Activate your premium subscription today
ഹരിയാനയിലെ ആവേശകരമായ വിജയത്തിനു പിന്നാലെ ഉത്തരേന്ത്യയിൽ കോൺഗ്രസിനുമേൽ രാഷ്ട്രീയവും മാനസികവുമായ മറ്റൊരു മത്സരത്തിനു തയാറെടുക്കുകയാണ് ബിജെപി. രാജസ്ഥാനിൽ ഏഴു നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പാർട്ടിക്ക് ഇതിന് അവസരമൊരുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു മുതൽ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം വരെ ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ അതിലൊന്നും പെടാതെ രാജസ്ഥാനിൽ നിശബ്ദമായ ഒരട്ടിമറിക്കാണു പാർട്ടി ലക്ഷ്യമിടുന്നത്. നവംബർ 13നാണ് ഏഴു നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാകില്ല രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം. 200 അംഗ നിയമസഭയിൽ ഇപ്പോൾത്തന്നെ ബിജെപിക്ക് 114 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാകട്ടെ 65 സീറ്റുകൾ മാത്രവും. ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)– 3, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)– 2, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)– 1, സ്വതന്ത്രർ – 8 എന്നിങ്ങനെയാണ് രാജസ്ഥാനിലെ കക്ഷിനില. ഇതൊക്കെയാണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെ വലുതാണെന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, മത്സരം നടക്കുന്ന ഏഴു സീറ്റിൽ നാലും കോൺഗ്രസിന്റേതാണ് എന്നതാണ്. മറ്റു രണ്ടെണ്ണം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവയുടേതുമായിരുന്നു. ഭരണകക്ഷിയായ ബിജെപി ഈ സീറ്റുകളിൽ ഒന്നിൽ മാത്രമായിരുന്നു വിജയിച്ചത്.
ന്യൂഡൽഹി ∙ ഹരിയാന ഉഴുതു മറിക്കാനിറങ്ങിയ കോൺഗ്രസിന് ഊർജം പകർന്ന് എക്സിറ്റ് പോൾ ഫലങ്ങൾ കൂടി പുറത്തുവന്നതോടെ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമായ ഭൂരിപക്ഷം സംസ്ഥാനത്ത് കോൺഗ്രസിന് പ്രവചിക്കുന്നു. കോൺഗ്രസിന് അനുകൂലമായ കാറ്റ് സംസ്ഥാനത്തുണ്ടെന്നതിൽ നേതാക്കൾക്ക് നേരത്തെ സംശയമുണ്ടായിരുന്നില്ല.
മുംബൈ∙മുസ്ലിം ഭൂരിപക്ഷ മേഖലകളിലുള്ളവർ സംഘടിതമായി വോട്ടു ചെയ്ത് ബിജെപി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നടത്തുന്ന‘വോട്ട് ജിഹാദ്’ നീക്കം അപകടകരമാണെന്നും കുറ്റപ്പെടുത്തി.
ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തു തിരുനെൽവേലിയിലേക്കു ട്രെയിനിൽ കടത്തുകയായിരുന്ന 4 കോടിയോളം രൂപ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം മുന്നോട്ട്. പണത്തിന്റെ ഉടമയാണെന്ന റെയിൽവേ കന്റീൻ ഉടമ മുസ്തഫയുടെ അവകാശവാദം വ്യാജമാണെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. 10 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ, സിപിഎം ഏറ്റവുമധികം പണം നൽകിയതു മുകേഷിനാണെന്നു കണക്കുകൾ. 7 തവണകളായി 79 ലക്ഷം രൂപ മുകേഷിനു നൽകിയതായി തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടി നൽകിയ കണക്കുകളിൽ പറയുന്നു. 49 ലക്ഷം രൂപ ലഭിച്ച ആറ്റിങ്ങൽ സ്ഥാനാർഥി വി. ജോയ് ആണ് രണ്ടാമത്. ഏറ്റവും കുറവു ലഭിച്ചതു ചാലക്കുടിയിൽ മത്സരിച്ച സി.രവീന്ദ്രനാഥിനാണ്– 5 ലക്ഷം രൂപ.
പാലക്കാട് ∙ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സംസ്ഥാന സർക്കാരിനു കഴിയാത്തതാണു പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിനു കാരണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി പറഞ്ഞു. പരമ്പരാഗതമായി ഇടതുപക്ഷത്തിനു വോട്ട് ചെയ്തിരുന്നവർ അകന്നു നിന്നു.
ആലപ്പുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച ആവർത്തിക്കാതിരിക്കാൻ എസ്എൻഡിപി ശാഖകളിൽ സ്വാധീനമുറപ്പിക്കാൻ സിപിഎം നീക്കം തുടങ്ങി. മുഹമ്മ മേഖലയിൽ കഴിഞ്ഞദിവസം നടന്ന ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണസമിതിയുടെ പാനലിനെതിരെ സിപിഎം പ്രവർത്തകർ അവതരിപ്പിച്ച പാനൽ വിജയിച്ചു. എസ്എൻഡിപി യോഗവുമായി പാർട്ടിക്കു പ്രശ്നമൊന്നും ഇല്ലെന്നും ശാഖകൾ പിടിക്കാൻ ആലോചിക്കുന്നില്ലെന്നും ഒരു വശത്തു നേതാക്കൾ പറയുമ്പോഴാണ് അതിനു വിരുദ്ധമായി അപ്രതീക്ഷിത നീക്കമുണ്ടായത്.
തിരുവനന്തപുരം∙ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലും വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തും രാഷ്ട്രീയ നിയമനം നേടിയവർക്ക് സിപിഎം വക ‘മാനേജ്മെന്റ്’ ക്ലാസ്. കഴിഞ്ഞ ദിവസം ജഗതിയിലെ സഹകരണ ഭവനിലായിരുന്നു വിദേശ പരിശീലകനെ ഉൾപ്പെടെ പങ്കെടുപ്പിച്ചുള്ള പരിശീലനം. മന്ത്രിമാരുടെ ഓഫിസിന്റെയും വിവിധ സ്ഥാപനമേധാവികളുടെയും പ്രവർത്തനം ജനങ്ങളെ അകറ്റുന്നതാണെന്നും അത് തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയായെന്നും പാർട്ടി യോഗങ്ങളിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽക്കൂടിയാണ് പാർട്ടി ക്ലാസ്.
ന്യൂഡൽഹി ∙ യുപി ബിജെപിയിൽ ചേരിപ്പോരു രൂക്ഷമായിരിക്കെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് യോഗി ഡൽഹിയിലെത്തുന്നത്. യോഗിയും അദ്ദേഹത്തിനെതിരെ പടനീക്കം നയിക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഇന്നലെ ഡൽഹിയിലെത്തി. ചില കേന്ദ്ര നേതാക്കളുമായി ഇന്നലെ വൈകിട്ടുതന്നെ ഇരുവരും വെവ്വേറെ കൂടിക്കാഴ്ച നടത്തിയതായാണു വിവരം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ 19–1 ഉജ്വല വിജയത്തിനു ശേഷം ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരു അംഗം നിർദേശം വച്ചു. അതിങ്ങനെ: ‘ഈ മുന്നേറ്റം കൊണ്ടുമാത്രം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെന്നില്ല. എന്റെ പക്കൽ 35 നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുതല കണക്കുകൾ നൽകുന്ന അപകടസൂചനകളുണ്ട്. പൊതുവിൽ കോൺഗ്രസ് ശ്രദ്ധിക്കേണ്ട സംഘടനാ ദൗർബല്യങ്ങൾ വേറെയും. ഈ പോരായ്മകൾ പരിശോധിച്ചു പരിഹരിക്കുകയാണു വേണ്ടത്. മുന്നിൽ അധികം സമയമില്ല’. വലിയ ഗൗരവം ആരും ഇതിനു കൊടുത്തില്ല. ആ അലംഭാവത്തിനു കൊടുക്കേണ്ടിവന്ന വിലയായിരുന്നു തുടർന്നു നേരിട്ട തിരിച്ചടികൾ. ഈ തിരിച്ചറിവുകൊണ്ടു മാത്രമാണ് ഇത്തവണ വിജയാഘോഷം ഒടുങ്ങും മുൻപ് തദ്ദേശതിരഞ്ഞെടുപ്പ് തയാറെടുപ്പിനായി മാത്രം കോൺഗ്രസ് നേതൃത്വം വയനാട്ടിൽ 2 ദിവസം ഒരുമിച്ചിരുന്നത്.
ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റില്‍ തിരഞ്ഞെടുപ്പ് വിധിയില്‍ നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവെന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ട് സര്‍ക്കാരുകളുടെയും കാലത്ത് വേണ്ട ശ്രദ്ധ കൊടുക്കാതെ പോയ ചില പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ബജറ്റ്
കോട്ടയം ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയാണ് ജയിച്ചതെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും തോറ്റു. ബിജെപിയെ ഒറ്റപ്പെടുത്തുകയെന്ന എൽഡിഎഫിന്റെയും ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടമെന്ന യുഡിഎഫിന്റെയും മുദ്രാവാക്യങ്ങൾക്ക് തിരിച്ചടി ഉണ്ടായോയെന്നു പരിശോധിക്കണം.
തിരുവനന്തപുരം ∙ കെപിസിസി ഭാരവാഹികളുടെയും പോഷകസംഘടനാ പ്രസിഡന്റുമാരുടെയും കഴിഞ്ഞ 3 വർഷത്തെ പ്രകടനം വിലയിരുത്തി എഐസിസി പ്രതിനിധികൾ ദേശീയ നേതൃത്വത്തിനു റിപ്പോർട്ട് നൽകും. എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, പി.വിശ്വനാഥ പെരുമാൾ എന്നിവരാണു കെപിസിസി ഓഫിസിൽ നേതാക്കളെ വിളിച്ചുവരുത്തി ‘പെർഫോമൻസ് ഓഡിറ്റ്’ നടത്തിയത്.
തിരുവനന്തപുരം ∙ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയ 2023 ഏപ്രിലിലെ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരിനു സിപിഎം നിർദേശം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയെ തുടർന്നുള്ള തിരുത്തൽ നടപടികളുടെ ഭാഗമായാണ് ഈ പാർട്ടി തീരുമാനം. പെർമിറ്റ് ഫീസിലെ വൻവർധന വ്യാപക പ്രതിഷേധത്തിന് കാരണമായെങ്കിലും പുനഃപരിശോധിക്കില്ലെന്ന നിലപാടാണ് സർക്കാർ ഇതുവരെ സ്വീകരിച്ചത്.
ലക്നൗ ∙ ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഉൾപാർട്ടി പ്രശ്നങ്ങൾ ബിജെപിയെ വലയ്ക്കുന്നു. രാമക്ഷേത്രവും കാശി വിശ്വനാഥക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടവും പൂർത്തിയാക്കിയിട്ടും സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റിരുന്നു.
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിന് എസ്എൻഡിപിയുടെയും ക്രൈസ്തവ സഭകളുടെയും നെഞ്ചത്തു കയറുന്നതിലൂടെ ഒന്നും തിരുത്തില്ലെന്നു പ്രഖ്യാപിക്കുകയാണു സിപിഎം എന്നുഎൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുമടക്കം 8 പാർട്ടികളുടെ സംസ്ഥാന നേതൃത്വം പങ്കെടുത്ത യോഗത്തിലാണു വിമർശനം. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷവും സിപിഎം മുസ്ലിം പ്രീണനം തുടരുന്നു. സമസ്ത ഉൾപ്പെടെയുള്ളവരോടു മൃദുസമീപനവും എസ്എൻഡിപി, ക്രൈസ്തവ സഭകൾ എന്നിവരോടു കടുത്ത അവഗണനയും തുടരുകയാണു മുഖ്യമന്ത്രിയും സിപിഎമ്മും.
ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് മലയാള മനോരമ നടത്തിയ ബാലറ്റ് ട്വന്റി20 പ്രവചനമത്സരത്തിൽ തൃശൂർ ചാലക്കുടി സ്വദേശി പി.വി.ജോണി ബംപർ വിജയി. മാരുതി ഇഗ്നിസ് കാറാണു സമ്മാനം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ആരു ജയിക്കുമെന്നു പ്രവചിക്കാനായിരുന്നു മത്സരം. കൂടുതൽ ശരിയുത്തരം അയച്ചവരിൽനിന്നു നറുക്കെടുപ്പിലൂടെയാണ് ബംപർ ജേതാവിനെ തിരഞ്ഞെടുത്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നറുക്കെടുപ്പ് നിർവഹിച്ചു.
തിരുവനന്തപുരം ∙ കേരളത്തിൽ 2026 ൽ കൂടുതൽ താമര വിരിയുമെന്നും ബിജെപി നിർണായക ശക്തിയാകുമെന്നും ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെപി.നഡ്ഡ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുന്നേറ്റം ഭാവിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും നഡ്ഡ പറഞ്ഞു. പാർട്ടി വിശാല സംസ്ഥാന നേതൃയോഗത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭുവനേശ്വർ ∙ താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്ന ഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറന്ന് കണക്കെടുക്കും. 14ന് നിലവറ തുറന്ന് കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോൽ ഹാജരാക്കാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് ജസ്റ്റിസ് ബിശ്വനാഥ് രഥ് ചെയർമാനായ ഉന്നത തല സമിതി നിർദേശം നൽകി. താക്കോൽ എത്തിച്ചില്ലെങ്കിൽ പൂട്ടുപൊളിക്കാനാണ് തീരുമാനം. 1978 ലാണ് ഭണ്ഡാരം ഏറ്റവും അവസാനമായി തുറന്നത്.
തിരുവനന്തപുരം∙ സിപിഎമ്മിൽനിന്നും മറ്റു പാർട്ടികളിൽനിന്നും ബിജെപി കേരളത്തിൽപോലും വോട്ടു ചോർത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്നു പിബി അംഗം എം.എ.ബേബി. 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുവിഹിതം
ന്യൂഡൽഹി ∙ മുകൾത്തട്ടു മുതൽ താഴെവരെ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തിൽ സിപിഎമ്മിനെ ജനങ്ങളിൽനിന്ന് അകറ്റുകയാണെന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമർശനം. തെറ്റായ പ്രവണതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് നിർദേശിച്ചു.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം എൽഡിഎഫ് സർക്കാരിനെതിരെ വീണു കിട്ടിയ ബാർകോഴ ആരോപണം എന്ന ആയുധം വഴിയിലുപേക്ഷിച്ചു യുഡിഎഫ്. ആരോപണത്തിൽനിന്നു മുഖം രക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം മറയാക്കിയാണ് കീഴടങ്ങൽ. സഭയിൽ എക്സൈസ് വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പോലും ആരോപണം ആവർത്തിച്ചില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു ഭരണത്തെ ഉലച്ചതിനു സമാനമായ ബാർകോഴ ആരോപണം കൈകാര്യം ചെയ്ത ശൈലിയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളിൽ അതൃപ്തിയുണ്ട്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽ നിന്നു വിജയിച്ച എൻജിനീയർ റഷീദ് എന്ന അബ്ദുൽ റഷീദ് ഷെയ്ഖിന് (57) സത്യപ്രതിജ്ഞ ചെയ്യാൻ പട്യാല ഹൗസ് കോടതി വെള്ളിയാഴ്ച 2 മണിക്കൂർ കസ്റ്റഡി പരോൾ നൽകി. ഭീകരപ്രവർത്തനക്കുറ്റമാരോപിച്ചു 2017 ൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഇദ്ദേഹത്തിനു സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകാമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കോടതിയെ അറിയിച്ചിരുന്നു. പാർലമെന്റ് സമ്മേളനം അവസാനിച്ചതോടെ സ്പീക്കറുടെ ചേംബറിൽ വച്ചായിരിക്കും ചടങ്ങ്. നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയെ ഉൾപ്പെടെ തോൽപ്പിച്ചാണ് റഷീദ് ലോക്സഭയിലെത്തിയത്.
തിരുവനന്തപുരം∙ സംസ്ഥാനത്തു പാർട്ടിയുടെ അടിത്തറ ഇളക്കിയ തോൽവിയാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്നു സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്. അടിസ്ഥാനവോട്ടുകളിൽ നല്ലൊരു പങ്ക് ബിജെപിയിലേക്ക് ഒഴുകിയെന്നും ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും കാര്യമായ സംഘടനാ ശേഷിയില്ലാത്ത പ്രദേശങ്ങളിൽ പോലും അവർക്ക് വലിയ മുന്നേറ്റമുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് ∙ യുഡിഎഫ് അനുകൂല തരംഗമുണ്ടായിട്ടും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ തോറ്റതിന്റെ കാരണം കോൺഗ്രസ് അന്വേഷിക്കില്ല. തൃശൂരിലെ പരാജയം പഠിക്കുന്നതിനു കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവരെ നിയോഗിച്ചെങ്കിലും ആലത്തൂരിന്റെ കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണം വേണമെന്നു തൃശൂർ, പാലക്കാട് ഡിസിസികൾ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. പരാജയപ്പെട്ട രമ്യ ഹരിദാസും ഇക്കാര്യം ആവശ്യപ്പെട്ടതായി അറിവില്ല.
ജനങ്ങളിൽനിന്നും മത–സാമുദായിക സംഘടനകളിൽനിന്നും അകന്നതു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിയായെന്നു സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിരോധമില്ലാതാക്കി വിശ്വാസം തിരിച്ചുപിടിക്കാൻ സംസ്ഥാന നേതൃത്വത്തോടു കേന്ദ്രകമ്മിറ്റി നിർദേശിച്ചു. നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള നടപടികൾ അനിവാര്യമാണ്. അകന്നുപോയ മത–സാമുദായിക സംഘടനകളുടെ പിന്തുണയും ഉറപ്പാക്കണം. പാർട്ടിയുടെ നയങ്ങൾക്കനുസരിച്ചായിരിക്കണം സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത തിരുത്തൽ നടപടികൾതന്നെ വേണം. കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ
തിരുവനന്തപുരം∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് ‘താമര’ കൂടുതൽ കരുത്തോടെ വേരുറപ്പിക്കുമോ? മികച്ച നേട്ടം തലസ്ഥാന ജില്ലയിലുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച കണക്ക് വ്യക്തമാക്കുന്നത്. ജില്ലയിലെ ബിജെപിയുടെ വോട്ടുവർധന ഭീഷണിയാണെന്നും നഗരസഭാ ഭരണം കൈവിടാമെന്നുമുള്ള
പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥലം മാറ്റിയ ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ തിരിച്ചുപോക്കിന് ഇനിയും ഉത്തരവിറങ്ങിയില്ല. സ്ഥലംമാറ്റം വൈകുന്നതു മക്കളുടെ വിദ്യാഭ്യാസത്തെ ഉൾപ്പെടെ ബാധിക്കുന്നതിൽ പൊലീസ് സേനയിൽ അമർഷം.
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു തലേന്ന് വടകര മണ്ഡലത്തിൽ ‘കാഫിർ’ പരാമർശമുൾപ്പെട്ട വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് മതസ്പർധയും ധ്രുവീകരണവും ലക്ഷ്യമിട്ടാണെന്നും പിന്നിൽ ആരെന്നു കണ്ടെത്തുന്നതിൽ പൊലീസിനു വീഴ്ചയുണ്ടെന്നും എംഎസ്എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ ആരോപിച്ചു. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു മുഹമ്മദ് കാസിം നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി. ലോക്സഭാ
കോഴിക്കോട്∙ ജനങ്ങളുടെ മുന്നറിയിപ്പ് മനസ്സിലാക്കുന്നുവെന്നും ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തെ മാനിക്കുന്നെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുത്തേണ്ടത് തിരുത്തും. തിരഞ്ഞെടുപ്പ് പരാജയം മുന്നറിയിപ്പാണ്. സര്‍ക്കാര്‍ ഇടതുപക്ഷ നയങ്ങളില്‍നിന്നു വ്യതിചലിക്കരുത്. ക്ഷേമപെന്ഷന് മുടങ്ങരുത്. മാവേലി സ്റ്റോറുകള്‍ കാലിയാക്കരുത്. നേതാക്കൾ വിമര്‍ശനത്തിന് അതീതരല്ല.
ന്യൂഡൽഹി ∙ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് സ്ഥലം സന്ദർശിച്ച ക്ഷേത്രനിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര അടിയന്തര അറ്റകുറ്റപ്പണികൾക്കു നിർദേശം നൽകി. വയറിങ്ങിനുവേണ്ടി സ്ഥാപിച്ച പൈപ്പ് വഴി മഴവെള്ളം ഇറങ്ങിയതാണെന്നും ചോർച്ചയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രത്തിന്റെ ഒന്നാംനിലയുടെ പണി അടുത്തമാസത്തോടെ പൂർത്തിയാകുമ്പോൾ പ്രശ്നം തീരുമെന്നും അദ്ദേഹം പറഞ്ഞു.
സസ്പെൻസുകളോ സർപ്രൈസുകളോ ഒന്നും അധികം എടുത്തുപറയാനില്ലാതെയായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കെത്തിയത്. മിക്കവരും മന്ത്രിസഭയിലെ പരിചിത മുഖങ്ങൾ. എന്നാൽ സഹമന്ത്രിമാരുടെ പട്ടികയിലേക്ക് വന്നപ്പോൾ വെള്ള ഷർട്ടും കടുംനിറത്തിലുള്ള ഓവർകോട്ടും ധരിച്ച് ഘനഗംഭീര സ്വരത്തിൽ ഓക്സഫഡ് ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്ത് ഒരാൾ. മോദിയുടെ മൂന്നാം സർക്കാരിനെ താങ്ങിനിർത്തുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെ എംപി ഡോ. പെമ്മസാനി ചന്ദ്രശേഖർ. മന്ത്രിസഭയിൽ പുതുമുഖമാണെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ സമയത്തുതന്നെ പെമ്മസാനി വാർത്തകളിൽ ഇടംനേടിയിരുന്നു. കൃത്യമായി പറഞ്ഞാൽ നാമനിർദേശ പത്രിക സമർപ്പിച്ച അന്നുമുതൽ. അതെങ്ങനെയെന്നല്ലേ? എടുത്തുപറയാൻ തക്ക രാഷ്ട്രീയ പാരമ്പര്യമോ ക്രിമിനൽ കേസുകളുടെ എണ്ണമോ കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർഥി എന്ന ‘തലക്കന’ത്തിലാണ് പെമ്മസാനി സ്ഥാനാർഥിനിരയിൽ പേരെടുത്തത്. തന്റെ കന്നിയങ്കത്തിൽ തന്നെ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എംപിയായി ലോക്സഭയിൽ എത്തിയ അദ്ദേഹം ഇപ്പോഴിതാ മോദി മന്ത്രിസഭയിലും അംഗമായിരിക്കുന്നു. എടുത്തുപറയാൻ തക്ക രാഷ്ട്രീയ നേട്ടങ്ങൾ പോലും സ്വന്തം പേരിരില്ലാത്ത പെമ്മസാനി എങ്ങനെയാണ് ആദ്യ അവസരത്തിൽതന്നെ ലോക്സഭയിലേക്കു ജയിച്ചതും മന്ത്രിസഭയിൽ അംഗമായതും? യുഎസിൽ ഡോക്ടറായ, വിദേശത്ത് വീടും ഇട്ടുമൂടാനുള്ള സ്വത്തുവകകളുമുള്ള, ആയിരത്തോളം കമ്പനികളിൽ നിക്ഷേപമുള്ള പെമ്മസാനി എന്തിനാണ് അതെല്ലാം വിട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്? എന്തുകൊണ്ടാണ് ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്? പണം കൊടുത്ത് സീറ്റു വാങ്ങിയവരും, പണമുള്ളതുകൊണ്ടു മാത്രം ഒറ്റരാത്രി കൊണ്ട് സ്ഥാനാർഥികളായവരുമുള്ള ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ ശതകോടികളുടെ ആസ്തിയുള്ള പെമ്മസാനി ഒരു വേറിട്ട മുഖമാണോ?
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസിനുണ്ടായ നേട്ടത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് കെപിസിസി യോഗത്തിൽ നേതാക്കളുടെ അഭിനന്ദന പ്രവാഹം. ‘കെസിയുടെ നേതൃത്വത്തെ സാഷ്ടാംഗം പ്രണമിക്കുന്നു’വെന്നു പറഞ്ഞാണു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രസംഗം അവസാനിപ്പിച്ചത്. സുധാകരൻ പറഞ്ഞതുകൊണ്ട് ആ വാചകം ആവർത്തിക്കുന്നില്ലെന്നായിരുന്നു എം.എം.ഹസന്റെ പരാമർശം.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനഭരണത്തിൽ ഇടപെടാനും തിരുത്താനും സിപിഎം മാർഗരേഖ കൊണ്ടുവരും. സർക്കാർ നടപ്പാക്കേണ്ട കാര്യങ്ങളുടെ രൂപരേഖ ഉടൻ തയാറാക്കും. പാവപ്പെട്ടവർക്കാകും ഇതിൽ മുൻഗണനയെന്നു നേതൃയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതിൽ പാർട്ടിക്കു വീഴ്ച പറ്റിയെന്നു സമ്മതിച്ച അദ്ദേഹം, ജനങ്ങൾക്കു പറയാനുള്ളതു കേൾക്കാനും പാർട്ടി നിലപാട് വിശദമാക്കാനും പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. തോൽവിയുടെ കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ വിമർശനമുയരുന്ന അസാധാരണ സാഹചര്യമാണു കമ്മിറ്റിയിൽ ഉണ്ടായത്.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു മുഖ്യകാരണം ക്ഷേമപെൻഷൻ വിതരണത്തിലെ പാളിച്ചയാണെന്ന തിരിച്ചറിവുണ്ടായതോടെ കുടിശികയടക്കം പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ. ഒരു മാസത്തെ പെൻഷൻ തുകയായ 1,600 രൂപ അടുത്തയാഴ്ച വിതരണം ചെയ്യുമെന്നും 5 മാസത്തെ കുടിശിക തുകയായ 8,000 രൂപ അധികം വൈകാതെ നൽകുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചു. 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയായതു ചൂണ്ടിക്കാട്ടിയുള്ള പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വരുന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കു മുൻപ് കുടിശിക വിതരണം ചെയ്യാനാണു ധനവകുപ്പ് തിരക്കിട്ട നീക്കം നടത്തുന്നത്.
ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയ വിജയകരമായി പൂർത്തിയായതിലും പുതിയ സർക്കാരിന്റെ സ്ഥാനാരോഹണത്തിലും ആശംസകളുമായി ലോകനേതാക്കൾ. പൊതുതിരഞ്ഞെടുപ്പിൽ 64.2 കോടി പേർ സമ്മതിദാനാവകാശം നിർവഹിച്ചതായാണ് കണക്കുകൾ. ഏപ്രിൽ 19 മുതൽ ഏഴു ഘട്ടങ്ങളിലായി നടന്ന
തിരുവനന്തപുരം∙ സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനുകളും ക്ഷേമപെന്‍ഷനുകളും ഒരു വര്‍ഷത്തിലേറെയായി കുടിശികയാണെന്നും ഈ മേഖലയിലുള്ളവര്‍ ദുരിതത്തിലാണെന്നും പി.സി.വിഷ്ണുനാഥ് നിയമസഭയില്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അതു ലഭിക്കുമായിരുന്നു. എന്നാല്‍
തിരുവനന്തപുരം ∙ ഭരണ ദൗർബല്യങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കൂട്ടിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം . മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങളെ അകറ്റിയെന്ന വിമർശനവും ഉണ്ടായി. നേതാക്കളുടെ പ്രവർത്തന ശൈലിയും പെരുമാറ്റ രീതിയും ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നതായെന്നും ജനങ്ങളെ കേൾക്കാത്ത പാർട്ടി എന്ന വികാരമുണ്ടായെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ ചുവടു പിടിച്ചാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റ ശൈലിക്കെതിരെയും ആക്ഷേപം ഉണ്ടായത്.
തൃശൂർ ∙ മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ നേരത്തെ പറഞ്ഞതും മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ ഉണ്ടായ വീഴ്ചയുമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടിയായതെന്ന് കെപിസിസി നിയോഗിച്ച ഉപസമിതിക്കു മുൻപിൽ നേതാക്കളുടെ മൊഴി. ഡിസിസി, കെപിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടാണ് സമിതി വിവരങ്ങൾ ശേഖരിച്ചത്. ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടവർക്ക് അതിനും അവസരം നൽകി. കെ.സി.ജോസഫ്, ടി.സിദ്ധിക് എംഎൽഎ, കെപിസിസി എക്സിക്യൂട്ടീവ് അംഗം ആർ.ചന്ദ്രശേഖരൻ എന്നിവരാണ് സമിതി അംഗങ്ങൾ.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിൽ നിന്ന് ഊർജമുൾക്കൊണ്ട്, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളിലേക്കു കോൺഗ്രസ് കടന്നു. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നേതാക്കളുമായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ ഈ മാസം 24 മുതൽ 27 വരെ കൂടിക്കാഴ്ച നടത്തും.
ന്യൂഡൽഹി∙ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിന് എല്ലാവിധ പിന്തുണയുമെന്ന് ഭർത്താവ് റോബർട്ട് വാധ്ര. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് പ്രിയങ്കയെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഉചിതമായ സമയം വരുമ്പോൾ താനും പ്രിയങ്കയ്ക്കൊപ്പം പാർലമെന്റിലുണ്ടാകുമെന്നും വാധ്ര
ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാനൊരുങ്ങി ബിജെപി. എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്ന സൂചനകൾക്കിടെയാണു മറുതന്ത്രം പയറ്റുന്നത്. കേന്ദ്രമന്ത്രിമാരെ നിശ്ചയിച്ചതിലും സുപ്രധാന വകുപ്പുകൾ കൈവശം വച്ചതിലും കാണിച്ച
ലക്നൗ∙ ഭാവിയിൽ തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പർ വഴി നടത്തണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അഖിലേഷിന്റെ
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വടകര മണ്ഡലത്തിലെ വിവാദമായ ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതിക ഫെയ്സ്ബുക്കിൽ നിന്നു പിൻവലിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണു സ്ക്രീൻഷോട്ട് പിൻവലിച്ചു ഫെയ്സ്ബുക് പ്രൊഫൈൽ ലോക്ക് ചെയ്തത്.
തിരുവനന്തപുരം ∙ സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും തെറ്റുകൾ തിരുത്തണമെന്നും ഐസക് പറഞ്ഞു. ജനങ്ങൾക്കു നൽകേണ്ട ആനുകൂല്യങ്ങൾ വൈകിപ്പിച്ചതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐസക്കിന്റെ പരാമർശം.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കം. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടർന്നുള്ള 3 ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും.
കോട്ടയം∙ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടായ ദയനീയ പരാജയത്തിന്റെയും വോട്ടുചോർച്ചയുടെയും പേരിൽ രാജിവയ്ക്കാനുള്ള ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. എന്നാൽ അദ്ദേഹം രാജി വയ്ക്കാതിരിക്കാൻ എ.കെ. ആന്റണിയെ പഴിചാരുന്നത് അപഹാസ്യമാണ്.
വർഷങ്ങൾ നീണ്ട മുന്നൊരുക്കം, മാസങ്ങൾ നീണ്ട പ്രചാരണം, വോട്ടെടുപ്പിന് ശേഷം ദിവസങ്ങൾ നീണ്ട കണക്കുകൂട്ടലുകൾ, ഒടുവിൽ ജയം, പുതിയ മന്ത്രിമാർ... ഇന്ത്യ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുഫലം സമ്മാനിച്ചത് ഒട്ടേറെ കൗതുകങ്ങൾ കൂടിയാണ്. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മറുകണ്ടം ചാടി സ്ഥാനാർഥിത്വം നിലനിർത്തിയവർക്ക് എന്തു സംഭവിച്ചു? വിവാദ നായകന്മാരുടെ അവസ്ഥ എന്തായി? കോൺഗ്രസ് വിട്ട് മിനിറ്റുകൾക്കുള്ളിൽ ബിജെപിയിൽ സ്ഥാനാർഥിത്വം നേടിയെടുത്ത മുൻ എംപിയുടെ അവസ്ഥയോ? സിനിമയിൽ നിന്നു നേരിട്ട് സ്ഥാനാർഥിത്വം ലഭിച്ച നടി ജയിച്ചു കയറിയോ? ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു 2024ലെ വോട്ടുൽസവത്തിലെ വിശേഷങ്ങൾ. 7 ഘട്ടങ്ങളിലായി 543 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സൂറത്തിൽ മാത്രം എതിരില്ലാതെ സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ പക്ഷേ നോട്ടയ്ക്കു കിട്ടിയത് റെക്കോർഡ് വോട്ട്. കോൺഗ്രസ് സ്ഥാനാർഥിയില്ലാത്തതിനാൽ നോട്ടയ്ക്കു വോട്ട് ചെയ്യാൻ പാർട്ടി ആഹ്വാനം ചെയ്യുകയായിരുന്നു. കേരളത്തിലെ മണ്ഡലങ്ങൾ ഒഴിച്ചു നിർത്തിയാൽ പലതരം കൗതുകങ്ങൾ നിറച്ച മണ്ഡലങ്ങൾ ഒട്ടേറെയാണ്. അവയിൽ ശ്രദ്ധ നേടിയ ചില മണ്ഡലങ്ങളിലെ വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വോട്ടെടുപ്പു കഴിഞ്ഞാലും ഇനി അഞ്ചു വർഷത്തേയ്ക്കും, ചിലപ്പോൾ അതിനുമപ്പുറത്തേയ്ക്കും മായാതെ നിൽക്കും ഈ കൗതുകങ്ങൾ...
കോട്ടയം ∙ ക്ഷേമ പെൻഷൻ കൃത്യമായി കൊടുത്തിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് അനുകൂലമായ തരംഗമുണ്ടാവുമായിരുന്നുവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. ഇടതുപക്ഷത്തുനിന്നും യുഡിഎഫിൽനിന്നും ബിജെപിയിലേക്കു വോട്ട് മാറിയിയിട്ടുണ്ട്. സിപിഎമ്മോ സിപിഐയോ മുൻകയ്യെടുത്ത്
ന്യൂഡൽഹി∙ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനു 2 വർഷം മാത്രമുള്ളപ്പോള്‍ എല്ലായിടത്തും പോയി മത്സരിക്കേണ്ട കാര്യമില്ലെന്നു കോൺഗ്രസ് നേതാവ്
സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും അസ്തമിച്ച പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുന്നു. കിട്ടാക്കനിയായി എഴുതിത്തള്ളിയ ഡിഎ, പെൻഷൻ കുടിശിക ഉടൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിലാണ് ഇനി പ്രതീക്ഷ. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി എന്നു തീരുന്നുവോ അന്നു മാത്രമേ സർക്കാർ ജീവനക്കാരുടെയും
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്കു പോയി എന്നു കണക്കു സഹിതം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുമ്പോള്‍ ആലപ്പുഴയില്‍ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറി ആർ.നാസര്‍. ന്യൂനപക്ഷ വോട്ടുകള്‍ വേണ്ടത്ര
കൊച്ചി ∙ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെയുള്ള അതിശക്തമായ വികാരമാണു തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു കാരണമായതെന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. പാർലമെന്റ് തിരഞ്ഞെടുപ്പു ചർച്ചകൾക്കായി സംസ്ഥാന കമ്മിറ്റിക്കു നൽകേണ്ട റിപ്പോർട്ട് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ ജില്ലയിലെ തോൽവിയുടെ നിരാശയാണു പ്രധാനമായും പ്രതിഫലിച്ചത്. ചാലക്കുടിയിൽ സി. രവീന്ദ്രനാഥും കോട്ടയത്തു തോമസ് ചാഴികാടനും ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ഇടുക്കി, എറണാകുളം സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
∙ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തകർന്നത് എന്തുകൊണ്ട്? തോൽവിയിൽ നിന്ന് അവർ എന്തു പാഠം പഠിക്കും? രാഷ്ട്രീയ കേരളത്തിൽ ഉയർന്നു നിൽക്കുന്ന ഈ ചോദ്യങ്ങൾക്കു നിയമസഭയിൽ മറുപടി പറയാൻ നിരന്നത് ചില്ലറക്കാരല്ല. ചർച്ച തുടങ്ങിവച്ചത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി.ഗോവിന്ദൻ. അവസാനിപ്പിച്ചത്
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസിനെ പഴിചാരി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരിച്ചടിച്ച് രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ. ഇടതുമുന്നണിയുടെ തോൽവി അപ്രതീക്ഷിതമായിരുന്നുവെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു സീറ്റ് കുറഞ്ഞതിന്റെ പേരിൽ സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്നു പറയുന്നത് എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ പേരിൽ ആരും രാജി ചോദിച്ചു വരേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ധനാഭ്യർഥനചർച്ചയ്ക്കുള്ള മറുപടി പ്രസംഗം നടത്തുകയായിരുന്നു
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ സർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്.ഈ പ്രക്രിയയ്ക്ക് മൊത്തം എന്ത് ചെലവു വന്നു എന്നത് നിർണായകമായ ചോദ്യമാണ്. 543 പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി 45 ദിവസങ്ങളിലും ഏഴ് ഘട്ടങ്ങളിലുമായി ഏപ്രിൽ മുതൽ ജൂൺ വരെ നീണ്ടു നിന്ന
രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ മൂന്നു വർഷംകൊണ്ടു നിറവേറ്റിയ വാഗ്ദാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സുതാര്യതയും വിശ്വാസ്യതയും ജനകീയതയും കൊണ്ടെഴുതേണ്ടതാണ് ഏതു സർക്കാരിന്റെയും പ്രോഗ്രസ് റിപ്പോർട്ട് എന്നിരിക്കെ, ഈ നിർണായക രേഖയിലും ഇതൊക്കെ തിരയുകയാണ് ഈ നാട്.
കോട്ടയം ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം സമ്മാനിച്ച ‘ഓട്ടോറിക്ഷ’ തന്നെ ചിഹ്നമാക്കാൻ കേരള കോൺഗ്രസ് ആലോചന. തിരഞ്ഞെടുപ്പ് വിജയം, പാർട്ടിയുടെ അംഗീകാരം, ചിഹ്നം ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ 17നു കോട്ടയത്തു ചെയർമാൻ പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ ഹൈപവർ കമ്മിറ്റി യോഗം ചേരും.
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് ആർക്കു നൽകണമെന്നതു സംബന്ധിച്ച് സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ തർക്കം. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിനു വേണ്ടി ഒരു വിഭാഗം വാദിച്ചതാണു തർക്കത്തിനിടയാക്കിയത്. എന്നാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അസി.സെക്രട്ടറി പി.പി.സുനീറിനു വേണ്ടി ഉറച്ചുനിന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അടങ്ങി. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 240 സീറ്റ് നേടിയ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായ മൂന്നാം തവണ അധികാരത്തിലെത്തി. ജവാഹർലാൽ നെഹ്റുവിനു ശേഷം 3 തിരഞ്ഞെടുപ്പുകൾ തുടർച്ചയായി വിജയിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡ് നരേന്ദ്ര മോദി കരസ്ഥമാക്കി. എന്നാൽ, ഈ തിരഞ്ഞെടുപ്പു ഫലം ബിജെപി വിഭാവനം ചെയ്യുന്ന ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട വോട്ടിന്റെ കണക്കുകൾ തെളിയിക്കുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രഭവകേന്ദ്രമായ ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിയതായി ഫലം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നു. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ‘പുട്ടിൻ മോഡൽ’ ജനാധിപത്യവും ജനങ്ങൾ നിരാകരിച്ചു.
ന്യൂഡൽഹി∙ സുരേഷ് ഗോപി തോറ്റപ്പോൾ വേട്ടയാടിയവർ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാക്കിയതെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു. പിന്നീട്
ന്യൂഡൽഹി∙ നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനമെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.
വലിയ ബഹളക്കാരൻ അല്ല പുതിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വലിയ ബഹളങ്ങളില്ലാതെ സർപ്രൈസ് ആയി മോദി 3.0 മന്ത്രിസഭയിൽ ജോർജ് കുര്യൻ എന്ന കോട്ടയം കാണക്കാരി നമ്പ്യാകുളത്തുകാരൻ എത്തുമ്പോൾ ബിജെപി പ്രതീക്ഷിക്കുന്നതും അതു തന്നെ– ‘സൈലന്റ് സ്ട്രൈക്ക്’ ഇതു വരെയുള്ള എല്ലാത്തരം പരീക്ഷണങ്ങളും മാറ്റി വച്ച് ബിജെപിയുടെ പഴമയിൽ ഉറച്ചുള്ള പുതു തലമുറ പരീക്ഷണം. ജോർജ് കുര്യൻ എന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കു കേന്ദ്രമന്ത്രി പദവി നൽകുന്നതു വഴി ബിജെപി നേതൃത്വം ലക്ഷ്യമിടുന്ന വഴികൾ പലതാണ്.
തിരുവനന്തപുരം∙ കാവിനിറം നെഞ്ചോടു ചേർക്കുന്നതിനു മുൻപ് ചെങ്കൊടി മുറുകെപിടിച്ച സുരേഷ് ഗോപിയുണ്ട്, വർഷങ്ങൾക്ക് മുൻപ് കോളജ് പഠന കാലത്ത്. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു സുരേഷ് ഗോപി. സൈലന്റ് വാലി സംരക്ഷണത്തിനായുള്ള സമരങ്ങളിൽ സജീവമായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ സുവോളജി അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ സഹപാഠിയായിരുന്നു.
ന്യൂഡൽഹി ∙ മൂന്നാം മോദി സർക്കാരിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 58.72. ഒന്നാം മോദി സർക്കാരിന്റേത് 62 വയസ്സും രണ്ടാം സർക്കാരിന്റേത് 61 വയസ്സുമായിരുന്നു. 2021ൽ രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയോടെ പ്രായം 58 വയസ്സായി കുറഞ്ഞിരുന്നു.
ന്യൂഡൽഹി ∙ അംഗങ്ങളുടെ കാര്യത്തിലും തുടർച്ച പ്രതിഫലിപ്പിക്കുന്നതാണ് മൂന്നാം മോദി മന്ത്രിസഭ. ‘ഹെവിവെയ്റ്റ്’ മന്ത്രിമാരൊക്കെ തുടരുന്നു. ആ ഗണത്തിൽപെടുന്ന പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാനും എച്ച്.ഡി.കുമാരസ്വാമിയും ജീതൻ റാം മാഞ്ചിയും ഉൾപ്പെടുമ്പോൾ അനുഭവസമ്പത്തെന്ന
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലൊതുങ്ങിയതിനു പിന്നാലെ കാബിനറ്റ് മന്ത്രിപദം നിഷേധിക്കപ്പെടുക കൂടി ചെയ്തത് എൻസിപി അജിത് പവാർ പക്ഷത്തിനു കൂടുതൽ തിരിച്ചടിയായി. മന്ത്രിസഭാ വികസനവേളയിൽ എൻസിപിയുടെ ആവശ്യം പരിഗണിക്കുമെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതു മാത്രമാണു പ്രതീക്ഷയ്ക്കു വക നൽകുന്നത്.
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി പദത്തിലെ കുടുംബമഹിമയുടെ കാര്യത്തിൽ മൂന്നാം മന്ത്രിസഭയിൽ വ്യത്യസ്തനാകുന്നത് ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി. മന്ത്രി കുടുംബത്തിലെ മൂന്നാം തലമുറയാണു ജയന്ത്. മുത്തച്ഛൻ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ആയിരുന്ന സ്വാതന്ത്ര്യസമര സേനാനി ചൗധരി ചരൺ സിങ്.
ന്യൂഡൽഹി ∙ സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിപദം സംബന്ധിച്ച് സൂചനകളുണ്ടായിരുന്നെങ്കിലും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന്റെ സ്ഥാനലബ്ധി അപ്രതീക്ഷിതമായി. കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ മുൻ വൈസ് ചെയർമാനായ അദ്ദേഹം കോട്ടയം കാണക്കാരി സ്വദേശിയാണ്. സുരേഷ് ഗോപി ഇന്നലെ വൈകിട്ടാണ് കുടുംബസമേതം ഡൽഹിയിലെത്തിയത്. ജോർജ് കുര്യൻ തലേന്നു തന്നെ എത്തിയിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹത്തിനു ഫോൺ കോൾ ലഭിച്ചതെന്നറിയുന്നു. ഇന്നലെ രാവിലെ കേരള ഹൗസിൽനിന്നു നിയുക്തമന്ത്രിമാരുടെ ചായസൽക്കാരത്തിനു പുറപ്പെട്ടപ്പോഴാണു വിവരം പുറത്തറിഞ്ഞത്.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച വയനാട്ടിലെ വോട്ടർമാരോടു നന്ദി പറയാൻ രാഹുൽ ഗാന്ധി 12നു മണ്ഡലം സന്ദർശിക്കും. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടാകും. തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കറ്റ് എംഎൽഎമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.എൽ.പൗലോസ്, കെ.കെ.അഹമ്മദ് ഹാജി എന്നിവർ രാഹുലിനു കൈമാറി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരും പങ്കെടുത്തു.
‘‘സർക്കാരിനെ നയിക്കാൻ ഭൂരിപക്ഷം മതി. എന്നാൽ രാജ്യത്തെ നയിക്കാൻ വേണ്ടത് സമവായമാണ്’’. ഈ വാക്കുകൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേതാണ്. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) യോഗത്തിൽ പറഞ്ഞത്. ഇതോടെ മൂന്നാമൂഴത്തിൽ മോദി സർക്കാരിന്റെ മുൻഗണന എന്തിനായിരിക്കും എന്നും വ്യക്തമായി. സഖ്യകക്ഷികളുമായി തർക്കങ്ങളില്ലാതെ മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കിയ മോദി, രണ്ടാം മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളെയും മൂന്നാമൂഴത്തിലും നിലനിർത്തുന്നു. അതേസമയം മുന്‍ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമായ ശിവ്രാജ് സിങ് ചൗഹാനെയും മനോഹർ ലാൽ ഖട്ടറിനെയും മന്ത്രിസഭയിൽ പ്രമുഖ ഇടങ്ങളിൽ ഉൾപ്പെടുത്തി. മോദിക്കു ശേഷം അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാജ്നാഥ് സിങ്ങിനായിരുന്നു ‘രണ്ടാമനാകാൻ’ നിയോഗം. പ്രധാനപ്പെട്ട വകുപ്പുകൾക്കു വേണ്ടി സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും ചന്ദ്ര ബാബു നായിഡുവും ശ്രമം നടത്തുമെന്ന അഭ്യൂഹവും തുടക്കത്തിൽ തന്നെ പിൻവലിഞ്ഞു. കേരളത്തിൽ നിന്ന് സുരേഷ് ഗോപി മന്ത്രിയാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ഏവരെയും അമ്പരിപ്പിച്ചു. ഭരണത്തുടർച്ചയുടെ സൂചന നൽകുന്ന മന്ത്രിസഭ നയതന്ത്രത്തിനും ഇടം നൽകുന്നു. 2014ൽ ബിജെപിയെ ഭരണത്തിലേക്ക് നയിച്ച നേതാവായ മോദിയുടെ പുതിയ ദൗത്യം സഖ്യ കക്ഷികളെ നയിക്കുന്ന രാഷ്ട്രതന്ത്രജ്ഞനാവുക എന്നതാണ്. ജവാഹർലാൽ നെഹ്റുവിനെപ്പോലെ, തുടർച്ചയായ മൂന്നാം വട്ടം പ്രധാന മന്ത്രി സ്ഥാനത്തെത്തി മോദി. അടുത്ത അഞ്ചു വർഷത്തെ മോദിയുടെ ഭരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. കഴിഞ്ഞ പത്തു വർഷത്തെ അനുഭവവും ഭരണശൈലിയും എന്താണ് സൂചിപ്പിക്കുന്നത്?
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഉൾപ്പെടെ 72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി മന്ത്രിസഭയിലുണ്ട്. മൂന്നാം എൻഡിഎ മന്ത്രിസഭയിലെ പ്രധാനികളെ അറിയാം.
ന്യൂഡൽഹി∙ മൂന്നാം മോദി സർക്കാരിൽ ടിഡിപിയിൽനിന്നും മന്ത്രിസഭയിലേക്ക് എത്തുന്ന ചന്ദ്രശേഖര്‍ പെമ്മസാനി രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാർത്തകളിൽ ഇടംപിടിച്ചത്. ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്ടർ ആയ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ 5785 കോടി രൂപയാണ് ഡോക്ടർ പെമ്മസാനി ചന്ദ്രശേഖറുടെ ആസ്തി.
ന്യൂഡൽഹി ∙ മൂന്നാം എൻഡിഎ സർക്കാരിൽ കേരളത്തിന് ഇരട്ടിമധുരം. തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിക്കൊപ്പം കേരളത്തിൽനിന്നു സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന കേരളത്തിനു ജോർജ് കുര്യന്റെ വരവ്
തിരുവനന്തപുരം ∙ സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്ന ജോർജ് കുര്യൻ ഏതു സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടും? കെ.സി.വേണുഗോപാൽ ലോക്സഭയിലേക്ക് വിജയിച്ചതോടെ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് രാജിവയ്ക്കും. ഈ സീറ്റ് വേണമെങ്കിൽ ജോർജ് കുര്യന് ലഭിക്കാം. മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നും പരിഗണിക്കപ്പെടാം.
ന്യൂഡൽഹി ∙ മൂന്നാം മോദി മന്ത്രിസഭയിൽ ജെ.പി.നഡ്ഡ അംഗമായതോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നതു ബിജെപിയിലേക്ക്. നരേന്ദ്ര മോദിക്കു പിന്നാലെ അഞ്ചാമനായാണു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സത്യപ്രതിജ്ഞ ചെയ്തത്. ‘ഒരാൾക്ക് ഒരു പദവി’ എന്ന നയമുള്ളതിനാൽ നഡ്ഡയ്ക്കു പകരക്കാരനായി ബിജെപിക്കു പുതിയ അധ്യക്ഷൻ
ചെന്നൈ∙ മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത നടനും സുഹൃത്തുമായ സുരേഷ് ഗോപിക്ക് ആശംസ നേർന്ന് നടൻ മോഹന്‍ലാൽ. സുരേഷ് ഗോപിയുമായി ദീർഘനാളത്തെ ഉറ്റ ബന്ധമാണ് ഉള്ളതെന്ന് മോഹൻലാൽ പ്രതികരിച്ചു. ഇത് മലയാള ചലച്ചിത്ര കൂട്ടായ്മയ്ക്ക് അഭിമാന നിമിഷമാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. സുരേഷ്
ന്യൂഡൽഹി∙ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് എൻസിപിയുടെ നിലപാട്. സത്യപ്രതിജ്ഞ ചടങ്ങുകൾ അടക്കം ബഹിഷ്കരിച്ചേക്കുമെന്നും
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത അട്ടിമറി വിജയത്തോടെ തൃശൂർ ഇന്നു ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. ബിജെപി ആദ്യമായി കേരളത്തിൽ താമര വിരിയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആദ്യം കഴിയുന്ന ഒരാൾ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ എൽഡിഎഫിന്റെ സ്ഥാനാർഥിതന്നെ: സിപിഐയുടെ വി.എസ്.സുനിൽകുമാർ. സുരേഷ് ഗോപിയും കെ.മുരളീധരനും സുനിൽകുമാറും ഒപ്പത്തിനൊപ്പം പോരാടുന്ന പ്രതീതിയാണ് തൃശൂരിൽ ആദ്യന്തം ഉണ്ടായത്. പക്ഷേ ഫലം വന്നപ്പോൾ എഴുപതിനായിരത്തിലേറെ വോട്ടിന്റെ വൻഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു. തന്നെ ഞെട്ടിച്ച ആ തോൽവിയുടെ കാരണങ്ങൾ സുനിൽ ഈ അഭിമുഖത്തിൽ തുറന്നു പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ പൂരം പ്രേമികളെ മുഴുവൻ രോഷത്തിലാക്കിയ പ്രശ്നങ്ങളുടെ ഉറവിടത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. എൽഡിഎഫിന്റെ മേയറടക്കം ബിജെപി പ്രചാരണത്തിന്റെ ഭാഗമായെന്നും സുനിൽ ആരോപിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ വി.എസ്.സുനിൽകുമാർ മനസ്സു തുറക്കുന്നു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയ ലക്ഷക്കണക്കിനു ജനങ്ങൾ മേൽത്തട്ടു മുതൽ താഴെത്തട്ടുവരെയുള്ള എല്ലാവർക്കുമുള്ള സന്ദേശമാണു നൽകിയതെന്നു മുൻ ഉപരാഷ്ട്രപതിയും മുതിർന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. ‘ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണെന്ന് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടു. വോട്ടുചെയ്ത ലക്ഷക്കണക്കിനാളുകൾ അവർ ആഗ്രഹിച്ച മാറ്റം സമാധാനപരമായി സാധ്യമാക്കി. മുകൾ മുതൽ താഴെത്തട്ടുവരെയുള്ള എല്ലാവർക്കുമുള്ള സന്ദേശമാണ് അവർ നൽകിയത്. തിരഞ്ഞെടുപ്പു ഫലം ഒരു സന്ദേശം ഉൾക്കൊള്ളുന്നതാണ്. അത് എല്ലാവരും മനസ്സിലാക്കിയെന്നു കരുതുന്നു’– ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നടന്ന ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വെങ്കയ്യ പറഞ്ഞു.c
ഭുവനേശ്വർ ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്കിന്റെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത കാർത്തികേയൻ 6 മാസത്തെ അവധിയിൽ പ്രവേശിച്ചു. നവീനൊപ്പംനിന്നു പാണ്ഡ്യൻ നയിച്ച തിരഞ്ഞെടുപ്പിൽ ബിജെഡി ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണിത്. തിരഞ്ഞെടുപ്പിനിടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ബിജെപിയുടെ പരാതിയിൽ മിഷൻ ശക്തിവകുപ്പിൽനിന്നു സുജാതയെ തിരഞ്ഞെടുപ്പു കമ്മിഷൻ സ്ഥലംമാറ്റിയിരുന്നു. മകളുടെ 10–ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് അവർ അവധി എടുത്തത്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മുന്നേറാൻ ഇനിയുമേറെയുണ്ടെന്നു കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി. ഓരോ മണ്ഡലത്തിലും ബൂത്ത് തലത്തിൽ പാർട്ടിക്കു ലഭിച്ച വോട്ട് കണക്കു വിശദമായി പരിശോധിച്ചു കൂടുതൽ മുന്നേറ്റം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
തിരുവനന്തപുരം ∙ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കാനിരിക്കെയാണ്
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തെ പരിഹസിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിലെ തോൽവി
18–ാം ലോക്സഭയിലേക്ക് ഒരാളെയെങ്കിലും ജയിപ്പിച്ച പ്രധാന പാർട്ടികളിൽ രാഷ്ട്രീയ തലമുറമാറ്റത്തിന്റെ പെരുമ്പറ കേൾക്കാം. ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പല പാർട്ടികൾക്കും തിരഞ്ഞെടുപ്പുഫലം പുതിയ മുഖം സമ്മാനിച്ചിരിക്കുന്നു.
തിരുവനന്തപുരം∙ രാജ്യത്താകെ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചപ്പോഴും പ്രബുദ്ധമായ കേരളത്തില്‍ അവര്‍ക്ക് അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞത് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ മതേതരശക്തികള്‍ ഗൗരവത്തോടെ കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനവിധി കൃത്യമായ മുന്നറിയിപ്പാണ്. പലവട്ടം ജനങ്ങള്‍
ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. ദിഗ്വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. പ്രമേയത്തെ രാഹുൽ എതിർത്തില്ല. ഇന്നു വൈകിട്ട് 5നു ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കും. ശേഷം ഈ നേതാവായിരിക്കും
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനത്തിൽ തെറ്റുപറ്റിപ്പോയെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം ഇനി പ്രവചിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വ്യക്തമാക്കി. ‘‘എന്റെ വിലയിരുത്തൽ ഞാൻ നിങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ