Activate your premium subscription today
കോട്ടയം∙ നടൻ പ്രേംനസീർ ബ്ലാങ്ക് ചെക്ക് നൽകി; ജീവിതത്തിലേക്കു തിരികെയെത്തി എംടി. 1985–88 കാലഘട്ടത്തിലാണു സംഭവം. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു മദ്രാസിലെ ആശുപത്രിയിൽ എംടിയെ പ്രവേശിപ്പിച്ചിരുന്നു.
എല്ലാവരും പോകും, എംടിയും പോകും – അതു നമുക്കറിയാമായിരുന്നു. എന്നാൽ, മറ്റുള്ളവരെപ്പോലെയല്ല എംടി പോയത്. അദ്ദേഹത്തിന്റെ ദേഹം മാത്രമാണു പോയത്. ബാക്കിയെല്ലാം ഇവിടെത്തന്നെയുണ്ട്. അതായത്, മരണത്തിന് എംടിയെ പൂർണമായി കൊണ്ടുപോകാൻ കഴിഞ്ഞില്ല. കാരണം, എണ്ണമറ്റ മലയാളിമനസ്സുകളിൽ എംടിയുണ്ട്. അവരെ മുഴുവൻ കൂടെക്കൊണ്ടുപോകാൻ മരണത്തിനു കഴിയില്ല.
എം.ടി.വാസുദേവൻ നായർ സാർ മലയാള മനോരമയുടെ നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയും എനിക്കു ഗുരുസ്ഥാനീയനുമായിരുന്നു. അദ്ദേഹം എഴുത്തിന്റെ ഉയരങ്ങൾ കീഴടക്കുന്ന നാളുകളിൽ ഞാൻ കോഴിക്കോട് മലയാള മനോരമയിലുണ്ടായിരുന്നു. ഓഫിസിൽനിന്ന് ഒരു വിളിപ്പാടകലെ അദ്ദേഹം ഉണ്ടെന്നത് അക്കാലത്ത് എഴുത്തിനോടും വായനയോടും പ്രിയപ്പെട്ടൊരു സാമീപ്യം മനസ്സിൽ നിറയ്ക്കുന്ന അനുഭവമായിരുന്നു.
‘എന്റെ എല്ലാ കഥകളും കൂട്ടിവച്ചാൽ എന്റെ ആത്മകഥ പൂർത്തിയാവുന്നു’ എന്ന് എംടി എഴുതിയിട്ടുണ്ടെങ്കിലും ആത്മകഥയിലേക്കുള്ള ചില അധ്യായങ്ങൾ അദ്ദേഹം എഴുതാൻ മറന്നുവോ; അങ്ങനെ വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നെങ്കിലും അദ്ദേഹം അവയെക്കുറിച്ച് എഴുതുകയോ പറയുകയോ ചെയ്യുമെന്ന് അവർ കരുതി. എഴുത്തുകാരിയും വിവർത്തകയുമായിരുന്ന പ്രമീളാ നായരുമായുണ്ടായിരുന്ന ദാമ്പത്യം
‘എഴുതിവരുമ്പോൾ ഏതോ ഒരു ഘട്ടത്തിൽ ഏതാനും നിമിഷങ്ങൾ എല്ലാം മറക്കും; ഞാനെവിടെയാണെന്നു പോലും. അപ്പോൾ ഞാൻ എന്നോടു സ്വകാര്യം പറയും, ശരിയാവുന്നുണ്ട്. മനസ്സിന്റെ എല്ലാ അറകളും ഈ സൃഷ്ടിക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.’ എഴുത്തിന്റെ കണ്ണാടിയിൽ പ്രതിഫലിക്കുന്ന സ്വന്തം രൂപം എംടി എങ്ങനെയാവും നോക്കിക്കണ്ടിരിക്കുക. സാഹിത്യമാണെന്റെ നിലവിളക്ക് എന്നൊരു എംടി വചനമുണ്ട്. ഒരു നിലവിളക്ക് തന്നിലെ വെളിച്ചത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണ് എംടിയെക്കുറിച്ച് എംടി പലപ്പോഴായി എഴുതിയതും പറഞ്ഞതും.
വളരും, വളർന്ന് വലിയ ആളാവും എന്നു സ്വപ്നം കണ്ടില്ല. എഴുതണം, എഴുത്തുകാരനാവണം എന്നാണു കൂടല്ലൂരിലെ താന്നിക്കുന്നിന്റെ ചെരുവിലിരിക്കുമ്പോൾ വാസുദേവൻ ആഗ്രഹിച്ചത്. ‘പാടത്തിന്റെ കരയിലെ തകർന്ന തറവാട്ടുവീടിന്റെ മുകളിൽ ചാരുപടിയുടെ മുൻപിൽ അരണ്ട വെളിച്ചത്തിൽ, എഴുതിയവ വീണ്ടും അയവിറക്കിയും
കോഴിക്കോട് ∙ എംടി എന്ന രണ്ടക്ഷരം ഭാഷയുടെയും ഭാഷാസ്നേഹത്തിന്റെയും എഴുത്തിന്റെയും ആഴമുള്ള മൗനത്തിന്റെയും തിളങ്ങുന്ന പര്യായമായി മലയാളി ഉള്ളിടത്തോളം നമ്മൾക്കിടയിലുണ്ടാകുമെന്ന് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. വള്ളുവനാടൻ ഭാഷയെ അതിന്റെ തനിമയോടെ എംടി പുനഃസൃഷ്ടിച്ചു. അന്യം നിന്നു പോവുന്ന ഒരു ജീവിത സംസ്കാരത്തെ അഭിമാനത്തോടെ അവതരിപ്പിച്ചു. എഴുത്തുകാരൻ തലയുയർത്തിപ്പിടിച്ച് നിൽക്കണമെന്ന് പഠിപ്പിച്ചത് എംടിയാണ്. ഒറ്റപ്പെട്ടവരുടേയും ഏകാകികളുടേയും എഴുത്തുകാരനായിരുന്നു എംടിയെന്നും യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.
പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് മലയാളം വിടചൊല്ലി. ക്രിസ്മസ് ദിനത്തിൽ അന്തരിച്ച എംടിയുടെ ഭൗതികശരീരം കോഴിക്കോട് മാവൂർ സ്മൃതിപഥം ശ്മശാനത്തിൽ സംസ്കരിച്ചു. തൃശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിൽ കാരൾ ഗാനാലാപനം തടഞ്ഞ എസ്ഐ വിജിത് അവധിയിൽ പ്രവേശിപ്പിച്ചു.അജയ് മാക്കനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ
എഴുത്തുകാരനെന്ന നിലയില്‍ എംടി സ്വന്തം ജീവിതകാലത്തു നേടിയ മഹാവിജയമാണു ചെറുപ്പത്തില്‍ എന്നെയും മിക്കവാറും എന്റെ തലമുറയിലുള്ളവരെയും മാന്ത്രികച്ഛായയില് നിര്‍ത്തിയത്. അസൂയയും ആദരവും ഇടകലര്‍ന്ന വികാരമായി ഞങ്ങൾ എംടിയെ പിന്തുടര്ന്നു. അങ്ങനെ നോക്കുമ്പോള്‍ അക്കാലത്ത് എന്നെപ്പോലെ ഒരു കൂട്ടം പേരെ എഴുത്തിലും വായനയിലും പിടിച്ചുനിര്‍ത്തിയത് ആ മനുഷ്യനുണ്ടാക്കിയ സാഹിത്യപ്രഭയായിരുന്നു. സാഹിത്യം സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു പ്ലാറ്റ്ഫോം ഇല്ലാതിരുന്ന ഒരു കാലത്ത് എഴുത്തും വായനയുമാണു മൂലധനം എന്നു വിചാരിച്ച് ഉറങ്ങാന്‍ പോകുകയും ഓരോ പുലരിയിലും ഉണരുമ്പോള്‍ ലോകത്തിന്റെ നിസ്സംഗത ഒട്ടും മാറിയിട്ടില്ലെന്നു കാണുകയും ചെയ്തിരുന്നു. എംടിയുടെ ജീവിതം ഒരു വലിയ പ്രചോദനം ആയതിനാൽ, സാഹിത്യംകൊണ്ട് എന്തു പ്രയോജനം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അസംബന്ധങ്ങൾ നിറഞ്ഞ ആ സ്വപ്നത്തില്‍നിന്നു പുറത്തുവരാതെ ഏകാന്തതയില്‍ തലയുയര്‍ത്തി നോക്കിയത് എംടിയുടെ പ്രതിട്ഛായയെയായിരുന്നു. അതു പകര്‍ന്ന മാന്ത്രികതയില്നിന്നാണു ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടുപിടിച്ചത്. എന്തായിരുന്നു ആ പുസ്തകങ്ങളില്‍ കണ്ടത്.. ?
എംടിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു: ‘‘ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു... ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’’. സത്യത്തില്‍, മമ്മൂട്ടിയെ എംടി കണ്ടെടുക്കുകയായിരുന്നോ, അതോ എംടിയിലേക്ക് മമ്മൂട്ടി എത്തിച്ചേരുകയായിരുന്നോ? അതെന്തായാലും, മലയാളത്തിന്റെ സാംസ്കാരികാകാശത്ത് ആ രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയത് മലയാളിയുടെ ഭാവുകത്വത്തെ അഴിച്ചുപണിതുവെന്നതു തീര്‍ച്ച. തനിക്കു ലഭിച്ച വലിയ ഭാഗ്യമെന്നു മമ്മൂട്ടിയും, തന്റെ സൗഭാഗ്യമെന്ന് എംടിയും പില്ക്കാലത്ത് വിശേഷിപ്പിച്ച ആ കണ്ടുമുട്ടലിനു വേദിയൊരുക്കിയതു ജനശക്തിയായിരുന്നു- കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു വേണ്ടി പിറവിയെടുത്ത് അകാലചരമം പ്രാപിച്ച ജനശക്തി ഫിലിംസ്. എംടിയും മമ്മൂട്ടിയും തമ്മിലുണ്ടായ ഉജ്വലസൗഹൃദത്തെ പില്ക്കാലം വാഴ്ത്തിയവരൊന്നും ജനശക്തിയെ ഓര്‍ത്തില്ല- കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരുകളുടെ ബലിയാടായി ഒടുങ്ങേണ്ടി വന്ന ജനശക്തിയെ. ഓര്‍ത്തെടുക്കുമ്പോള്‍, ആ ഓർമകളുടെ അറ്റത്ത്, മറവിയുടെ മാറാലക്കുരുക്കില്‍ ജനശക്തി മാത്രമല്ല, ചാത്തുണ്ണി മാസ്റ്ററുമുണ്ടാവും. മലയാള സിനിമയില്‍ സോഷ്യലിസ്റ്റ് ഭാവുകത്വം പുലരുന്നതു സ്വപ്നം കണ്ട മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവ് കെ.ചാത്തുണ്ണി മാസ്റ്റര്‍.
രണ്ടാമൂഴം സിനിമയാക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ. രണ്ടാമൂഴം സിനിമയാകാത്തതിൽ തന്നെക്കാളേറെ വിഷമം എം.ടിക്കായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. എം.ടിക്ക് അന്ത്യമോപചാരം അർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം∙ മലയാള ഭാഷയുടെ യശസ്സുയർത്തിയ അനുഗൃഹീത എഴുത്തുകാരന്റെ വിയോഗത്തിൽ അനുശോചിച്ച് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ. മലയാള ഭാഷയ്ക്കും സാംസ്കാരിക ജീവിതത്തിനും എം.ടി.വാസുദേവൻ നായർ നൽകിയ സംഭാവനകൾ എന്നും നക്ഷത്രശോഭയോടെ തിളങ്ങും. ഓരോ മലയാളിക്കും അഭിമാനമായിരുന്നു എം.ടിയുടെ വാക്കും ചിന്തയും. അനുഗൃഹീതനായ എഴുത്തുകാരന്റെ വിയോഗത്തിൽ കേരള കത്തോലിക്കാ സഭയുടെ അനുശോചനം പ്രാർഥനാപൂർവം അറിയിക്കുന്നു.
കാലാതീതനായ എം.ടി.വാസുദേവന്‍ നായരെ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കത്തോലിക്ക ബാവ അനുസ്മരിക്കുന്നു. എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല.
എം.ടി വാസുദേവൻ നായർ പഠിച്ച കോളജ് - തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ പാലക്കാട്ടെ ഗവ.വിക്ടോറിയ കോളജിൽ ചേരാൻ ഇതിൽപരം ഒരു ന്യായം ആവശ്യമായിരുന്നില്ല. മൻമോഹൻസിങ്ങിന്റെ ലിബറലൈസേഷൻ ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. കൗമാരക്കാരും ചെറുപ്പക്കാരും ജീവിതത്തെ നോക്കിക്കാണുന്ന രീതി മറ്റൊന്നായിരുന്നു. 'കാല'ത്തിലെ
എംടി യുഗം കഥയുടെ വസന്ത ഋതുവാണ്. ആരാധന എന്ന അവസ്ഥയിൽ അന്നും ഇന്നും ഞാൻ കാണുന്ന ഒരേയൊരു സാഹിത്യകാരൻ വാസുവേട്ടൻ മാത്രമാണ്. എംടി എനിക്കെന്നും വാസുവേട്ടനായിരുന്നു. 1960കളിൽ, എന്റെ പത്തുവയസ്സു മുതൽ ഞാൻ വായന തുടങ്ങിയിരുന്നു. തേടുന്നതെല്ലാം എംടി കഥകൾ. വാസുവേട്ടന്റെ കിട്ടിയ പുസ്തകങ്ങളും നോവലുകളും കഥകളും മുഴുവനും വായിച്ചു. കാലം എന്ന നോവൽ പ്രസിദ്ധീകരിച്ച കേരളശബ്ദം വാരിക അതിനുവേണ്ടി മാത്രം വാങ്ങാൻ തുടങ്ങി. വാസുവേട്ടൻറെ കഥയിലൊരുങ്ങിയ മുറപ്പെണ്ണും അസുരവിത്തുമുൾപ്പെടെയുള്ള സിനിമകളെല്ലാം കണ്ടു. ആ സിനിമകളിലെ പാട്ടുകൾ മനസ്സിൽ സൂക്ഷിച്ചു. അഭയമില്ലാത്ത യുവമനസ്സുകളിലെ ആരോടെന്നില്ലാത്ത അമർഷം പങ്കുവയ്ക്കുന്ന കഥകളായിരുന്നു വാസുവേട്ടന്റേത്. അറുപതുകളിലെ നിളാ തീരത്തെ അശാന്തി. മുറപ്പെണ്ണിലേയും നഗരമേ നന്ദിയിലേയുമെല്ലാം പ്രമേയം എന്റേതുകൂടിയായിരുന്നു. ‘കുതിച്ചുപായും നഗരിയിലൊരു ചെറൂകൂര ചമയ്ക്കുവതെങ്ങനെ ഞാൻ.’ എന്നു തലശ്ശേരിയിൽ വച്ച് ഞാനും തേങ്ങുകയായിരുന്നു.
വായനക്കാരുടെ ഹരമായി ‘ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ’ കത്തി നിൽക്കുന്ന കാലം. 1888ൽ തുടക്കമിട്ട വാരികയുടെ അന്നത്തെ എഡിറ്റർ ഖുശ്വന്ത് സിങ് ആകാനാണു സാധ്യത. കേരളത്തിലെ നായർ സമുദായത്തെപ്പറ്റിയാണ് 1970 ഡിസംബർ 20ന് പുറത്തിറങ്ങിയ വീക്ക്ലിയിലെ മുഖ്യ കവർ ഫീച്ചർ. എഴുത്തുകാരെയും കലാകാരന്മാരെയും മികച്ച ഭരണകർത്താക്കളെയും നയതന്ത്രജ്ഞരെയും എല്ലാം സമൂഹത്തിന് പ്രദാനം ചെയ്ത സമുദായത്തെപ്പറ്റി പറഞ്ഞു വരുന്ന താളുകളിൽ സുമുഖനായ ഒരു യുവാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അന്ന് 36 വയസ്സുള്ള എം.ടി വാസുദേവൻ നായരെപ്പറ്റി ലേഖനത്തിൽ എടുത്തു പറയുന്നു. പി. സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്, വെട്ടൂർ രാമൻ നായർ, സി. രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പമാണ് എം.ടി. വാസുദേവൻ നായരെ വീക്ക്ലിയിലെ അതിദീർഘ ലേഖനത്തിൽ അടയാളപ്പെടുത്തിരിക്കുന്നത്. തുമ്പമണ്ണിലെ സുരേഷ് കോശിയുടെ മാസികാ ശേഖരത്തിലാണ് വീക്ക്ലിയുടെ അപൂർവ ലക്കങ്ങൾ കാണാൻ ഇടയായത്. വീക്ക്ലിയിൽ ഈ ഫീച്ചർ പ്രസിദ്ധീകരിക്കുമ്പോൾ എംടിയുടെ ‘നാലുകെട്ട്’ പുറത്തുവന്നിട്ട് 14 വർഷം. അസുരവിത്ത് പുറത്തു വന്നിട്ട് 8 വർഷം. തിരഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങിയിട്ട് രണ്ടു വർഷം. പ്രതീക്ഷകൾ നിറഞ്ഞതും എന്നാൽ ആശങ്കകൾ നിഴൽപ്പരത്തുന്നതുമായ അൻപതുകളും അറുപതുകളുമാണ് എം.ടിയുടെ ആദ്യ കൃതികൾക്ക് വിളനിലം ഒരുക്കുന്നത്. മരുമക്കത്തായവും ജന്മിത്വ വ്യവസ്ഥിതികളും പിന്മാറാൻ മടിച്ച് നിൽക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രതീക്ഷയർപ്പിച്ച് എഴുത്ത് ആരംഭിച്ച തലമുറയുടെ കരുത്ത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഇരുട്ടും വിഹ്വലതകളും ദുഃഖവും അതിൽ ഇഴചേർന്നത് സ്വാഭാവികം.
‘‘മനുഷ്യജാതിയുടെ സ്വഭാവഘടന വളരെ സങ്കീർണമാണ്. അവൻ അടിസ്ഥാനപരമായി നന്മ ചെയ്യുന്നവനല്ല. മനുഷ്യനെ ഭരിക്കുന്നത് ഹിംസ്രവാസനയാണ്. സാഹചര്യങ്ങളുടെ പ്രേരണ അവനിൽ നന്മകൾ വളർത്താൻ സഹായകമായി എന്നുവരാം. നല്ല ഉറപ്പുള്ള ഒരു അങ്കുശം അവനെന്നും ആവശ്യമുണ്ട്. അതുകൊണ്ട് നന്മയെക്കാൾ മനുഷ്യന്റെ തിന്മയിലേക്കാണ് ഞാൻ എപ്പോഴും
എംടിയുടെ വിയോഗത്തിൽ ഗുരുനാഥനെ ഓർമിക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാരിയർ. എംടി മഞ്ജുവിന് സമ്മാനിച്ച എഴുത്തോലയെ നിധി പോലെ കാത്തുസൂക്ഷിച്ച മഞ്ജു, എംടിയുടെ ഓർമകളിൽ എംടി എന്നും ഉണ്ടാകുമെന്ന് എഴുതിച്ചേർത്തു. എംടിയുടെ 'ദയ' എന്ന കഥാപാത്രമായി സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും മഞ്ജു കുറിപ്പിൽ പറഞ്ഞു
പിന്നാലെ വന്ന മൂന്നു കൂടപ്പിറപ്പുകൾ, മുന്നാലെ പോയപ്പോൾ തകർന്നുപോയ മനംപേറിക്കൊണ്ട് കഴിയുന്ന ഒരുവളാണ് ഞാൻ. അതുപോലൊരു അനുഭവമാണ് ഇപ്പോഴത്തേത് അനിയന്മാരെപ്പോലെ ഞാൻ സ്നേഹിക്കുന്ന എഴുത്തുകാരിലൊരാളാണ് എം.ടി. എഴുപതിലേറെ വർഷങ്ങളായി തുടർന്നു പോരുന്ന ആത്മബന്ധം. ‘സ്ഥിതി ഗുരുതരം’ എന്ന വാർത്ത കണ്ടപ്പോൾ
കോഴിക്കോട്∙ ‘കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം’–മരണമെന്ന സത്യത്തെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞ കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ ‘സ്മൃതിപഥം’ എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിൽ. ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള
അമ്മയിലെ കണ്ണീരിന്റെയും നിളയിലെ തെളിനീരിന്റെയും നടുവിലെ വരമ്പിലൂടെയാണ് എഴുത്തിലേക്കു നടന്നു പഠിച്ചത്. എംടി എഴുതിയ എല്ലാ അമ്മമാരിലും എംടിയുടെ അമ്മയുണ്ട്, എഴുതിയ എല്ലാ പുഴകളിലും നിളയുള്ളതു പോലെത്തന്നെ. എന്നിട്ടും കുറ്റബോധം ബാക്കിനിന്നു: ‘മുഴുവൻ പറഞ്ഞുതീർത്തിട്ടില്ല. ഇനിയും പലതും ബാക്കിയുണ്ട്.
'മരണത്തെ ജയിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം എന്നു വിചാരിക്കുന്നവരുണ്ട്. അവർ ആളുകളെ കൊന്നുകൂട്ടും. വലിയ കെട്ടിടങ്ങൾ നിർമിക്കും. വിലപിടിച്ച രത്നങ്ങൾ ശേഖരിച്ചു സൂക്ഷിക്കും. സുന്ദരികളെ ബലപൂർവം സ്വന്തമാക്കും. അധികാരപ്രയോഗങ്ങൾ നടത്തും. കലാകാരന്മാരെ അടിമകളാക്കും. സ്തുതിപാഠകരെ വളർത്തും. ചരിത്രത്തിൽ കയറിക്കൂടാൻ പലതരം ഹീനമായ ഉപായങ്ങൾ പരീക്ഷിക്കും. അങ്ങനെയുള്ളവർ യഥാർഥ ജീവിതം ജീവിക്കുന്നില്ല. മരണഭയം കാരണം ഒന്ന് കണ്ണടയ്ക്കാൻ പോലുമാവാതെ അവർ വിഷമിക്കും. മരണമാകട്ടെ, ഇതിനെയെല്ലാം കളിതമാശപോലെയാണ് കാണുന്നത്. ലോകമെമ്പാടുമുള്ള ക്ലാസിക്കുകളിൽ ഈ അവസ്ഥ വർണിക്കുന്നുണ്ട്.
കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിത്താര’ എന്ന വീട്ടിൽ എംടി സ്ഥിരമായി ഇരുന്ന കസേര സന്ദർശകർക്ക് ആദ്യനോട്ടത്തിലേ അദ്ദേഹത്തെ കാണാവുന്നൊരു വിധത്തിലായിരുന്നില്ല. മുഖ്യവാതിൽ കടന്നിട്ടൊന്നു വലത്തോട്ടു തിരിഞ്ഞുനോക്കണം. അങ്ങനെ നോക്കുമ്പോഴും എംടിയുടെ മുഖത്തെ ഭാവം ആർക്കും പിടികിട്ടില്ല. അദ്ദേഹത്തിനു പിന്നിലൊരു
എൻ.വി.കൃഷ്ണവാരിയർ പത്രാധിപരായിരിക്കെ ആഴ്ചപ്പതിപ്പിൽ ട്രെയിനിയായാണ് കോഴിക്കോട്ട് എംടി പത്രപ്രവർത്തനം തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം ദിനപ്പത്രത്തിലേക്കു മാറാമായിരുന്നു. ശമ്പളവും കൂടുമായിരുന്നു. എങ്കിലും വാരികയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ടൈം, ന്യൂസ് വീക്ക് തുടങ്ങി അന്നു കോഴിക്കോട്ട് മറ്റൊരിടത്തും
സിദ്ധാന്തങ്ങളെ വായിച്ചു മനസ്സിലാക്കിയിരുന്നു. എങ്കിലും ഒരു സിദ്ധാന്തത്തിന്റെയും പ്രയോക്താവായി സ്വയം എണ്ണുകയോ അടയാളപ്പെടുത്തുകയോ ചെയ്തില്ല. കഥകളെ ബുദ്ധിപരമായ വ്യായാമമാക്കി എഴുതിയില്ലെങ്കിലും, ബുദ്ധിപരമായ വ്യായാമമാക്കി കഥകൾ എഴുതിയവരെ അപഹസിച്ചില്ല. കഥ എഴുതിത്തുടങ്ങുന്നവർക്കുള്ള പാഠപുസ്തകങ്ങളായിരുന്നു
ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായിരുന്നു എംടി തനിക്കെന്ന് നടൻ മോഹൻലാൽ. മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ തന്റെ മനസ്സിലെന്നും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു. ‘‘മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ
മാതൃഭൂമിയിൽ എംടി ട്രെയിനിയായി വരുമ്പോൾ വി.എം.നായർ മാനേജിങ് ഡയറക്ടറാണ്. പുന്നയൂർക്കുളത്തു വേരുകളുള്ള പയ്യന് മാധവിക്കുട്ടിയുടെ അച്ഛൻ പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ല. പത്തിരുപതു കൊല്ലത്തിനിടെ നാലഞ്ചു തവണ വി.എം.നായർ അതികഠിനമായി ശാസിച്ചിട്ടുണ്ട്. എങ്കിലും ആദരം കലർന്ന വാത്സല്യം
'വായിച്ചാൽ മനസ്സിലാവാത്ത' ഉദാത്ത സാഹിത്യവും, ‘കണ്ടാൽ മനസ്സിലാവാത്ത’ ഉദാത്ത സിനിമയും അരങ്ങുവാണ ആധുനികതയുടെ നാളുകളിലും മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടത് എംടി തന്നെയായിരുന്നു. വിജയന്റെയും മുകുന്ദന്റെയും കാക്കനാടന്റെയും ആനന്ദിന്റെയും എഴുത്തുകൾ ചെറുപ്പക്കാർക്കിടയിൽ തരംഗമായ കാലങ്ങളിലും എംടിക്കു
നമുക്ക്, നടന്നു നടന്നു വഴി കണ്ടെത്താൻ പറഞ്ഞ കവിയെ വാഴ്ത്താം. നമ്മൾ നടന്ന് നടന്ന് രാജപാതയായി മാറിയ ഒരാളാണു കടന്നു പോവുന്നത്. ആ വഴിയിലൂടെ മലയാളത്തിന്റെ ഇനിയുമെത്രയോ തലമുറകൾ നടക്കാനിരിക്കുന്നു. അവിടെ ഓരോ തിരിവിലും ആരോ കരുതിവച്ച വിസ്മയം പോലെ ഈ കഥാകാരന്റെ എഴുത്തുപാടുകളും ഈ കഥാകാരൻ കൊളുത്തി വച്ച
കോഴിക്കോട്ടെ പാരഗൺ ലോഡ്ജായിരുന്നു എംടിയുടെ പ്രിയപ്പെട്ട സങ്കേതങ്ങളിൽ ഒന്ന്. അവിടെ അരവിന്ദന്റെ മുറിയിൽ വലിയ സുഹൃദ്സംഘം തന്നെയുണ്ടാവും. രണ്ടാം ഗേറ്റിൽ കലാസമിതി അബ്ദുറഹ്മാന്റെ ഓഫിസ്, രണ്ടാം ഗേറ്റിനടുത്ത് വി.അബ്ദുല്ലയുടെ ജമ്പു സ്റ്റോർസ്, കോർട്ട് റോഡിൽ കെ.ആർ.മേനോന്റെ ചെറിയ ബുക്ക് സ്റ്റാൾ, കൂര്യാൽ
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്. അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ. കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു-
മലയാളത്തിന്റെ ഒരേയൊരു എംടി അന്തരിച്ചതാണു കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ക്രിസ്മസ് ദിനത്തിൽ രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ
തിരുവനന്തപുരം ∙ ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവൻ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. ചവിട്ടി നില്ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും
കോഴിക്കോട് ∙ വാക്കിന്റെ ചക്രവർത്തിയെ കാലം അതിന്റെ തിരശ്ശീലയാൽ മറച്ചു. എംടിയുടെ ഭൗതികശരീരം ഏറ്റുവാങ്ങിയ അഗ്നി, ആ പ്രതിഭയുടെ സ്പർശമേറ്റെന്നപോലെ തിളങ്ങിയാളി. പല തലമുറകൾക്ക് വായനയെ സമ്മോഹനമായ അനുഭവമാക്കിയ എഴുത്തുകാരന് മലയാളം ആദരവോടെ, വേദനയോടെ യാത്രാമൊഴിയോതി. മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി. സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
എംടി എന്ന മാഹാരഥന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുകൾ പങ്കുവച്ച് സിനിമാ പ്രവർത്തകരും. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറൻമൂട്, എം.എ. നിഷാദ് തുടങ്ങിയവർ എംടിക്ക് യാത്ര പറഞ്ഞു കുറിപ്പുകൾ പോസ്റ്റ് ചെയ്തു.
എം. ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിച്ചിരുന്നു. ഒരിക്കൽ ഒരു പരിപാടിക്കിടെ കാലിടറിയ എംടി, മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞ നിമിഷം താൻ എംടിയുടെ മകനാണെന്ന് തോന്നി എന്നാണ് മമ്മൂട്ടി കുറിച്ചത്.
എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ആർദ്രമായ കുറിപ്പ് പങ്കുവച്ച് കമൽഹാസൻ. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദം, ഏറ്റവും ഒടുവിൽ എംടിയുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ ആന്തോളജി സിനിമ 'മനോരഥങ്ങൾ' വരെ തുടർന്നുവെന്നു കമൽഹാസൻ ഓർമിച്ചു. തന്റെ മാതൃഭാഷയായ തമിഴിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
മലയാളത്തിന് എല്ലാക്കാലത്തും വായിക്കാനുള്ളതത്രയും എഴുതിവച്ച്, പുലർവെയിലിൽ ഒരു മഞ്ഞുപാളി മായും പോലെ എംടി മാഞ്ഞു. അപ്പോഴും കാലത്തിന്റെ ചുവരിൽ ആ വിരലുകളെഴുതിയിട്ട മഹാരചനകൾ ജ്വലിച്ചു നിൽക്കുന്നു. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളാൽ കോഴിക്കോട് വീട്ടിലും ഫ്ലാറ്റിലുമായി കഴിയുകയായിരുന്നു എംടി. ഇടയ്ക്കിടെ ആരോഗ്യ സ്ഥിതി മോശമാകുമ്പോൾ ആശുപത്രി വാസം. അത് ചിലപ്പോൾ ആഴ്ചകൾ നീളും. വീണ്ടും തിരികെ വീട്ടിലേക്ക്. അപ്പൊഴൊക്കെയും വായനയ്ക്കു മാത്രം ഭംഗം വന്നില്ല. രണ്ടാമത്തെ മകൾ അശ്വതിയുടെ പരിചരണത്തിലായിരുന്നു എംടി. വളരെ അടുപ്പമുള്ള ആളുകളെ മാത്രമായിരുന്നു കണ്ടിരുന്നതും സംസാരിച്ചിരുന്നതും. അവസാന കാലമായപ്പോഴേക്കും സംസാരിക്കുന്നതിൽ നേരിയ വ്യക്തതക്കുറവ് വന്നെങ്കിലും വ്യക്തമായ കാഴ്ചപ്പാടോടുകൂടിയായിരുന്നു പറഞ്ഞതത്രയും.
‘‘എങ്ങനെയാണ് ആദ്യമായി എഴുതാൻ തോന്നിയത്?’’ – എംടിയോട് ഈ ചോദ്യം ചോദിച്ചത് മമ്മൂട്ടിയാണ്. കുറേക്കാലം മുൻപ്, മമ്മൂട്ടിയും എം.ടി.വാസുദേവൻ നായരും തമ്മിലുള്ള ഒരു അഭിമുഖ സംഭാഷണത്തിനിടെയായിരുന്നു ചോദ്യം. തന്നിലെ എഴുത്തുകാരന്റെ തുടക്കവും വളർച്ചയും എംടി വിശദമായി മമ്മൂട്ടിയോടു പറഞ്ഞു. മനോരമ ബുക്സിന്റെ യുട്യൂബ്
തിരുവനന്തപുരം∙ മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
നിർമാല്യം, കടവ്, ഒരു ചെറുപുഞ്ചിരി, മഞ്ഞ്, ബന്ധനം, വാരിക്കുഴി, എന്നിങ്ങനെ വളരെ കുറച്ച് സിനിമകള്‍ മാത്രമേ എം.ടി സംവിധാനം ചെയ്തിട്ടുളളൂ. സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു ആദ്യ സംവിധാനസംരംഭമായ നിര്‍മ്മാല്യം. അതിന്റെ നിർമാതാവും എം.ടി തന്നെയായിരുന്നു. സുഹൃത്തുക്കള്‍ അടക്കം
വിശ്വാസികള്‍ സിനിമയ്ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര് മാത്രം.
എംടിയുടെ കഥകളും നോവലും പോലെ ആകർഷകമാണ് ഉപന്യാസങ്ങളും ലേഖനങ്ങളും. അവയിലെല്ലാം സങ്കേതമെന്ന നിലയിൽ ഓർമ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അവ പല തരത്തിൽ ഓർമകളെ കൈകാര്യം ചെയ്യുന്നു. വ്യക്തിപരമായ ഓർമകൾ, സഞ്ചാരത്തിന്റെ ഓർമകൾ, വായനയിലൂടെ മനസ്സിൽ ഊറിക്കൂടിയ സാഹിത്യകൃതികളെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ഓർമകൾ
ആയിരത്തിതൊള്ളായിരത്തി അറുപത്തിയഞ്ചിൽ 'മുറപ്പെണ്ണ്' എന്ന തിരക്കഥ രചിച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന പദവിയിലേക്ക് എം.ടി എത്തുന്നത്. 'നിർമ്മാല്യം', മഞ്ഞ്', 'ബന്ധനം', 'വാരിക്കുഴി', 'കടവ്', 'ഒരു ചെറുപുഞ്ചിരി' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും എം.ടി, ശ്രദ്ധിക്കപ്പെടുന്നത് തിരക്കഥകളുടെ
'എനിക്കേറ്റവും വലുത് എഴുത്ത് തന്നെ. ഒരു വാക്കിനു മീതെ മറ്റൊരു വാക്കുവയ്ക്കുന്നു. അതിനുമീതെ വേറൊന്ന്. അങ്ങനെയങ്ങനെ ഒരു വാചകം എഴുതുന്നു. കൊള്ളാമെന്നു തോന്നുന്ന ഒരു വാചകം. ആ നിമിഷം എഴുത്തുകാരനനുഭവിക്കുന്ന ആനന്ദത്തിന് തുല്യമല്ല ഒരു സമ്പത്തും.' എം.ടി മലയാള സാഹിത്യചരിത്രത്തിന്റെ മഹനീയമായ ഒരേടാണ് എം.ടി
എംടിയിൽ നിന്ന് കൂടല്ലൂരിനെയോ കൂടല്ലൂരിൽ നിന്ന് എംടിയെയോ എടുത്തുമാറ്റാനാവില്ല. വേർപെടുത്താനാവാത്ത വിധം ഒട്ടിച്ചേർന്നിരിക്കുന്നു അവ. കൂടല്ലൂർ ഗ്രാമം എംടിക്കു കൊടുത്ത കഥകൾക്കു കയ്യും കണക്കുമില്ല. കൊയ്യുന്തോറും കതിരിടുന്ന വയൽ പോലെ കഥകൾ പൊലിച്ചു വന്നു.
ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമെന്ന് എംടിയെ ആദ്യം വിശേഷിപ്പിച്ചത് സാക്ഷാല്‍ മോഹന്‍ലാലാണ്. ആ വാക്കുകള്‍ പിന്നീട് വ്യാപകമായി ഏറ്റെടുക്കപ്പെട്ടു. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്, പത്രാധിപര്‍... കൈവച്ച എല്ലാ മേഖലകളിലും തനത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരാള്‍ മലയാളത്തില്‍
‘‘ഇന്നായിരുന്നെങ്കിൽ എനിക്കു നിർമാല്യം എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ?’’ ഒരു അഭിമുഖത്തിൽ എംടി ചോദിച്ചതാണിത്. കാരണം, നിർമാല്യമൊരുക്കിയ 1973 അല്ല ഇപ്പോൾ. നാലു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കേരളത്തിലെ സാമൂഹികാവസ്ഥ മാറി. മതവും ജാതിയും കേരളീയ സമൂഹത്തെ ശരിക്കും വിഴുങ്ങി എന്നു പറയാം. മത–ജാതി നേതാക്കൾ എതിർത്താൽ പിന്നീടൊന്നും നടക്കില്ല എന്നതാണിവിടുത്തെ അവസ്ഥ. അത്തരമൊരു സാഹചര്യത്തിൽ ശ്രീകോവിലിലെ ബലിക്കല്ലിൽ വായിലെ ചോര വെളിച്ചപ്പാട് തുപ്പുന്നൊരു സീൻ ചിത്രീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അത്തരമൊരു സീൻ ഇന്നത്തെ കാലത്ത് ചിത്രീകരിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് എംടി അങ്ങനെ ചോദിച്ചത്. എംടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നിർമാല്യം. കഥയും തിരക്കഥയും നിർമാണവുമെല്ലാം എംടി നിർവഹിച്ച ആദ്യ ചിത്രം. പി.ഭാസ്കരൻ സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സംവിധായകന്റെ ആവശ്യപ്രകാരം രണ്ടുമൂന്നു ദിവസം എംടി സംവിധാന ചുമതല നിർവഹിച്ചിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങളുടെ ചിത്രീകരണം നടക്കുമ്പോൾ സെറ്റിൽ പോയി ഇരിക്കാറുമുണ്ട്. സത്യജിത്ത് റേയുടെ പഥേർ പാഞ്ജലി കോഴിക്കോട്ടെ ക്രൗൺ തിയറ്ററിൽനിന്നു കണ്ടിറങ്ങിയപ്പോഴാണ്
തുഞ്ചൻപറമ്പിലെ ഓരോ ഇടങ്ങളും എംടിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. എന്നാൽ എംടിയുടെ സാന്നിധ്യം ഏറ്റവുമധികം അറിഞ്ഞിരിക്കുക ലൈബ്രറിയോടു ചേർന്ന കോട്ടേജ് ആയിരിക്കും. തുഞ്ചന്റെ നാട്ടിലെത്തിയാൽ അദ്ദേഹത്തിന്റെ താമസം ഈ കോട്ടേജിലാണ്.
മനസ്സിൽ ഇടം നേടിയ നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് കാലത്തിനപ്പുറം എംടി നിലനിൽക്കുന്നു. എന്നാൽ സ്ഥിരമായി സംസാരിക്കപ്പെടുന്ന രണ്ടാമൂഴം, അസുരവിത്ത്, കാലം, മഞ്ഞ് തുടങ്ങിയ രചനകൾക്കപ്പുറം എംടിയുടെ സൃഷ്ടിപാടവം വെളിപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ ചെറുകഥകൾ.
മുതിർന്നവർക്ക് നിസ്സാരം എന്ന് തോന്നാവുന്ന അനുഭവങ്ങൾ ബാലമനസ്സിൽ എങ്ങനെ തീക്ഷ്ണ പ്രതികരണങ്ങൾ ഉളവാക്കുന്നു എന്ന് നമുക്ക് അനുഭവവേദ്യമാക്കി തന്ന കഥയാണ് ‘നിന്റെ ഓർമയ്ക്ക്’. ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന ഫ്യൂഡലിസ്റ്റ് പാരമ്പര്യം ഇരുളടഞ്ഞ നാലുകെട്ടുകളിൽ തകർന്നില്ലാതാവുന്നത് എംടിയേക്കാൾ മനോഹരമായി വിവരിച്ച എഴുത്തുകാരില്ല. നിലംപൊത്താറായ നാലുകെട്ടുകളും ഒഴിഞ്ഞ നെല്ലിൻപത്തായങ്ങളും എംടിയുടെ അനേകം കഥകളിൽ അലയടിക്കുന്നുണ്ട്. തകർത്തു പെയ്യുന്ന കർക്കിടക മാസത്തിൽ നനഞ്ഞു കുതിർന്നുവന്ന മകന് ചാക്കരി വാർത്ത വെള്ളം നൽകിയും വിരുന്നുകാരെ ചോറ് വിളമ്പിയും സൽക്കരിക്കുന്ന നിസ്സഹായയായ ഒരു അമ്മയുടെ ചിത്രം ‘കർക്കടകം’ എന്ന കഥയിൽ എംടി വരച്ചിടുന്നുണ്ട്. തനിക്ക് അവകാശപ്പെട്ടത് നിഷേധിക്കുമ്പോൾ ഒരു കുട്ടിയിലുളവാകുന്ന മാനസികവ്യഥയുടെ തീവ്രതയാണ് ‘ഒരു പിറന്നാളിന്റെ ഓർമ’ എന്ന കഥയുടെ ഇതിവൃത്തം. അമ്മാവനും മക്കളും വിഭവസമൃദ്ധമായി ഊണ് കഴിക്കുമ്പോൾ തങ്ങളുടെ കഞ്ഞിക്കുള്ള ഊഴവുംകാത്ത് മാവിൻ ചുവട്ടിൽ മാറിനിൽക്കുന്ന അനന്തരവന്മാരുടെ നിസ്സഹായാവസ്ഥ ഈ കഥയിൽകാണാം. അമ്മാവന്റെ മകന് പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയും തന്റെ പിറന്നാളിന് അമ്മയ്ക്ക് തല്ലിന്റെ സദ്യയുമാണ്. അൻപതുകളിലെ കേരളീയാന്തരീക്ഷം ഇത്തരത്തിലുള്ള അനേകം പൊരുത്തക്കേടുകളുടെയും സംഘട്ടനങ്ങളുടെയും വേദികളായിരുന്നു.
കോഴിക്കോട് ∙ മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും.
കോഴിക്കോട് ∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. രാവിലെ യന്ത്രസഹായം ഇല്ലാതെ ശ്വാസമെടുക്കാൻ കഴിഞ്ഞെന്നും രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞപ്പോൾ വീണ്ടും ആരോഗ്യനില മോശമായി.
കോഴിക്കോട് ∙ ഗുരുതരാവസ്ഥയിൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ചത്തെ അതേ നിലയിൽ തുടരുകയാണെന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കോഴിക്കോട് ∙ വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യനില ഇന്നലത്തെ അതേ രീതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഡോക്ടർമാർ നിരീക്ഷണം തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കോഴിക്കോട് ∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എംടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 16 നു പുലർച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്∙ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ ഇന്നലെ പ്രതീക്ഷയില്ലാത്ത അവസ്ഥയായിരുന്നെന്നും അതിനാലാണ് താൻ മാധ്യമങ്ങളെ കാണാതിരുന്നതെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ. കോഴിക്കോട്ട്, എംടി ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.
കോഴിക്കോട്∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങിയേക്കും.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയെ പറ്റിയുള്ള വാർത്തകളാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു. ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്∙ വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു വേണ്ടി പ്രാർഥനയോടെ മലയാളികൾ. വെള്ളിയാഴ്ച 11 മണിയോടെ ഹൃദയസ്തംഭനമുണ്ടായി എന്നറിയിച്ച് മെഡിക്കൽ ബുള്ളറ്റിൻ വന്നതോടെയാണ് ആശങ്ക വർധിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എംടിയുടെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുന്നു.
മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. കൃതികളുടെ പ്രസിദ്ധീകരണം മാത്രമല്ല, മലയാളത്തിലെ പ്രധാനപ്പെട്ട ചില കൃതികളുടെ സുപ്രധാന പ്രസിദ്ധീകരണ വാർഷികങ്ങളും ഈ വർഷം ആഘോഷിച്ചു.
എംടി എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തൊക്കെയാണെന്നു കേൾക്കുന്നതുതന്നെ ഒരനുഭവമാണ്. ആത്മാരാധനയ്ക്കു പകരം ആത്മനിന്ദ ഇത്ര ധീരതയോടെ എഴുതിയയാൾ എം.ടി.വാസുദേവൻനായരെപ്പോലെ വേറെ ഉണ്ടാകില്ലെന്നു കൽപറ്റ നാരായണൻ.
ഒരു സ്വകാര്യ സംഭാഷണത്തിനിടയിൽ ഏറെ വേദനയോടെ ലോഹിതദാസ് പറഞ്ഞു. ‘എന്റെ തിരക്കഥകൾ അർഹിക്കുന്ന തലത്തിൽ ചർച്ച ചെയ്യപ്പെടാൻ പോകുന്നത് ഒരുപക്ഷേ എന്റെ മരണശേഷമായിരിക്കും. സംസ്ഥാന തലത്തിൽ പോലും മികച്ച തിരക്കഥാകൃത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഏറെ വൈകി ഭൂതക്കണ്ണാടിക്കാണ്. തനിയാവർത്തനവും ഭരതവും കിരീടവും ആരും കണ്ടതായി പോലും നടിച്ചില്ല. ദേശീയ തലത്തിൽ ഇന്നേവരെ എന്റെ തിരക്കഥകൾ പരിഗണിക്കപ്പെട്ടതേയില്ല. പക്ഷേ എനിക്ക് ദുഃഖമില്ല. തിരിച്ചറിയേണ്ട ചിലർ എന്നെ തിരിച്ചറിയുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. അവരുടെ മനസ്സുകളിലെങ്കിലും എനിക്ക് സ്ഥാനമുണ്ടല്ലോ?’ വാസ്തവത്തിൽ അങ്ങനെ അവഗണിക്കപ്പെടേണ്ട ഒരാളായിരുന്നോ ലോഹിതദാസ്? അല്ലെന്ന് ഉത്തമബോധ്യമുള്ളവർ തന്നെ മനപൂർവം അദ്ദേഹത്തെ നിരാകരിച്ചു. പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതിന് പിന്നിലെ വ്യവസ്ഥാപിത ചരടുവലികൾ ലോഹിതദാസിന് അജ്ഞാതമായിരുന്നു. അതിലുപരി കുറുക്കുവഴികളിലുടെ ഏതെങ്കിലും അംഗീകാരം പിടിച്ചുവാങ്ങുന്ന കൂട്ടത്തിലായിരുന്നില്ല ലോഹിതദാസ്. അന്ന് പിരിയും മുൻപ് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു
ഒരു തേങ്ങലും അടക്കിപ്പിടിച്ച വിലാപവും കേട്ട് ഭീമൻ പെട്ടെന്ന് നിന്നു. ആ ശബ്ദം അയാൾക്ക് ഏത് കോലഹലത്തിനിടയിലും തിരിച്ചറിയാം. ദ്രൗപദി വീണിരിക്കുന്നു. ഇക്കാര്യം ഭീമൻ ജ്യേഷ്ഠനെ അറിയിച്ചു. ഉടലോ ടെ ദേവ പദത്തിലെത്താനുള്ള ആത്മവീര്യം അവൾക്കില്ലെന്ന മറുപടിയാണ് ഭീമന് ലഭിച്ചത്. കാൽ വെയ്പുകൾ പിന്നിൽ
‘പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം’ എന്ന ചിത്രത്തിനു ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിൽ റി റിലീസിനൊരുങ്ങുന്നു. ഹരിഹരൻ–എംടി–മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥയാണ് സാങ്കേതികത്തികവോടെ തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നത്. 1989ൽ പുറത്തിറങ്ങിയ ചിത്രം 35
കോഴിക്കോട്∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയത് വീടുമായി അടുത്ത ബന്ധം പുലർത്തുന്നവരെന്നു പ്രാഥമിക അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്. പാചകക്കാരി ശാന്തയാണു മോഷണം നടത്തിയതെന്നു മനസ്സിലാക്കാൻ പൊലീസിന് അധികം സമയം വേണ്ടി വന്നില്ല. ശാന്തയെ ചോദ്യം ചെയ്തപ്പോൾ ഇവരുടെ മറുപടിയിൽ പൊരുത്തക്കേടുകൾ തോന്നി.
കോഴിക്കോട് ∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിൽ നിന്നു 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. വീട്ടു ജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലിൽ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലിൽ പ്രകാശൻ (44) എന്നിവരെയാണു ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ∙ പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നവരെ ഉൾപ്പെടെയാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.
കോഴിക്കോട്∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.
കൊച്ചി∙ എം.കെ.സാനു മാസ്റ്ററെ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേരിൽ കെട്ടിയിടുവാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജാതി മത ചിന്തകൾക്കും അതീതമാണ് മാഷെന്നും എല്ലാവരുടെയും സ്വരമായിട്ടാണ് സാനു മാഷിന്റെ വാക്കുകളെ കേരളം ശ്രവിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
മലയാള സിനിമയിൽ പല തിരക്കഥാകൃത്തുക്കളും കഥാസന്ദർഭവും സംഭാഷണവും മാത്രം എഴുതി വയ്ക്കുമ്പോൾ എം.ടി. വാസുദേവൻ നായരുടെ രീതി അതായിരുന്നില്ല. സിനിമയുടെ പൂർണരൂപം അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. സിനിമയുടെ ഓരോ സൂക്ഷ്മ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതിനെ പൊലിപ്പിച്ചെടുത്ത് ദൃശ്യാത്മകമായ ആഴം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണു പക്ഷേ ഓരോ സംവിധായകനും മുന്നിലുള്ളത്. സിനിമയിലെ ദൃശ്യവൽകരണത്തെ സംബന്ധിച്ചും കൃത്യമായ ധാരണകൾ സൂക്ഷിച്ച ചലച്ചിത്രകാരനാണ് ഹരിഹരൻ. ദൃശ്യങ്ങളെ അമിതമായി ‘ബ്യൂട്ടിഫൈ’ ചെയ്യാതെ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും വൈകാരികാംശത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിടുന്ന പ്രക്രിയയ്ക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയത്. എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾതന്നെ അതിന്റെ ഏറ്റവും മികച്ച
ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്. ഒരര്‍ഥത്തില്‍ ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില്‍ സംഗ്രഹിക്കാനും ആ സിനിമാ ശീര്‍ഷകം മതി. ശരിക്കം ഒരു വടക്കന്‍ വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില്‍ നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്. തെക്കന്‍ തിരുവിതാംകുറുകാരുടെ കണ്ണില്‍ ഒരു വടക്കന്‍. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്മാര്ക്ക് ജന്മം നല്കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്‍ന്നു നില്‍ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില്‍ പരാമര്‍ശിച്ചവരെല്ലാം അവരവരുടെ മേഖലകളില്‍ മുടിചൂടാമന്നന്മാരായി. ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിഹരന് ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റി. പില്ക്കാലത്ത് സംവിധായകന് എന്ന നിലയില്‍ വേറിട്ട അടയാളപ്പെടുത്തലുകളിലുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ദാനിയല്‍ അവാര്‍ഡ് വരെ ലഭിക്കുകയുണ്ടായി.
നടൻ മമ്മൂട്ടിയോട് എം.ടി. വാസുദേവൻ നായർക്കുള്ളത് പ്രത്യേക വാത്സല്യമാണെന്ന് എംടിയുടെ മകൾ അശ്വതി. തന്റെ വിവാഹത്തിന് മമ്മൂട്ടിയെയും സംവിധായകൻ ഹരിഹരനെയും മാത്രമാണ് എംടി വിളിച്ചതെന്നും അശ്വതി ഓർത്തെടുക്കുന്നു. മമ്മൂട്ടിക്കും എംടിയോട് വളരെ നല്ല അടുപ്പമുണ്ട്. മമ്മൂട്ടിയുടെ കൂടി അച്ഛനാണെന്ന രീതിയിൽ നീ
എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങൾ’ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരിസ് ഓരോ
ആസിഫ് അലിയെ അപമാനിച്ച രമേഷ് നാരായണൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തുമായ എം.എ നിഷാദ്. ഈ പ്രവർത്തിയിലൂടെ താനൊരു ചെറിയ മനസിന്റെ ഉടമയാണെന്ന് അദ്ദേഹം തെളിയിച്ചെന്നും എം.എ നിഷാദ് അഭിപ്രായപ്പെട്ടു. 'ആസിഫിനൊപ്പം' എന്ന മുഖവുരയോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ്
സംവിധായകൻ രഞ്ജിത്തിനൊപ്പം ഒരു മുഴുനീള സിനിമയായി ഒരുക്കാനിരുന്ന കഥയാണ് എംടിയുടെ മനോരഥങ്ങൾ എന്ന ആന്തോളജിയിലെ കൊച്ചു സിനിമയായി മാറിയതെന്ന് മമ്മൂട്ടി. എംടിയുടെ ആത്മകഥാംശമുള്ള സിനിമയാണ്. അതിൽ രണ്ടു വേഷം ചെയ്യാനാണ് പറഞ്ഞത്. പിന്നെ, അതും ചുരുങ്ങി ഒന്നായി. അങ്ങനെ മൊത്തത്തിൽ തന്നെ കുറുക്കി
കൊച്ചി ∙ തന്റെ 91–ാം വയസ്സിലും എംടി എന്ന രണ്ടക്ഷരത്തിനു മലയാളം മാത്രമല്ല, ഇന്ത്യയിലെ ഒട്ടനേകം ഭാഷകളിലെ പ്രേക്ഷകരെ ത്രസിപ്പിക്കാനാകും എന്നതിന്റെ നേർസാക്ഷ്യമായി ‘മനോരഥങ്ങൾ’ ട്രെയിലർ പുറത്തിറക്കൽ ചടങ്ങ്. വേദിയിൽ മമ്മൂട്ടി അടക്കമുള്ള അഭിനയപ്രതിഭകൾ, പ്രിയപ്പെട്ട എഴുത്തുകാരന്റെ തൂലികയിൽ വിരിഞ്ഞ കഥയെ വെള്ളിത്തിരയിലേക്ക് പറിച്ചുനടാൻ ലഭിച്ച അവസരത്തിന് നന്ദി പറയുന്ന പ്രശസ്ത സംവിധായകർ, ഭാഷാ അതിർത്തികൾ കടന്നുവന്ന് 9 ചിത്രങ്ങളുടെ ആന്തോളജിക്ക് ദൃശ്യഭാഷ്യമൊരുക്കുന്ന നിർമാതാക്കളുടെ ആശംസ.
എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങൾ’ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരിസ് ഓരോ സിനിമയായി
കോഴിക്കോട്∙ മലയാളത്തിന്റെ സുകൃതമായ എം.ടി.വാസുദേവൻ നായർക്ക് ഇന്ന് 91–ാം ജന്മദിനം. 1933 ജൂലൈ 15നാണ് കൂടല്ലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായി എംടി ജനിച്ചത്. ഈ ജന്മദിനത്തിന് അദ്ദേഹം കൊച്ചിയിലാണ്. എംടിയുടെ ഒൻപതു കഥകൾ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലർ ലോഞ്ച് ഇന്നു കൊച്ചിയിൽ നടക്കും. ജന്മനക്ഷത്രമായ കർക്കടകത്തിലെ ഉത്തൃട്ടാതി ഈ മാസം 26നാണ്.
കോഴിക്കോട്∙ തന്നെ കാണാനെത്തിയ ‘ആരോമൽ ചേകവരെ’ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട എംടി. കേന്ദ്രമന്ത്രിയായ ശേഷം ഔദ്യോഗികമായ ആദ്യ കോഴിക്കോട് സന്ദർശനത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപി ഇന്നലെ രാവിലെ കൊട്ടാരം റോഡിലെ ‘സിത്താര’യിൽ എത്തിയത്.എം.ടി.വാസുദേവൻനായർ തന്റെ എക്കാലത്തെയും മികച്ച
ബ്രാഗാ (പോർച്ചുഗൽ)∙ കോഴിക്കോടിന്റെ സാഹിത്യ ചരിത്രവും സാംസ്കാരിക പ്രാധാന്യവും യുനെസ്കോ വേദിയില്‍ അവതരിപ്പിച്ചു കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. എസ്.കെ. പൊറ്റക്കാടിന്റെയും എം.ടി.വാസുദേവൻ നായരുടെയും സാഹിത്യ ലോകത്തെ സംഭാവനകളെക്കുറിച്ചും സാഹിത്യലോകത്തെ പരിപോഷിപ്പിക്കുന്ന മലബാർ ചരിത്രവും മേയർ
വിമല എന്ന മുപ്പത്തൊന്നുകാരി കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് പിരിഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച മധുരമായ സംഗമത്തെ... നൈനിറ്റാളിലെ സ്കൂളിൽ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന വിമല ഹോസ്റ്റിൽ തനിക്ക് കീഴിൽ പാർക്കുന്ന 43
വീടിനു ‘സുകൃതം’ എന്ന പേരിട്ടപ്പോൾ ഹരികുമാർ സുഹൃത്തുക്കളോടു പറഞ്ഞു: ‘ഇതിലും നല്ലൊരു മേൽവിലാസം ഇനി എനിക്കുണ്ടാകില്ല!’ മലയാളത്തിലെ 10 മികച്ച സിനിമകളെടുത്താൽ അതിൽ ‘സുകൃത’മുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടവരിൽ എം.മുകുന്ദനും എൻ.എസ്.മാധവനുമുണ്ട്. ‘എനിക്കൊരു മനഃപ്രയാസവുമല്ല. എത്ര സിനിമകൾ ചെയ്തു എന്നതിലല്ല,
കോഴിക്കോട് ∙ ഇക്കൊല്ലം കേരളപ്പിറവി ദിനത്തിൽ കോഴിക്കോട്ട് മലയാള മനോരമ തുടക്കം കുറിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ലോഗോ ‘ഹോർത്തൂസ് 2024’ മലയാളത്തിന്റെ ഇതിഹാസകഥാകാരൻ എം.ടി.വാസുദേവൻ നായർ പ്രകാശനം ചെയ്തു. വായിക്കാൻ പുസ്തകങ്ങൾ തേടി നടക്കേണ്ടിയിരുന്ന കാലത്തുനിന്ന് ഒട്ടേറെ ലൈബ്രറികളുമായി യുനെസ്കോയുടെ സാഹിത്യനഗരപദവിയിലെത്തി നിൽക്കുന്ന കോഴിക്കോടിനു തിലകക്കുറിയായിരിക്കും ‘ഹോർത്തൂസ്’ എന്ന് എംടി പറഞ്ഞു.
കോഴിക്കോട്∙ ഇക്കൊല്ലം കേരളപ്പിറവി ദിനത്തിൽ കോഴിക്കോട്ട് മലയാള മനോരമ തുടക്കം കുറിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ലോഗോ ‘ഹോർത്തൂസ് 2024’ മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എം.ടി.വാസുദേവൻ നായർ പ്രകാശനം ചെയ്തു. വായിക്കാൻ പുസ്തകങ്ങൾ തേടി നടക്കേണ്ടിയിരുന്ന കാലത്തുനിന്ന് ഒട്ടേറെ ലൈബ്രറികളുമായി യുനെസ്കോയുടെ സാഹിത്യ നഗര പദവിയിലെത്തി നിൽക്കുന്ന കോഴിക്കോടിന് തിലകക്കുറിയായിരിക്കും ‘ഹോർത്തൂസ്’ എന്ന് എംടി പറഞ്ഞു.
സാധാരണയായി ഇംഗ്ലണ്ടിലെ കുട്ടികളെ ഉദ്ദേശിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടവയാണ് ഈ റൈമുകൾ. തലമുറകളായി അതു പ്രചരിച്ചിരിക്കുന്നു. വളരെ മുൻപു പ്രചാരത്തിലുണ്ടായിരുന്ന നാടോടിപ്പാട്ടുകളാണ് ഈ നഴ്സറി റൈമുകൾ എന്ന് ഒരു വിദേശപ്രസിദ്ധീകരണത്തിൽ കാണുകയുണ്ടായി.
വീട് കുറച്ചു മനുഷ്യജീവികളുടെ ഒരു പാർപ്പിടം മാത്രമല്ല. ഒരു ചിന്താരീതിയാണ്. ഒരു തത്ത്വശാസ്ത്രമാണ്. ഒരു ദർശനമാണ്. നിത്യചൈതന്യയതി ഒരു ഗൃഹത്തിന്റെയും അതിന്റെ അന്തരീക്ഷത്തിന്റെയും ചിത്രം വാക്കുകൾകൊണ്ട് വരയ്ക്കുമ്പോൾ അതാണ് പരോക്ഷമായി ഓർമിപ്പിക്കുന്നത്.
മണൽവാരി മരുപ്പറമ്പായി മാറിയ നദികളാണ് ഇനി ഇവിടെ ബാക്കി. ഇടവപ്പാതി കനിഞ്ഞാൽ കുറച്ചുനാൾ വെള്ളം കാണും. എനിക്കു പരിചയമുള്ള ഭാരതപ്പുഴയുടെ സ്ഥിതി വ്യക്തമായറിയാം പരിസരത്തിലെ കിണറുകളിൽ ഏഴെട്ടുമാസം കുടിവെള്ളം നിൽക്കുന്നത് അതുകൊണ്ടാണ്.
എം.ടി.വാസുദേവൻ നായരുടെ കഥാസാഹിത്യത്തെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് അദ്ദേഹത്തിന്റെ കഥേതരസാഹിത്യവും. അദ്ദേഹം എഴുതിയ ആമുഖങ്ങളാകട്ടെ, അവതാരികകളാകട്ടെ, പ്രഭാഷണങ്ങളാകട്ടെ, ‘കിളിവാതിലിലൂടെ’ എന്ന പംക്തിയിലെഴുതിയ ലേഖനങ്ങളാകട്ടെ, പൊതുലേഖനങ്ങളാകട്ടെ, ഇവയിലെല്ലാം എംടിയുടെ സ്പർശമുണ്ട്. മാത്രമല്ല,
അടുത്ത കാലത്ത് കോൺഗ്രസുകാർക്ക് നിനച്ചിരിക്കാതെ ഒരു ആയുധം കിട്ടിയത് ജ്ഞാനപീഠം കയറിയ കേരളത്തിന്റെ അഭിമാനം എം.ടി. വാസുദേവൻ നായരിൽനിന്നുമായിരുന്നു. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി പറഞ്ഞ വാക്കുകളുടെ ശക്തി ഏകാധിപത്യ പ്രവണതയെ ചൊല്ലിയും അത്തരം അധികാര കേന്ദ്രങ്ങൾക്കു നേരെ വിരൽ ചൂണ്ടിയുമായിരുന്നു. നിനച്ചിരിക്കാതെ ലഭിച്ച ആ വജ്രായുധം എടുത്ത് പ്രയോഗിക്കാൻ കോൺഗ്രസിനു കഴിയേണ്ടതുമായിരുന്നു. ആദ്യ കുറച്ച് ദിവസങ്ങൾ കോൺഗ്രസുകാർ അത് പാടി നടന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എംടിയുടെ പ്രസംഗത്തിലെ വരികൾ പോലും മറന്നുപോയി. ടി.പത്മനാഭൻ, എം.മുകുന്ദൻ തുടങ്ങിയവർ നടത്തിയ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോൺഗ്രസുകാർക്ക് അതിന്റെ അർഥവും വ്യാപ്തിയും അത്രയ്ക്കങ്ങ് പിടികിട്ടിയില്ലെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എംഎൽഎ നടത്തിയ പ്രസംഗം ശ്രദ്ധിക്കുക. കലയും സർഗാത്മകതയും ആയിട്ടുള്ള കൊടുക്കൽ വാങ്ങലുകളിൽനിന്ന് പിറകോട്ടു പോയതിനെ കുറിച്ച് വിമർശന ബുദ്ധിയോടെ കോൺഗ്രസ് ആത്മവിമർശനം നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ വാക്കുകൾ. കേരളം മുഴുവൻ കോൺഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന നടൻ പ്രേംനസീറിന് ഉചിതമായ സ്മാരകം ഒരുക്കാൻ പോലും കോൺഗ്രസിനായില്ലെന്നതും ഒട്ടേറെ ഉദാഹരണങ്ങളിൽ ഒന്നായി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ പത്മ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ നിർദേശിച്ച 19 പേരുകളിൽ കേന്ദ്രം പരിഗണിച്ചത് ഒരാളെ മാത്രം. പത്മവിഭൂഷൺ പുരസ്കാരത്തിനായി കേരളം നിർദേശിച്ചത് സാഹിത്യകാരന് എം.ടി.വാസുദേവൻ നായരെയാണ്. പത്മഭൂഷണിനായി നിർദേശിച്ചത് നടൻ മമ്മൂട്ടി, സംവിധായകൻ ഷാജി എൻ.കരുൺ, കായികതാരം പി.ആർ.ശ്രീജേഷ്, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരെ. ഈ പേരുകൾ കേന്ദ്രം പരിഗണിച്ചില്ല.
പ്രിയ സുഹൃത്തേ, മലയാള മനോരമ ദിനപ്പത്രത്തിന്റെ (18 ജനുവരി 2024) ഒന്നാം പേജിലെ വാർത്തകളിലൊന്നിന്റെ തലക്കെട്ട് ഇങ്ങനെയാണ്: 'എം.ടിയെ പ്രസംഗപ്പിച്ചതോ എന്നു രഹസ്യാന്വേഷണം'. മുഖ്യമന്ത്രി വേദിയിലിരിക്കെ വിമർശനാത്മകമായി എഴുതിത്തയ്യാറാക്കിയ പ്രസംഗത്തിനുപിന്നിൽ മറ്റേതെങ്കിലും ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടോ
എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കേരളത്തിൽ ലഭിക്കുന്ന ശ്രദ്ധപോലെയൊന്ന് മറ്റ് ഇന്ത്യൻ സമൂഹങ്ങളിൽ സാധാരണമല്ല; കർണാടകയിലും ബംഗാളിലുമൊഴികെ. ചരിത്രപരമായി വായനക്കാരുടെ സമൂഹമാണ് നാം എന്നതായിരിക്കാം ഒരു കാരണം; അച്ചടിവിദ്യ കൊണ്ടുവന്ന വെള്ളക്കാർക്കു നന്ദി. എല്ലാ വായനക്കാരും സാഹിത്യവായനക്കാരല്ല. പക്ഷേ, മാധ്യമ സാന്നിധ്യത്തിലൂടെയും മറ്റു വേദികളിലൂടെയും എഴുത്തുകാർ പൊതുസമൂഹത്തിനു മുന്നിലുണ്ട്. എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കിട്ടുന്ന ശ്രദ്ധയുടെ മറ്റൊരു കാരണം സാഹിത്യം എന്ന കലയുടെ വിശ്വാസ്യതയായിരിക്കാം. പ്രശസ്തങ്ങളായ കൃതികളിലെ കഥാപാത്രങ്ങൾ വായനക്കാരുടെ ഹൃദയങ്ങളിൽ ജീവൻ കൈക്കൊള്ളുന്നു. ബഷീറിന്റെ പാത്തുമ്മയും ഉറൂബിന്റെ ഉമ്മാച്ചുവും വിജയന്റെ രവിയും എംടിയുടെ ഭീമനും ബെന്യാമിന്റെ നജീബുമെല്ലാം അങ്ങനെയുള്ളവരാണ്. ഇതിനെല്ലാമുപരി, ചരിത്രപരമായി കേരളത്തിലെ എഴുത്തുകാർ പൊതുവിൽ പുരോഗമനപരമായ രാഷ്ട്രീയ – സാമൂഹിക നിലപാടുകളുള്ളവരായിരുന്നു.
തിരുവനന്തപുരം∙ അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ചതിന്റെ പേരിൽ ഗായിക കെ.എസ്.ചിത്രയ്ക്കെതിരായ നീക്കത്തോടു സിപിഎമ്മിന് യോജിപ്പില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എം.ടി.വാസുദേവൻ നായർ, എം.മുകുന്ദൻ, ടി.പത്മനാഭൻ എന്നിവരെയൊക്കെ ഏതെങ്കിലും പദപ്രയോഗത്തിന്റെ പേരിൽ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ബിജെപി പരിപാടിയിൽ പങ്കെടുത്ത നടിയും നർത്തകിയുമായ ശോഭനയുടെ കാര്യത്തിൽ പാർട്ടിയെടുത്ത നിലപാടു തന്നെയാണ് ഇക്കാര്യത്തിലുമുള്ളത്. കലാരംഗത്തു വലിയ സംഭാവനകൾ നൽകിയ ഇവരെല്ലാം നാടിന്റെ പൊതു സ്വത്താണ്. നിലപാടുകളെ വിമർശിക്കാമെങ്കിലും അവരെ ഏതെങ്കിലും കള്ളിയിലാക്കി മാറ്റേണ്ട കാര്യമില്ല. കേന്ദ്ര നിലപാടുകൾക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു നടത്തുന്ന സമരത്തോട് സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളോടൊപ്പം നിൽക്കില്ലെന്നും രാഷ്ട്രീയമായ ഉന്നമാണുള്ളതെന്നുമാണ് അവർ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം∙ ഗായിക കെ.എസ്.ചിത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുൻപ് നടിയും നർത്തകിയുമായ ശോഭന ബിജെപി പരിപാടിയിൽ പങ്കെടുത്തപ്പോൾ സ്വീകരിച്ച അതേ നിലപാടാണ് ചിത്രയുടെ കാര്യത്തിലുമുള്ളതെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ഒരു നിലപാട് എടുത്തതിന്റെ
ആലപ്പുഴ ∙ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (കെഎൽഎഫ്) മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് സംസാരിച്ച എം.ടി.വാസുദേവൻ നായരെ വിമർശിച്ചതിൽ മലക്കംമറിഞ്ഞ് മുൻ മന്ത്രി ജി.സുധാകരൻ. എംടിക്കെതിരെ താൻ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ കളവ് എഴുതിയതാണെന്നും സുധാകരൻ
കോഴിക്കോട് ∙ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി പങ്കെടുത്ത എം.ടി.വാസുദേവൻ നായരുടെ വിവാദ പ്രസംഗത്തിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തി. പ്രസംഗത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായാണു സൂചന. എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു.
ആലപ്പുഴ ∙ സമരവും ഭരണവും എന്ന ആശയം ഇഎംഎസ് പറഞ്ഞതാണെന്നും അതു പറയാൻ എം.ടി.വാസുദേവൻ നായർ വരേണ്ട കാര്യമില്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അതു മാർക്സിസം പഠിച്ചവർക്കു മനസ്സിലാകും. എംടി പറഞ്ഞത് ആരെപ്പറ്റിയെന്നതിൽ പല അഭിപ്രായമുണ്ട്. മന്ത്രിമാർക്കിടയിലും വ്യത്യസ്ത അഭിപ്രായമാണ്. എംടി ജനങ്ങളോടാണു പറഞ്ഞത്. ഉടനെ കേരളത്തിൽ ആറ്റം ബോംബ് വീണെന്ന നിലയിൽ ചർച്ച ചെയ്യുന്നത് അപക്വമാണ്.
ആലപ്പുഴ∙ അധികാര രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനം നടത്തിയ പ്രമുഖ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരെ വിമർശിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. ‘ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാൻ വരേണ്ട’ എന്ന് അദ്ദേഹം പറഞ്ഞു. ‘എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു. ചിലർക്ക് ഭയങ്കര ഇളക്കം.