,727 കോടി രൂപയുടെലഹരിമരുന്ന് പിടികൂടിനാഷനൽ ക്രൈം ഏജൻസി (എൻസിഎ). യുകെയിലെ സൗത്താംപ്ടൺ പോർട്ടിൽ നിന്നാണ് 5.7 ടണ് കൊക്കെയ്ന് പിടിച്ചെടുത്തത്. യുകെയില് ഇതുവരെ പിടികൂടിയട്ടുള്ളതില് വെച്ച് ഏറ്റവും വലിയ എ-ക്ലാസ്ലഹരിമരുന്ന് വേട്ടയാണിതെന്ന്
Results 1-10 of 23