Activate your premium subscription today
Wednesday, Apr 2, 2025
എമ്പുരാൻ സിനിമയെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും നിറയുമ്പോഴും ആർക്കും എതിരഭിപ്രായമില്ലാത്തത് സിനിമയുടെ മേക്കിങ്ങിനെക്കുറിച്ചാണ്. ഫ്രെയിമുകളും ഷോട്ടുകളും ലൊക്കേഷനുകളും അത്തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എമ്പുന്റെ പിന്നിലുള്ള കഥകളുമായി സിനിമയുടെ ആർട്ട് ഡയറക്ടർ മോഹൻദാസ് മനോരമ
‘എമ്പുരാൻ’ സിനിമയുടെ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മകൻ പൃഥ്വിരാജിനും ‘എമ്പുരാന്റെ’ അണിയറപ്രവർത്തകർക്കും വിജയാശംസയുമായി മല്ലിക സുകുമാരൻ. ലോകം മുഴുവൻ പൃഥ്വിരാജ് സുകുമാരന്റെ ബ്രഹ്മാണ്ഡ സിനിമയുടെ റിലീസിനായി കാത്തിരിക്കുമ്പോൾ ഇതെല്ലാം മകന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്ന് പറയുകയാണ് ഈ അമ്മ. പൃഥ്വിരാജ് അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയതെങ്കിലും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മകന് അഭിനയിക്കാൻ കഴിവുണ്ടെന്ന് താനും സുകുമാരനും മനസ്സിലാക്കിയിരുന്നു എന്ന് മല്ലിക സുകുമാരൻ പറയുന്നു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ ‘എമ്പുരാന്റെ’ ടിക്കറ്റ് ബുക്ക് ചെയ്ത വിവരം വിളിച്ച് അറിയിക്കുമ്പോൾ സിനിമയുടെ സംവിധായകന്റെ അമ്മ എന്ന നിലയിൽ അഭിമാനം ഉണ്ടെന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ‘എമ്പുരാന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നും മല്ലിക സുകുമാരൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ കലക്ഷനെപ്പറ്റി ഇപ്പോൾ പുറത്തുകേൾക്കുന്ന കണക്കുകളോടും കഥകളോടും കുഞ്ചാക്കോ ബോബൻ പ്രതികരിക്കുന്നു. ഒപ്പം ജീവിതത്തിലെയും സിനിമയിലെയും മുഖംമാറ്റത്തെക്കുറിച്ചും... ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഒരു പരാജയ ചിത്രമാണോ? നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ പുറത്തുവിട്ട കണക്ക് താങ്കൾ
എറണാകുളം ചിറ്റൂർ റോഡിലെ ആശിർവാദ് സിനിമാസിന്റെ ഓഫിസിലേക്കു വെളുത്ത ലാൻഡ്ക്രൂസർ വളഞ്ഞു കയറുമ്പോൾ രാവിലെ 8 മണി. മോഹൻലാൽ ശബരിമലയിൽ ദർശനത്തിനു പോയ ദിവസം ആന്റണി പെരുമ്പാവൂർ വേളാങ്കണ്ണിയിലായിരുന്നു. ഫോണിലെ റിങ് ടോണിൽ എമ്പുരാന്റെ ഹൈവോൾട്ടേജ് മ്യൂസിക് മുഴങ്ങുന്നു. താഴ്വാരത്തുനിന്ന് കൊടുമുടിയിലേക്ക്
നടന്മാര് സംവിധായകരാകുന്നത് മലയാള സിനിമയ്ക്ക് പുത്തരിയല്ല. വേണു നാഗവളളിയും കൊച്ചിന് ഹനീഫയുമടക്കം പലരും ആ മേഖലയില്‍ വിജയം കണ്ടിട്ടുമുണ്ട്. എന്നാല്‍ ദിവസത്തിന് ലക്ഷങ്ങള്‍ വിലയുളള സൂപ്പര്‍താര സമാനമായ പദവിയില്‍ ജ്വലിച്ചു നില്ക്കുന്ന ഒരു ബഹുഭാഷാ നടന് കോടികള്‍ പ്രതിഫലം നഷ്ടപെടുത്തിക്കൊണ്ട് നടന്റെ വേഷം
നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാൺമക്കൾ’ ചർച്ചയാകുന്നത് സിനിമയിലെ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ്. സിനിമയിൽ രണ്ടു സഹോദര കഥാപാത്രങ്ങൾ തമ്മിൽ ഉടലെടുക്കുന്നതായി കാണിക്കുന്ന സൗഹൃദ–പ്രണയ ബന്ധം വ്യാപക വിമർശനത്തിന് വഴിയൊരുക്കി. ചിത്രത്തിൽ ഈ
കുട്ടിക്കാലം മുതൽ സിനിമ എന്ന ആഗ്രഹം നെഞ്ചിലേറ്റി, കാലങ്ങളോളം സിനിമയ്ക്കു പിന്നാലെ അലഞ്ഞ് ഒടുവിൽ ആ സ്വപ്നം കയ്യെത്തിപ്പിടിക്കുന്ന ചിലയാളുകളുണ്ട്. സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും തന്റെ സ്വപ്നങ്ങൾക്കു പിന്നാലെ ഇപ്പോഴും സഞ്ചരിക്കുകയാണ് പ്രവാസി മലയാളിയായ ജീമോൻ ജോർജ്. കോട്ടയം സ്വദേശി ജീമോൻ
കുഞ്ചാക്കോ ബോബന്റെ കരിയർ ഹിറ്റായി മാറിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി തിയറ്ററിൽ ഇപ്പോഴും മികച്ച രീതിയിൽ മുന്നേറുകയാണ്. ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്റെ ബാച്ച്മേറ്റ് ആയെത്തിയ ഡിവൈഎസ്പി ഷാഹുൽ ഹമീദ് ആയി അഭിനയിച്ചത് നാടകങ്ങളിലൂടെയും വെബ് സീരീസിലൂടെയും സുപരിചിതനായ വൈശാഖ് ശങ്കർ ആണ്. ചെറുപ്പം
കോഴിക്കോട് മാവൂർ റോഡിലെ മൊബൈൽ ഷോറൂം സെയിൽസ്മാന്റെ വേഷത്തിൽനിന്ന് 15 വർഷത്തെ ദൂരമുണ്ട് രേഖാചിത്രത്തിലെ വക്കച്ചനിലേക്ക്! ഒരു സാധാരണക്കാരൻ സിനിമ സ്വപ്നം കണ്ടു നടന്ന 15 വർഷങ്ങൾ. ഇന്നു ഹിറ്റ് സിനിമകളുടെ ഭാഗമായ ആ നടന്റെ പേര് ഉണ്ണി ലാലു. ഡിഗ്രി പഠനകാലം മുതൽ തന്നെ പാർട്ട് ടൈം ജോലിക്കു പോയ ഉണ്ണി
പ്രളയശേഷം ഒരു ജലകന്യകയിലെ 75 വയസ്സുള്ള അമ്മച്ചിയായി നടി ആശ അരവിന്ദ്. 2012ൽ അരികെ എന്ന മലയാള ചിത്രത്തിലൂടെ നെടുമുടി വേണുവിന്റെ മകളായി അരങ്ങേറ്റം കുറിച്ച ആശ അരവിന്ദ് നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ആദ്യമായി
ചെറിയ കാര്യങ്ങളെ സിനിമയെന്ന വലിയ ക്യാൻവാസിലേക്കു സൂക്ഷ്മമായും സുന്ദരമായും പകർത്തി വയ്ക്കുന്ന ചലച്ചിത്രകാരനാണ് ദിലീഷ് പോത്തൻ. സംവിധാനത്തിൽ നിലനിറുത്തുന്ന ‘ബ്രില്യൻസ്’ അഭിനയത്തിലെത്തുമ്പോൾ പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന ‘മാജിക്’ ആയി മാറും. റൈഫിൾ ക്ലബിനു ശേഷം ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തിൽ പ്രധാന
‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രം കണ്ടവർ അന്ന എന്ന വില്ലത്തിയെ മറക്കില്ല. ചുരുണ്ട മുടിയും വെള്ളാരം കണ്ണുകളുമുള്ള സുന്ദരിയായ അന്നയുടെ കണ്ണുകളിൽ പക്ഷേ പ്രതികാര ദാഹവും ക്രൗര്യവുമായിരുന്നു. വെസ്റ്റേൺ ലുക്കുള്ള മയക്കുമരുന്നിന് അടിമയായ മെഡിക്കൽ സ്റ്റുഡന്റ് അന്നയായി അഭിനയിച്ചത് ജേർണലിസത്തിൽ മാസ്റ്റേഴ്സ്
പ്രകടനത്തിലെ കരുത്തും നിലപാടുകളിലെ തെളിച്ചവുമാണ് ഹരീഷ് പേരടി എന്ന നടനെ സിനിമാപ്രേമികൾക്കിടയിൽ സുപരിചിതനാക്കിയത്. സ്വന്തം അഭിപ്രായം എവിടെയും വെട്ടിത്തുറന്ന് പറയുന്ന താരം വളരെ വേഗം ജനപ്രിയനായി. ‘ഗോദ’യിലെ ‘ആഞ്ജനേയ സ്വാമി’ എന്ന ഡയലോഗും ‘കൈതി’യിലെ വില്ലൻ കഥാപാത്രവും അത്ര പെട്ടന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. നടൻ എന്നതിൽ നിന്നും സിനിമാ നിർമാതാവെന്ന പുതിയ അധ്യായത്തിലേക്കു കൂടി കാലെടുത്തു വയ്ക്കുകയാണ് താരം ഇപ്പോൾ. നിർമാതാവും നടനുമായെത്തുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഹരീഷ് പേരടി മനോരമ ഓൺലൈനിൽ.
‘നോ വയലൻസ്, നോ ഫൈറ്റ്, നോ ബ്ലഡ് ഷെഡ്..... മികച്ച കുടുംബ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി’– തിയറ്ററുകളിൽനിന്ന് സിനിമ കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയുടെ സന്തോഷത്തിലാണ് നിഖില വിമൽ. ഉണ്ണി മുകുന്ദനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ വിശേഷങ്ങൾ നിഖില പങ്കുവയ്ക്കുന്നു.
‘‘ഒരു ക്രൈം സീനിൽനിന്ന് കിട്ടുന്ന തെളിവുകളെ പരസ്പരം കണക്ട് ചെയ്തുണ്ടാക്കുന്ന കഥയാണ് കുറ്റാന്വേഷണം’’ ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പറയുന്ന പ്രധാന ഡയലോഗാണിത്. കേസ് ചെറുതായാലും വലുതായാലും അന്വേഷണ ഉദ്യോഗസ്ഥൻ കഥ കൂടി എഴുതാൻ പഠിക്കണം. വെറുതേ കഥയുണ്ടാക്കിയാൽ പോര; ശാസ്ത്രീയവും
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി തീയറ്ററിൽ വലിയ വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിൽ അഭിനയിച്ച ഓരോ കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ അഞ്ചുപേരടങ്ങുന്ന വില്ലൻ ഗാങിലെ പ്രധാനികളിൽ രണ്ടു പെൺകുട്ടികൾ ഉണ്ടായിരുന്നു. ബാംഗ്ലൂർ മലയാളിയായ ലയ മാമ്മൻ ആണ് സെലിൻ ജോൺ എന്ന വില്ലത്തിയായി
സംഗീത് പ്രതാപ് എന്ന പേരിനേക്കാൾ ആരാധകർക്ക് പരിചയം ‘അമൽ ഡേവിസ്’ എന്ന മേൽവിലാസമാണ്. നിത്യവർത്തമാനത്തിൽ വരെ കയറിക്കൂടിയ പ്രേമലുവിലെ ആ കഥാപാത്രം എഡിറ്ററും നടനുമായ സംഗീതിനു മുന്നിൽ ഉയർത്തിയ വെല്ലുവിളിയും മറ്റൊന്നായിരുന്നില്ല. അമൽ ഡേവിസ് സൃഷ്ടിച്ച ചിരിയോളത്തിനൊപ്പം നിൽക്കാൻ പറ്റുന്ന മറ്റൊരു കഥാപാത്രം
മികച്ച സിനിമകളുടെ കൂട്ടുകാരനാണ് ആന്റണി വർഗീസ്. മലയാളികളുടെ സ്വന്തം ‘പെപ്പേ’. ‘ദാവീദ്’ സിനിമയിൽ ബോക്സിങ് താരമാകാൻ 24 കിലോയോളം തടികുറച്ച്, മസിൽ കൂട്ടി, ശരീരം ക്രമീകരിച്ചാണ് ആന്റണി എത്തിയത്. മുന്നൊരുക്കം സിനിമയുടെ ആദ്യചർച്ചയിൽത്തന്നെ സംവിധായകൻ ഗോവിന്ദ് വിഷ്ണു ‘ആഷിഖ് അബു’വെന്ന കഥാപാത്രത്തെക്കുറിച്ചു
രംഗണ്ണനും പിള്ളേരും വീശിയ കത്തിക്കും തോക്കിനും മീതെ ഒരു ഹിറ്റ് ഡയലോഗ് പിറന്നു–ശ്രദ്ധിക്കേണ്ടേ അമ്പാനേ. അമ്പാൻ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അമ്പാനെ വെള്ളിത്തിരയിലെത്തിച്ച സജിൻ ഗോപു ശ്രദ്ധിക്കുന്നുണ്ടായിരുന്നു; ആവർത്തന വിരസതയില്ലാതെ കഥാപാത്രങ്ങളെ കണ്ടെത്താനും അവതരിപ്പിക്കാനും. ചുരുളിയിലെ പേരില്ലാത്ത
ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച ആപ്പ് കൈസേഹോ എന്ന ചിത്രത്തിലൂടെ വളരെക്കാലങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസൻ ബിഗ്സ്ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളും നിലവിലെ സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളും മനോരമ ഓൺലൈനുമായി പങ്കു വെക്കുകയാണ് ധ്യാൻ ശ്രീനിവാസനും സിനിമയിലെ
‘മാർക്കോ’ നൽകിയ പാൻ ഇന്ത്യൻ വിജയത്തിനു ശേഷം ആരാധകരെ മയക്കുന്ന തന്റെ സിഗ്നേച്ചർ പുഞ്ചിരിയോടെ ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ചോരയ്ക്കും പ്രതികാരത്തിനും അവധി കൊടുത്ത് തമാശയും പൊട്ടിച്ചിരികളുമായി എത്തുന്ന ചിത്രം ഒരു സമ്പൂർണ എന്റർടെയ്നർ ആണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ‘മാർക്കോ’യുടെ പേരിൽ കേട്ട പരാതികൾക്ക് കൃത്യമായുള്ള മറുപടിയാകും പുതിയ സിനിമ. വൾഗർ ഡയലോഗുകളോ സെക്ഷ്വൽ തമാശകളോ ഇല്ലാത്ത ക്ലീൻ ചിത്രം! പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദൻ മനോരമ ഓണ്‍ലൈനിൽ.
ഒരു കഥാപാത്രമായി ഒരു ആർടിസ്റ്റിനെ മനസ്സിൽ കണ്ടാൽ, അതിനായി ഏതറ്റം വരെയും പോകുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് ഫാസിൽ. എമ്പുരാനിലും ഫാ.നെടുമ്പിള്ളിയായി താനെത്തുന്നുണ്ട്. ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തതിൽ പൃഥ്വിയോടു നന്ദി പറയണമെന്നു തോന്നി. തനിക്ക് തൃപ്തി നൽകിയ കഥാപാത്രമാണ് എമ്പുരാനിലേതെന്ന് ക്യാരക്ടർ ടീസർ വിഡിയോയിൽ ഫാസിൽ പറഞ്ഞു.
ന്യൂ ജനറേഷനിൽ നിന്ന് തനിക്ക് ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെ കലാഭവൻ ഷാജോൺ. അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ‘ബ്രോമാൻസ്’ എന്ന സിനിമയിലൂടെ കോമഡിയിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കലാഭവൻ ഷാജോൺ പറഞ്ഞു. കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് ബ്രോമാൻസ്.
വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെഗറുടെ കടുത്ത ആരാധകനാണ് അബു സലിം. തിയറ്ററിൽ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയിൽ സജിൻ ഗോപുവിന്റെ അച്ഛനായിട്ടാണ് അബു സലിം എത്തിയത്. ഒരു മുഴുനീള കോമഡി ചിത്രമായ ‘പൈങ്കിളി’യിൽ അബു സലീമിന്റെ കഥാപാത്രം ചിരിയുടെ ആക്കം കൂട്ടി. പുതിയ തലമുറയ്ക്കൊപ്പം പൈങ്കിളിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അബു സലിം പറയുന്നു. പൈങ്കിളിയുടെ വിശേഷങ്ങൾ പങ്കുവച്ച് അബു സലിം മനോരമ ഓൺലൈനിൽ.
അഭിനയത്തിന്റെ കാര്യത്തിൽ രണ്ടു നടന്മാരാണ് ജഗദീഷിനെ ഉപദേശിച്ചത്. ഒന്നാമൻ സാക്ഷാൽ മമ്മൂട്ടി; രണ്ടാമൻ ബൈജു സന്തോഷ്. രണ്ടുപേരും സഹോദരതുല്യരാണ്. അതു കൊണ്ടു തന്നെ മൂത്ത സഹോദരന്റെ ഉപദേശം സ്വീകരിക്കാനാണ് തീരുമാനം. ‘മാർക്കോ’ കണ്ടിട്ടാണ് ബൈജു വിളിച്ചത്. ‘‘അണ്ണാ നിങ്ങളിനി ഇത്തരം വേഷങ്ങളൊന്നും ചെയ്യരുത്,
Results 1-25 of 1266
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.