Activate your premium subscription today
Wednesday, Apr 2, 2025
ബാഹുബലി 2, കെജിഫ് 2, പുഷ്പ 2 തുടങ്ങി എമ്പുരാൻ (ലൂസിഫർ 2) വരെ എത്തി നിൽക്കുന്ന ഈ സീക്വൽ തരംഗങ്ങൾക്കിടയിലേക്കാണ് ‘വീര ധീര ശൂരൻ പാർട്ട് 2’വിന്റെ വരവ്. ഒരു സിനിമയുടെ രണ്ടാം ഭാഗം ആദ്യം റിലീസ് ചെയ്യുക. ആ കൗതുകം തന്നെയാണ് ‘വീര ധീര ശൂരനെ’ വേറിട്ടു നിർത്തുന്നത്. കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തെ
‘നിങ്ങൾ കാശിറക്കി കാശു വാരുന്നു. ഞങ്ങൾ നല്ല കണ്ടന്റിറക്കി കാശുണ്ടാക്കുന്നു..’ ബോളിവുഡിനെയും മറികടന്ന് കോടികളുണ്ടാക്കുന്ന ബിസിനസ് മേഖലയായി മലയാള സിനിമ മാറിയപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൊന്നിൽ വായിച്ച മറുപടികളിലൊന്നായിരുന്നു ഇത്. അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു. മലയാള
ആരാണ് നമ്മുടെ ഉറ്റവർ? കൂടെപ്പിറന്നവരോ?, ജന്മം തന്നവരോ? അതോ ഉള്ളുതുറന്ന് ഇടപെടാനും അകലയെങ്കിലും എപ്പോഴും ഒരു സാന്ത്വനമായി അരികിലുണ്ടെന്ന് തോന്നിപ്പിക്കുന്നവരോ? അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രം നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഉച്ചനീചത്തങ്ങളുടെയും സാമൂഹിക
പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി വേർപിരിയാൻ ആകാത്ത വിധം ബന്ധപ്പെടുന്നതും, കൂടുമ്പോൾ ഇമ്പം ഉണ്ടാക്കുന്നതുമാണ് കുടുംബം. പിണക്കങ്ങളുടെ ആയുർദൈർഘ്യം കുറച്ചുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന ഒട്ടേറെ കുടുംബങ്ങളെ നമുക്ക് ചുറ്റും കാണാം. എന്നാൽ അവർക്കിടയിലും കൊച്ചുകൊച്ചു പിണക്കങ്ങൾ ഇടയ്ക്ക് എപ്പോഴെങ്കിലും
ഒരു മഴ പെയ്തു തോരുന്ന പോലെ സങ്കീർണമായ കഥയും കഥാപാത്രങ്ങളുമുള്ള ഒരു കൊച്ചു സിനിമ. എന്നാൽ സിനിമ സംസാരിക്കുന്നത് കൊച്ചു കാര്യങ്ങളല്ല. ചിന്തിപ്പിക്കുന്ന, അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും; ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമയെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
ഇന്ത്യയിലെ ആദ്യത്തെ ഹൊറർ റിയാലിറ്റി ഷോയായ എംടിവി ഗേൾസ് നൈറ്റ് ഔട്ട് 2011ന്റെ സൂത്രധാരനായ സജീദ് എ. സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കൻ’. മലയാളത്തിലെ ആദ്യത്തെ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന വിശേഷണത്തോടെയാണ് വടക്കൻ തിയറ്ററുകളിലെത്തിയത്. കന്നഡ താരമായ കിഷോർ കുമാർ, ശ്രുതി മേനോൻ എന്നിവർ
അപ്രതീക്ഷിതമായി കടന്നു വരുന്നൊരു പ്രശ്നം കുടുംബത്തിന്റെ താളം തെറ്റിക്കുന്നത് എങ്ങനെയെന്നാണ് ‘ഔസേപ്പിന്റെ ഒസ്യത്തി’ലൂടെ പറയുന്നത്. കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ മികവാർന്ന പ്രകടനവും അതി ഗംഭീരമാർന്ന മേക്കിങ് ശൈലിയും ഈ സിനിമയെ വേറിട്ടതാക്കുന്നു. ഒരു പ്രശ്നമുണ്ടാകുമ്പോൾ കുടുബവും സഹോദരബന്ധങ്ങളും
കെസ്എഫ്ഡിസി നിർമിച്ച് വി.എസ്. സനോജ് രചനയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രം ഏറെ ശക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. 1964 മുതൽ ഇന്നുവരെ ഒരു ദലിത് കുടുംബത്തിന്റെ ജീവത്തിലൂടെ മലയാളിയുടെ സാമൂഹ്യമാറ്റവും മാറ്റമില്ലായ്മയും ഈ ചിത്രം തുറന്നുകാണിക്കുന്നു. കോരൻ എന്ന ദലിത് യുവാവിന്റെ
സൂപ്പർതാരങ്ങളുടെയും സംവിധായകരുടെയും ബിഗ് ബജറ്റ് സിനിമകൾ ഒന്നൊന്നായി തകർന്നടിയുമ്പോൾ ‘ഡ്രാഗണി’ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് തമിഴകം. പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ‘ഡ്രാഗൺ’ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു
ഇങ്ങനെയും ഒരു സിനിമയോ - എന്നു ചോദിക്കാൻ മാത്രം കരുത്തും വ്യത്യസ്തതയും . സിനിമയേ അല്ലന്ന് പഴയ തലമുറ മുഖം തിരിച്ചാലും ഏറ്റെടുക്കാൻ തയാറായി പുതിയ തലമുറ. പഴമയും പുതുമയും സംയോജിപ്പിച്ചും വൈകാരിക സംഘർഷങ്ങളെ തൊട്ടുതലോടിയും കാണാതിരിക്കാനാവാത്ത ക്യാമറക്കാഴ്ച. എമിലിയ പെറസ് പുതിയ ചരിത്രം രചിക്കുകയാണ്.
ഒരാഴ്ചയായി പെയ്യുന്ന പെരുമഴയിലും തീയറ്ററുകളിൽ പിടിച്ചുനിൽക്കുന്നൊരു സിനിമയാണ് ‘ഴ’. നാടകത്തിന്റെയും കവിതയുടെയും പശ്ചാത്തലമുള്ള ഒരു കുഞ്ഞുസിനിമ. സൗഹൃദമാണ് ചിത്രത്തിന്റെ അടിസ്ഥാനം.
പ്രശ്നങ്ങളെ അതിജീവിക്കുമ്പോഴാണ് ജീവിതം സുഗമമാകുന്നത്. അത്തരം അതിജീവിക്കലിലേക്ക് എത്തണമെങ്കിൽ പ്രശ്നത്തെ തിരിച്ചറിയുകയും അതിനെതിരായി പൊരുതുകയും വേണമെന്ന് ഓർമ്മിപ്പിക്കുകയാണ് നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം. പ്രശ്നങ്ങളിൽപ്പെട്ടുഴലുന്നത് ഒരു സ്ത്രീയാണെങ്കിൽ അവളുടെ പ്രതികാരം എത്രമാത്രം ശക്തമായേക്കും എന്നും ചിത്രം നമ്മെ ഓർമിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുമ്പെങ്ങുമില്ലാത്തവിധം പെരുകുകയും നരഹത്യകളും ആത്മഹത്യകളും രക്ഷാമാർഗമായി കാണുകയും ചെയ്യുന്ന സമൂഹത്തിൽ ഈ സിനിമ നൽകുന്ന സന്ദേശവും കാലിക പ്രസക്തമാണ്.
'ലൗ ആക്ഷന് ഡ്രാമ', 'പ്രകാശന് പറക്കട്ടെ' എന്നീ ചിത്രങ്ങള്ക്ക് ശേഷം ധ്യാന് ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രമാണ് 'ആപ്പ് കൈസേ ഹൊ'. ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് താൻ ഈ തിരക്കഥ തയ്യാറാക്കിയതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. ഒരു ചെറുപ്പക്കാരന്റെ ബാച്ചിലർ
ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കി നിരവധി സിനിമകളും കഥകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കുടുംബ ജീവിതത്തിൽ സ്ത്രീകൾ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്? വൈവാഹിക ജീവിതത്തിൽ സ്നേഹബന്ധത്തിന്റെ പേരിൽ പരാതി പറയാതെ വെന്തുരുകി ജീവിക്കുന്ന പുരുഷന്മാരുടെ കഥയാണ് ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാന്റെ മാലാഖ’
"സ്വപ്നങ്ങളുടെ ആട്ടുതൊട്ടിൽ" അതുതന്നെയാണ് "ഗെറ്റ് സെറ്റ് ബേബി" എന്ന ചിത്രത്തിന് നൽകാവുന്ന ഏറ്റവും നല്ല വിശേഷണം. കുട്ടികൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതിമാരുടെ കഥകൾ അടുത്തിടെ നിരവധി സിനിമകൾക്ക് പ്രമേയമായിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയുമായാണ് വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത "ഗെറ്റ് സെറ്റ് ബേബി" എത്തിയിരിക്കുന്നത്. യുവാവായ ഒരു ഗൈനക്കോളജിസ്റ്റ് നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ ചർച്ച ചെയ്യുന്ന ചിത്രം ഒരു അടിപൊളി ഫാമിലി എന്റർടൈനറാണ്. മാർക്കോയിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറിയ ഉണ്ണി മുകുന്ദൻ ഗൈനക്കോളജിസ്റ്റിന്റെ ഗെറ്റപ്പിൽ പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രകടനവുമായി എത്തുന്നു.
ഷാഹി കബീർ, മാർട്ടിന് പ്രക്കാട്ട്, ജിത്തു അഷ്റഫ് എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബൻ ഒന്നിക്കുന്ന ‘ഓഫിസർ ഓണ് ഡ്യൂട്ടി’ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയായിരുന്നു. ഷാഹി കബീർ എന്ന തിരക്കഥാകൃത്തിൽ അർപ്പിച്ച വിശ്വാസം ഒട്ടും ചോരാതെ കാത്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച
ഒറ്റ കല്ലിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിൽ നിന്നാണ് ‘ദാവീദ്’ എന്ന സിനിമയുടെ ആരംഭം. എതിരാളി എത്ര വലുതായാലും ശരി ഒരൊറ്റ നിമിഷം മതി അയാളെ വീഴ്ത്താൻ. അയാളുടെ ശ്രദ്ധ തെറ്റി നിൽക്കുന്ന നിമിഷം ശരിയായ നീക്കം നടത്തിയാൽ ഏതു വമ്പനും വീഴും. അടി തെറ്റിയാൽ ആനയും വീഴുമെന്നതു പോലെ.
പ്രണയത്തിൽ ഒരു മുഴുനീള ‘പൈങ്കിളി’യാണ് സുകു സുജിത് കുമാർ. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ക്രിഞ്ച് പോസ്റ്റുകള് ഇട്ട് സ്വയം ആവേശം കൊള്ളുന്ന ഒരു 90സ് കിഡ് വസന്തം. സുകുവിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ഷീബ ബേബി എന്ന ജെൻ സി പെൺകുട്ടി. വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹാലോചനകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം ‘ഒളിച്ചോടി’ക്കൊണ്ടിരിക്കുന്ന ഷീബയ്ക്ക് അങ്ങനെ ആരോടും വലിയ കടപ്പാടൊന്നുമില്ല. രണ്ടിനും അൽപം ‘വട്ടുണ്ടെന്നു’ തോന്നിയാലും സംശയിക്കാനില്ല, അങ്ങനെ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന ‘ഭ്രാന്തൻ തമാശകളാണ്’ ‘പൈങ്കിളി’ എന്ന സിനിമ പറയുന്നത്.
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത് പ്രണയദിനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ബ്രോമാൻസ്. സംവിധായകൻ സൂചിപ്പിച്ചത് പോലെ തന്നെ റൊമാൻസിനുപരി സൗഹൃദത്തിനും സഹോദര സ്നേഹത്തിനും പ്രാധാന്യം കൊടുത്തുവന്ന ചിത്രം ഒരു മുഴുനീള ഫൺ റൈഡ് ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അകന്നുപോയിട്ടും ഉള്ളിൽ വരിഞ്ഞുമുറുക്കപ്പെടുന്ന സഹോദരബന്ധത്തിന്റെ തീവ്രതയുടെ കഥപറയുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവുമൊരുക്കിയ ചിത്രത്തിൽ മലയാള സിനിമയിലെ മൂന്നു നെടുംതൂണുകളായ സുരാജ്
1997ൽ റിലീസ് ചെയ്ത ‘ബ്രേക്ഡൗൺ’ എന്ന ഹോളിവുഡ് സിനിമയുടെ കറതീർന്ന റീമേക്ക് ആണ് അജിത്ത് ചിത്രം ‘വിടാമുയർച്ചി’. സിനിമയിലെ പ്രധാന പ്ലോട്ട് അതുപോലെ തന്നെ കടമെടുത്ത് കുറച്ച് കഥാപാത്രങ്ങളിൽ മാത്രം ചെറുതായൊരു മാറ്റം വരുത്തിയാണ് തമിഴ് റീമേക്ക് എത്തുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയായതിനാൽ അതിനോടു
ചില ആചാരങ്ങളെ വെറും കലാരൂപങ്ങളാക്കി മാറ്റുമ്പോൾ വേദനിക്കുന്നത് കലാകാരൻ മാത്രമല്ല ഒരു സമൂഹം ഒന്നടങ്കം ആണെന്ന് പറയുകയാണ് ‘ദേശക്കാരൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനായ അജയ് കുമാർ. തിറയാട്ടം എന്ന ആചാരത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ചതിനൊപ്പം തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന ചില അനാചാരങ്ങളെ തുറന്നു കാണിക്കാനും ദേശക്കാരനിലൂടെ സംവിധായകന് കഴിഞ്ഞു.
‘ഒരു സ്ത്രീ ചായ ബാഗ് പോലെയാണ്. ചൂടുവെള്ളത്തിൽ വീഴുന്നതു വരെ അവൾ എത്ര ശക്തയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല.’- ഇത് പറഞ്ഞത് മറ്റാരുമല്ല, അമേരിക്കയുടെ പ്രഥമവനിത ആയിരുന്ന അന്ന എലീനർ റൂസ് വെൽറ്റ് ആണ്. സ്ത്രീകളെക്കുറിച്ച് കവികളും എഴുത്തുകാരും പാടാത്തതും പറയാത്തതുമായി ഒന്നുമില്ല. അവൾ അബലയാണെന്നും
നഷ്ടപ്രണയം കെടാത്ത തീക്കനൽ പോലെയാണ്, അത് നെഞ്ചിലമർന്ന് നീറിക്കത്തുകയും ഒരു ഇളം കാറ്റിൽ പോലും ആളിക്കത്തുകയും ചെയ്യും. തറവാട്ട് മഹിമയുടെ പിടിയിലമർന്നുപോയ ചില നഷ്ടപ്രണയങ്ങളുടെ കഥയാണ് ജിഷ്ണു ഹരിന്ദ്രവർമ സംവിധാനം ചെയ്ത് ഇന്ന് റിലീസ് ചെയ്ത 'പറന്നു പറന്നു പറന്നു ചെല്ലാൻ' എന്ന സിനിമയുടെ പ്രമേയം. ത്രില്ലർ സിനിമകളുടെ അതിപ്രസരത്തിൽ മലയാളസിനിമയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗൃഹാതുരതയുണർത്തുന്ന ഫീൽ ഗുഡ് സിനിമയുടെ കുറവ് നികത്തുന്ന ചിത്രം കൂടിയാണ് 'പറന്നു പറന്നു പറന്നു ചെല്ലാൻ'.
കല്യാണം ജീവിതലക്ഷ്യമാക്കി നടക്കുന്ന ജയേഷ് എന്ന ചെറുപ്പക്കാരൻ. പ്രായം 38 കഴിഞ്ഞു. നല്ല വീട്, നല്ല ജോലി, നല്ല സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാമുണ്ട്. എന്നിട്ടും കല്യാണമങ്ങോട്ട് സെറ്റാകുന്നില്ല. കല്യാണം വൈകുന്നതിന് അയാളുടേതായ ചില ഡിമാന്റുകളും കാരണമാണ്. എങ്കിലും അയാൾ ഭാവി വധുവിനെ തേടിയുള്ള യാത്ര തുടരുകയാണ്.
Results 1-25 of 699
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.