Activate your premium subscription today
ചെന്നൈ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന്റെ വിജയത്തിനു വേണ്ടി ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി തുളസീന്ദ്രപുരം. നാടിന്റെ പേരക്കുട്ടി കമലയ്ക്കു വേണ്ടി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു.
വാഷിങ്ടൻ∙ ലോകമാകെ ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് വോട്ടുരേഖപ്പെടുത്തി. ഫ്ലോറിഡയിലെ പാം ബീച്ചിലെ പോളിങ് സ്റ്റേഷനിൽ ഭാര്യ മെലാനിയയ്ക്കൊപ്പമെത്തിയാണ് ട്രംപ് വോട്ടുരേഖപ്പെടുത്തിയത്.വലിയ
ന്യൂയോർക്ക്∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിൽ വിധിയെഴുത്ത് ആരംഭിച്ചു. പ്രത്യക്ഷത്തിൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും തമ്മിലാണ് പോരാട്ടം. ഈ പ്രസിഡന്റ് സ്ഥാനാർഥികളുടെ പേരിന് നേർക്ക് മാത്രമല്ല യുഎസ് ജനത മഷി കറുപ്പിക്കുന്നത്. ഭരണകൂടം തീരുമാനിക്കേണ്ട, ജനഹിതം മനസ്സിലാക്കേണ്ട വിഷയങ്ങളിലും യുഎസ് ജനത വിധിയെഴുതുകയാണ്.
ഹൂസ്റ്റണ്∙ 47-ാമം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിൽ ആരു വാഴും ആരു വീഴും എന്ന് അറിയാന് മണിക്കൂറുകള് മാത്രമാണ് ബാക്കി. അഭിപ്രായ വോട്ടെടുപ്പുകള് പറയും പോലെ കഷ്ടിച്ച് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയുമായ കമല ഹാരിസ് കടന്നു കൂടുമോ അതോ മുന് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ
വാഷിങ്ടൻ∙ വെർമോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലർച്ചെ അഞ്ചു മണിയോടെയാണ് വെർമോണ്ടിലെ പോളിങ് ബൂത്തുകൾ ഉണർന്നത്. വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽക്കൂടി പോളിങ് ആരംഭിച്ചു. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരോലൈന, ജോർജിയ, മിഷിഗൻ, പെനിസിൽവേനിയ എന്നിവയ്ക്കു പുറമെ, ഫ്ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാൻഡ്,
വാഷിങ്ടൻ ∙ പാർട്ടികൾക്കും ജനത്തിനും ആകാംക്ഷയുടെ കൂട്ടപ്പൊരിച്ചിൽ. മാസങ്ങൾ നീണ്ട ചൂടൻ പ്രചാരണങ്ങൾക്കും സ്ഥാനാർഥിക്കുനേരെ വധശ്രമം ഉൾപ്പെടെ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കുമൊടുവിൽ യുഎസ് ഇന്നു വിധിയെഴുതുന്നത് ചരിത്രം കുറിക്കാനും തിരുത്തിക്കുറിക്കാനുമാണ്. കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റ്, കറുത്തവർഗക്കാരിയായ ആദ്യത്തെ പ്രസിഡന്റ്, തെക്കേഷ്യൻ വംശജയായ ആദ്യത്തെ പ്രസിഡന്റ് എന്നിങ്ങനെ ചരിത്രമുഹൂർത്തങ്ങൾക്കു വേദിയൊരുങ്ങുമെങ്കിൽ ബിസിനസ്, സാമ്പത്തിക തിരിമറിക്കേസിൽ കുറ്റം ചുമത്തപ്പെട്ട ഡോണൾഡ് ട്രംപ് (78) തിരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ട ചരിത്രമാകും.
വാഷിങ്ടൻ ∙ ഇന്ത്യൻ–ജമൈക്കൻ വംശജയായ കമല ഹാരിസിനെ ആദ്യത്തെ വനിതാ പ്രസിഡന്റായി തിരഞ്ഞെടുത്ത് യുഎസ് ജനത ചരിത്രം തിരുത്തിക്കുറിക്കുമോ? അതോ ഡോണൾഡ് ട്രംപ് ഇരട്ടിക്കരുത്തോടെ വൈറ്റ്ഹൗസിൽ തിരികെയെത്തുമോ? അപൂർവ സവിശേഷതകളുമായി യുഎസിൽ വിധിദിനം ഇന്ന്.
കമലയോ ട്രംപോ ? ലോകം മുഴുവനും പടരുന്ന ചർച്ച ഇതാണ്. ആർക്കാണ് മുൻതൂക്കം എന്നു ചോദിച്ചാൽ കുഴങ്ങി. പെട്ടി പെട്ടി ബാലറ്റു പെട്ടി, പെട്ടി തുറന്നപ്പോൾ ... അങ്ങനെയും പറയാനും ധൈര്യം പോര. അതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പലതരം നിബന്ധനകളും നിയമങ്ങളും ചേർന്നതാണ് വോട്ടെണ്ണൽ. എത്ര റൗണ്ട് കഴിഞ്ഞുവെന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. അതു മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നു എന്നതാണ് ഇതിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പോരാട്ടത്തിന്.
അടുത്ത നാലു വർഷം അമേരിക്കയെ ആരു നയിക്കും; ഡോണൾഡ് ട്രംപോ കമല ഹാരിസോ? ഉത്തരമറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. അഞ്ചാം തീയതി ഏഴു മണിക്ക് (യുഎസ് സമയം) വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴിന് അവസാനിക്കും. ഉടൻ തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ഫലസൂചന വ്യക്തമാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ പ്രവചിക്കുന്നതുപോലെ കട്ടയ്ക്കു കട്ടയ്ക്കാണ് പല സംസ്ഥാനങ്ങളിലും മത്സരമെങ്കിൽ ഫലമറിയാൻ വൈകാം. കാരണം, ഫലം ആദ്യം പ്രഖ്യാപിക്കുന്നതു ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ ടിവി ചാനലുകളാണ്. ഔദ്യോഗിക പ്രഖ്യാപനവും ഇലക്ടറൽ വോട്ടെടുപ്പുമൊക്കെ പിന്നത്തെ കാര്യമാണ്. പ്രധാനപ്പെട്ട ഇരുപാർട്ടികളും തിരഞ്ഞെടുപ്പുരാത്രിയിൽ അവരുടെ വാച്ച് പാർട്ടി സംഘടിപ്പിക്കുന്ന പതിവുണ്ട്. ആയിരങ്ങൾ അവിടെ ഒത്തുകൂടും. ഫലസൂചന വ്യക്തമായാൽ സ്ഥാനാർഥികൾ തങ്ങളുടെ വാച്ച് പാർട്ടി കേന്ദ്രങ്ങളിലെത്തി ഒന്നുകിൽ ജയം പ്രഖ്യാപിക്കും; ഇല്ലെങ്കിൽ പരാജയം സമ്മതിക്കും. 2020ൽ ട്രംപ് പരാജയം സമ്മതിച്ചില്ല; എന്തിന്, ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത്തവണ എന്താകുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നവർക്കിടയിൽ ശക്തമാണ്. അമേരിക്ക മനസ്സുറപ്പിച്ചു കഴിഞ്ഞോ? ഉവ്വെന്നും ഇല്ലെന്നും പറയാം. ഏഴരക്കോടിയിലധികം പേർ ഏർലി വോട്ടിങ് സൗകര്യം ഉപയോഗിച്ചു വോട്ടു ചെയ്തു കഴിഞ്ഞു. 2020ൽ വോട്ടു ചെയ്തവരുടെ 40 ശതമാനത്തിലധികം വരുന്ന സംഖ്യ.
വാഷിങ്ടൻ∙ യുഎസ് തിരഞ്ഞെടുപ്പിൽ മറ്റൊരു സ്വിങ് സ്റ്റേറ്റ് ആയി മാറുമോ അയോവ? മുൻപ് രണ്ടുവട്ടം റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ജയിപ്പിച്ച അയോവയിൽ ഏറ്റവും അവസാനം പുറത്തുവന്ന അഭിപ്രായ സർവേയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് മുന്നേറുന്നുവെന്ന വാർത്ത റിപ്പബ്ലിക്കൻ ക്യാംപിനെ ഞെട്ടിച്ചു. 65
ലോകത്തെ ജനാധിപത്യ രാജ്യങ്ങളില് ഭൂരിഭാഗം ഇടങ്ങളിലും അവിടുത്തെ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതു ജനങ്ങള് നേരിട്ടാണ്. രാജ്യത്തെ ജനങ്ങള് ഏതെങ്കിലും പാര്ട്ടിക്കോ നേതാവിനോ നേരിട്ടു വോട്ടു ചെയ്തു തിരഞ്ഞെടുക്കുന്ന ലളിതമായ രീതി. എന്നാല് ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യ രാജ്യമായ അമേരിക്കയില് തിരഞ്ഞെടുപ്പു കുറച്ചു സങ്കീര്ണമാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഫെഡറല് തിരഞ്ഞെടുപ്പില്. ഇവിടെ ജനകീയ വോട്ടെടുപ്പുണ്ടെങ്കിലും ജനങ്ങളുടെ വോട്ടുകളല്ല, മറിച്ച് ഇലക്ടറല് കോളജ് എന്ന രീതിയാണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. എന്താണ് ഈ ഇലക്ടറല് കോളജ്? വിശദമായി അറിയാം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ കടുത്ത മത്സരം. സർവേകൾ ഡോണൾഡ് ട്രംപിനും കമല ഹാരിസിനും ജയം പ്രവചിക്കുന്നു. ജനകീയ വോട്ടിൽ മുന്നിലെത്തിയാൽ മാത്രം ജയം ഉറപ്പിക്കാൻ കഴിയില്ല. ഇലക്ടറൽ വോട്ടിൽ മേൽക്കൈ നേടണം.
ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് നാളെ ആരംഭിക്കാനിരിക്കെ പ്രവചനാതീതമെന്നു കരുതുന്ന സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവുമായി സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമലാ ഹാരിസും. ഏഴു സ്വിങ് സ്റ്റേറ്റുകളിൽ കടുത്ത പോരാട്ടമെന്നാണു പ്രവചനം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് പെൻസിൽവേനിയ, നോർത്ത് കാരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ ഇന്നലെ പ്രചാരണം നടത്തി.
വാഷിങ്ടൻ ∙ ദീപാവലി ആശംസയിൽ ‘തിരഞ്ഞെടുപ്പുപടക്കം’ ഒളിപ്പിച്ച് ഡോണൾഡ് ട്രംപ്; കമല ഹാരിസ് ഹിന്ദുക്കളെ അവഗണിക്കുന്നെന്ന് ആക്ഷേപം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് ബംഗ്ലദേശിലെ സംഭവവികാസങ്ങളിൽ ഇതാദ്യമായി പ്രതികരിച്ചുള്ള സമൂഹമാധ്യമ സന്ദേശത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലയ്ക്കും വിമർശനം.
വിസ്കോൻസിൻ∙ അധികം ആളുകളുണ്ടായിരുന്നില്ല, പക്ഷേ വന്നവരെല്ലാം ഒരേ നിശ്ചയത്തോടെ എത്തിയവർ, നവംബർ 5ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് വോട്ടുചെയ്യണമെന്ന നിശ്ചയം. അതിൽ പലരും ഒരുപക്ഷേ മുൻകൂർ വോട്ടിങ് സൗകര്യം ഉപയോഗിച്ച് ഇതിനകം തന്നെ കമലയ്ക്കു വോട്ടുകുത്തിയിട്ടുമുണ്ടാകും. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ അധികമൊന്നും സംസാരിച്ചില്ല.
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് തന്റെ ഇന്ത്യൻ പശ്ചാത്തലത്തിനു പ്രാധാന്യം കൊടുത്തില്ലെന്നു തിരഞ്ഞെടുപ്പു വിദഗ്ധനായ ചാൾസ് ഫ്രാങ്ക്ളിൻ. കറുത്ത വർഗക്കാരി, ഇന്ത്യൻ അമേരിക്കൻ എന്നീ സ്വത്വങ്ങൾ പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടു വരാതിരിക്കാൻ കമല ശ്രമിച്ചുവെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. കടുത്ത മത്സരം നടക്കുന്ന വിസ്കോൻസെൻ സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ മിൽവാക്കിയിലെ മാർക്വെറ്റ് സർവകലാശാല നടത്തിയ അവസാനഘട്ട അഭിപ്രായ സർവേയുടെ ഫലം പുറത്തു വിട്ടതിനു പിന്നാലെയാണ് ചാൾസ് ഫ്രാങ്ക്ളിൻ മനോരമയോടു സംസാരിച്ചത്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിനിടെ ഡോണൾഡ് ട്രംപിന്റെ അനുയായികളെ ‘എച്ചിൽക്കൂട്ട’മെന്നു വിളിച്ചതിനെച്ചൊല്ലി വലിയ വിവാദം. ബൈഡന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നു പറഞ്ഞ് ബൈഡനും വൈറ്റ്ഹൗസും അതിവേഗം ന്യായീകരിച്ചെങ്കിലും കോലാഹലം കെട്ടടങ്ങിയിട്ടില്ല.
നമ്മുടെ നാട്ടിലൊരു തിരഞ്ഞെടുപ്പ് വരുന്നു. ഓരോ പാർട്ടിയിലും സ്ഥാനാർഥിയാകാൻ ഉടുപ്പും തയ്പ്പിച്ച് കാത്തിരിക്കുന്നവർ ഏറെയുണ്ടാകും. പക്ഷേ ഒരൊറ്റ സ്ഥാനാർഥിയെ മാത്രമേ പാർട്ടിക്ക് മുന്നോട്ടുവയ്ക്കാൻ സാധിക്കൂ. സീറ്റിനു വേണ്ടി തർക്കം മൂക്കുമ്പോൾ തലമുതിർന്ന നേതാക്കൾ പറയും, എന്നാൽപ്പിന്നെ എല്ലാവരുമങ്ങ് തല്ലിത്തീർക്ക്. ജയിക്കുന്നവരെ സ്ഥാനാർഥിയാക്കാമെന്ന്! സംഗതി തമാശയായി തോന്നുമെങ്കിലും യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു പരിപാടിയുണ്ട്. തല്ലിത്തീർക്കലല്ല, പക്ഷേ ആരു സ്ഥാനാർഥിയാവും എന്ന തർക്കം തീർക്കലിനാണ് ഇവിടെ പ്രാധാന്യം. യുഎസിൽ പ്രധാനപ്പെട്ട രണ്ട് പാർട്ടികളാണുള്ളത്. ഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നൊരു വിളിപ്പേരുമുണ്ട്. ആനയാണ് ചിഹ്നം. തീവ്ര ദേശീയത പുലർത്തുന്ന, യാഥാസ്ഥിതിക സമീപനമുള്ള പാർട്ടിയെന്നാണ് വിശേഷണം. അതേസമയം, ഡമോക്രാറ്റിക് പാർട്ടി പുരോഗമന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നവരാണ്. രാജ്യത്തെ വിവിധ വംശജരോട് അനുഭാവം പ്രകടിപ്പിക്കാൻ വിമുഖത കാട്ടാത്ത പാർട്ടി. കഴുതയാണ് ചിഹ്നം. രണ്ടു പാർട്ടികളെയും വേർതിരിച്ചറിയാൻ ഓരോ നിറങ്ങളും കൊടുത്തിട്ടുണ്ട്. ഡമോക്രാറ്റുകൾക്ക് നീലയും റിപ്പബ്ലിക്കന്സിന് ചുവപ്പും യുഎസിലെ ടെലിവിഷൻ ചാനലുകളും സ്റ്റുഡിയോകളുമാണ് ഈ ചുവപ്പ്– നീല തരംതിരിക്കൽ രീതി ആരംഭിച്ചതെന്നു പറയേണ്ടി വരും. 2000ത്തിലായിരുന്നു അതിന് ആസ്പദമായ സംഭവം. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യു.ബുഷും ഡമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും തമ്മിലുള്ള പോരാട്ടം തീപാറുന്നതായിരുന്നു. കടുത്ത മത്സരം നീണ്ടുപോയതോടെ
കേരളത്തിൽ സ്വർണവില പവന് വൈകാതെ 60,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചേക്കും. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിച്ചതിന്റെ പ്രതിഫലനം ഇന്നും കേരളത്തിലെ വിലയിൽ പ്രതീക്ഷിക്കാമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,758 ഡോളർ എന്ന റെക്കോർഡ് രാജ്യാന്തര വില ഇന്ന് മറികടന്ന് 2,781 ഡോളർ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയതയ്ക്ക് ഒരു കാലത്തും കുറവുണ്ടായിട്ടില്ല. ഇത്തവണയും അങ്ങനെതന്നെ. പ്രായമേറിയവരും വെള്ളക്കാരുമായ രണ്ട് അമേരിക്കക്കാർ തമ്മിലുള്ള തണുപ്പൻ മത്സരമായി തുടങ്ങിയ തിരഞ്ഞെടുപ്പ് രാജ്യചരിത്രത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ മത്സരങ്ങളിലൊന്നായി മാറി. തികച്ചും വേറിട്ട വ്യക്തിത്വവും സ്വഭാവവുമുള്ള രണ്ടു സ്ഥാനാർഥികൾ. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യചിത്രം 2020ലെ തിരഞ്ഞെടുപ്പിന്റെ തനിപ്പകർപ്പായിരുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരരംഗത്ത്. ആക്രമണോത്സുകനായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനോടു താരതമ്യം ചെയ്യുമ്പോൾ അത്ര ആവേശകരമെന്നൊന്നും പറയാനാകാത്ത പ്രചാരണവുമായി നിരാശപ്പെടുത്തിയ ബൈഡനു മത്സരത്തിൽനിന്നു പിന്മാറേണ്ടി വന്നു. തൊട്ടുപിന്നാലെ അദ്ദേഹം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സ്ഥാനാർഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചു. അതിൽപ്പിന്നെ ഈ തിരഞ്ഞെടുപ്പ് കടുത്ത മത്സരമായി തുടരുകയാണ്. കമല ഹാരിസിലൂടെ തെക്കേഷ്യൻ വേരുകളുള്ള കറുത്തവർഗക്കാരിയായ വനിതയെയാണ് ഡെമോക്രാറ്റിക് പാർട്ടി ഉയർത്തിക്കാട്ടുന്നത്. ഈ പ്രചാരണകാലത്ത് ഡെമോക്രാറ്റിക് പാർട്ടിയിലുണ്ടായ ഏറ്റവും നാടകീയമായ സംഭവവികാസം കമലയുടെ വരവായിരുന്നെങ്കിൽ, ജൂലൈ 13നു പെൻസിൽവേനിയയിൽ ട്രംപിനു
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിശേഷങ്ങൾ വായനക്കാരിലേക്ക് അമേരിക്കയിൽനിന്നു നേരിട്ടെത്തിക്കാൻ മലയാള മനോരമയും. മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടൽ ഓൺമനോരമയിലെ അസോഷ്യേറ്റ് പ്രൊഡ്യൂസർ രാഗേഷ് ഗോപിനാഥൻ യുഎസിൽനിന്ന് തിരഞ്ഞെടുപ്പു റിപ്പോർട്ട് ചെയ്യും. യുഎസ് സർക്കാരിന് കീഴിലുള്ള ഫോറിൻ പ്രസ് സെന്റേഴ്സ് വിവിധ രാജ്യങ്ങളിൽനിന്നു തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകരുടെ സംഘത്തിന്റെ ഭാഗമായാണ് മനോരമ പ്രതിനിധി തിരഞ്ഞെടുപ്പു കാലത്ത് യുഎസ് സന്ദർശിക്കുന്നത്.
യുഎസിൽ ആദ്യ വനിതാ പ്രസിഡന്റോ അതോ ഡോണള്ഡ് ട്രംപോ? 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതേ ചോദ്യം 2024ല് വീണ്ടുമുയരുകയാണ്. അന്ന് ഹിലരി ക്ലിന്റനും ഡോണള്ഡ് ട്രംപും തമ്മിലായിരുന്നു മത്സരമെങ്കില് ഇന്ന് ഹിലരിയുടെ സ്ഥാനത്ത് കമല ഹാരിസ്. മറുപക്ഷത്ത് രണ്ടാംവട്ടം യുഎസ് പ്രസിഡന്റ് പദവി തേടുന്ന ട്രംപും. നവംബര് 5ന് നടക്കുന്ന വിധിയെഴുത്തില് ആരു തിരഞ്ഞെടുക്കപ്പെടും? യുഎസ് സ്വീകരിക്കുന്ന നയങ്ങള് ലോകത്തെയാകെ സ്വാധീനിക്കുമെന്നതിനാല് യുഎസിന്റെ 47ാം പ്രസിഡന്റ് ആരെന്ന് ഉറ്റുനോക്കുകയാണു മറ്റു രാഷ്ട്രങ്ങളും.
യുഎസിൽ രണ്ടു രീതിയിൽ ജനങ്ങൾക്ക് അവരുടെ വോട്ടുകൾ രേഖപ്പെടുത്താം. ഒന്ന് നേരിട്ട് ഹാജരായും രണ്ട് മെയിൽ വഴിയും. 65 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവർക്കും, ശാരീരികമായ പരിമിതികളുള്ളവർക്കും, തിരഞ്ഞെടുപ്പ് ദിവസം രാജ്യത്തില്ലാത്തവർക്കും വോട്ട് ബാലറ്റുകൾ മെയിൽ വഴി അയക്കുവാൻ സാധിക്കും. ഇതിനായ് അപേക്ഷ നൽകിയാൽ പൂരിപ്പിക്കേണ്ട ബാലറ്റുകൾ വീട്ടിലേക്കു അയച്ചു തരും.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ഇന്ത്യയ്ക്ക് എന്തുകാര്യം എന്നു ചോദ്യത്തിനുള്ള ആദ്യ ഉത്തരം ‘ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്’ എന്നാണ്. യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒരു ഇന്ത്യൻ വംശജ മത്സരിക്കുന്നത് ഇതാദ്യമാണ്. അമേരിക്കയിൽ ജനിച്ച കമലയുടെ അമ്മ കാൻസർ ബയോളജിസ്റ്റായ ശ്യാമള ഗോപാലനാണ്. ഉന്നത പഠനത്തിനും ജോലിക്കുമായി പത്തൊൻപതാം വയസ്സിലാണ് ശ്യാമള അമേരിക്കയിലേക്ക് കുടിയേറിയത്.
വാഷിങ്ടൻ ∙ സ്ഥാനാർഥികളുടെ ജനപിന്തുണ മാറി മറിയുന്നു; നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സർവേ ഫലം. ന്യൂയോർക്ക് ടൈംസ് – സിയെന കോളജ് അവസാന ഘട്ട ദേശീയ സർവേ ഫലത്തിലാണ് കമലയും ട്രംപും ഒരുപോലെ 48% പിന്തുണ നേടി ഒപ്പത്തിനൊപ്പമുള്ളത്.
വൈറ്റ് ഹൗസിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കൂയെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പ് അടുക്കുന്തോറും കമല ഹാരിസ് വെറും കുട്ടിയാണെന്ന തരത്തിലേക്കു പ്രചാരണം നടത്തുകയാണ് ട്രംപും അനുയായികളും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കമലയെ വെറുമൊരു കുട്ടിയെപ്പോലെ കണക്കാക്കുമെന്നായിരുന്നു റേഡിയോ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്.
വാഷിങ്ടൻ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറവേ, യുഎസിൽ വോട്ട് രേഖപ്പെടുത്തി 25 ദശലക്ഷത്തോളം വോട്ടർമാർ. നേരിട്ടും മെയിൽ ബാലറ്റിലുമാണു ജനം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് പെൻസിൽവാനിയയിലെ ടെലിവിഷൻ സംവാദത്തിൽ വോട്ടർമാരുടെ പിന്തുണ തേടിയപ്പോൾ, റിപ്പബ്ലിക്കൻ
വാഷിങ്ടൻ ∙ കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ തീപാറും മത്സരം ഉറപ്പായ ഇത്തവണത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരത്തേ വോട്ടു ചെയ്യാനുള്ള ആവേശവും കുതിക്കുന്നു. ഈ സൗകര്യം ഇതിനോടകം 2 കോടിപ്പേർ പ്രയോജനപ്പെടുത്തി. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബിന്റെ കണക്കുപ്രകാരം 78 ലക്ഷം പേരാണ് പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തുകളിലെത്തി വോട്ടു ചെയ്തത്. ബാലറ്റിൽ വോട്ടുചെയ്ത് തപാലിൽ അയച്ചുകൊടുത്തവർ ഒരു കോടിയോളം വരും.
യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെ പിന്തുണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു 50 ദശലക്ഷം ഡോളർ ബിൽ ഗേറ്റ്സ് സംഭാവന നൽകി. കമലയ്ക്കായി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണു സംഭാവന നൽകിയതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വാഷിങ്ടൻ ∙ ‘കമല ഹാരിസിന് 60 വയസ്സോ; അൽപം കൂടി ചെറുപ്പമാണെന്നാണ് ഞാൻ കരുതിയത്’– 3 മാസം മുൻപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു മത്സരരംഗത്തുനിന്ന് ജോ ബൈഡൻ പിന്മാറി കമല ഹാരിസിനെ ഡെമോക്രാറ്റ് സ്ഥാനാർഥിയാക്കിയപ്പോൾ റിപ്പബ്ലിക്കൻ എതിരാളി ഡോണൾഡ് ട്രംപ് പറഞ്ഞു. ചെറുപ്പക്കാരിയായി ഓടിനടന്ന് പ്രചാരണത്തിൽ മുഴുകുന്ന കമലയ്ക്ക് ഇന്ന് 60 വയസ്സ് തികയുന്നു.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പ് ആരംഭിച്ച ജോർജിയയിൽ ആദ്യദിനം 2,52,000 പേർ വോട്ട് രേഖപ്പെടുത്തി. 2020 ൽ ആദ്യദിവസം 1,36,000 പേരാണ് വോട്ട് ചെയ്തത്. മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡോണൾഡ് ട്രംപും ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡെമോക്രാറ്റ് കമല ഹാരിസും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നവംബർ 5നാണ്.
ജോർജിയ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമലാ ഹാരിസിന് വോട്ട് ചെയ്യാനെത്തി മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ. 100 വയസ്സുള്ള ജിമ്മി കാർട്ടർ ആശുപത്രി കിടക്കയിൽ നിന്നാണ് വോട്ട് ചെയ്യാനെത്തിയത്. ജോർജിയയിലെ പ്രത്യേക വോട്ടിങ് കേന്ദ്രത്തിൽ ജിമ്മി കാർട്ടറെ വോട്ട് ചെയ്യാനായി കിടക്കയിൽ കൊണ്ടുവരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നവംബർ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഏർലി വോട്ടിങ് 21 ന് ആരംഭിക്കും.
ലൊസാഞ്ചലസ് ∙ യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വധിക്കാനുള്ള മറ്റൊരു പദ്ധതി പൊലീസ് തകർത്തു. ശനിയാഴ്ച കലിഫോർണിയയിൽ ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനായി നിറതോക്കുമായി വന്ന ലാസ് വേഗസ് സ്വദേശി വെം മില്ലറെ (49) പിടികൂടി. വാഹനത്തിന് റജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല; ലൈസൻസ് പ്ലേറ്റ് വ്യാജമായിരുന്നു.
ഹൂസ്റ്റണ്∙ അമേരിക്കയിൽ പ്രസിഡന്ഷ്യല് തിരഞ്ഞെടുപ്പിന് ആഴ്ചകള് ബാക്കി നിൽക്കേ സ്ഥാനാര്ഥികളും വോട്ടര്മാരും തിരഞ്ഞെടുപ്പ് ആവേശത്തിൽ. പുതിയ അഭിപ്രായ സര്വേ റിപ്പോര്ട്ടുകള് പ്രകാരം വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസിന് മുന്പുണ്ടായിരുന്ന മുന്തൂക്കം കുറഞ്ഞുവരുന്നതായിട്ടാണ്
ഹൂസ്റ്റണ്∙ ഭര്ത്താവിനെക്കുറിച്ചുള്ള വാർത്ത ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് 'ഒക്ടോബര് സര്പ്രൈസ്' ആയപ്പോള് റഷ്യന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള ബന്ധം റിപ്പബ്ലിക്കന് സ്ഥാനാർഥി ഡോണൾഡ് ട്രംപിന് 'സര്പ്രൈസ്' ആകുമോ എന്ന് ഉറ്റുനോക്കുകയാണ് യുഎസ്. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് പുട്ടിന്
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ് സിബിഎസിന് നൽകിയ അഭിമുഖം വലിയ വിവാദമായിരിക്കുകയാണ്. മദ്ധ്യ പൂർവ്വ ഏഷ്യയിലെ യുദ്ധത്തെക്കുറിച്ചുള്ള തന്റെ വാക്കുകൾ സിബിഎസ് വളച്ചൊടിച്ചതായി ആരോപിച്ച് കമല ഹാരിസ് രംഗത്തുവന്നു.
യുഎസിൽ തിരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്താന് പദ്ധതിയിട്ട അഫ്ഗാന് പൗരനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് പിന്തുണ കൂടുന്നതായ് പുതിയ സർവേ ഫലം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ആദ്യ സംവാദത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു ഗർഭച്ഛിദ്രം. സ്ത്രീകളുടെ അവകാശം ഹനിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നതെന്നായിരുന്നു വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിന്റെ വാദം.
ഫീനിക്സ് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയം ആർക്കെന്നു പ്രവചിക്കാൻ വളരെ പ്രയാസമുള്ള സംസ്ഥാനങ്ങളിലൊന്നായ അരിസോനയിൽ മുൻകൂർ വോട്ടിങ് തുടങ്ങി.
ഹെലൻ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ നോർത്ത് കാരോലൈനിൽ സന്ദർശനം നടത്തി വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസ്. നാല് ദിവസത്തിനുള്ളിൽ ദുരന്തമേഖലയിലേക്കുള്ള ഹാരിസിന്റെ രണ്ടാമത്തെ സന്ദർശനമാണിത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഹാരിസിന്റെ സന്ദർശനമെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ ഏഴിന് അവസാനിക്കും.
ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെൻസിൽവേനിയയിൽ തനിക്കെതിരെ വധശ്രമമുണ്ടായ അതേ സ്ഥലത്തു വീണ്ടും റാലി നടത്തി. ടെസ്ല സിഇഒയും സമൂഹമാധ്യമമായ എക്സിന്റെ ഉടമയുമായ ഇലോൺ മസ്ക് ട്രംപിന് വോട്ട് അഭ്യർഥിച്ച് റാലിക്കെത്തി. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസും വേദിയിലുണ്ടായിരുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് കമല ഹാരിസിന് പിന്തുണ അറിയിച്ച് ഡോണള്ഡ് ട്രംപിന്റെ മുന് അഭിഭാഷകന് റൂഡി ഗ്യുലിയാനിയുടെ മകള് കരോലിന് റോസ് ഗ്യുലിയാനി.
രാഷ്ട്രീയ നേതാക്കൾ പലപ്പോഴും പൊതുജനങ്ങളെ ആകർഷിക്കുന്ന ചിത്രങ്ങൾ എടുക്കുന്നതിനായി അഭിനയിക്കാറുണ്ട്.
ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുകയാണ് ബൈഡൻ ഭരണകൂടമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു.
വാഷിങ്ടൻ∙ ഡോണൾഡ് ട്രംപിനൊപ്പം അമേരിക്കൻ സ്വപ്നം വീണ്ടും യാഥാർഥ്യമാകുമെന്ന് റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസ്. തിരഞ്ഞെടുപ്പ് പോര് കടുക്കവേ യുഎസിൽ നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. തന്റെ നയങ്ങളിലൂടെ അമേരിക്കയിൽ നിന്നും ഉൽപാദന മേഖലയെ
വൈറ്റ്ഹൗസിൽ തനിക്കുശേഷം 7 പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ജോർജിയയിലെ കൊച്ചുവീട്ടിൽ ഇന്നലെ നൂറാം ജന്മദിനം ആഘോഷിച്ചു. രാജ്യാന്തര മധ്യസ്ഥ ശ്രമങ്ങൾക്കു സമാധാന നൊബേൽ നേടിയും അർബുദത്തെ അതിജീവിച്ചും പ്രത്യാശ നൽകുന്ന ജീവിതം.
മത്സര നിയമങ്ങൾ മത്സരം പുരോഗമിക്കുന്നതിനിടെ മാറ്റാനാവില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
അരിസോന ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യാഴാഴ്ച പുറത്തുവന്ന അഭിപ്രായ സർവേ അനുസരിച്ച് ജോർജിയയിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന് മുൻ പ്രസിഡന്റ് ട്രംപിനേക്കാൾ ലീഡുണ്ട്.
ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികൾ കാരണം ലോകം സുപ്രധാന വഴിത്തിരിവിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.
വാഷിങ്ടൻ ∙ നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസിനോടു തോറ്റാൽ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് മാധ്യമപ്രവർത്തക ഷെറിൽ ആറ്റ്കിസനു നൽകിയ അഭിമുഖത്തിലാണ് ഇനിയൊരു വട്ടം കൂടി മത്സരിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിയത്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വൻ ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് - ഇപ്സോസ് സർവേ. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ 7 പോയിന്റ് ലീഡാണ് കമല സർവേകളിൽ നേടിയിരിക്കുന്നത്. കമല ഹാരിസിന് 47 ശതമാനവും ഡോണൾഡ് ട്രംപിന് 40 ശതമാനവും പോയിന്റാണ് സർവേ പ്രവചിക്കുന്നത്. സെപ്റ്റംബർ 12 ന് അവസാനിച്ച റോയിട്ടേഴ്സ് - ഇപ്സോസ് സർവേയിൽ ട്രംപിനു മേൽ നേടിയ 5 പോയിന്റ് ലീഡിനെ മറികടന്നാണ് കമല ലീഡ് ഉയർത്തിയത്.
വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാര്ഥിയുമായ കമല ഹാരിസിന് തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും സംവാദം നടത്താൻ താല്പ്പര്യമുണ്ട്.
കഴിഞ്ഞ മേയിൽ നടന്ന പ്രൈമറികളിൽ ടെക്സസിൽ കേവലം 18 ശതമാനം വോട്ടർമാർ മാത്രമാണ് വോട്ട് ചെയ്തത്.
ഹൂസ്റ്റണ്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പ്രശസ്ത വ്യവസായി ഇലോൺ മസ്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല് അദ്ദേഹത്തിന്റെ കമ്പനികളിലെ ജീവനക്കാര് പക്ഷേ ട്രംപിനെ അത്രകണ്ട് പിന്തുണയ്ക്കുന്നില്ലെന്നാണ് സംഭാവന കണക്കുകള് സൂചിപ്പിക്കുന്നത്.
ഹൂസ്റ്റണ് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് മിമിക്രിക്ക് എന്താണ് സ്ഥാനം? ഞെട്ടേണ്ട, വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാര്ഥിയുമായ കമല ഹാരിസിന്റെ മിമിക്രിയാണ് ഇപ്പോള് യുഎസ് രാഷ്ട്രീയത്തിലെ ചര്ച്ചാ വിഷയം. വാഷിംഗ്ടണ് ഡിസിയില് നടന്ന ഒരു ഹിസ്പാനിക് കോക്കസ് പ്രസംഗത്തിനിടെ തന്റെ ആക്സന്റ് തന്നെ
ഫാമിങ്ടൻ ∙ ആരെങ്കിലും വീട്ടിൽ അതിക്രമിച്ച് കയറിയാൽ അവർ വെടിയേറ്റ് വീഴുമെന്ന് വൈസ് പ്രസിഡൻ്റ് ഹാരിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പ്രചാരണ പരിപാടിക്കിടെ ഓപ്ര വിൻഫ്രിയുമായി ഹോട്ട്-ബട്ടൺ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോളാണ് വൈസ് പ്രസിഡറ്റിൻറെ പരസ്യ പ്രഖ്യാപനം.
ഓസ്റ്റിൻ ∙ ഫെഡറൽ അധികാരികളോട് സംസ്ഥാനത്തെ പൗരത്വ ഡേറ്റ ആവശ്യപ്പെട്ട് ടെക്സസ് സ്റ്റേറ്റ് സെക്രട്ടറി ജെയിൻ നെൽസൺ. ടെക്സസിൽ പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പൗരത്വവും ഇമിഗ്രേഷൻ സ്റ്റാറ്റസ് വിവരങ്ങളും അഭ്യർഥിച്ചുകൊണ്ട് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർക്കാണ്
ഇല്ലിനോയ് ∙ 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് ഇല്ലിനോയിയിൽ അടുത്തയാഴ്ച ആരംഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നറിയിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്.
ഹൂസ്റ്റണ് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്ട്ടിയും മുന് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്ഥിയുമായ ഡൊണാള്ഡ് ട്രംപിന്റെ റിപ്പബ്ലിക്കന് പാര്ട്ടിയും തമ്മില് ഏറ്റുമുട്ടുന്ന പ്രധാന വിഷയങ്ങളിലൊന്നും
വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു വിവരം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നെബ്രാസ്ക കോൺഗ്രഷനൽ രണ്ടാം ഡിസ്ട്രിക്ടിലാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് കമല ഹാരിസും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച നടന്ന വധശ്രമത്തിൽ ബൈഡനും ഹാരിസിനുമെതിരെ ആരോപണവുമായ് ട്രംപ്.
ഹൂസ്റ്റണ്∙ യുഎസ് മുന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച വ്യക്തി എതിർ പാര്ട്ടിക്കാരൻ ആണെന്ന് വിശ്വസിക്കാനാകും സ്വഭാവികമായി എല്ലാവരും ഇഷ്ടപ്പെടുന്നത്. റയാൻ വെസ്ലി റൗത്ത് ഏത് രാഷ്ട്രീയ പാർട്ടിയുമായി യഥാർഥത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമല്ല. അദ്ദേഹത്തിന്റെ മുൻകാല പ്രസ്താവനകൾ
അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വിശകലനങ്ങളുടെ ഭാഗമായി കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിക്കുന്നു.
വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനേക്കാൾ അഞ്ച് ശതമാനം ലീഡെന്ന് പുതിയ സർവേ ഫലം.
വാഷിങ്ടൻ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ ഗോൾഫ് ക്ലബ്ബിൽ വച്ചു വെടിവയ്പുണ്ടായ സംഭവത്തിൽ പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റും ട്രംപിന്റെ എതിർ സ്ഥാനാർഥിയുമായ കമല ഹാരിസ്. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ലെന്നും കമല ഹാരിസ് എക്സിൽ
ഓവർടൈം ജോലിയിലെ വേതനത്തിന് നികുതിയിളവു നൽകുമെന്ന് ഡോണൾഡ് ട്രംപ്.
വാഷിങ്ടൻ ∙ കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പു സംവാദത്തിനു ശേഷം അഭിപ്രായ സർവേകൾ കമല ഹാരിസിന്റെ പ്രകടനത്തെ പുകഴ്ത്തിയതോടെ, ഇനിയൊരു സംവാദത്തിനില്ലെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമലയുടെ നുണകളും എബിസി ചാനൽ മോഡറേറ്റർമാരുടെ പക്ഷപാതവും ജനം തിരിച്ചറിഞ്ഞെന്നു പറഞ്ഞാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് സംവാദത്തിൽ നിന്ന് ഒഴിവായത്.
സിംഗപ്പൂർ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്.
എന്നാൽ പ്രസിഡന്റ് ജോ ബൈഡന് തന്റെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറി പകരം കമല ഹാരിസിനെ സ്ഥാനാര്ഥിയായി അംഗീകരിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം ആകെ മാറി.
ന്യൂയോർക് ∙ നവംബർ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കമലാ ഹാരിസിനെതിരായ മറ്റൊരു പ്രസിഡൻഷ്യൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു, ഈ ആഴ്ച ആദ്യം തന്റെ ഡെമോക്രാറ്റിക് എതിരാളി അവരുടെ സംവാദത്തിൽ വിജയിച്ചതായി നിരവധി സർവേകൾ തെളിയിച്ചതിന് ശേഷമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
ഫിലഡൽഫിയ ∙ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ സംവാദത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണ അറിയിച്ച് അമേരിക്കൽ പോപ് ഗായികയും ഗാനരചയിതാവുമായടെയ്ലർ സ്വിഫ്റ്റ്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു നേട്ടം. ട്രംപുമായുള്ള സംവാദത്തിൽ പ്രസിഡന്റ് ജോ ബൈഡനു സംഭവിച്ച പരാജയത്തെ തുടച്ചുനീക്കുന്നതായി ഫിലഡൽഫിയയിലെ കമല
ഹൂസ്റ്റണ് ∙ രാജ്യം ഉറ്റു നോക്കിയ ഡിബേറ്റ്. ആദ്യ ഘട്ടത്തില് പ്രസിഡന്റ് ജോ ബൈഡനെ മലര്ത്തിയടിച്ച റിപ്പബ്ലിക്കന് സ്ഥാനാര്ഥി ഡൊണൾഡ് ട്രംപ്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പോരടിച്ച് സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും.
കലിഫോർണിയ ∙ യു എസിൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ മാത്രമായോ ഇത് ഒരു സപ്ലിമെന്ററി ഇൻകം ആയോ ജീവിക്കുന്ന ഏഴു കോടി ജനങ്ങളുണ്ട്.
ഫിലാഡൽഫിയ ∙ രാഷ്ട്രം ആകാംഷയോടെ കാത്തിരിക്കുന്ന ചൊവാഴ്ചയിലെ ട്രംപ് - ഹാരിസ് തിരെഞ്ഞെടുപ്പ് സംവാദത്തെ കുറിച്ച് അരോപണ - പ്രത്യാരോപണവുമായി ഇവരും രംഗത്ത്.
വാഷിങ്ടൻ ∙ യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകവെ ബോളിവുഡ് മട്ടിലുള്ള പാട്ടുമായി ഡെമോക്രാറ്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. ‘നാച്ചോ നാച്ചോ’ എന്ന ഗാനമാണു കമലയുടെ പ്രചാരണത്തിനായുള്ള നാഷനൽ ഫിനാൻസ് കമ്മിറ്റി അംഗം അജയ് ഭൂട്ടോറിയ പുറത്തിറക്കിയത്. ഇന്ത്യൻ വംശജയായ കമല, തെക്കേ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡെമോക്രാറ്റിക് സ്ഥാനാർഥി വൈസ് പ്രസിഡന്റ് കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും മില്യൻ കണക്കിന് ഡോളറുകൾ ചെലവഴിക്കുന്നതായി റിപ്പോർട്ട്.
ന്യൂയോർക്ക് ∙ ഹഷ് മണി കേസിൽ ഡോണൾഡ് ട്രംപിന്റെ ശിക്ഷാവിധി നവംബർ 26 വരെ നീട്ടി.
ചീയെൻ(വ്യോമിംഗ്) ∙ ഏറ്റവും പ്രമുഖ റിപ്പബ്ലിക്കൻമാരിൽ ഒരാളായ മുൻ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി, ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ലൈനുകൾ മറികടന്ന് ഹാരിസിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി.
മോസ്കോ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണയ്ക്കാനാണു റഷ്യയ്ക്കു താൽപര്യമെന്നു പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. അവരുടെ തുറന്ന ചിരിയാണ് ഇതിനു കാരണമെന്നും കളിയായി പുട്ടിൻ പറഞ്ഞു. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഗൂഢ പദ്ധതിയിട്ടതിനു യുഎസിൽ 2 റഷ്യൻ പൗരന്മാർ അറസ്റ്റിലായതിന്റെ പിറ്റേന്നാണു പുട്ടിന്റെ പരാമർശം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ സ്ത്രീകളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസിന്.
വ്യോമിംഗ് ∙ വ്യോമിംഗിനെ പ്രതിനിധീകരിച്ചിരുന്ന മുൻ റിപ്പബ്ലിക്കൻ ജനപ്രതിനിധി ലിസ് ചെനി, ബുധനാഴ്ച വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റായി അംഗീകരിച്ചു, ഡെമോക്രാറ്റുകൾക്കുള്ള ഏറ്റവും പുതിയ റിപ്പബ്ലിക്കൻ അംഗീകാരം. ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ സാൻഫോർഡ് സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ
മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ വധശ്രമത്തിന് മണിക്കൂറുകൾക്കുള്ളിൽ റോബർട്ട് കെന്നഡി ജൂനിയറിനു ഒരു ഫോൺ കോൾ ലഭിച്ചു. ആരോഗ്യ സംരക്ഷണ സംരംഭകയായ കാലി മീൻസിൽ നിന്നുമുള്ള ഫോൺ കോൾ ആയിരുന്നു അത്. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ റോബർട്ട് കെന്നഡി ജൂനിയറിനു താത്പര്യമുണ്ടോ എന്നായിരുന്നു കാലി മീൻസ് ചോദിച്ചത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് വീണ്ടും ഒരു ട്വിസ്റ്റിന് സാധ്യതയെന്ന് റിപ്പോർട്ട്.
ഫിലാഡൽഫിയ ∙ സെപ്തംബർ പത്തിനാണ് ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി വൈസ് പ്രസിഡന്റ് കമല ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും നേരിട്ട് നടത്തുന്ന സംവാദം നടക്കുക.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാർഥിയുമായ കമല ഹാരിസും മുന് പ്രസിഡന്റും റിപ്പബ്ലിക്കന് പാര്ട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും തമ്മിൽ സെപ്റ്റംബർ പത്തിന് സംവാദം നടത്തും.
വാഷിങ്ടൻ ഡി സി ∙ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു റിപ്പബ്ലിക്കനെ തൻ്റെ കാബിനറ്റിലേക്ക് നിയമിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
മുന് സെനറ്റര് തുളസി ഗബ്ബാര്ഡ് വാദിക്കുന്നത് ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല് യുഎസ് രക്ഷപ്പെടുന്നത് വരാനിരിക്കുന്ന യുദ്ധത്തില് നിന്നായിരിക്കും എന്നാണ്.
മൈക്ക് മുഴുവന് സമയവും ഓണ് ആക്കി വയ്ക്കണമെന്ന് കമലയുടെ ടീം പറയുമ്പോള് ആദ്യ സംവാദത്തിന്റെ നിയമങ്ങള് അതേപടി തുടരണമെന്ന് ട്രംപ് ടീമും വാദിക്കുന്നു.
വാഷിങ്ടൻ ഡി സി ∙ ട്രംപിനെ പിന്തുണച്ച് മുൻ ഡമോക്രാറ്റ് പാർട്ടി നേതാവ് തുളസി ഗബ്ബാർഡ്. ഹവായിയിൽ നിന്നുള്ള മുൻ കോൺഗ്രസ് വുമൺ, കമലാ ഹാരിസിന്റെ എതിർ സ്ഥാനാർഥിയും മുൻ പ്രസിഡൻ്റുമായ ഡൊണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു.
ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാലസ് റീജിയൻ രൂപീകരിച്ചു. ഗാർലാൻഡ് ഡാലസ് കേരള അസോസിയേഷൻ ഓഫിസിൽ ഓഗസ്റ് 22 ഞായറാഴ്ച വൈകിട്ട് ചേർന്ന യോഗത്തിൽ സ്റ്റേറ്റ് കൺസർവേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പൻ (ഹൂസ്റ്റൺ ) അധ്യക്ഷത വഹിച്ചു.
ലോകമെമ്പാടുമുള്ള നിരീക്ഷകര് അദ്ഭുതത്തോടെ മാത്രം നോക്കി കാണുന്ന രാഷ്ട്രീയ പ്രതിഭാസമാണ് അമേരിക്കയുടെ മുന് പ്രസിഡന്റായ ഡോണള്ഡ് ട്രംപ്. ന്യൂയോര്ക്കിലെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില് ജനിച്ച ട്രംപ് തുടക്കം കുറിച്ചത് പിതാവിന്റെ കെട്ടിട നിര്മാണ- ഭൂമി വികസന കമ്പനിയില് നിന്നാണ്. ചെറുപ്പം മുതല് തന്നെ വിവാദം സൃഷ്ടിച്ച പല പദ്ധതികളും തന്റെ കമ്പനി വഴി ട്രംപ് നടപ്പിലാക്കി. എന്നാല് ഇവയില് പലതും ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും സ്ഥാപനം പാപ്പരത്തത്തിന്റെ വക്കിലെത്തുകയും ചെയ്തു. എന്നാല് ഇതിലൊന്നും ട്രംപ് കൂസിയില്ല. തന്റെ മിടുക്കും കഴിവും ലോകത്തെ അറിയിക്കണമെന്ന നിര്ബന്ധമുള്ള ട്രംപ്