Activate your premium subscription today
Monday, Mar 24, 2025
എടപ്പാൾ ∙ കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് എടപ്പാൾ ഗോൾഡൻ ഫ്ലെയിമിന്റെ നേതൃത്വത്തിൽ വനിതകളുടെ ആദരാഞ്ജലി. ‘പൂവും തോയവും’ എന്ന നാടകത്തിലൂടെയാണ് ഇവർ വേറിട്ട ആദരം അർപ്പിച്ചത്. അദ്ദേഹത്തിന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
ഷാർജ ∙ ഗുരുവിചാരധാര യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 100ാം ചരമവാർഷികവും ഡോ. പൽപ്പുവിന്റെ 74ാം ചരമ വാർഷികവും ആചരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗുരുവിചാരധാര പ്രസിഡന്റ് പി. ജി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. നവോത്ഥാന മൂല്യങ്ങൾ കൈമോശം
ചെട്ടികുളങ്ങര ∙ ശ്രീനാരായണ ഗുരു ധർമാനന്ദ സേവാസമിതി സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി സ്മൃതിസംഗമവും ചർച്ചാവേദിയും ചെമ്പഴന്തി ശ്രീനാരായണ പഠനകേന്ദ്രം മുൻ ഡയറക്ടർ ടി.കെ. ശ്രീനാരായണദാസ് ഉദ്ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവാശ്രമം ആചാര്യൻ ഗുരു ജ്ഞാനാനന്ദ,
1924 ജനുവരി 16. മലയാളകാവ്യചരിത്രത്തിലെ ദുഃഖസാന്ദ്രമായ ദിനം. ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടെ പല്ലനയിലെ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായവരിൽ മഹാകവി കുമാരനാശാനും. 92 വർഷം മുൻപ് പല്ലനയാറ്റിലെ ആഴങ്ങളിൽ ആശാന്റെ ശരീരം നിശ്ചലമായെങ്കിലും അദ്ദേഹത്തിന്റെ തൂലിക മലയാളത്തിനു സമ്മാനിച്ച കാവ്യങ്ങൾ ഇന്നും ആസ്വാദകരുടെ
രാത്രിയിൽ ഉണർന്ന് ഷംസിനോടുള്ള സ്നേഹം താങ്ങാനാവാതെ തല കറങ്ങി വീഴുന്നതിനെക്കുറിച്ച് റൂമി എഴുതിയിട്ടുണ്ട്. പോകുന്നതൊക്കെയും മടങ്ങിവരും. എന്നാൽ, പരസ്പരം വിട്ടുപോവാത്തവർ പോകുന്നുമില്ല. വരുന്നുമില്ല. അവർ ഒരുമിച്ചുതന്നെയെന്നതിന് വേറെ സാക്ഷ്യങ്ങളും വേണ്ട. വീഴുകയും വീഴ്ചയിൽ വീണ്ടും ചിറകുകകൾ നൽകുകയും
പുതിയ കാലത്തെ കവികൾ ആശാൻ കവിതയിലെ തങ്ങൾക്ക് പ്രിയപ്പെട്ട ഭാഗം അവതരിപ്പിക്കുന്നു ∙ ഇന്നും പറക്കുന്ന വെള്ളപ്പൂമ്പാറ്റകൾ ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ തെറ്റീ നിനക്കുണ്ണി ചൊല്ലാം നൽപ്പൂ- മ്പാറ്റകളല്ലേയിതെല്ലാം... (കുട്ടിയും തള്ളയും) ഇഷ്ടപ്പെടാനുള്ള കാരണം: നിറയെ പൂവും മൊട്ടുമായി
പല്ലനയാറിന്റെ ആഴങ്ങളിലേക്ക്, താൻ എഴുതാനിരിക്കുന്ന കാവ്യങ്ങൾക്കൊപ്പം മഹാകവി കുമാരനാശാൻ ആണ്ടുപോയിട്ട് നൂറു വർഷം. മലയാളത്തെ പുതിയ കാവ്യാകാശത്തേക്കുയർത്തിയ കവിയെ അന്നു ജലം കവർന്നിട്ടും കാലാതീതമായ ആ കാവ്യപ്രകാശം ഇന്നുമുണ്ട് നമുക്കൊപ്പം. മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ ആദ്യത്തെ മലയാള കവിയാണ് ആശാൻ. അദ്ദേഹത്തിന്റെ 150–ാം ജന്മവാർഷികം നാം ആഘോഷിച്ചുകഴിഞ്ഞതേയുള്ളൂ. ചിറകു വിടർത്തി വിശ്വസാഹിത്യ വിഹായസ്സിലേക്കു പറന്നുയരാനുള്ള സ്വാതന്ത്ര്യം മലയാള കവിതയ്ക്കു നേടിക്കൊടുത്തതിൽ ആശാന്റെ പങ്കു വലുതാണ്. സമൂഹമനസ്സിലെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളകറ്റാൻ കൂടിയാണ് അദ്ദേഹം കവിതയെഴുതിയത്. മലയാള കവിതയെയും കേരളീയ സമൂഹത്തെയും നവീകരിച്ച ആശാൻകവിതകൾ പുതിയ തലമുറകൾക്കു കൂടിയുള്ളതാണ്.
നദിയിലേക്ക് ഉടലെറിഞ്ഞു കളഞ്ഞവരാണ് കവി പോൾ സെലാനും നോവലിസ്റ്റ് വിർജീനിയ വൂൾഫും. വിഷാദത്തിന്റെ കൊടുമുടിയിൽനിന്ന് മൃതിജലത്തിലേക്ക് ആണ്ടുപോയവർ. വിർജീനിയയാകട്ടെ, ജീവിതത്തിലേക്ക് അറിയാതെ പോലും ഉയിർത്തുവരാതിരിക്കാൻ മേൽക്കുപ്പായത്തിന്റെ കീശകളിൽ കല്ലുകൾ തിരുകി. ‘അവനി വാഴ്വു കിനാവു കഷ്ട’മെന്നു തിരിച്ചറിഞ്ഞിരുന്ന കുമാരനാശാനാകട്ടെ വിഷാദത്തിന്റെ വിഷത്തിൽനിന്നു കാവ്യാമൃത് കടഞ്ഞ വേദാന്തിയായിരുന്നു. എങ്കിലും ആ ഉടലിൽനിന്ന് ഉയിരെടുത്തതും ജലമായിരുന്നു. 1924 ജനുവരി 16ന് രാത്രി കൊല്ലത്തുനിന്നു റെഡീമർ ബോട്ടിൽ കയറിയ അദ്ദേഹത്തെ കാത്തിരുന്നത് തന്റെ ഇഷ്ടകവികളിലൊരാളായിരുന്ന ഷെല്ലിയുടേതു പോലൊരു വിധിയായിരുന്നു– ബോട്ട് മുങ്ങിയുള്ള മരണം.
നീന്തലിൽ മഹാകവി കുമാരനാശാനുള്ള സാമർഥ്യത്തെപ്പറ്റി സതീർഥ്യൻ സി.കെ.മാധവൻ മുതലാളി ഇങ്ങനെ ഓർമിക്കുന്നു.– വീടിന്റെ കിഴക്കുവശത്തായി, തെക്കുവടക്കു നീണ്ടുകിടക്കുന്ന കോഴിത്തോട്ടം കായലിൽ ഞങ്ങൾ സാധാരണ കുളിക്കാൻ പോകാറുണ്ടായിരുന്നു. ചിലപ്പോൾ ഞങ്ങൾ മത്സരിച്ചു നീന്തിയിട്ടുമുണ്ട്. ഉദ്ദേശം അരമൈൽ കിഴക്കുപടിഞ്ഞാറു
കുമാരനാശാന്റെ ആദ്യകാല കൃതികളായ ‘വീണപൂവും’ ‘സിംഹപ്രസവവും’ അക്കാലയളവിൽ തന്നെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു. ഇതിനെക്കുറിച്ചു കവിയുടെ കുറിപ്പ് ഇങ്ങനെ: വീണപൂവ് 1083 വൃശ്ചികത്തിൽ പാലക്കാട്ടു താമസിച്ചിരുന്നപ്പോൾ എഴുതിയതാണ്. മുർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിൽ തലശ്ശേരിയിൽനിന്നു
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.