Activate your premium subscription today
ബർലിൻ ∙ ജർമനിയിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ മരണം 4 ആയി. 160 ലധികം പേർക്കു പരുക്കുണ്ട്. ഇതിൽ 41 പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ച അൻപതുകാരനായ സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബർഗിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
കട്ടപ്പന∙ സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു. വൈകിട്ട് കട്ടപ്പന സെന്റ്.ജോർജ് പള്ളി സെമിത്തേരിയിലാണ് അന്ത്യ ശുശ്രൂഷകൾ നടന്നത്. തന്റെ അക്കൗണ്ടിലുള്ള പണത്തിനായി പലതവണ സാബു ബാങ്കില്‍ കയറിയിറങ്ങിയിരുന്നുവെങ്കിലും ബാങ്ക് അധികൃതർ പണം നൽകിയിരുന്നില്ല.
ബിക്കാനിർ∙ രാജസ്ഥാനിലെ ബിക്കാനിറിൽ അപകടത്തിനിടെ കാർ തലകീഴായി മറിഞ്ഞത് എട്ടു തവണ. നാഗൗറിലെ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ ഭീതിതമായ സിസിടിവി ദൃശ്യങ്ങളും അതിനിടെ പുറത്തുവന്നു. റോഡിലെ വളവിൽ വച്ച് അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ടതോടെയാണ് എട്ടു തവണ കാർ മറിഞ്ഞത്. തുടർന്ന് സമീപത്തെ ഷോറൂമിന് മുന്നിൽ തലകീഴായി വീഴുകയായിരുന്നു.
ബെംഗളുരു∙ ബെംഗളുരു–തുമക്കുരു ദേശീയപാതയിൽ നെലമംഗലയിൽ കാറിനു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് ആറുപേർ മരിച്ചു. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.
കൊച്ചി ∙ നഗരത്തിലെ അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. തുടർന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾ സുഖംപ്രാപിച്ചു വരുന്നു. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മോസ്കോ∙ റഷ്യയിലെ കസാനിൽ ഡ്രോൺ ആക്രമണം. ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. നിരവധി ബഹുനില കെട്ടിടങ്ങൾക്കുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ വിഡിയോ പുറത്തുവന്നു. യുക്രെയ്ൻ ആണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് റഷ്യ
തിരുവനന്തപുരം ∙ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മന്നം ജയന്തി ആഘോഷത്തിലേക്ക് എൻഎസ്എസ് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഏതു നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്. സംഘപരിവാറിനെ അകത്തു കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിന്റേതെന്നും സതീശൻ പറഞ്ഞു.
കൊച്ചി ∙ നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ സൂക്ഷ്മനിരീക്ഷണം തുടരാനുമാണ് പൊലീസ് തീരുമാനം. രാസലഹരി കൂടി ഉൾപ്പെട്ടിട്ടുള്ള ഡിജെ പാർട്ടികളും മറ്റും നഗരത്തിലും പ്രാന്തമേഖലകളിലും നടക്കാന്‍ സാധ്യതയുള്ളതിനാൽ ഇതും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർ വി.കെ.സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഗവർണറുടെ നടപടി. നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിനിടെയാണ് പുതിയ നീക്കം.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരായി നടത്തിയ പരാമർശത്തിൽ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
കോട്ടയം∙ അമ്മാവനെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നരവർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണ വേളയിൽ അമ്മയും ബന്ധുക്കളും അടക്കമുള്ള സാക്ഷികൾ കൂറുമാറിയിരുന്നു. എന്നാൽ പ്രധാന സാക്ഷികൾ മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് കുറ്റം തെളിഞ്ഞത്. കൂടാതെ കൊലപാതകത്തിനു മുൻപു പ്രതി അയച്ച വാസാപ് സന്ദേസങ്ങളും നിർണായക വഴിത്തിരിവായി.
തിരുവനന്തപുരം∙ ചെങ്കല്‍ യുപി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡിഡിഇ എന്നിവരോടു റിപ്പോര്‍ട്ട് നല്കാന് കമ്മിഷന് ആവശ്യപ്പെട്ടു.
പാലക്കാട്∙ പാർട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് പദവികളിൽനിന്നു നീക്കി. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാലക്കാട് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ.മോഹനനായിരിക്കും പുതിയ സിഐടിയു ജില്ലാ പ്രസിഡന്റ്.
തൃശൂർ∙ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ, സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സിഇഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്.
കോഴിക്കോട്∙ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ ഇന്നലെ പ്രതീക്ഷയില്ലാത്ത അവസ്ഥയായിരുന്നെന്നും അതിനാലാണ് താൻ മാധ്യമങ്ങളെ കാണാതിരുന്നതെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ. കോഴിക്കോട്ട്, എംടി ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.
കോട്ടയം∙ സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.
ടൊറന്റോ∙ കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി. ട്രൂഡോ സർക്കാരിനെ താഴെയിറക്കാൻ വോട്ടുചെയ്യുമെന്നറിയിച്ച് ട്രൂഡോയുടെ മുൻ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയിലെ ജഗ്മീത് സിങ് പറഞ്ഞു. കാനേഡിയൻ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തിലാണ് ട്രൂഡോയ്ക്കെതിരെ ജഗ്മീത് സിങ് രംഗത്തെത്തിയിരിക്കുന്നത്.
കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസ്സുകാരിയെ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അജാസ് ഖാൻ. അജാസിനു കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ആറു വയസ്സുകാരി മുസ്കാന്റെ സംസ്കാര നടത്തി. ഇന്നു രാവിലെ 11 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു ചടങ്ങുകൾ. കേസിൽ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്നു വിശദമായി ചോദ്യം ചെയ്യും.
ന്യൂഡൽഹി∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നരേന്ദ്ര മോദിയെ സ്വീകരിച്ചു. നാലു പതിറ്റാണ്ടിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. വാണിജ്യ പ്രതിരോധമേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം സന്ദർശനത്തിൽ ചർച്ച ചെയ്യും. 1981 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ചത്.
കൊച്ചി∙ ആലുവ പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി. 15 വയസ്സുകാരിയെ പീഡിപ്പിച്ച അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്. മൂക്കന്നൂരിൽനിന്നാണ് പിടികൂടിയത്. സെല്ലിൽ കിടന്ന പ്രതിയെ പൂട്ടിയിരുന്നില്ലെന്നാണ് വിവരം.
തിരുവനന്തപുരം∙ നാഗര്‍കോവിലില്‍ അഞ്ചുഗ്രാമത്തിനു സമീപം ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ബാഗുകളില്‍ ഉപേക്ഷിക്കാനുള്ള ഇറച്ചിവെട്ടുകാരനായ ഭര്‍ത്താവിന്റെ ശ്രമം പൊളിഞ്ഞത് തെരുവുനായ്ക്കള്‍ കുരച്ചെത്തിയതോടെ. ഇറച്ചിയുടെ ഗന്ധം പിന്തുടര്ന്ന് തെരുവുനായ്ക്കള്‍ ചുറ്റുംകൂടിയതോടെ പ്രതി കുടുങ്ങുകയായിരുന്നു.
കൽപറ്റ∙ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ കരടു പട്ടിക അംഗീകരിക്കില്ലെന്ന് ദുരിതബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെ പേർ ഉൾപ്പെടാനുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. എന്നാൽ ഇതു കരടു പട്ടിക മാത്രമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചു.
ഡമാസ്കസ്∙ പ്രാദേശിക സമാധാനത്തിനു സിറിയ ആഗ്രഹിക്കുന്നതായി രാജ്യത്ത് അധികാരം പിടിച്ചെടുത്ത വിമതപക്ഷത്തിന്റെ പ്രസ്താവന. അഹമ്മദ് അൽ-ഷറയും യുഎസ് നയതന്ത്ര പ്രതിനിധിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം രാത്രി വൈകിയാണ് പുതിയ അധികാരികൾ പ്രസ്താവന പുറത്തിറക്കിയത്.
പാലക്കാട്∙ പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽനിന്നു തെറിച്ചു വീണ് പരുക്കേറ്റാണ് യുവാക്കൾ മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് പൂർണമായും കത്തിനശിച്ചു.
കട്ടപ്പന∙ സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്ന് ഭാര്യ മേരിക്കുട്ടി. മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചത് ഈ ബാങ്കിലാണ്. ചികിത്സ ആവശ്യത്തിനുള്ള പണത്തിനായാണ് ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നും മേരിക്കുട്ടി പറഞ്ഞു.
കട്ടപ്പന∙ കട്ടപ്പനയിലെ സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറി വി.ആർ.സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. ഇയാൾ റൂറൽ ഡെവലപ്മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് കൂടിയാണ്.
ബെംഗളൂരു∙ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. സുഹൃത്തിനെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. 32 വയസ്സുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്.
ശബരിമല∙ തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25 ന് വെർച്വൽ ക്യൂ 54,444 പേർക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന്
കോഴിക്കോട്∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങിയേക്കും.
ബര്‍ലിന്‍ ∙ ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടു മരണം. അറുപതു പേർക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒരു കുട്ടിയുമുള്ളതായാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കാർ ആൾകൂട്ടത്തിനിടയിലൂടെ നാനൂറ് മീറ്ററോളം മുന്നോട്ടു നീങ്ങി.
ന്യൂയോർക്ക്∙ ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്മൂദിനെ കൊലപ്പെടുത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിലെ ദേർ എസ്സർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചത്. ആക്രമണത്തിൽ മറ്റൊരു ഐഎസ് പ്രവർത്തകനും കൂടി കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ അറിയിച്ചു.
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു. ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്കല്‍ മേക്കോണം ജയന് നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും ഇളയമകളുമായ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിൽ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ കാലിൽ മുള്ളു കുത്തിയതു പോലെ വേദന വന്നു. തുടർന്നു പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.
കൽപറ്റ∙ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങളെയാണു കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്
തലശേരി∙ ഭരണഘടനാ ശില്പി ഡോ.ബി.ആര്.അംബേദ്കറുടെ സംഭാവനകളെ തമസ്കരിച്ചു ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലാകമാനം ബി.ആര്.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്നും ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനങ്ങള്‍’ മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം ∙ 29ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) യില്‍ മലയാള മനോരമയ്ക്ക് രണ്ടു പുരസ്കാരം. ഓൺലൈൻ മാധ്യമത്തിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മലയാള മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടലായ ഓൺമനോരമയും മികച്ച ഫൊട്ടോഗ്രഫർ (അച്ചടിമാധ്യമം) പുരസ്കാരം മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിലും നേടി. 10,000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
തിരുവനന്തപുരം∙ എട്ടു ദിവസം തലസ്ഥാന നഗരിക്ക് ലോകസിനിമയുടെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനു സമാപനം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
നാഗർകോവിൽ∙ യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.
തിരുനെൽവേലി∙ തമിഴ്നാട്ടിൽ കോടതിക്കു മുന്നിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുനെൽവേലി ജില്ലാ കോടതിക്കു മുന്നിൽ വച്ചാണ് ആളുകൾ നോക്കിനിൽക്കെ ഏഴംഗസംഘം മായാണ്ടി (38) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ തിരുനെൽവേലി സിറ്റി പൊലീസ് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന വെട്ടുകത്തി, പ്രതികൾ സഞ്ചരിച്ചിരുന്ന കാർ എന്നിവയും പൊലീസ് കണ്ടെത്തി.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയെ പറ്റിയുള്ള വാർത്തകളാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു. ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്∙ പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5നാണ് അവസാനിച്ചത്.
കൊച്ചി ∙ നഗരത്തിൽ മഞ്ഞപ്പിത്ത വ്യാപനം സ്ഥിരീകരിച്ചതോടെ കളമശ്ശേരി മുൻസിപ്പാലിറ്റിയിലെ മൂന്നു വാർഡുകളിൽ അതീവ ജാഗ്രത. നഗരസഭയിലെ 10, 12, 14 വാര്‍ഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായി 13 പേര്‍ക്കാണു ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ക്കാണു രോഗ ലക്ഷണമുള്ളത്.
പത്തനംതിട്ട ∙ അട്ടത്തോട്ടില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു. ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. വാഹനം ഓടിച്ച അര്ജുന്, യാത്രക്കാരായ ശശി എന്നിവർക്കു ഗുരുതരമായ പരുക്കുണ്ട്. വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസ്സുകാരിക്കും പരുക്കുണ്ട്. വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. മരത്തിലിടിച്ചാണു കാർ നിന്നത്.
കൊച്ചി∙ ‘‘ബീഗിളിന്റെ അസാധാരണ ശബ്ദം കേട്ടാണ് ഓടി വന്നത്. കാണുന്നത് മതിൽ ചാടി വന്ന തെരുവു നായ ബീഗിൾ എന്ന ഞങ്ങളുടെ വളർത്തുനായയെ ആക്രമിക്കുന്നതാണ്. അതിനെ രക്ഷപ്പെടുത്താൻ തേങ്ങയെടുത്ത് എറിഞ്ഞു. വൈകാതെ തെരുവു നായ എന്റെ നേർക്കു തിരിഞ്ഞു.’’ – തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മാർഗരറ്റ് മനോരമ ഓൺലൈനോട് ഭീതിപ്പെടുത്തുന്ന ഓർമകൾ പങ്കുവച്ചു. തെരുവു നായ ആക്രമിച്ചതിന്റെ ഭീതി 85 വയസുകാരിയായ മാർഗരറ്റിന്റെ വാക്കുകളിൽ അപ്പോഴും നിറഞ്ഞു നിന്നിരുന്നു.
കൊച്ചി ∙ വിവാദ ‘ദല്ലാൾ’ നന്ദകുമാറിന്റെ പരാതിയിലെടുത്ത അപകീർത്തി കേസിൽ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഇളവ്. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നാളെ ഹാജരാകണമെന്ന നോട്ടിസ് ലഭിച്ചിരിക്കെയാണു ഹൈക്കോടതി ഇടപെടൽ.
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ് യാത്രക്കാരൻ മരിച്ചു. നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്.
തിരുവനന്തപുരം∙ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം പിടിയിലായ സഹപാഠിയുടേതു തന്നെയെന്നു സ്ഥിരീകരണം. തിരുവനന്തപുരം സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയിലാണ് പെൺകുട്ടിയുടെ സഹപാഠിയായ യുവാവിന്റെ പിതൃത്വം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ സഹപാഠി നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ.അഖിലിനെ (18), പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
അമരാവതി ∙ പാഴ്സലിൽ വന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പെട്ടി തുറന്നപ്പോൾ മൃതദേഹം. ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിൽ നാഗതുളസി എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാഗ തുളസി വീടുനിർമാണത്തിനു സഹായം തേടി ഒരു സംഘടനയെ സമീപിച്ചിരുന്നു. വീടിനു വേണ്ട തറയോടുകൾ അവർ നൽകുകയും ചെയ്തു. വീണ്ടും സഹായം ചോദിച്ചപ്പോൾ ഫാനുകളും ബൾബുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അയച്ചുകൊടുക്കാമെന്ന് സംഘടന അറിയിച്ചു.
ചെന്നൈ ∙ തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സ്ഥലങ്ങളിൽ പരിശോധന നടത്തി കേരളത്തിൽനിന്നുള്ള സംഘം. എട്ടു പേരടങ്ങിയ സംഘം മാലിന്യത്തിനൊപ്പമുള്ള മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുനെൽവേലി കലക്ടറെയും കേരള സംഘം കാണും.
കൊച്ചി ∙ കോതമംഗലത്ത് ആറു വയസ്സുകാരി മുസ്ക്കാനെ കൊലപ്പെടുത്തിയതിന് ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കോതമംഗലം സ്വദേശിയായ മന്ത്രവാദി നൗഷാദിന്റെ സ്വാധീനത്തിലല്ല കൊലപാതകം നടന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു രണ്ടാനമ്മയായ അനീഷ കൃത്യം നടത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് കോടതിയെ നടപടി.
Results 1-50 of 10000