Activate your premium subscription today
ബെംഗളൂരു ∙ കോടികളുടെ അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജി വച്ചു. കർണാടക മഹർഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്നാണ് സിദ്ധരാമയ്യ സർക്കാരിലെ ആദ്യ രാജി. മുഖ്യമന്ത്രിയും
പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണു ഡി.കെ.ശിവകുമാർ. രാഷ്ട്രീയത്തിലും ജീവിതത്തിലും ലക്ഷണമൊത്ത പോരാളി. 2002ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിൽ കൊണ്ടുവന്നു താമസിപ്പിച്ചു വിലാസ് റാവു ദേശ്മുഖ് സർക്കാരിനെ താഴെ വീഴാതെ കാത്ത ഡികെ 2017 ഓഗസ്റ്റിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 42 കോൺഗ്രസ് എംഎൽഎമാരെ ബെംഗളുരൂവിലെത്തിച്ച് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. 66 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുമായി കർണാടകയിൽ അധികാരത്തിലെത്തിയതു കർണാടക പിസിസി അധ്യക്ഷനായ ഡികെയുടെ ചിറകിലേറിയാണ്. കർണാടകയിൽ മാത്രമല്ല, ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം കോൺഗ്രസിന്റെ സുപ്രധാന കരുനീക്കങ്ങൾക്കു നേതൃത്വം നൽകുന്ന ഡി.കെ.ശിവകുമാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെക്കുറിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെക്കുറിച്ചും സംസാരിക്കുകയാണിവിടെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ശിവകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ നയം വ്യക്തമാക്കുന്നു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിക്കഴിഞ്ഞ ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് 3 സംസ്ഥാനങ്ങളിലെ വലിയ ജയവും തെലങ്കാനയിലെ വളർച്ചയും. തെലങ്കാനയിലെ പ്രതീക്ഷിത വിജയത്തിലൊതുങ്ങിയ കോൺഗ്രസിനു പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയെ ഒരുമിച്ചുനിർത്താൻതന്നെ ഇനി ഏറെ അധ്വാനിക്കണം.
ബെംഗളൂരു∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വരുണ മണ്ഡലത്തിലെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബെളഗാവിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്ക്
മൈസൂരു∙ തിരഞ്ഞെടുപ്പിന് മുൻപ് തേപ്പുപെട്ടിയും കുക്കറും വിതരണം ചെയ്തുവെന്ന് കർണാടക മുഖ്യമന്ത്രിയുടെ മകന്റെ പ്രസ്താവന വിവാദത്തിൽ. അലക്ക് ജോലി ചെയ്തു ജീവിക്കുന്ന മഡിവാള വിഭാഗത്തിൽപ്പെട്ടവർക്ക് തേപ്പു പെട്ടിയും കുക്കറും
പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ഹിന്ദുമത നേതാക്കളുടെ ‘ധർമസംവാദം’ സംഘടിപ്പിച്ചും ശംഖുനാദം മുഴക്കി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയും മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽനാഥ് ശ്രമിച്ചത് കോൺഗ്രസിന്റെ പ്രതിഛായ മാറ്റാനാണ്; ഹൈന്ദവ വിരുദ്ധ പാർട്ടിയെന്ന ആരോപണം ചെറുക്കാനും.
ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കാനായി 52,000 കോടി രൂപ ചെലവഴിക്കുമെന്നു കർണാടക. നിയമസഭയിൽ തന്റെ 14–ാം ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. 1.3 കോടി കുടുംബങ്ങൾക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നാണു സർക്കാരിന്റെ
ന്യൂഡൽഹി ∙ പി.സി.വിഷ്ണുനാഥിനെ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി കോൺഗ്രസ് ദേശീയ നേതൃത്വം നിയമിച്ചു. കർണാടകയുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹം അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിച്ചിരുന്നു. കർണാടകയിലെ വിജയത്തിനു പിന്നാലെയാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന ദൗത്യത്തിലും ഹൈക്കമാൻഡ് വിഷ്ണുനാഥിനെ ഉൾപ്പെടുത്തിയത്. വിവിധ പിസിസികളുടെ പ്രസിഡന്റുമാരായി ശക്തിസിങ് ഗോഹിൽ (ഗുജറാത്ത്), വി.വൈത്തിലിംഗം (പുതുച്ചേരി), വർഷ ഗെയ്ക്വാദ് (മുംബൈ) എന്നിവരെ നിയമിച്ചു. ഡൽഹി, ഹരിയാന എന്നിവയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിയായി ദീപക് ബാബറിയയെ നിയമിച്ചു.
ബെംഗളൂരു ∙ അധികാരത്തിൽ കയറിയതിനു പിന്നാലെ, കഴിഞ്ഞ ബിജെപി സർക്കാർ വരുത്തിയ മാറ്റങ്ങൾ ഓരോന്നായി പൊളിച്ചുകൊണ്ടിരിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ.
ബെംഗളൂരു∙ വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനു പിന്നാലെ അധികരമാറ്റം നടന്ന കർണാടകയിൽ, കോൺഗ്രസ് സർക്കാരും മുഖ്യപ്രതിപക്ഷമായ ബിജെപിയും തമ്മിൽ കടുത്ത വാക്പോര്. ഗോവധ നിരോധന നിയമം ഉൾപ്പെടെ ബിജെപി കൊണ്ടുവന്ന നിയമങ്ങൾ പുനഃപരിശോധിക്കുമെന്ന സിദ്ധരാമയ്യ സർക്കാരിന്റെ പ്രഖ്യാപനമാണ് തുടക്കത്തിൽ തന്നെ
ബെംഗളൂരു ∙ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന കർണാടക മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്ന്
ലെതർ കുഷ്യൻ പതിച്ച ലളിതമായൊരു സ്റ്റീൽ കസേരയിൽ ഡി.കെ.ശിവകുമാർ വന്നിരുന്നു. കർണാടകയുടെ കിങ് മേക്കർ. പദവി ഉപമുഖ്യമന്ത്രി എന്നാണെങ്കിലും നോക്ക്, വാക്ക് എല്ലാം രാജകീയം. ജീവന്മരണ പോരാട്ടം ജയിച്ച സേനാനായകന്റെ അഭിമാനം മുഖത്ത്. ബിജെപി ഇനിയൊരു ‘ഓപ്പറേഷൻ താമര’യിലൂടെ ഭരണപ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് ‘ആദ്യം അവർ തോൽവിയുടെ കനത്ത പ്രഹരത്തിൽനിന്ന് തിരിച്ചുവരട്ടെ’ എന്നു മറുപടി പറയാൻ മാത്രം ആത്മവിശ്വാസമുള്ളയാൾ. കർണാടക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഡി.കെ.ശിവകുമാർ നൽകിയ അഭിമുഖത്തിൽ നിന്ന് ? നാലുവർഷംകൊണ്ട് കർണാടക കോൺഗ്രസിനെ കേഡർ സ്വഭാവമുള്ള പാർട്ടിയായി താങ്കൾ മാറ്റിയെടുത്തു.
ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് തന്ത്രങ്ങളൊരുക്കിയ സുനിൽ കനഗോലുവിനെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. കാബിനറ്റ് റാങ്കിലാണ് നിയമനം. ബെള്ളാരി സ്വദേശിയായ സുനിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിൽ ചേർന്നിരുന്നു.
ബെംഗളൂരു∙ കർണാടക പിടിക്കാൻ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങളൊരുക്കിയ സുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്. ക്യാബിനറ്റ് റാങ്കോടെയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു വളരെ മുൻപു തന്നെ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം സർവെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ
ബെംഗളൂരു ∙ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തതിനു പിന്നാലെ വകുപ്പു വിഭജനത്തിലും നേട്ടമുണ്ടാക്കി സിദ്ധരാമയ്യ. ധനകാര്യ വകുപ്പിന്റെ ചുമതലയും സിദ്ധരാമയ്യയ്ക്കാണ്. ജി.പരമേശ്വര ആഭ്യന്തര
ന്യൂഡൽഹി ∙ കർണാടകയിൽ 24 മന്ത്രിമാർ കൂടി ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ മന്ത്രിസഭയുടെ അംഗബലം പരമാവധിയായ 34 ആയി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും മേയ് 20ന് അധികാരമേറ്റിരുന്നു.
കുറ്റ്യാടി∙ കർണാടകയിലെ വിജയത്തിൽ കോൺഗ്രസ് അഹങ്കരിക്കേണ്ടതില്ലെന്നും ബിജെപിയെ തോൽപിക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. എൽഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം റാലി തീക്കുനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ സഭയുടെ തലവനായ
ന്യൂഡൽഹി/ബെംഗളൂരു ∙ മുഖ്യമന്ത്രി പദവിക്കു പിന്നാലെ കർണാടകയിൽ മന്ത്രി സ്ഥാനങ്ങൾക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വിഭാഗങ്ങൾ അവകാശവാദം തുടരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയ ഇരുവരും തങ്ങൾക്കൊപ്പമുള്ളവർക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്.
ന്യൂഡൽഹി∙ കര്‍ണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരുമായി
ബെംഗളൂരു∙ കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തെന്ന കേസിൽ കർണാടക മുൻ മന്ത്രിക്കെതിരെ കേസ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രിയും മല്ലേശ്വരം എംഎൽഎയുമായ അശ്വത് നാരായണനെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സിദ്ധരാമയ്യയെ
കാസർകോട്∙ മലയാളി വേരുകളുള്ള മംഗളൂരു എംഎൽഎ യു.ടി.ഖാദർ കർണാടക നിയമസഭാ സ്പീക്കറാവുമ്പോൾ മംഗളൂരുവിലെ മലയാളികൾക്കൊപ്പം കാസർകോട്ടും ആഹ്ലാദം. 2013–18, 2018–19 വർഷങ്ങളിലായി കോൺഗ്രസ് മന്ത്രി സഭകളിൽ ആരോഗ്യ-ഭക്ഷ്യ–കുടുംബ ക്ഷേമ, ഭവന, നഗര വികസന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന യു.ടി.ഖാദർ ഇത്തവണ
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നൽകുന്നത് വലിയ സന്ദേശമാണ്. ഹൈന്ദവ വർഗീയ ഫാഷിസത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങ് തകർക്കുന്ന പ്രതിവിപ്ലവമുന്നേറ്റത്തെ തടഞ്ഞുനിർത്താൻ മതേതര– ജനാധിപത്യ ഇന്ത്യയ്ക്ക് ആകുമെന്ന സന്ദേശമാണ് ഇതിൽ ഏറ്റവും വലുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ് സാധ്യമല്ലെന്നും കർണാടക തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.
ബെംഗളൂരു∙ മുൻമന്ത്രിയും 5 തവണ എംഎൽഎയുമായ കാസർകോട് സ്വദേശി യു.ടി.ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും. ഭരണപക്ഷ സ്ഥാനാർഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന കീഴ്വഴക്കമുള്ളതിനാൽ ഇന്ന് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്ത് സ്പീക്കർ പദവിയിലെത്തുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരനാണ് നിയമ ബിരുദധാരിയായ ഖാദർ.
ബെംഗളൂരു∙ കർണാടകയിൽ കോൺഗ്രസ് എംഎൽഎയും മലയാളിയുമായ യു.ടി.ഖാദർ സ്പീക്കറാകും. ഖാദറിനെ സ്പീക്കറാക്കുന്നതിനു ഹൈക്കമാൻഡ് അംഗീകാരം നൽകിയതായാണ് വിവരം. അമ്പത്തിമൂന്നുകാരനായ ഖാദർ, കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു.
ബെംഗളുരു∙ നിയമസഭാ സമ്മേളനം ചേരുന്നതിനു തൊട്ടുമുൻപ് കർണാടക വിധാൻ സഭയ്ക്ക് മുന്നിൽ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകരുടെ ശുദ്ധീകരണം. തിങ്കളാഴ്ച രാവിലെ പുതിയ സർക്കാരിന്റെ ആദ്യസമ്മേളനം ചേരുന്നതിനു മുൻപായിരുന്നു സംഭവം. പൂജാരിയുമായെത്തി പൂജകൾ നടത്തിയതിനു ശേഷമാണ് ഒരു സംഘം ആളുകൾ ഗോമൂത്രം തളിച്ചത്.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയെ (എഎപി) മാതൃകയാക്കിയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടിയതെന്ന അവകാശവാദവുമായി എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ രംഗത്ത്. എഎപിയുടെ നയങ്ങൾ പകർത്തിയാണ് കോൺഗ്രസ് കർണാടക പിടിച്ചതെന്നാണ് കേജ്രിവാളിന്റെ വാദം. ഉത്തർപ്രദേശ് തദ്ദേശ
ന്യൂഡൽഹി∙ കർണാടകയിൽ നേടിയ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തിൽ, അവിടെ സ്വീകരിച്ച പ്രചാരണ തന്ത്രം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞടുപ്പുകളിൽ ‘കർണാടക മോഡൽ’ പ്രചാരണം നടത്തുമെന്നു
മുംബൈ∙ രാജ്യത്തെ സാമൂഹികവും സാമുദായികവുമായി വിഭജിക്കാൻ പ്രേരിപ്പിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും പോരാടണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കർണാടകയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത് രാജ്യത്തെ സ്ഥിതിഗതികൾ
ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനു പിന്നാലെ, സ്വകാര്യ ചിത്രങ്ങൾ ചോർത്തിയുള്ള സൈബർ ആക്രമണങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് യുവ കോൺഗ്രസ് എംഎൽഎ
ബെംഗളൂരു ∙ കോൺഗ്രസിന്റെ വൻ വിജയം ദേശീയപ്രതിപക്ഷ കൂട്ടായ്മയ്ക്കു കരുത്താകുമെന്ന് പ്രഖ്യാപിച്ച് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെയും പാർട്ടി നേതാക്കളെയും സാക്ഷിയാക്കി കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു. തിരഞ്ഞെടുപ്പ് വാഗ്ദാനമായി അവതരിപ്പിച്ച 5 ക്ഷേമപദ്ധതികൾക്ക് ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ
ബെംഗളൂരു ∙ കർണാടകയിൽ ബിജെപിയുടെ ഇരട്ടിയിലേറെ സീറ്റുകൾ നേടിയ കോൺഗ്രസ് അധികാരമേൽക്കുന്ന ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ ആഘോഷം കൂടിയായി. 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷത്തെ 10 പാർട്ടികളുടെ
പാലക്കാട്∙ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതിനു പിന്നാലെ, കേരള സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം രംഗത്ത്. അധികാരമേറ്റ് വെറും രണ്ടു മണിക്കൂറിനുള്ളിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ തിരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കുമ്പോൾ,
ബെംഗളൂരു∙ കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ, സിദ്ധരാമയ്യ സർക്കാർ കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ്, തിരഞ്ഞെടുപ്പ്
ബെംഗളൂരു ∙ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യസംഗമത്തിന്റെ വേദി കൂടിയായി.
ന്യൂഡൽഹി ∙ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ, അവിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരുന്ന കേരളത്തില്‍ നിന്നുള്ള നേതാക്കളെ അഭിനന്ദിച്ച്
ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനത്തിനും സത്യപ്രതിജ്ഞാ ചടങ്ങിനും പിന്നാലെ, വിധാൻസഭയിലേക്കുള്ള ആദ്യ വരവിൽ പടികളിൽ കുമ്പിട്ടു ചുംബിച്ച് ഉപമുഖ്യമന്ത്രി
തിരുവനന്തപുരം ∙ കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. ട്രോൾ രൂപത്തിൽ
ബെംഗളൂരു ∙ കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാർ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകി. ആദ്യ
കോട്ടയം ∙ ചിങ്ങവനം സ്വദേശിയായ കേളചന്ദ്ര ജോസഫ് ജോർജ് എന്ന കെ.ജെ.ജോർജ് വീണ്ടും കർണാടക മന്ത്രിസഭയില്‍ എത്തുമ്പോൾ നാട്ടിലെ ബന്ധുക്കളും സന്തോഷത്തിലാണ്.
തിരുവനന്തപുരം ∙ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ആഘോഷത്തിലാണ് കേരളത്തിലെ കോൺഗ്രസുകാരും.
ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ
കോൺഗ്രസ് നേതാക്കൾ ബിജെപി പക്ഷത്തേക്ക് പോകുന്നത് പതിവു കാഴ്ചയാണെങ്കിൽ, കർണാടകയിൽ സംഭവിച്ച ‘റിവേഴ്സ് മൈഗ്രേഷൻ’ കനഗോലുവിന്റെയും സംഘത്തിന്റെയും ബിജെപി വിരുദ്ധ ക്യാംപെയിന് വലിയ ഗുണംചെയ്തു. ബിജെപിയുടെ മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, ഉപമുഖ്യമന്ത്രി മഹേഷ് സാവദി തുടങ്ങിയവർ കോൺഗ്രസ് പാളയത്തിലേക്ക് എത്തിയത് പ്രചാരണത്തിൽ മുഖ്യ ആയുധമായി. കോൺഗ്രസിന്റെ മികവിനേക്കാളേറെ, ബിജെപിയുടെ പിഴവുകളിലേക്ക് വിരൽച്ചൂണ്ടിയ കനഗോലുവിന്റെ പ്രചാരണതന്ത്രത്തിൽ ഇത്തരം കൊഴിഞ്ഞുവരവുകളും വലിയ ആയുധങ്ങളായി മാറി.
ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ബെംഗളൂരു/ന്യൂഡൽഹി ∙ കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഡി.കെ.ശിവകുമാർ ആഭ്യന്തരം, ജലസേചനം, ഊർജം ഉൾപ്പെടെയുള്ള വകുപ്പുകൾക്കായി ശ്രമിക്കുന്നുണ്ട്. മുൻപ് കൈകാര്യം ചെയ്ത ധനകാര്യം സിദ്ധരാമയ്യ കൈവശം വച്ചേക്കും. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,
ബെംഗളൂരു/ന്യൂഡൽഹി ∙ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും പുറമേ 25 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക.
ന്യൂഡൽഹി ∙ കർണാടകയിലെ മുഖ്യമന്ത്രിപ്പോര് രമ്യമായി പരിഹരിച്ചതിലൂടെ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കോൺഗ്രസിനുള്ളിൽ പ്രതിഛായ മിനുക്കി. പ്രസിഡന്റ് പദമൊഴിഞ്ഞ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെങ്കിലും അടിയന്തര ഘട്ടങ്ങളിൽ പാർട്ടിയുടെ അഭയം ഇപ്പോഴും സോണിയ ഗാന്ധി തന്നെയെന്നും കർണാടക പ്രതിസന്ധി തെളിയിച്ചു.
തിരുവനന്തപുരം∙ കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിവാദം. പിണറായി വിജയനെ ക്ഷണിക്കാത്തതിനെതിരെ ഇ.പി.ജയരാജനും പ്രകാശ് കാരാട്ടും രംഗത്തെത്തി. ദേശീയരാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഈ നിലപാടെങ്കിൽ കർണാടകയിൽ അധികനാൾ ഭരിക്കില്ലെന്ന് ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി. പിണറായിക്ക് ക്ഷണമില്ലാത്തത് ശരിയായ സമീപനമല്ലെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രതികരണം.
ബെംഗളൂരു∙ കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി പദവിയില്‍ ഒരാള്‍ മാത്രം മതിയെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി വിവിധ മത, സാമുദായിക സംഘടനകള്‍. പരമവാധി മന്ത്രിസ്ഥാനങ്ങള്‍ കിട്ടുമെന്നും ജഗദീഷ് ഷെട്ടര്‍ കൂടി മന്ത്രിസഭയിലേക്കു വരുമെന്നും ലിംഗായത്ത് സമുദായ സംഘടനയായ വീരശൈവ
ന്യൂഡൽഹി ∙ ഇന്നലെ പുലർച്ചെ ഒന്നിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ഉറക്കത്തിൽനിന്ന് എഴുന്നേൽപിച്ച് ഡി.കെ.ശിവകുമാർ അറിയിച്ചു – ‘പാർട്ടി തീരുമാനത്തിനു ഞാൻ വഴങ്ങുന്നു’. കർണാടക മുഖ്യമന്ത്രിപദം സംബന്ധിച്ചു 4 ദിവസത്തിലേറെ നീണ്ട പ്രതിസന്ധിക്ക് അതോടെ വിരാമം. കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിച്ചതുപോലെ സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രി.
ലളിതമായ വ്യാഖ്യാനങ്ങൾക്കും സ്ഥായിയായ നിർവചനങ്ങൾക്കും ഒരിക്കലും വഴങ്ങിക്കൊടുക്കാത്ത പ്രതിഭാസമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലങ്ങളും സമ്മതിദായകരുടെ മനസ്സും. അതുകൊണ്ടുതന്നെ, ഓരോ തിരഞ്ഞെടുപ്പും പ്രതിഫലിപ്പിക്കുന്നത് വൈരുധ്യങ്ങളും കാണാച്ചുഴികളും നിറഞ്ഞ ഒരു സാമൂഹികഘടനയുടെ ‘കാലിഡോസ്കോപിക്’ ദൃശ്യമാണ്. ഈയൊരു യാഥാർഥ്യം മനസ്സിലാക്കി മാത്രമേ സമകാലിക ഇന്ത്യയിലെ തിരഞ്ഞെടുപ്പുഫലത്തെ സമീപിക്കാൻ കഴിയൂ. കർണാടകയും വ്യത്യസ്തമല്ല. കർണാടകയിൽ കോൺഗ്രസിന്റെ ഗംഭീരവിജയത്തിന് ഇടയാക്കിയ രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും പാൻ-ഇന്ത്യൻ പ്രസക്തിയുള്ളതുമായ ഒരു വസ്തുത ഈ തിരഞ്ഞെടുപ്പിൽ ഗ്രാമീണരും ദരിദ്രരും കർഷകരും പ്രാന്തവൽക്കരിക്കപ്പെട്ട വിഭാഗങ്ങളും ആവേശത്തോടെ കോൺഗ്രസിനു വോട്ടു ചെയ്തു എന്നതാണ്.
ന്യൂഡൽഹി∙ ജനകീയതയിൽ മുന്നിലുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നു തുടക്കംമുതൽ സ്വീകരിച്ച നിലപാടാണു ഹൈക്കമാൻഡ് ഇന്നലെ നടപ്പാക്കിയത്. കഴിഞ്ഞശനിയാഴ്ച തിരഞ്ഞെടുപ്പുഫലം വന്നതിനുപിന്നാലെ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തങ്ങളുടെ ആവശ്യം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിപദം പങ്കിടാനാവില്ലെന്നും 5 വർഷവും മുഖ്യമന്ത്രിയാകണമെന്നും ഇരുവരും നിലപാടെടുത്തതോടെ പ്രതിസന്ധി മുറുകി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയേക്കാളുപരി സിദ്ധരാമയ്യയുടെ ജനകീയതയാണു ഹൈക്കമാൻഡ് പരിഗണിച്ചത്. അക്കാര്യം അറിയിച്ചപ്പോൾ ശിവകുമാർ ഇടഞ്ഞു. പാർട്ടിയെ കെട്ടിപ്പടുക്കാൻ കഷ്ടപ്പെട്ടതു താനാണെന്നു വാദിച്ചു.
ബെംഗളൂരു∙ ഡി.കെ.ശിവകുമാർ ആയിരിക്കും ഏക ഉപമുഖ്യമന്ത്രിയെന്ന് എഐസിസി പ്രഖ്യാപിച്ചെങ്കിലും ഈ പദവിയിലേക്കു മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഡോ.ജി പരമേശ്വര, എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, സമീർ അഹമ്മദ് എന്നിവർ സമ്മർദം തുടരുകയാണ്. ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രതികൂലപ്രതികരണം ഉണ്ടാകുമെന്നും പാർട്ടിക്കു ബുദ്ധിമുട്ടാകുമെന്നും പരമേശ്വര മുന്നറിയിപ്പുനൽകി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയ്ക്ക് ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവകുപ്പും ആവശ്യപ്പെട്ടു ദലിത് പാന്തേഴ്സ് സംഘടനയും രംഗത്തുവന്നു. സാമുദായിക, മേഖലാ അനുപാതം പാലിച്ചുവേണം മന്ത്രിമാരെ തിരഞ്ഞെടുക്കാൻ എന്ന വാദവും ശക്തമാണ്. 34 പേരെയാണു മന്ത്രിസഭയിൽ പരമാവധി ഉൾപ്പെടുത്താനാകുക.
ബെംഗളൂരു ∙ അഴിമതിക്കറ പുരളാത്ത കോൺഗ്രസ് നേതാവ്. സോഷ്യലിസ്റ്റ്. പണാധിപത്യത്തിന്റെ കന്നഡ രാഷ്ട്രീയത്തിൽ സിദ്ധരാമയ്യ (75) ശക്തമായ നിലപാടുകൾ കൊണ്ടു വ്യത്യസ്തനാണ്. 45 ശതമാനത്തോളം വരുന്ന ദലിത് – ന്യൂനപക്ഷ – പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തെ അനിഷേധ്യനാക്കുന്നു. പ്രബല സാമുദായിക ശക്തികളായ ലിംഗായത്തുകളും വൊക്കലിഗരും രാഷ്ട്രീയശക്തിയായ കർണാടകയിൽ, 7 ശതമാനമുള്ള കുറുബർക്കിടയിൽനിന്ന് ഉയർന്നുവന്ന നേതാവ്. മുഖ്യമന്ത്രിയായും (2013–18), 2 തവണ ഉപമുഖ്യമന്ത്രിയായും (1996-99, 2004-05), പ്രതിപക്ഷ നേതാവായും (2009-13, 2019–23) കളം നിറഞ്ഞുകളിച്ച രാഷ്ട്രീയപരിചയം ഇക്കുറി മുതൽക്കൂട്ടായി.
ബെംഗളൂരു ∙ കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും ക്ഷണിച്ചിട്ടില്ല. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു.
ബെംഗളുരു∙ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ഒരുവിധം കോൺഗ്രസ് പരിഹരിച്ചെങ്കിലും മറ്റു സ്ഥാനങ്ങളിലേക്കുള്ള തർക്കം തുടരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ദളിത് സമുദായത്തിനും പരിഗണന നൽകണമെന്നും, അല്ലെങ്കിൽ തിരിച്ചടികളുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുതിർന്ന നേതാവ് ജി.പരമേശ്വര രംഗത്തെത്തി. ദളിത് സമുദായത്തിൽ നിന്നുള്ള നേതാവാണ് ജി.പരമേശ്വര.
ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യയെ കോൺഗ്രസ് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആണ് സിദ്ധരാമയ്യയുടെ പേര് നിർദേശിച്ചത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഉടൻ ഗവർണറെ കാണും.
ന്യൂഡൽഹി∙ അനുനയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തിന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മധ്യസ്ഥത ചര്‍ച്ചകളിലൂടെ സമവായം.തിരഞ്ഞെടുപ്പ് ഫലം വന്ന്, നാലാം ദിവസമാണ് പ്രശ്നം പരിഹാരത്തിന് വഴിതെളിഞ്ഞത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയാണ് കെ.സി വേണുഗോപാല്‍ കര്‍ണാടകത്തിലെ മഞ്ഞുരുക്കലിന് വഴിയൊരുക്കിയ ഫോര്‍മുല കണ്ടെത്തിയത്.
ബെംഗളുരൂ∙ ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നതായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഞങ്ങൾ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. പാർട്ടിയുടെ താത്പര്യമാണ് വ്യക്തി
നിയമസഭയിൽ ഒരു ജനപ്രതിനിധിയെ പോലും ജയിപ്പിക്കാനാവാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ബിജെപിക്ക് മുൻപിൽ ഇപ്പോഴും ബാലികേറാമലയാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കുമ്പോൾ മാത്രമേ പാർട്ടിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുകയുള്ളു എന്ന് 2019ൽ ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത് ഈ തിരിച്ചറിൽ നിന്നുമാണ്.
ന്യൂഡൽഹി∙ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. പാർലമെന്റ്
ന്യൂഡൽഹി∙ കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ അതൃപ്തി അറിയിച്ച് ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ്. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും താൽപര്യമാണെന്നും പൂർണ സന്തോഷവാനല്ലെന്നും
സോണിയ ഗാന്ധിക്ക് നൽകിയ വാക്ക് പാലിച്ച് കർണാടകയിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ച ഡി.കെ.ശിവകുമാർ ഒടുവിൽ സോണിയയുടെ വാക്കുകൾക്കും ചെവി കൊടുത്തു. പാർട്ടിയുടെ വിജയത്തിനായി കഠിനപ്രയ്തനം ചെയ്തിന് തനിക്ക് അവകാശപ്പെട്ട മുഖ്യമന്ത്രിക്കസേര
ന്യൂഡൽഹി∙ മുഖ്യമന്ത്രി പദത്തിനായുള്ള വടംവലിയിൽ ഒരിഞ്ചു പിന്നോട്ടുപോകാതെ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും നിലപാടു കടുപ്പിച്ചതോടെ, സമീപകാലത്തു സംഘടനാതലത്തിൽ കോൺഗ്രസ് നേരിട്ട ദുഷ്കര പ്രതിസന്ധിയായി കർണാടക മാറി. ഇന്നലെ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടും പ്രശ്നം തീർക്കാനായില്ല.
ന്യൂഡൽഹി ∙സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനുമിടയിൽ സമവായമായെന്നു റിപ്പോർട്ട്. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്നു പുലർച്ചെ വരെ നീണ്ട ചർച്ചയിലാണ് അനുനയമുണ്ടായത്. സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും.
ന്യൂഡൽഹി ∙ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന
ന്യൂഡൽഹി ∙ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടും കർണാടക മുഖ്യമന്ത്രിപ്പോരിനു പരിഹാരമായില്ല. സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനുമിടയിൽ സമവായം ഉറപ്പിച്ച് മുഖ്യമന്ത്രിയെ ഇന്നലെ പ്രഖ്യാപിക്കാനുള്ള ശ്രമം വിഫലമായി. ആദ്യ 2 വർഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വർഷം ശിവകുമാറിനും നൽകാമെന്ന ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല ശിവകുമാർ തള്ളി.
ബെംഗളുരൂ∙ പുതിയ കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കാലതാമസത്തിന് കാരണം കോൺഗ്രസിലെ അനൈക്യമെന്ന് ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ. മികച്ച ഭൂരിപക്ഷം കിട്ടിയിട്ടും കോൺഗ്രസിലെ അനൈക്യം കാരണം
ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ഡൽഹിയിൽ വീണ്ടു തിരക്കിട്ട ചർച്ചകൾ. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദിപ് സിങ് സുർജേവാലയുടെ വസതിയിലെത്തി ഡി.കെ.ശിവകുമാർ ചർച്ച നടത്തി
ന്യൂഡൽഹി∙ കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡികെ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം
കർണാടകയിലെ കനത്ത തോൽവിയുണ്ടാക്കിയ ആഘാതം ബിജെപിയുടെ അകത്തളങ്ങളിലുണ്ടാക്കിയ വിള്ളലുകൾ ചെറുതല്ല. തോൽവിയുടെ കാരണത്തെക്കുറിച്ചു ചോദിക്കുമ്പോൾ ‘പഠിക്കട്ടെ’ എന്നു പറഞ്ഞും ചിരിച്ചും തലമുതിർന്ന നേതാക്കളടക്കം ഒഴിയുന്നതിനു പിന്നിൽ ഇത്ര വലിയ തോൽവിയുണ്ടാക്കിയ ഞെട്ടൽ തന്നെയാണ്. നിരന്തരമായി ഉപയോഗിച്ചു കൊണ്ടിരുന്ന തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന ഗൗരവമായ ചർച്ചകളിലേക്ക് അതു വഴിതെളിക്കുന്നുണ്ട്. ശക്തനായ ബിജെപി നേതാവ് ബി.എൽ. സന്തോഷിനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. പരാതികളുടെ പ്രവാഹമാണ് ബിജെപി ആസ്ഥാനത്ത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കസേര വരെ ഇളകുമോ എന്ന ചോദ്യവും ഉയരുന്നു.
ബെംഗളൂരു∙ 2019 ല്‍ കര്‍ണാടകയിലെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമതനീക്കത്തില്‍ സിദ്ധരാമയ്യയ്ക്കും പങ്കുള്ളതായി വെളിപ്പെടുത്തി മുന്‍ മന്ത്രി കെ.സുധാകര്‍. അന്നത്തെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായിരുന്ന സുധാകര്‍
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നു സൂചന. സിദ്ധരാമയ്യ ആദ്യത്തെ 2 വർഷവും പിന്നീടുള്ള 3 വർഷം ഡി.കെ. ശിവകുമാറിനെയും മുഖ്യമന്ത്രിയാക്കുകയെന്ന ധാരണയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ന്യൂഡൽഹി ∙ കർണാടകയിൽ മുഖ്യമന്ത്രിപദത്തിനായി സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിലുള്ള പോരു തുടരുന്ന സാഹചര്യത്തിൽ, മധ്യസ്ഥത വഹിക്കാൻ സോണിയ ഗാന്ധി രംഗത്തിറങ്ങുന്നു. ഇരുവർക്കും രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം നൽകാനാണു സാധ്യതയെങ്കിലും ആദ്യം ആരു ഭരിക്കണമെന്നതടക്കമുള്ള കാര്യങ്ങളിൽ സോണിയയുടെ നിലപാട് നിർണായകമാകും.
ന്യൂഡൽഹി/ബെംഗളൂരു ∙ കർണാടകയിലെ മുഖ്യമന്ത്രിപദത്തിനായുളള വടംവലിയിൽ നിർണായകമാവുക ഗാന്ധി കുടുംബത്തിന്റെ നിലപാട്. ഭൂരിഭാഗം എംഎൽഎമാരും സിദ്ധരാമയ്യയെ ആണു പിന്തുണയ്ക്കുന്നതെങ്കിലും സോണിയ ഗാന്ധി തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഡി.കെ.ശിവകുമാർ ഇന്നലെ ഡൽഹിയിലെത്തിയത്.
ന്യൂഡൽഹി∙ കർണാടക തിരഞ്ഞെടുപ്പിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽനിന്നേറ്റ കനത്ത തിരിച്ചടിയിൽ ഞെട്ടി ബിജെപി. ഇരു വിഭാഗങ്ങൾക്കും സംവരണ ക്വോട്ട വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും വോട്ടിൽ പ്രതിഫലിച്ചില്ല. തിരിച്ചടി നേരിട്ടതോടെ
ന്യൂഡൽഹി∙ കർണാടകയിലെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ആനയുടെ കൂടെ നിന്ന് എടുത്ത ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ആന തുമ്പികൈ കൊണ്ട് പ്രിയങ്കയെ അനുഗ്രഹിക്കുന്ന രീതിയിലാണു ചിത്രങ്ങൾ.
രാഷ്ട്രീയപ്രഭാവത്തിന്റെയും ജനപിന്തുണയുടേയും ‘കൈ’പിടിച്ചു കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യക്കു രണ്ടാമൂഴം. മുഖ്യമന്ത്രിപദമോഹം മറച്ചുവയ്ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് ശക്തമായ കോൺഗ്രസ് വിരുദ്ധനിലപാടിൽ മുന്നോട്ടു പോയയാൾ അതേ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി രണ്ടാമതും അവതരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ന്യൂഡൽഹി∙ മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷമായിരിക്കും. ഷിംലയിലുള്ള അവർ ബുധനാഴ്ച ഡൽഹിയിലെത്തും. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനം എടുത്തില്ല.
ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും മാത്രമല്ല, വിവിധ സമുദായങ്ങളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിച്ച് ഓൾ ഇന്ത്യ വീരശൈവ മഹാസഭ മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
കർണാടകയുടെ 22–ാമത്തെ മുഖ്യമന്ത്രിയായി 2013ൽ അധികാരമേറ്റ സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ 45 വർഷമെടുത്ത് പരിശോധിച്ചാൽ സിദ്ധരാമയ്യ മാത്രമാവും ഈ പട്ടികയിലുണ്ടാവുക. ദേശീയ രാഷ്ട്രീയത്തിലടക്കം തിളങ്ങിയ നിരവധി നേതാക്കൾ കർണാടകയില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തീകരിക്കാൻ അവർക്ക് സാധിക്കാതിരുന്ന എന്ത് പ്രത്യേകതയാണ് സിദ്ധരാമയ്യയ്ക്കുള്ളത്? അധികാര മോഹികൾ ഏറെയുള്ള കർണാടകയിലെ കോൺഗ്രസ് കൂടാരത്തിലേക്ക് പാതിവഴിയിൽ കയറിവന്ന സിദ്ധരാമയ്യ പത്ത് വർഷത്തിനകം മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചത് എങ്ങനെയാണ്? രണ്ടാം വട്ടവും മുഖ്യമന്ത്രിയാവുന്നതു സംബന്ധിച്ച ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ സിദ്ധരാമയ്യയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ചകളും അറിയാം.
ന്യൂഡൽഹി∙ കർണാടകയിൽ ആര് മുഖ്യമന്ത്രിയാകുമെന്ന അനിശ്ചിത്വം തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ സമവായ ചർച്ചകള്‍ പുരോഗമിക്കുകയാണ്. ഇവരുടെ കൂടിയാലോചനകൾക്ക് ശേഷം സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ എന്നിവരുമായി മല്ലികാർജുൻ ഖർഗെ പ്രത്യേകം ചർച്ച നടത്തും. അടുത്ത 24 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരു ∙ തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്ന് എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ലെന്ന് കർണാടക കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. രണ്ട് കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാൽ എല്ലാവരെയും ഒന്നായി കാണുന്നു. തന്നോട് ഒറ്റയ്ക്ക് ഡൽഹിക്ക് വരാൻ ഹൈക്കമാൻഡ്
ന്യൂഡൽഹി ∙ കർണാടക മുഖ്യമന്ത്രിപദത്തിനായി സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും പിടിമുറുക്കിയതോടെ, രമ്യമായ പരിഹാരവഴിക്കായി തലപുകച്ച് കോൺഗ്രസ് ദേശീയനേതൃത്വം. ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമാണെന്നു സിദ്ധരാമയ്യ അവകാശപ്പെടുകയും ഏതു ഭൂരിപക്ഷത്തെക്കാളും വലുതാണു തന്റെ ചങ്കൂറ്റമെന്നു ശിവകുമാർ തിരിച്ചടിക്കുകയും ചെയ്തതോടെ
ന്യൂഡൽഹി ∙ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തിലാണ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയത്. തങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ
ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ നിരീക്ഷകരുമായുള്ള ഹൈക്കമാൻഡ് ചർച്ച അവസാനിച്ചു. നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. വിഷയത്തിൽ സമവായം കണ്ടെത്തിയശേഷം കോൺഗ്രസ്
ബെംഗളൂരു ∙ കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ മന്ത്രിസഭയില്‍ സ്വന്തക്കാരെ തിരുകികയറ്റാന്‍ സമ്മര്‍ദങ്ങളുമായി മത, സാമുദായിക സംഘടനകള്‍. വൊക്കലിംഗ സമുദായം ഡി.കെ.ശിവകുമാറിനു വേണ്ടി നിലകൊള്ളുമ്പോള്‍
ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം.
കർണാടക തിരഞ്ഞെടുപ്പ് കാരണം ഓഹരിവിപണിയിലുള്ളവർ ചെറിയ കരുതലിലായിരുന്നു. പ്രത്യേകിച്ച് ട്രേഡ് പൊസിഷനുള്ളവർ. കഴിഞ്ഞ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകിട്ടോടെ വന്ന എക്സിറ്റ് പോളിലും കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കം കണ്ടപ്പോളും വിപണിയിലുള്ളരുടെ കരുതല്‍ കൂടി. ഇതിനിടെ വിവിധ കമ്പനികളുടെ മാർച്ചില്‍
ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി പ്രശ്നം ഭംഗിയായി പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കോൺഗ്രസ് നേതാക്കളാണ്. ആർക്കും വേവലാതി വേണ്ടെന്നും തീരുമാനം ഉടനെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ബെംഗളൂരു∙ കർണാടകയിൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരെ പഞ്ചാബ് കോടതിയുടെ സമൻസ്. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരധ്വാജ് നൽകിയ 100 കോടി മാനനഷ്ട കേസിലാണ് പഞ്ചാബ് സംഗ്രൂർ കോടതി ഖർഗെയ്ക്ക് സമൻസ് അയച്ചത്.
ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ പൊടിപൊടിക്കുന്നതിനിടയിലാണ് ആ വാർത്ത എത്തിയത്. ‘കാര്യങ്ങൾ ശുഭകരമല്ല’. രഹസ്യാന്വേഷണവൃത്തങ്ങൾ ഇങ്ങനെ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെ പരിശ്രമംകൊണ്ട് സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തോടുള്ള എതിർപ്പ് മയപ്പെടാൻ പോകുന്നില്ല എന്നായിരുന്നു നിഗമനം. സംസ്ഥാനത്തെ മൊത്തം ഫലം വന്നപ്പോൾ അത് ശരിയെന്നു തെളിഞ്ഞു. ‘ദക്ഷിണേന്ത്യയിലെ ഗുജറാത്ത്’ എന്ന അഭിലാഷം കൂടിയാണ് ബിജെപിയുടെ കൈയിൽനിന്ന് വഴുതിപ്പോയത്. ഞങ്ങൾക്ക് ഗുജറാത്താകേണ്ട, കർണാടകയായി നിന്നാൽ മതിയെന്ന് ജനം വിധിയെഴുതി.
ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയ്ക്ക് സാധ്യതയേറുന്നതിനിടെ നീരസം പ്രകടമാക്കി കെപിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഡികെ വ്യക്തമാക്കി. ഇന്നു തന്റെ ജന്മദിനമാണെന്നും പ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ തിരക്കുണ്ടെന്നുമാണു കാരണമായി പറഞ്ഞത്.
തിരുവനന്തപുരം∙ കർണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് നിർണായക കാൽവയ്പ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘‘സ്വന്തം താൽപര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാർട്ടികളുടെയും ഏകോപനം ഉണ്ടാക്കണം.
ബെംഗളൂരു∙ ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ എംഎൽസിയാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നു സൂചന. അടുത്തമാസം ഒഴിവു വരുന്ന എംഎല്‍സി സീറ്റുകളിലൊന്ന് ഷെട്ടറിനു നല്‍കും. ഷെട്ടറിന്റെ സാന്നിധ്യം മുംബൈ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിനു വമ്പിച്ച മുന്നേറ്റത്തിന് ഇടയാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബെംഗളൂരു / ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നതിനിടെ തീരുമാനം ഇന്നു രാത്രി എഐസിസി പ്രഖ്യാപിക്കും. തീരുമാനത്തിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം ഇന്നലെ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കിയിരുന്നു.
ബെംഗളൂരു / ന്യൂഡൽഹി ∙ കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നതിനിടെ, തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിനു വിട്ടു. തീരുമാനത്തിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കി.
ബെംഗളൂരു∙ സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ പക്ഷങ്ങളുടെ ശക്തിപ്രകടനം കണ്ടാണ് ഇന്നലെ ബെംഗളൂരു ഉണർന്നത്. വൈകിട്ട് ബെംഗളൂരു പാലസ് റോഡിലെ ഷാംഗ്രിലാ ഹോട്ടലിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും ഇതു തുടർന്നു.
ബെംഗളൂരു ∙ പണവും സമ്മർദതന്ത്രവുമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയതെന്ന് ബിജെപിവിട്ട് കോൺഗ്രസിലെത്തിയ കർണാടക മുൻ
കോഴിക്കോട് ∙ മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മനസ്സിൽ വച്ചാൽമതിയെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ഇടതുപക്ഷത്തേക്ക് ക്ഷണിക്കുന്നതിനുമുൻപ് ലീഗിന്റെ ചരിത്രമൊന്നു വായിച്ചുനോക്കിയാൽ ആ പൂതി മനസ്സിലുണ്ടാവില്ല. ബിജെപിക്കെതിരെ
കൊല്ലം ∙ കർണാടക തിരഞ്ഞെടുപ്പ് ഫലത്തിലൂടെ സിപിഎമ്മിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുകയാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കർണാടകയിൽ