ഒരു വസ്തുവിനെയോ (മനുഷ്യൻ, ജീവികൾ, സ്ഥാപനങ്ങൾ) ആശയത്തെയോ സംബന്ധിച്ചുള്ള വിവരങ്ങളെയാണ് ഡേറ്റ എന്നു പറയുന്നത്. പരസ്പരം ബന്ധമുള്ളതിനാൽ ഒരുമിച്ചു വയ്ക്കാവുന്ന വിവരങ്ങളുടെ കൂട്ടത്തെയാണ് ഡേറ്റാബേസ് എന്നു പറയുന്നത്. ഒരു വസ്തുവിന്റെ പലതരത്തിലുള്ള ഡേറ്റബേസുകളേ ബന്ധപ്പെടുത്തുന്ന ഡേറ്റാബേസുകളെ റിലേറ്റഡഡ് ഡേറ്റാബേസ് എന്നും പറയുന്നു. പ്രായോഗികമായി ഒരു വലിയ ഡേറ്റാബേസ് കൈകാര്യം ചെയ്യുമ്പോൾ വിവരങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടാണ്. എന്നാൽ കംപ്യൂട്ടറിൽ ഒരു ഡേറ്റാബേസ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിവരണങ്ങളും മറ്റും തിരഞ്ഞ് കണ്ടുപിടിക്കുവാൻ എളുപ്പമാണ്.