Activate your premium subscription today
Wednesday, Mar 26, 2025
ജറുസലം ∙ ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, 24 മണിക്കൂറിനിടെ നടത്തിയ ബോംബാക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചശേഷം 1.42 ലക്ഷം പലസ്തീൻകാരെ ഒഴിപ്പിച്ചെന്ന് യുഎൻ ജീവകാരുണ്യ ഏജൻസി അറിയിച്ചു.
സാക്രമെന്റോ (കലിഫോർണിയ)∙ 35 വർഷമായി യുഎസിൽ സ്ഥിരതാമസമാക്കിയിരുന്ന ദമ്പതികളെ ഇമിഗ്രേഷൻ അധികൃതർ കൊളംബിയയിലേക്കു നാടുകടത്തി. ഗ്ലാഡിസ് ഗോൺസേൽസ് (55), ഭർത്താവ് നെൽസൺ ഗോൺസേൽസ് (59) എന്നിവരെ ഫെബ്രുവരി 21നാണ് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുത്തത്. യുഎസ് പൗരത്വമുള്ള മൂന്നു പെൺമക്കൾക്ക് കലിഫോർണിയയിൽ കഴിയാം. മാതാപിതാക്കളെ മാത്രമാണു രേഖകളില്ലെന്ന പേരിൽ യുഎസ് ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് അധികൃതർ അറസ്റ്റ് ചെയ്ത് മൂന്നരയാഴ്ച തടവിൽ പാർപ്പിച്ചശേഷം നാടുകടത്തിയത്.
യുഎസ് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയെയും മറ്റ് ചില രാജ്യങ്ങളെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ആധുനിക കാലത്ത് വികസിത, വികസ്വര രാജ്യങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാനപരവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ യുഎസ് ഇപ്പോൾ പരാജയപ്പെടുന്നുവെന്നും ഉത്തരവിൽ ഒപ്പുവച്ച ട്രംപ് ചൂണ്ടിക്കാട്ടി.
ഗാസ∙ ഇസ്രയേൽ – ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീൻകാർ. വടക്കൻ ഗാസയിലെ ബെയ്ത്ത് ലഹിയ മേഖലയിലാണു നൂറുകണക്കിനു പലസ്തീന്കാർ പ്രതിഷേധവുമായെത്തിയത്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീൻ ജനതയുടെ പ്രതിഷേധം.
വാഷിങ്ടൻ ∙ യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്നു കിട്ടിയതിനു പിന്നാലെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്.
മോസ്കോ ∙ ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ റഷ്യ, യുക്രെയ്ൻ ധരണ. എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ, വാതക പൈപ്പ്ലൈനുകൾ, അണുശക്തി നിലയങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവയാണ് റഷ്യയും യുക്രെയ്നും താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ധാരണയിലെത്തിയത്. കടലിലും ആക്രമണം നിർത്തിവയ്ക്കാൻ ധാരണയായി. വെടിനിർത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
അച്ചാനെ (ലബനൻ) ∙ തലയെടുപ്പിന്റെ മരമാണു ലബനനിലെ ദേവദാരു. നീതിമാനെ ദൈവം പനപോലെ വളർത്തുമെന്നും ലബനന്റെ ‘കാരകിൽ’ പോലെ അയാൾ തലയെടുപ്പോടെ നിൽക്കുമെന്നുമുള്ള വേദവാക്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർഥനാഗീതത്തിലുണ്ട്. ‘കാരകിൽ’ എന്നാൽ ദേവദാരുവാണ്. ശിഖരങ്ങൾ തമ്മിൽ കൊരുത്ത് ഉയരത്തിൽ, ആഴത്തിൽ വേരോട്ടവുമായി നിൽക്കുന്ന ദേവദാരുമരങ്ങൾ കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണു കാണുന്നത്.
ജറുസലം ∙ ഓസ്കർ പുരസ്കാരം നേടിയ ഡോക്യുമെന്ററി ‘നോ അദർ ലാൻഡി’ന്റെ സംവിധായകരിലൊരാളായ ഹംദാൻ ബലാലിനെ അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാർ മർദിച്ചു. തലയ്ക്കു പരുക്കേറ്റ ബലാലിനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തു.ഹെബ്രോണിലെ സുസ്യ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണു മുഖംമൂടി ധരിച്ച 2 ഡസനോളം കുടിയേറ്റക്കാർ വീടുകൾ ആക്രമിച്ചത്. പിന്നാലെയെത്തിയ സൈന്യം ബലാൽ അടക്കം 3 പലസ്തീൻകാരെ പിടിച്ചുകൊണ്ടുപോയി.
ജറുസലം ∙ ഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെ, കൂടുതൽ പ്രദേശങ്ങളിൽനിന്ന് പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 24 മണിക്കൂറിനിടെ 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ, ഷെജയ്യ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിൽനിന്നാണ് ഒഴിപ്പിക്കുന്നത്. യുദ്ധത്തിൽ തകർന്ന ഈ പ്രദേശങ്ങളിലേക്ക് ജനുവരിയിൽ തിരിച്ചെത്തിയ ലക്ഷക്കണക്കിനു പലസ്തീൻകാർ താൽക്കാലിക പാർപ്പിടകേന്ദ്രങ്ങളിലാണു താമസിക്കുന്നത്.
വത്തിക്കാൻ സിറ്റി ∙ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്നും ഒരു ഘട്ടത്തിൽ ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചെന്നും വെളിപ്പെടുത്തൽ. ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സമാണ് മാർപാപ്പയുടെ ആരോഗ്യനില മോശമാകാൻ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും റോമിലെ ജമേലി ആശുപത്രിയിലെ ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
Results 1-10 of 3585
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.